Author: Updates
ജറുസലം. ഇസ്രയേലിന് നേരെ വീണ്ടും പ്രകോപനവുമായി ഇറാന്‍. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധസംഘടനകളാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളിലാണ് ഇറാഖി സായുധ സംഘം ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിലെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഇറാഖി സായുധ സംഘം രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതില്‍ ഒരണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയോണ്‍ ഡോം തകര്‍ത്തിരുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണയുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന് ട്രംപ്. മിഡില്‍ ഈസ്റ്റില്‍ വലിയ യുദ്ധത്തിന് സാധ്യതയില്ലെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ യുഎസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ട്രംപിന്റെ പ്രസ്താവന. നിങ്ങള്‍ക്ക് ഇറാനെക്കുറിച്ച് എന്താണ് തോന്നുന്നത്. അവരുടെ ആണവായുധങ്ങള്‍ തകര്‍ക്കാത്തിടത്തോളം കാലം ഒന്നും സംഭവിക്കില്ല. തകര്‍ക്കേണ്ടത് ഇറാന്റെ ആണവായുധ കേന്ദ്രങ്ങളാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ബൈഡന്‍ ആവശ്യപ്പെടണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
കൊച്ചി. സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണ് വികസനങ്ങളുടെ പ്രധാനഭാഗമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9% അപ്‌ടൈം, മികച്ച വില്‍പ്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി ഇതോടെ ലഭ്യമാക്കും. വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട ഐഎസ്പികളെ ഏറ്റെടുക്കാനും പരിപാടിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളിയും ജോര്‍ജ് തോമസും പറഞ്ഞു. 7 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. ഇതോടെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സമ്പൂര്‍ണ പിന്തുണ…
ഭീകര സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ള. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനം പൂര്‍ണമായും തകര്‍ന്നിരുന്നു. ആക്രമണത്തില്‍ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇസ്രയേല്‍ തന്നെയാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങളാണ് തകര്‍ക്കപ്പെട്ടത്. സ്‌ഫോടതത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് പോലൂം കുലുക്കം അനുഭവപപ്പെട്ടതായിട്ടാണ് വിവരം. ഹിസ്ബുള്ളയുടെ മറ്റൊരു നേതാവ് ഇബ്രഹിം ആക്വല്‍ ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം. പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ പി ജയരാജനെന്ന് വിവരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി സീറ്റില്‍ മത്സരിക്കാന്‍ പി ശശി നീക്കം നടത്തുന്നതിനിടെയാണ് ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. പി ശശിക്കെതിരെ മുമ്പ് ഉയര്‍ന്ന ലൈംഗികാരോപണത്തിലും പി ജയരാജനാണെന്നാണ് വിവരം. കുറച്ചുകാലം സിപിഎമ്മില്‍ നിന്നും മാറി നിന്നെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎമ്മില്‍ എത്തിയ ശശി ശക്തി പ്രാവിക്കുകയായിരുന്നു. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പി ജയരാജന്‍ എതിര്‍പ്പുമായി പാര്‍ട്ടി വേദികളില്‍ എത്തിയിരുന്നു.
കോട്ടയം. സ്വന്തം വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണ പക്ഷ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും പിടിച്ച് കുലുക്കിയിരുന്നു. അതേസമയം പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നുവെന്നും സര്‍ക്കാര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടെയാണ് മുഖം രക്ഷിക്കുവാന്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് അസോസിയേഷന്റെ പരിപാടിക്കിടെ പൊതുവേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാവനം. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ബിഎസ്എന്‍എലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 4ജി സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലൂടെയുമാണ് ബിഎസ്എന്‍എലിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. കമ്പനി മികച്ച ലാഭത്തിലേക്ക് എത്തണമെങ്കില്‍ ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ്, മികച്ച നിര്‍വഹണം എന്നിവ ആവശ്യമാണ്. ഇവയെല്ലാം സാധിച്ചാല്‍ മാത്രമായിരിക്കും കമ്പനിയെ ലാഭത്തിലാക്കുവാന്‍ സാധിക്കുക. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ രാജ്യം കൂടുതല്‍ തദ്ദേശിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എന്‍എല്‍ പുതിയതായി രാജ്യത്തെ 10000 ഗ്രാമങ്ങളില്‍ 52000 ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യ വിരുദ്ധ നീക്കത്തിന്റെ സൂചനയും. ബംഗ്ലാദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചു. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമയാണ് തകര്‍ത്തത്. ബംഗ്ലാദേശിലെ മുജീബ് നഗറിലെ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്‌സി സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഹിന്ദു ഭവനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. പാക്ക് സേനയുടെ മേജര്‍ ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങുന്നതായി ഒപ്പിടുന്നതാണ് ചിത്രീകരിച്ചിരുന്നത്. 93000 സൈനികരാണ് അന്ന് ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. കലാപത്തില്‍ ഇതുവരെ 450 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിർന്ന കർണാടിക് ഓടക്കുഴൽ വിദ്വാൻ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുൽ, മൃദംഗ വിദ്വാൻ ഹരിഹരൻ ശങ്കരൻ എന്നിവർ ശശാങ്ക് സുബ്രഹ്‌മണ്യത്തിനൊപ്പം കാക്കനാട് രാജഗിരി ക്യാമ്പസിൽ നടന്ന സംഗീത കച്ചേരിയുടെ മാറ്റുകൂട്ടി. 2022ൽ ഫ്രാൻസ് സർക്കാരിന്റെ പരമോന്നത ബഹുമതികളിനൊന്നായ ദി നൈറ്റ്ഹുഡ്, ഗ്രാമി പുരസ്‌കാര നോമിനേഷൻ, 2017ൽ ഭാരത സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്‌കാരം, 2001ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചുട്ടുള്ള പ്രതിഭയാണ് ശശാങ്ക് സുബ്രഹ്‌മണ്യം. 1992 മുതൽ ഇതുവരെ തുടർച്ചയായി രാഷ്ട്രപതി ഭവനിൽ മാറിവന്ന എല്ലാ രാഷ്ട്രപതികൾക്കായും കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. 50ൽ അധികം രാജ്യങ്ങളിലെ മുൻനിര വേദികളിൽ നിരവധി സംഗീത കച്ചേരികൾ, വർക്ഷോപ്പുകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം…
പുണെ. വയനാട്ടിലെ ദുരന്തത്തിന് കാരണം പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറപ്പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് വയനാട്ടിലെ അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിയന്ത്രിക്കുവാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ഇപ്പോഴും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2019ലാണ് ഇനി ഒരു ദുരന്തം ഉണ്ടായാല്‍ ചുരല്‍ മല അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.