Author: Updates
കേരളത്തിന് ഒരു മുന്നറിയിപ്പായിരുന്നു 2018ലെ പ്രളയം. കാലാവസ്ഥ മാറി വരുന്ന ഈ കാലത്ത് അതിനെ മറികടന്ന് മുന്നേറണ മെങ്കില്‍ സങ്കേതിക വിദ്യയുടെ സഹായവും നമുക്ക് ആവശ്യമാണ്. പ്രളയത്തില്‍ ജീവന്‍ രക്ഷ ഉപകരണമായും പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമായും ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്റര്‍ ഇന്നൊവേഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം. 2018ലെ പ്രളയം നല്‍കിയ മുന്നറിയിപ്പില്‍ നിന്നും പിറവിയെടുത്ത ഈ ഉപകരണം നിര്‍മിച്ചതിന് പിന്നില്‍ അനൂപ് എ ബി, അഖില്‍ പി എന്നി ചെറുപ്പക്കാരാണ്. ദുരന്തം സംഭവിച്ച പ്രദേശങ്ങളില്‍ 100 കിലോ അവശ്യവസ്തുക്കള്‍ എത്തിക്കുവാന്‍ ഈ ഉപകരണത്തിന് സാധിക്കും. പ്രളയത്തില്‍ അകപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുവാനും വെള്ളത്തിന് അടിയില്‍ ഭൂപ്രദേശങ്ങളെ മാപ്പ് ചെയ്യുവാനും, ശരീരത്തില്‍ ജീവനുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുവാനും മൃതശരീരം വീണ്ട് എടുക്കുവാനും റെയ്ക്യൂ റേഞ്ചറിന് സാധിക്കും. പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇന്‍ കേരള…
ലോകത്ത് ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റെതാണെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനം നേടിയ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 27 രാജ്യങ്ങളില്‍ മാത്രമാണ് വിസയിസല്ലാതെ യാത്ര ചെയ്യുവാന്‍ സാധിക്കു. അതേസമയം റിപ്പോര്‍ട്ടില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉണ്ട്. 99-ാം സ്ഥാനത്ത് യെമനും, 100-ാം സ്ഥാനത്ത് പാകിസ്താനും 101-ാം സ്ഥാനത്ത് സിറിയയും, 102-ാം സ്ഥാനത്ത് ഇറാഖുമാണ് ഉള്ളത്. ലോകത്ത് ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് ശക്തിയില്‍ പിന്നില്‍ എന്നതാണ് സത്യം. ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തവുമാണ്. സാമ്പത്തികമായി വളരെ വലിയ തകര്‍ച്ചയിലാണ് ഇത്തരം രാജ്യങ്ങള്‍. അതേസമയം ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് എന്ന അംഗീകാരം സിംഗപ്പൂരിന് ലഭിച്ചു. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂരിന്റെ നേട്ടം. 192 രാജ്യങ്ങളിലാണ് വിസ…
രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വന്‍ കുതിപ്പുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ നിന്നും ബഹിരാകാശ മോഖലയിലേക്കെ യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ്. കൊച്ചി കേന്ദ്രമായിട്ടാണ് എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ഐ എയ്‌റോ സ്‌കൈ പ്രവര്‍ത്തനം ആരംഭിച്ചത്. യുവ എഞ്ചിനീയര്‍മാരായ ആദില്‍ കൃഷ്ണ, ശരത്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 2026 ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്ത് അനുദിനം മാറ്റങ്ങള്‍ക്ക് ഉണ്ടാകുന്ന ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്‍ ലക്ഷ്യമിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. റോബോര്‍ട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഹബ്ബ് റോബോട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്‌റോ സ്‌കൈ ഇതിനോടകം ഒരു സാറ്റ്‌ലൈറ്റ് നിര്‍മിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റിന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സാറ്റ്‌ലൈറ്റിന് നമ്പി സാറ്റ് 1 എന്ന് പേര് നല്‍കിയിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നമ്പി സാറ്റ് 1 വിക്ഷേപിക്കുവനാണ്…
ന്യൂഡല്‍ഹി. ആന്‍ഡമാനില്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 710 കോടി രൂപ ചിലവിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ വലിയ തോതില്‍ ദ്വീപിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സാധിക്കും. പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 40800 ചതുരശ്ര കിലോമീറ്ററാണ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. രണ്ട് ബോയിംഗ് 767-400 ഒപ്പം രണ്ട് എയര്‍ബസ് 321 വിമാനങ്ങള്‍ക്ക് അനിയോജ്യമായ ഏപ്രോണ്‍ പോര്‍ട്ട് ബ്ലെയറില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 80 കോടിയാണ് നിര്‍മാണ ചെലവ്
ജനമനസ്സുകളെ ജയിക്കുന്നവനാണ് ജനാധിപത്യത്തിലെ വിജയി, എന്നാൽ എത് കാലം ജനഹിതം തേടിയാലും ജനമനസ്സുകളിൽ ഒരു ഉത്തരം മാത്രമാണ് ഉദിക്കുന്നതെങ്കിലോ അയാളെ നമുക്ക് ജനമനസ്സുകളിലെ ഏകാധിപതി എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചുരുക്കം ചില നേതാക്കളെ കേരളം കണ്ടിട്ടുള്ള അത്തരത്തിൽ ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ആമുഖങ്ങൾ അപ്രസക്തമാവും വിധം കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവ്. ജനകീയതയുടെ പര്യായമായി രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന എളിമയാർന്ന വ്യക്തിപ്രഭാവം. രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഒരു അപൂർവ നേട്ടവും സ്വന്തമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള നിയമസഭയിൽ എം.എൽ.എയായി 50 വർഷം തികയ്ക്കുകവാനും, ആ ചരിത്രം തന്റെ പേരിൽ കുറിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.1970 ൽ പുതുപ്പള്ളിയിൽ നിന്നും നിയമസഭയിൽ എത്തിയ ഉമ്മൻ ചാണ്ടി തോൽവി അറിയാതെ ജൈത്രയാത്ര തുടങ്ങിയത്. 1943 ഒക്ടോബർ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ…
മലയാളികള്‍ക്ക് മുന്നില്‍ അവതാരകനായി എത്തി താരമായി മാറിയ വ്യക്തിയാണ് ജീവ. മലയാളത്തിലെ എനര്‍ജെറ്റിക് അവതാരകരില്‍ ഒരാളായ ജീവ ഇതിനോടകം എതാനം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ജീവയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ താരമാണ് ജീവയുടെ പങ്കാളി അപര്‍ണയും. സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇരുവരും. ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്. അതേസമയം അപര്‍ണയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശനവുമായി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ജീവ. ഭാര്യ അപര്‍ണയെ അഴിച്ച് വിട്ടിരിക്കുകയാണോ എന്ന് സ്ത്രീകള്‍ അകടക്കം തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളിലും പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് ജീവ പറയുന്നു. എന്നാല്‍ എത്ര നല്ല കാര്യം ചെയ്താലും അതിന് അര്‍ഹിക്കുന്ന വില കിട്ടില്ല. അതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ജീവ പറയുന്നു. സോഷ്യല്‍ മീഡിയയെ ചിലര്‍ ടോക്‌സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. എന്നാല്‍ നിരവധി പേര്…
കേരളത്തിന്റെ നിരത്തുകളില്‍ ആനവണ്ടി ചീറിപ്പായന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആനവണ്ടിയിലെ യാത്രയും ഉയര്‍ന്ന ശബ്ദവും ബസിലെ നീളന്‍ സീറ്റില്‍ ഇരുന്നുള്ള മയക്കവും എല്ലാം നമ്മളെ കാലങ്ങള്‍ പിന്നീലേക്ക് കൊണ്ട് പോകുന്നതാണ്. കെഎസ്ആര്‍ടിസി ബസിലെ കുഞ്ഞന്‍ ജാലകം ഓരോരുത്തര്‍ക്കും ഓരോ കുഞ്ഞു സ്ക്രീനുകളാണ്. ആ കൊച്ച് സ്ക്രീനിലൂടെ ഓരോരത്തരും കണ്ടത് ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത എത്രയോ അപൂര്‍വ നിമിഷങ്ങളായിരിക്കും. കാലം പിന്നിടുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ നല്ലകാലം കൂടെയാണ് പിന്നോട്ട് പോകുന്നത്. ഇന്ന് ശമ്പളം പോലും ജീവനക്കാര്‍ക്ക് നല്കാന് സാധിക്കാത്ത വിധത്തിലേക്ക് സ്ഥാപനം എത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ ആദ്യ പൊതു ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ നൂറോളം ബിരുദധാരികളാണ് ജീവനക്കാരിയി എത്തിയത്. അന്ന് വളരെ മികച്ച രീതിയിലായിരുന്നു സര്‍വീസ്. പിന്നീട് കേരള സംസ്ഥാനം രൂപികരിച്ചതോടെ കെഎസ്ആര്‍ടിസി 1965ല്‍ നിലവില്‍ വന്നു. 1950ല്‍ പ്രാബല്യത്തില്‍ വന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ആക്ടിന്റെ ചുവടുപിടിച്ചായിരുന്നു. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് തുടക്കം കുറിച്ചത്. 661 ബസ് റൂട്ടുകളും 36 ലോറി സര്‍വീസ് റൂട്ടുകളുമായിട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ…
രുചിയിലും കാഴ്ചയിലും വ്യത്യസ്തവും ശരീരത്തിന് ആവശ്യമായ ധാരളം പോഷക ഗുണങ്ങളും ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വിദേശ പഴവര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വ്യത്യസ്തനാകുകയാണ് കോട്ടയം ചങ്ങനശ്ശേരി സ്വദേശിയായ ജോസഫ്. ഇദ്ദേഹത്തിന്റെ ഫാമില്‍ 108 തരത്തിലുള്ള വ്യത്യസ്തമായ ഡ്രാഗണ്‍ ഫ്രൂട്ടുകളാണ് ഉള്ളത്. ഓരോ ഇനത്തിനും വ്യത്യസ്ത ഗുണവും നിറവും രുചിയുമാണ്. അവളരെ അപൂര്‍വമായി മാത്രം കാണ്ട് വരുന്ന ഡ്രാഗണ്‍ ഫ്രൂട്ടുകളും ജോസഫ് കൃഷി ചെയ്യുന്നു. പ്രധാനമായും തൈകള്‍ ഉല്പാദിപ്പിച്ച് കൃഷിക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്യുന്ന 108 തരം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 15 ഇനം ജോസഫ് തന്നെ വികസിപ്പിച്ചതാണ്. തൈകളുടെ നിര്‍മാണത്തിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ജോസഫിന് ലഭിക്കുന്നത്. തായ്വാന്, ബ്രസീല്‍, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ഇക്വഡോര്‍, യുഎസ്, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ജോസഫ് തൈകള്‍ എത്തിക്കുന്നത്. ഇത് മരുഭൂമിയിലെ സസ്യമായതിനാല്‍ എത് കാലാവസ്ഥയിലും വളരുമെന്നും കുറച്ച് പരിചരണവും നനയും മതിയെന്ന് ജോസഫ് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷിക്കാരാണ് ജോസഫിന്റെ…
ലോകത്തിലെ ഏറ്റവും വലിയ റോവര്‍ ചന്ദ്രനിലേക്ക് അയയ്ക്കാന്‍ യു എസ് കമ്പനി, പോകുന്നത് സ്റ്റാര്‍ഷിപ്പില്‍
രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ ദൗത്യത്തില്‍ ലാന്‍ഡറിനൊപ്പം ഒരു റോവറും യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം മൂന്ന് രാജ്യങ്ങള്‍ മാത്രം നേടിയ നേട്ടം സ്വന്തമാക്കുവനാണ് ഇന്ത്യയും കാത്തിരിക്കുന്നത്. വിജയകരമായി ചന്ദ്രനില്‍ റോവര്‍ ഇറക്കിയത് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ്. റഷ്യയും അമേരിക്കയും ചൈനയും നേടിയ നേട്ടം സ്വന്തം പേരില്‍ കുറിക്കുവനാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി ലാന്‍ഡറുകള്‍ യാത്ര തിരിച്ചെങ്കിലും വിജയിക്കുവാന്‍ സാധിച്ചില്ല. അതേസമയം ചന്ദ്രനിലേക്ക് യാത്ര തിരിച്ചതില്‍ ഏറ്റവും വലിയ റോവര്‍ അണിയറയില്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം. 2026ല്‍ വിക്ഷേപിക്കുമെന്ന് പറയപ്പെടുന്ന ഈ റോവര്‍ നിര്‍മിക്കുന്നത് യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെഞ്ചുറി ആസ്ട്രോലാബ് എന്ന കമ്പനിയാണ്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ടായിരം കിലോയാണ് ഫ്ലെക്സ് റോവറിന്റെ ഭാരം. ഇത്രയും വലുപ്പമുള്ള ഈ റോവറിന് ചന്ദ്രനില്‍ ഒട്ടേറെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കും എന്നാണ് വിവരം. ഈ റോവറിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. മുമ്പ്…
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍താരമാണ് പേളി മണി. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലയ്ക്കും ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. പേളിയുടെ ജീവിതം എപ്പോഴും ഒരു തുറന്ന പുസ്തകം പോലെയാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പേളി ആരാധകരുമായി പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ ആരാധകരെ സന്തോഷത്തിലാക്കിയ ഒരു വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പേളി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയ്ക്കായിട്ടുള്ള കാത്തിരിപ്പിലാണ് പേളി. എന്നാല്‍ പേളിയുടെ ആരാധകര്‍ ഇക്കാര്യം മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. രസകരമായ ഒരു വിഡിയോയിലൂടെയാണ് പേളി തന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. പേളിയുടെ വീഡിയോ ഇതിനകം 29 ലക്ഷം പേര് കണ്ട് കഴിഞ്ഞു. വിഡിയോയ്ക്ക് താഴെ ആരാധകര്‍ പ്രശംസകളുമായി എത്തുമ്പോള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഗര്‍ഭം വിറ്റ് കാശാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യം. നിലയെ ഗര്‍ഭിണിയായിരുന്ന കാലത്ത് പേളി ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടതാണ്. മൂന്നാം മാസത്തിലാണ് പേളി ആരാധകരെ ഇക്കാര്യം അറിയിച്ചത്. വിമര്‍ശിക്കുന്നവര്‍…