Author: Updates
പണ്ട് വഴിയരികിലും പറമ്പുകളിലും സുലഭമായിരുന്ന കുറുന്തോട്ടി ഇന്ന് കാണാനില്ല. മരുന്ന് നിര്‍മാണത്തില്‍ അത്യാവശ്യമായ കുറുന്തോട്ടി കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരം കാണുവാന്‍ തീരുമാനിച്ചിരിക്കുകയാണ് കുറച്ച് കര്‍ഷകര്‍ 25 ഏക്കര്‍ സ്ഥാലത്താണ് കല്യാശേരി മണ്ഡലത്തില്‍ കുറുന്തോട്ടി കൃഷി നടക്കുന്നത്. കൃഷിക്കായി പിലാത്തറയിലെ രണ്ടരയേക്കര്‍ സ്ഥലത്താണ് വിത്ത് മുളപ്പിച്ചത്. മേയ് 26നാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ പിലാത്തറ ഹോപ്പിന് സമീപം വിത്ത് പാകിയത്. മുളച്ച വിത്തുകള്‍ കൃഷസ്ഥലത്തേക്ക് മാറ്റി നടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണാപുരം, ഏഴോം, പാണപ്പുഴ എന്നി പഞ്ചായത്തുകളിലാണ് ഔഷധസസ്യകൃഷി ആരംഭിക്കുക. കടന്നപ്പള്ളി പാണപ്പുഴയില്‍ 10 ഏക്കറിലും കണ്ണാപുരം ഏഴോം പഞ്ചായത്തുകളില്‍ ഏഴര ഏക്കറിലുമാണ് കൃഷി നടത്തുന്നത്. കൃഷി വിജയിക്കുന്നതോടെ മറ്റ് പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കും.
മെറ്റ ത്രെഡ്‌സ് പുറത്തിറക്കിയതോടെ ഇലോണ്‍ മസ്‌കിന്റെ കിളി പറക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗും ട്വറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലോകം കാണുന്നത്. വ്യക്തമായ പ്ലാനോടെ അവസരം മുതലെടുത്താണ് ത്രെഡ്‌സ് എത്തിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നത്. എന്നാല്‍ ഇതൊന്നും ഭൂരിഭാഗം വരുന്ന ഉപയോക്താക്കള്‍ക്കും പിടിച്ചിട്ടില്ല. ഇതാണ് ത്രെഡ്‌സിന്റെ അവസരവും. ട്വിറ്റര്‍ ആദ്യം എത്തിയപ്പോള്‍ വാട്‌സ് ഹാപനിങ് എന്നായിരുന്നു ടാഗ്ലൈന്‍. എന്നാല്‍ ഇതിന് മറുപടിയായ ഫെയ്‌സ്ബുക്ക് പറഞ്ഞത് വാട്‌സ് ഓണ്‍ യുവര്‍ മൈന്‍ഡ് എന്നതായിരുന്നു. ഇതില്‍ നിന്നും വ്യക്തമാണ് രണ്ട് കമ്പനികളുടെയും ലക്ഷം. ഫെയ്‌സ്ബുക്ക് കൂടുതലും വ്യക്തി അധിഷ്ഠിതമായ സ്റ്റാറ്റസ്, ഫോട്ടോകള്‍, വിഡിയോകള്‍ എന്നവയ്ക്കുള്ള ഇടമായി മാറുമ്പോള്‍ ഫെയ്‌സ്ബുക്ക് തത്സമയ ലോകത്തു നടക്കുന്ന കാര്യങ്ങളറിയാനും അഭിപ്രായം പറയുവാനുമുള്ള ഇടമായി മാറി. പല ടെക് വിദഗ്ദരും പറയുന്നത് ട്വിറ്ററിന്റെ ക്ലോണാണെന്നാണ് ത്രെഡ്‌സ് എന്നാണ്. എന്നാല്‍ വിഡിയോ ഷെയറിങ്…
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ അന്വേഷിച്ച് ഒഡീഷയിലേക്ക് പോകുമ്പോള്‍ ആ എട്ട് പോലീസുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല തേടിപ്പോകുന്നത് കൊടും ക്രിമിനലിനെയാണെന്ന്. കേരളത്തില്‍ നിന്നും 1800 കിലോമീറ്റര്‍ സഞ്ചരിച്ച് ഒഡീഷയില്‍ എത്തുമ്പോള്‍ അസാധാരണമായ ധൈര്യം മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്. എന്നാല്‍ തങ്ങള്‍ തേടിയെത്തിയ കുറ്റവാളിയെക്കുറിച്ച് ഒഡീഷയിലെ ലോക്കല്‍ പോലീസില്‍ നിന്നും കേട്ടത് ഭയപ്പെടുത്തുന്ന കഥകള്‍ മാത്രമായിരുന്നു. പിന്നീട് കേരള പോലീസിന് ഒരു കാര്യവും കൂടി മനസ്സിലായി തേടി വന്നത് ആണല്ല എന്തിനും പോന്ന പെണ്ണാണെന്ന്. ഒഡിഷയില്‍ ഗഞ്ചാറാണി എന്ന് അറിയപ്പെടുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകളും ഉണ്ട്. മുമ്പ് ഇവര്‍ പോലീസ് പിടിയിലായപ്പോള്‍ കൂട്ടാളികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഗഞ്ചാറാണി എന്ന് വിളിക്കുന്ന ഇവരുടെ യഥാര്‍ഥ പേര് നമിത എന്നാണ്. മലയാളിയാണ് ഇവരുടെ ഭര്‍ത്താവ് എന്നു പോലീസിന് വിവരം ലഭിച്ചു. തൃശൂരില്‍ 221 കിലോ കഞ്ചാവ് പിടിച്ച കേസിലെ അന്വേഷണത്തിന്റെ ഒടുവിലാണ് പോലീസ് ഗഞ്ചാറാണിയിലേക്ക്…
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. 2024 തിരഞ്ഞെടുപ്പിനായി ഭരണ പക്ഷവും പ്രതിപക്ഷവും കച്ച മുറുക്കിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ നീക്കത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. എന്നാല്‍ ഇവിടം കൊണ്ടും തീരുന്നതല്ല തങ്ങളുടെ നീക്കങ്ങളെന്ന സൂചനയും പ്രതിപക്ഷത്തിന് ബി ജെ പി നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍ സി പിയെ പിളര്‍ത്തിയ ബി ജെ പിയുടെ നീക്കം ഇനി ബിഹാറില്‍ ജെ ഡി യുവിനെയാണെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ എന്‍ സി പിക്ക് സംഭവിച്ചത് പോലെ ഒരു രാഷ്ട്രീയ അട്ടിമറി ജെ ഡി യുവില്‍ സംഭവിച്ചേക്കാം എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തില്‍ നിരവധി എം എല്‍ എമാര്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നതും ഇത്തരം ഒരു അട്ടിമറി നീക്കത്തിന്റെ ഭാഗമാണോ എന്ന് പ്രതിപക്ഷം സംശയിക്കുന്നു. പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ…
ഐ എസ് ആര്‍ ഒയെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്് ടൈംസ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ദി ന്യൂയോര്‍ക് ടൈംസ് പറയുന്നു. ദി ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ ലോകത്തില്‍ വര്‍ധിച്ച് വരുന്ന ബഹിരാകാശ ബിസനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ എടുത്ത് പറയുന്നത്. ഇന്നത്തെ ബഹിരാകാശ മത്സരത്തില്‍ ഇന്ത്യ ഉറച്ച കാല്‍വയ്പ്പുകളോടെ മുന്നേറുകയാണ്. ബഹിരാകാശ രംഗത്തെ യു എസിനേപ്പോലെയും റഷ്യയെപ്പോലെയും വളരുവാന്‍ ഇന്ത്യ വളരെ കഷ്ടപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. 1963ല്‍ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഇന്ത്യ ബഹിരാകാശം എന്ന വലി സ്വപ്നത്തെ കണ്ടിരുന്ന ദരിദ്ര രാജ്യമായിരുന്നു. അന്ന് വിക്ഷേപിക്കുവനായി സൈക്കിളിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ കൊണ്ട് പോയത്. അന്ന് ഇന്ത്യയ്ക്ക് 124 മൈല്‍ ദുരത്തില്‍ ആ ചെറിയ പേലോഡ് എത്തിക്കുവാന്‍ സാധിച്ചു. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തരായിരിക്കുകയാണ്. 140 ഓളം സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. എടുത്തുപറയേണ്ട കാര്യം കോവിഡ് സമയത്ത്…
മോഡലിങ് രംഗത്തിലൂടെ എത്തിയ നടിയും ഡോക്ടറുമാണ് ഷിനു ശ്യാമളന്‍. നിരവധി സിനിമകളില്‍ ഷിനു ശ്യാമളന് മികച്ച വേഷങ്ങള്‍ ചെയ്യുവാനും സാധിച്ചു. ഇപ്പോഴിത ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചും സിനിമയില്‍ അവസരം ലഭിച്ചതിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഷിനു. കുട്ടിക്കാലത്ത് തനിക്ക് ശാരീരിക അത്രിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഷിനു പറയുന്നു. തനിക്ക് അറിയാവുന്ന ഒരു വ്യക്തി തന്നെ മോശമായി സ്പര്‍ശിച്ചു. എന്നാല്‍ അത് തിരിച്ചറിയുവാനുള്ള പ്രായം പോലും തനിക്ക് ഇല്ലായിരുന്നുവെന്നും ഷിനു പറയുന്നു. ഇത്തരം കാര്യങ്ങള്‍ പിന്നീട് എന്താണെന്ന് മനസ്സിലാക്കിയത് സ്‌കൂളില്‍ അധ്യാപകന്‍ പറയുമ്പോഴായിരുന്നുവെന്നും ഷിനു പറയുന്നു. ഈ സംഭവങ്ങള്‍ എല്ലാം തന്റെ മനസ്സില്‍ നിന്നും പോകുവാന്‍ വര്‍ഷങ്ങള്‍ എടുത്തു. പലരും ചോദിച്ചിട്ടുണ്ട് എം ബി ബി എസ് കഴിഞ്ഞ് എന്തിനാണ് സിനിമ ചെയ്യുവാന്‍ പോകുന്നതെന്ന്. പലരും തന്നോട് പല ആശങ്കകളും പറഞ്ഞിട്ടുണ്ടെന്നും ഷിനു ഓര്‍മിക്കുന്നു. സിനിമയില്‍ ഒരു അവസരം ലഭിക്കുവാന്‍ ബുദ്ധിമുട്ടിയിരുന്നു. തനിക്ക് ഒരുപാട് സമയം എടുത്തു തന്റെ പാഷനിലേക്ക് എത്താനെന്നും ഷിനു ശ്യാമളന്‍…
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗും നേരിട്ട് കൊമ്പുകോര്‍ക്കുന്ന വാര്‍ത്തകാളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്വറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഇതെല്ലാം പ്രതികൂലമായിട്ടാണ് ട്വിറ്ററിനെ ബാധിച്ചത്. മസ്‌ക് ട്വിറ്ററില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്. ആ സാഹചര്യം മുതലെടുക്കുവനാണ് മെറ്റയും സക്കര്‍ബര്‍ഗും തീരുമാനിച്ചിരിക്കുന്നത്. ട്വറ്ററിന് ബദലായി ത്രെഡ്‌സ് എന്ന ആപ്പാണ് മെറ്റാ ആവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. നിലവില്‍ പല ആപ് സ്റ്റോറുകളിലും പ്രി ഓര്‍ഡറായി ലഭ്യമാക്കിയിരിക്കുന്ന ആപ് വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ലഭിച്ച് തുടങ്ങും. നിലവില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും ട്വിറ്ററിന് സമാനമായ രീതിയിലാണ് ആപ്. വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ എഴുത്തിന് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റാ ത്രെഡ്‌സ് അവതരിപ്പിക്കുന്നത്. ട്വിറ്റര്‍ ചില സേനവങ്ങള്‍ക്ക് പണം ഈടാക്കുമ്പോള്‍ ത്രെഡ്‌സ് സൗജന്യ സേവനമാണ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ഒരു…
രാജ്യത്ത് ജി എസ് ടി നടപ്പാക്കി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിരവധി പേര്‍ വിമരശിച്ചും നിരവധി പേര്‍ അനുകൂലിച്ചും രംഗത്തുണ്ട്. രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതൃപ്തി പുകയുന്നതായി കാണാന്‍ സാധിക്കും. ജി എസ് ടി സംബന്ധിച്ച് പരാതികള്‍ ഏറുമ്പോഴും വരുമാന കണക്ക് കാണിച്ചാണ് ഇതിനെ എല്ലാം ബി ജെ പിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത്. തുടക്കത്തില്‍ ജി എസ് ടി സമര്‍പ്പിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എളുപ്പത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നവിധത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നു. 2018 ല്‍ 1.08 കോടി ജി എസ് ടി രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആകുമ്പോള്‍ അത് 1.36 കോടിയിലേക്ക് ഉയര്‍ന്നു. അതേസമയം ജി എസ് ടി നടപ്പാക്കിയ ശേഷം എടുത്ത് പറയേണ്ട മറ്റൊരു നേട്ടമാണ് വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവ്. കഴിഞ്ഞ എപ്രില്‍ മാസത്തിലാണ് റെക്കോര്‍ഡ് നേട്ടം ഉണ്ടായത്. അന്ന് 1.87 ലക്ഷം കോടിയാണ് ജി എസ് ടി…
ഹൈബി ഈഡന്‍ എം പി തുടങ്ങിവെച്ച കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട് എന്ത് കൊണ്ടായിരിക്കും ഇന്ത്യയുടെ തലസ്ഥാനമായി ഡല്‍ഹി തിരഞ്ഞെടുത്തത്, എന്തു കൊണ്ടാകും തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായത്. ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ തലസ്ഥാനം തിരഞ്ഞെടുക്കുവാന്‍ ചില കാരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം. അതിലൊന്നാണ് എല്ലാ കാലാവസ്ഥയിലും വിശ്വസിക്കുവാന്‍ കഴിയുന്ന ഭൂപ്രകൃതി. എത്തിച്ചേരുവാനുള്ള എളുപ്പം, ഭരണകൂടത്തിന്റെ ഭാഗമായ സംവിധാനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന സംവിധാനം. ഇതെല്ലാമാണ് ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് അടിസ്ഥാനപരമായിവേണ്ടത്. എന്നാല്‍ അതിന് പുറെയും ചില കാര്യങ്ങള്‍ എടുത്ത് പറയാതിരിക്കുവാന്‍ സാധിക്കില്ല. അതിന് പുറമെയാണ് രാഷ്ട്രീയവും ജാതിയവുമായ കാര്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രധാന്യവും നമുക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനമാറ്റങ്ങള്‍ പലപ്പോഴും ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട് എന്നത് കാണുവാന്‍ സാധിക്കും. തലസ്ഥാന തര്‍ക്കത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍…
തിരുവനന്തപുരം. വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത് നില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിന്‍ കേരളത്തില്‍ എത്തിക്കാതെ തിരുനല്‍വേലി വഴി മധുരയിലേക്ക് സര്‍വീസ് നടത്തുവനാണ് ശ്രമിക്കുന്നത്. അതേസമയം കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതില്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളത്തിന് ലഭിക്കേണ്ട വന്ദേഭാരത് തമിഴ്‌നാടിന് ലഭിക്കും. അതേസമയം തമിഴ്‌നാട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നും ആരംഭിക്കുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് മൈസൂരുവിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. മൂന്നാമത്തെ ട്രെയിന്‍ ചെന്നൈയില്‍ നിന്നും തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തും ഇതിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. അതേസമയം ചെന്നൈയില്‍ നിന്നും വിജയവാഡയിലേക്ക് സര്‍വീസ് നടത്തുന്ന കര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് തട്ടിയെടുക്കാന്‍ തമിഴ്‌നാട് ശ്രമം നടത്തുന്നത്. ഈ നീക്കത്തിന് പിന്നില്‍ റെയില്‍വേയിലെ തന്നെ ചില ഉദ്യോഗസ്ഥരാണെന്നാണ് വിവരം. നിലവില്‍…