Author: Updates
നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുകയാണ് ഇന്ത്യ. എന്നാല്‍ 1996ല്‍ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നപ്പോള്‍ അത് സംഘടിപ്പിച്ച അമിതാഭ് ബച്ചന് പറയാനുള്ളത് കണ്ണീരില്‍ കുതിര്‍ന്ന കഥയാണ്. അന്നത്തെ ആ മത്സരം അമിതഭ് ബച്ചനെ വലിയ കടക്കെണിയിലേക്കാണ് തള്ളി വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ മത്സ്യരം എത്തുമ്പോള്‍ കാത്തിരിക്കുന്നത് എന്തെല്ലാമായിരിക്കും. 1996ല്‍ ഇന്ത്യയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ അമിതാഭ ബച്ചന്‍ സംഘാടകനായിട്ടാണ് എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ എന്റര്‍ടെയ്മന്റ് കമ്പനിയായ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡായിരുന്ന മത്സരത്തിന്റെ സംഘാടകര്‍. അന്ന് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അത്ര സുപരിചിതമാകാത്ത കാലം മിസ് വേള്‍ഡ് മത്സരം ജനങ്ങള്‍ കൗതുകത്തോടെ കാണും എന്ന പ്രതീക്ഷയോടെയാണ് അമിതാഭ് ബച്ചന്‍ എത്തിയത്. എന്നാല്‍ സംഭവിച്ചത് പ്രതിഷേധങ്ങളായിരുന്നു. മിസ് വേള്‍ഡ് മത്സരത്തിനെതിരെ 1996ല്‍ ഇന്ത്യയില്‍ നടന്ന പ്രതിഷേധം 1994ല്‍ ഐശ്വര്യ റായ് മിസ് വേള്‍ഡായതോടെ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരങ്ങള്‍ ശ്രദ്ധആകര്‍ഷിച്ചിരുന്നു.…
ഓസ്‌കാര്‍ പുരസ്‌കാരം നല്‍കുന്ന ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അംഗമായി മലയാളിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 398 പേരില്‍ ഒരാളാണ് മാനന്തവാടി അശ്വതിയിലെ പി സി സനത്ത്. ഓസ്‌കാര്‍ പരിഗണിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സനത്തിന് വോട്ട് ചെയ്യാം. കേരളത്തില്‍ നിന്നും വിഷ്വല്‍ ഇഫക്ട്‌സ് വിഭാഗത്തില്‍ സനത്തിന് മാത്രമാണ് അംഗത്വം ലഭിച്ചത്. ഇതിനോടകം 50 കൂടുതല്‍ സിനിമകളില്‍ സനത്ത് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക് ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞാണ് അവസാനമായി സനത്തിന്റെതായി ഇറങ്ങിയ മലയാള ചിത്രം. അഭിനയം, ഛായഗ്രഹണം, രചന, സംവിധാനം, വസ്ത്രാലങ്കാരം, ഡോക്യുമെന്ററി, സംഗീതം, നിര്‍മാണം, ഫിലിം എഡിറ്റിങ്, പ്രൊ#ക്ഷന്‍, ഡിസൈന്‍, വിഷ്വല്‍ ഇഫക്ട്‌സ് എന്നി 19 മേഖലയിലാണ് അക്കാദമി അംഗത്വം നല്‍കിയത്. സനത്ത് അഹമ്മദാഹാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 1997 മുതല്‍ സിനിമയില്‍…
കേരളത്തില്‍ ദേശീയപാത 66 ആറ് വരിപാതയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ ബൂത്തുകള്‍. ദേശീയ പാതയില്‍ ഓറോ 50 മുതല്‍ 60 വരെ കിലോമീറ്ററുകളുടെ ഇടയില്‍ ഓരോ ടോള്‍ പ്ലാസകള്‍ വീതം ഉണ്ടാകും. 2025ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്നാണ് ദേശിയപാതാ അധികൃതര്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ദേശീയ പാത 66ന്റെ നീളം 646 കിലോമീറ്ററാണ്. ടോള്‍ പിരിവിലൂടെ നിര്‍മാണ ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടാകും. മറ്റ് ജില്ലകളില്‍ ഓരോന്ന് വീതവും പ്രവര്‍ത്തിക്കും. എട്ട് റീച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പണി നടക്കുന്ന റീച്ചുകളില്‍ ഏകദേശം 41000 കോടിയാണ് നിര്‍മാണ ചെലവ്. 20 റീച്ചുകളായിട്ടാണ് നിര്‍മാണം നടക്കുന്നത്. ദേശീയ പാതയിലെ ഏക കോണ്‍ക്രീറ്റ് റോഡ് വരുന്ന മൂക്കോല- കാരോട് റീച്ചും കഴിഞ്ഞ മാസം തുറന്നിരുന്നു. അരൂര്‍ മുതല്‍ തുറവൂര്‍വരെ റീച്ചില്‍ 12.75 കിലോമീറ്റര്‍ വരുന്ന രാജ്യത്തെ ഏറ്റവും…
പാളിപ്പോയ രണ്ടാം ചന്ദ്രദൗത്യത്തിന്റെ വീഴ്ചകള്‍ പരിഹരിച്ച് മൂന്നാം ചന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ജൂലായ് 13നാണ് ഇന്ത്യയുടെ സ്വപ്‌നങ്ങളും പേറി മൂന്നാം ചന്ദ്രദൗത്യം ആരംഭിക്കുക. ആദ്യ ചന്ദ്രദൗത്യം 2008ലും രണ്ടാമത്തേത് 2019ലുമായിരുന്നു. എന്നാല്‍ രണ്ടാം ചന്ദ്രദൗത്യത്തിലെ പ്രധാന ഘട്ടമായിരുന്ന ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുവാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിന് തയ്യാറെടുത്തിരിക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ അധിനിവേശസാധ്യതകള്‍ തേടുവാനും പ്രപഞ്ചോല്‍പത്തിയുടെ രഹസ്യങ്ങള്‍ അറിയുവാനുമാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും ഗുരുത്വാകര്‍ഷണവും ചന്ദ്രനില്‍ പേടകത്തെ ഇറക്കുക കഠിനമാക്കുന്നതാണ്. ഇവിടെയാണ് കഴിഞ്ഞ പ്രാവശ്യം പരാജയം സംഭവിച്ചതും. വിവിധ രാജ്യങ്ങള്‍ 33 ലാന്‍ഡര്‍ ദൗത്യങ്ങള്‍ ചന്ദ്രനിലേക്ക് നടത്തിയിട്ടുണ്ട്. ഇതില്‍ 16 എണ്ണം മാത്രമാണ് വിജയിച്ചത്. ചന്ദ്രനിലേക്ക് 11 ദൗത്യങ്ങള്‍ നടത്തിയ ശേഷമാണ് ആദ്യ ലാന്‍ഡറായ ലൂണ 9നെ റഷ്യയ്ക്ക് വിജയകരമായി ഇറക്കുവാന്‍ സാധിച്ചത്. ചന്ദ്രദൗത്യത്തിനുള്ള റോക്കറ്റുകള്‍ മുതല്‍ സോഫ്ട് വെയര്‍ വരെ നിര്‍മിക്കുന്നത് തിരുവനന്തപുരത്തുള്ള…
കേരളത്തിന്റെ രുചിപ്പെരുമ പോര്‍ച്ചുഗീസുകാര്‍ക്കിടയില്‍ വിളമ്പുകയാണ് തൃശൂര്‍ ഇരങ്ങാലക്കുട സ്വദേശിയായ വിജീഷ്. 2010 ലാണ് വിജീഷ് പോര്‍ച്ചുഗലിലെത്തുന്നത്. അന്ന് കേരളത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ തപ്പിനടന്ന വിജീഷിന് നിരാശയായിരുന്നു ഫലം. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് എന്ത് കൊണ്ട് തനിക്ക് ഒരു കേരള റെസ്‌റ്റോറന്റ് തുടങ്ങിക്കൂട എന്ന ചിന്ത വിജീഷിലേക്ക് എത്തുന്നത്. ഒടുവില്‍ 2018-ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് വിജേഷ് കേരള റെസ്‌റ്റോറന്റ് ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ രുചികളും സംസ്‌കാരവും ഭാഷയും എല്ലാം നിറഞ്ഞ പോര്‍ച്ചുഗലില്‍ വിജിഷിന്റെ കേരള റെസ്‌റ്റോറന്റ് ഇന്ന് കാണുന്ന നിലയിലെത്തിയത് വലിയ വെല്ലുവിളികളെ അതിജീവിച്ചാണ്. ഇന്ത്യയിലും വിദേശത്തും നിരവധി ഹോട്ടലുകളില്‍ ഷെഫ് ആയി ജോലിചെയ്ത അനുഭവ സമ്പത്താണ് പോര്‍ച്ചുഗലില്‍ പരീക്ഷിക്കുവാന്‍ വിജിഷിനെ പ്രേരിപ്പിച്ചത്. കേരള തനിമയുള്ള രൂചികൂട്ടുകള്‍ പോര്‍ച്ചുഗല്‍ ജനത വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ തനത് രുചികളായ പിടിയും കോഴിയും ചെമ്മീന്‍ തീയലും വഴുതനങ്ങാ തീയലുമൊക്കെ പോര്‍ച്ചുഗലുകാരുടെ നാവിന് ആസ്വാദ്യകരമായതോടെ…
ബെംഗളൂരു. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി. ട്വിറ്റികളും ചില അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുവാന്‍ വൈകിച്ചതിനാണ് നടപടി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകളും ടീറ്റുകളും നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് കാണിച്ചാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്നതിനുള്ള കാരണം വ്യക്തമാക്കതിരുന്നത് എന്താണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സുതാര്യത ആവശ്യമാണെന്നും അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മൗലികാവകാശങ്ങള്‍ക്കായി വാദിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അക്കൗണ്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം സര്‍ക്കാര്‍ അതാത് അക്കൗണ്ട് ഉടമകളെ അറിയിക്കണം. എന്നാല്‍ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തങ്ങളെ തടഞ്ഞുവെന്നാണ് ട്വിറ്റര്‍ പറയുന്നത്.
രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിനുകൾ ഇന്ത്യൻ പാളങ്ങളിലൂടെ കൂകിപ്പായാൻ ഒരുങ്ങുന്നു. ലോകത്തിനു അത്ഭുതമായി ഹൈഡ്രജൻ ട്രെയിനും ഇന്ത്യക്കു സ്വന്തം. ഈ വർഷം അവസാനത്തോടെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന യാത്ര ട്രെയിനുകൾ ഓടിത്തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആവി യന്ത്രത്തിൽ നിന്നും ഇലക്ട്രിക്ക് ട്രെയിനും പിന്നിട്ടു ഹൈഡ്രജൻ ട്രെയ്‌നിലെക് എത്തുകയാണ്. ഏത് ലോകത്തിനു തന്നെ അത്ഭുതമാണ് എന്ന് പറയാൻ കാരണമുണ്ട്. എപ്പോൾ ജർമനിയിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് ഉള്ളത്. ഇന്ത്യയ്ക്കു മുന്നിലെ വല്യ ശക്തികളായ അമേരിക്കയിലും ചൈനയിലും ഹൈഡ്രജൻ ട്രെയിൻ എത്തുന്നതിനു മുന്നേ ആണ് ഇന്ത്യ ഇത് സ്വന്തമാക്കിയത് എന്നതാണ് വലിയ പ്രതേകത. എന്താണ് ഹൈഡ്രജൻ ട്രെയിൻ?, എന്താണ് ഇതിന്റെ പ്രതേകത?, ഹൈഡ്രജൻ ട്രെയിൻ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉള്ളത്?, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിഞ്ഞാലേ ഹൈഡ്രജൻ ട്രെയിൻ എത്രത്തോളം മഹത്തരം അന്ന് എന്ന് മനസ്സിലാവൂ. ഒരു ഡീസൽ ലോക്കോമോട്ടീവ് ഒരു കിലോമീറ്ററിന് 9.5 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ…
പ്രഷർ കുക്കർ ഇല്ലാത്ത അടുക്കള ഇന്നു ചുരുക്കം ആണ്. സമയം ലാഭിക്കാൻ എല്ലാവരും പെട്ടന്ന് ആശ്രയിക്കുന്നത് പ്രഷർ കുക്കർ ആണ്.പാചകം എളുപ്പമാക്കാനും പ്രഷർ കുക്കർ സഹായിക്കുന്നു. അരിയും പച്ചക്കറികളും പരിപ്പ് പയർ വർഗങ്ങളും ഇറച്ചി വിഭവങ്ങളുമെല്ലാം തന്നെ പ്രഷർ കുക്കർ ഉപയോഗിചു വേവിച്ചാൽ സാധാരണ രീതിയിൽ വേവിയ്ക്കുന്നതിന്റെ കാൽ ഭാഗം സമയം കൊണ്ട് പാകം ചെയാം എന്നതാണ് എല്ലാവരെയും പ്രഷർ കുക്കർ ഫാൻ ആക്കിയതിനു പിന്നിലെ രഹസ്യം വിസിൽ വരുന്നതിൽ നിന്നും ഭക്ഷണം പകമായോ എന്നും വേഗത്തിൽ മനസിലാക്കാം. കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായം നിലവിലുണ്ട്. ആവി പാത്രത്തിനുള്ളിൽ തന്നെ തടഞ്ഞ് നിർത്തിയാണ് പ്രഷർ കുക്കർ പ്രവർത്തിയ്ക്കുന്നത്. കുക്കറിൽനുള്ളിലെ ചൂട് തടഞ്ഞ് നിർത്തി ഭക്ഷണത്തിലേയ്ക്ക് വഴിതിരിച്ച് വിടുന്നു. ഇതേ രീതിയിൽ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് കുക്കർ ദോഷകരമാണെന്ന അഭിപ്രായമുള്ളവരുടെ വാദത്തിന് അടിസ്ഥാനം. ഈ പ്രക്രിയ വഴി ഭക്ഷണത്തിലെ പോഷകങ്ങളെ കൂടിയ തോതിൽ ചൂടാക്കുന്നതിലൂടെ…
നയന്‍താരയുടെ അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ നിരാശപ്പെടുത്തിയെങ്കിലും കൈ നിറയെ അവസരങ്ങളാണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്. താര ദമ്പതികള്‍ക്ക് കുട്ടി ഉണ്ടായ ശേഷം സിനിമയില്‍ നിന്നും നയന്‍താര വിട്ട് നില്‍ക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സിനിമയില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു താരം. ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം നിര്‍മാണ രംഗത്തും സജ്ജീവമാണ് താരം. അതേസമയം സിനിമാ ജീവിതത്തില്‍ നിന്നും താരം ഉണ്ടാക്കിയ സമ്പത്തും കുറവല്ല. പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും സ്വന്തമായിട്ടുള്ള താരത്തിന് മറ്റ് നിരവധി വരുമാന മാര്‍ഗങ്ങളും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താരം റിയല്‍ എസ്റ്റേറ്റ് ബിസനസില്‍ സജീവമാണ്. കൂടാതെ ലിപ് ബാം കമ്പനി എന്ന കോസ്‌മെറ്റിക് ബ്രാന്‍ഡിലും നയന്‍താരയ്ക്ക് പങ്കാളിത്തമുണ്ട്. നയന്‍താരയുടെ പുതിയ ബിസനസ് നീക്കത്തെക്കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി കേരളത്തില്‍ നിരവധി സ്ഥലങ്ങളാണ് താരം വാങ്ങിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ വന്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. വലിയ ബില്‍ഡിംഗുകള്‍ പണിത് വില്‍ക്കുവനാണ് നീക്കം. ഭര്‍ത്താവ് വിഘ്‌നേശ് ശിവന്റെ നേതൃത്വത്തിലാണ്…
ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രന് അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍ പോകാന്‍ അവസരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബഹിരാകാശത്ത് സ്വന്തമായി ഒരു സ്‌പെയ്‌സ് സ്റ്റേഷന്‍ എന്ന സ്വപ്‌നം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇത് കൂടുതല്‍ പ്രചോദനവാകും. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലെ യാത്രികരില്‍ ഒരാള്‍ക്കായിരിക്കും അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുക. ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമായും ഗഗന്‍യാനില്‍ നാല്‍ പങ്കെടുക്കുവാന്‍ നാല് യാത്രക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ നാല് പേര്‍ക്കും റഷ്യയില്‍ പരിശീലനം നല്‍കി കഴിഞ്ഞു. ഇനി യു എസിലെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ ആറുമാസത്തെ പരിശീലനം കൂടി നല്‍കും. ഒപ്പം 200 കോടി രൂപ മുടക്കി ഗഗന്‍യാന്‍ യാത്രികരില്‍ രണ്ട് പേരെ സ്‌പെയ്‌സ് എക്‌സിലോ, ബോയിംഗ് സ്റ്റാര്‍ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പരിശീലനം നല്‍കുവാനും ധാരണയായിട്ടുണ്ട്. അതേസമയം ഇസ്രോ- നാസ കൂട്ടുകെട്ടില്‍ നിര്‍മിച്ച സിന്തറ്റിക് അപ്പാര്‍ച്ചേര്‍ റഡാര്‍ സാറ്റലൈറ്റ് എന്ന നിസാര്‍…