Author: Updates
ടൈറ്റാന്‍ പേടകം എങ്ങനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ തകര്‍ന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പേടകം ഉഗ്ര ശക്തിയുള്ള ഉള്‍സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്നാണ് യു എസ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളും പേടകം സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്ന് സൂചന നല്‍കുന്നതാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് 3500 മീറ്റര്‍ ആഴത്തിലെത്തിയപ്പോള്‍ പേടകത്തിന് പോളാര്‍ പ്രിന്‍സ് എന്ന കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. തുടര്‍ന്ന് പേടകം 100 മിറ്ററിനുളളില്‍ ഉഗ്ര ഉള്‍സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കാം എന്നാണ് കരുതുന്നത്. പേടകത്തിലെ അഞ്ച് യാത്രക്കാരും 30 മില്ലിസെക്കന്‍ഡിനകം കൊല്ലപ്പെട്ടിരിക്കാം എന്നുമാണ് നിഗമനം. ഓഷന്‍ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുപമായ സ്റ്റോക്ടന്‍ റഷ്, ദുബായിലെ ബ്രിട്ടിഷ് വ്യാവസായി ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ ഹാമിഷ് ഹാര്‍ഡിങ്, പാക് ശതകോടീശ്വരന്‍ ഷഹ്‌സദ ദാവൂദ് മകന്‍ സുലൈമാന്‍ എന്നിവരാണ് മരിച്ചത്. അതേസമയം ആഴക്കടല്‍ പരിവേഷണത്തിന് ടൈറ്റന്‍ പേടകം യോജിച്ചതായിരുന്നില്ലെന്നും ആരോപണമുണ്ട്. പേടകത്തിന്റെ രൂപം തന്നെ അപകടകരമായിരുന്നുവെന്നാണ് ടൈറ്റാനിക് സിനിമയുടെ സംവിധായകനും…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് നേട്ടങ്ങളുടെ ഒരു ലോകം തന്നെയാണ്. മുമ്പ് ഇന്ത്യയ്ക്ക് മുന്നില്‍ നിഷേധിച്ച പലകാര്യങ്ങളും ഇത്തവണത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് നല്‍കുവാന്‍ അമേരിക്ക തയ്യാറായി. അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്, യുദ്ധവിമാന എന്‍ജിന്‍ സാങ്കേതിക വിദ്യ, ശൂന്യാകാശ ഗവേഷണ സഹകരണം എന്നിവയില്‍ എല്ലാം ഇന്ത്യ-യു എസ് സഹകരണം ഉണ്ടാകും. ഇന്ത്യയ്ക്ക് ഒരിക്കല്‍ യു എസ് നിഷേധിച്ച പല സാങ്കേതിക വിദ്യകളും ഇന്ത്യ സ്വയം നിര്‍മിക്കുക തന്നെ ചെയ്തിരുന്നു. 1980 കളില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ യു എസ് നിഷേധിച്ചപ്പോള്‍ 1991 ല്‍ ഇന്ത്യ സ്വന്തമായി സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. റോക്കറ്റ് സാങ്കേതിക വിദ്യ നിഷേധിച്ചപ്പോല്‍ സ്വയം വികസിപ്പിക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ചുരുക്കം ചില മേഖവലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സ്വയം വികസിക്കുവാന്‍ സാധിക്കാതിരുന്നത്. ഇവയാണ് ഇപ്പോള്‍ യു എസില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നത്. യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ നിര്‍മിക്കുക എന്ന സ്വപ്‌നം ഇതോടെ യാഥാര്‍ഥ്യമാകും. 1980 മുതല്‍…
മമ്മുട്ടി ചിത്രം പകര്‍ത്തിയ സന്തോഷവുമായി പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഒരു ഭാഗ്യം തനിക്കും ലഭിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വീഡിയോ പങ്കുവെച്ചാണ് കുഞ്ചാക്കോബോബന്‍ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. വിഡിയോയില്‍ മമ്മൂട്ടിക്കൊപ്പം പോസ് ചെയ്യുകയും ചിത്രം പകര്‍ത്തിയ ശേഷം അത് സന്തോഷത്തോടെ കാണുന്ന ചാക്കോച്ചനെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ദി മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ന്യൂയോര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ മാനുഷികമായി കഴുന്ന അത്ര വേഗതയില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് മസ്‌ക് മോദിയോട് പറഞ്ഞു. ഇന്ത്യയില്‍ കാര്‍നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തമായ പ്ലാന്‍ നരേന്ദ്രമോദിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. അതേസമയം അടുത്ത വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു. താന്‍ പ്രധാനമന്ത്രിയുടെ ആരാധകനാണെന്ന് മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറി പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചിരുന്നു. മറ്റ് ഏത് രാജ്യത്തെക്കാളും കൂടുതല്‍ നിക്ഷേപ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടെസ്ലയുടെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ടെസ്ലുടെ…
പ്രഭാസിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം ആദിപുരുഷ് 300 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. ആദ്യ ദിനം തന്നെ ചിത്രം 149 കോടി രൂപ നേടി. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കൂടിയാണിത്. കഴിഞ്ഞ ഞായറാഴ്ച മാത്രം ചിത്രം 64 കോടി രൂപയുടെ കളക്ഷന്‍ നേടി. അതേസമയം രണ്ട് ദിവസം കൊണ്ട് ചിത്രം 240 കോടിയും മൂന്നാം ദിനം 300 കോടിയും ആദിപുരുഷ് നേടി. രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നാണ് ചിത്രം ഇത്രവലിയ നേട്ടം കൈവരിച്ചത്. ചിത്രത്തില്‍ പ്രഭാസ്,കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. അതേസമയം ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന് 37 കോടി ആദ്യ ദിനം ലഭിച്ചു. തെലുങ്കില്‍ നേടിയത് 26 കോടിയാണ്. ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു എന്നാല്‍ ഇതിനെ എല്ലാം മറികടക്കുന്ന പ്രകടനമാണ് ചിത്രം കൈവരിച്ചത്. ആദ്യപുരുഷ് 500 കോടി മുടക്കിയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ…
ആലപ്പുഴ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് പ്രഭാഷണത്തില്‍ മാവേലിക്കര ചാരുംമൂട് വിവിഎച്ച്എസ്സിലെ അധ്യാപകന്‍ റാഫി രാമനാഥിന് പ്രശംസ. സ്‌കൂളില്‍ റാഫി ഒരുക്കിയ ഔഷധസസ്യത്തോട്ടമായ വിദ്യാവനമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് കാരണമായത്. ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്ത് മിയാവാക്കി മാതൃകയിലാണ് റാഫി വനം ഉരുക്കിയത്. സ്‌കൂളിലെ ബയോളജി അധ്യാപകനായ അദ്ദേഹം പരിസ്തിതി പ്രവര്‍ത്തനങ്ങളിലും സജ്ജീവമാണ്. സ്‌കൂളിലെ പരിസ്ഥിതി ക്ലബ് കോ ഓര്‍ഡിനേറ്ററായതോടെയാണ് കുട്ടികളെ ഒപ്പം ചേര്‍ത്ത് മണ്ണും ജലവും വായുവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. നിലവില്‍ വിദ്യാവനത്തില്‍ 250 അധികം സസ്യങ്ങളുണ്ട്. സ്‌കൂള്‍ അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. തുടര്‍ന്ന് 115ഇനത്തിലുള്ള 460 മരങ്ങള്‍ നട്ട് വിദ്യാവനം ആരംഭിച്ചു. പദ്ധതി നടപ്പിലാക്കിയത് വനംവകുപ്പുമായി ചേര്‍ന്നാണ്. റാഫിയുടെ നേതൃത്വത്തില്‍ മുമ്പും മരങ്ങളെ സംരക്ഷിക്കുവാന്‍ പല പദ്ധതികളും തയ്യാറാക്കിയിരുന്നു. വഴിയരികിലെ മരങ്ങളില്‍ ആണി തറച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ 2012ല്‍ റാഫിയുടെനേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇത് നിരോധിക്കുകയായിരുന്നു.
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ആയി ധാരാളം ടിപ്സ് എന്ന് സോഷ്യൽ മീഡിയയിൽ ഉണ്ട്. നാച്ചുറൽ ആയി നിറം വര്ധിപ്പികം എന്നൊക്കെയുള്ള ടിപ്സ് കാണുമ്പോൾ പലരും അത് പരീക്ഷിച്ചു നോക്കും. നാച്ചുറൽ എന്ന് കാണുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്കു ഓടി എത്തുന്ന ചിന്ത, ഇത് കൊണ്ട് ദോഷം ഒന്നും വരില്ലലോ എന്നത് ആവും. എന്നാൽ നാച്ചുറൽ എന്ന് പറയുന്ന പല സാധനങ്ങളും നമ്മുടെ ചർമ്മത്തിന് കേടു ഉണ്ടാക്കുന്നതാണ്. ഏത് അറിയാതെ അന്ന് പലരും ഇവയൊക്കെ പരീക്ഷിക്കുന്നത്. ഈ തരത്തിലുള്ള വീഡിയോ ചെയ്യുന്നവര് ഉപയോഗിക്കുന്ന സാധനങ്ങൾ ചിലപ്പോൾ കുറച്ച നേരം ചര്മത്തിന് തെളിച്ചം നല്കുന്നവ ആവും. അത് കണ്ടു തെറ്റിദ്ധരിച്ചാണ് പലരും ഏതൊക്കെ ഉപയോഗിക്കുന്നത്. എന്നാല്‍, ഇതില്‍ പലതിലും സത്യാവസ്ഥ ഇല്ല എന്നതാണ് സത്യം. നാച്ചുറൽ എന്ന വാചകത്തോടെ എപ്പോൾ വളരെ ഏറെ വിറ്റഴിക്കപ്പെടുന്നവയാണ് ബ്യൂട്ടീ DIY കള്‍. എത്ര വില കൊടുത്തും ആളുകള്‍ ഇത് വാങ്ങാന്‍ തയ്യാറാകുന്നു. ഇത്തരത്തില്‍ നമ്മള്‍ ഇന്നും…
ഇന്റർനെറ്റും സോഷ്യൽ മീഡിയയും ആണ് ഇന്ന് ഒട്ടുമിക്കവരുടെയും ജീവിതത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗം ആയി ഓരോ പുതിയ ട്രെൻഡുകളും ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറും ഉണ്ട്. പതിയെ ആ ട്രെൻഡുകൾ ജീവിതത്തിന്റെ ഭാഗം ആയി മാറുകയും ചെയ്യാറുണ്ട് . ഇപ്പോഴത്തെ പുതിയ ഒരു ട്രെൻഡ് ആണ് ‘ബെഡ് റോട്ടിംഗ്’.പുതിയ ട്രെൻഡിനെ കുറിച്ചുള്ള ചർച്ചയിലാണ് ഇപ്പോൾ ഓൺലൈൻ ലോകം. പല രീതിയിൽ ഈ ട്രെൻഡ് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കിടക്കയുമായി ബന്ധപ്പെട്ട ട്രെൻഡാണിത്. ഒരു ദിവസം മുഴുവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതിരിക്കുക എന്നാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത്. ചുറ്റും നടക്കുന്ന ഒന്നും ശ്രദ്ധിക്കാതെ മുഴുവൻ സമയവും കിടക്കയിൽ തന്നെ കിടന്നു കൊണ്ട് ഈ ട്രെൻഡ് ചെയുന്ന ആൾക്കാരും ഉണ്ട്. ഇപ്രകാരം ചെയുന്നത് അത് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ആണ് .എന്താണ് ഈ ട്രെൻഡുകൾ ,ശരിക്കും ഇത് വഴി നമ്മുക്ക് എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുന്നത് എന്ന് മനസിലാക്കി ചെയ്യുന്നില്ലെങ്കിൽ ഈ ട്രെൻഡുകൾ കൊണ്ട് ഉപകാരത്തിനെക്കൾ…
അടുത്ത ആഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വിരളിപിടിച്ചിരിക്കുകയാണ് പാക്കിസ്ഥാനും ചൈനയും.അതിനൊരു കാരണമുണ്ട് ശത്രുക്കളുടെ പേടി സ്വപ്‌നമായ ആയുധം ഇന്ത്യയ്ക്ക് നല്‍കുവാന്‍ ഒരുങ്ങുകയാണ് അമേരിക്ക എന്ന വർത്തയാണു ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടത്. ലോകത്തിലെ തന്നെ മികച്ച ഡ്രോണ്‍ എന്ന് അറിയപ്പെടുന്ന എംക്യു 9റീപ്പര്‍ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇറാഖില്‍ മുതല്‍ അഫ്ഗാനിസ്ഥാനില്‍ വരെ അമേരിക്കയുടെ കുന്തമുനയായിരുന്ന 30 എം ക്യു 9 റീപ്പര്‍ ഡ്രോണുകളാണ് ഇന്ത്യയിലേക്ക് എത്താന്‍ പോകുന്നത്.ശത്രുസങ്കേതങ്ങള്‍ സ്വയം കണ്ടെത്തി ഉടനടി ആക്രമിക്കും. 1700കിലോ ആയുധങ്ങളും മിസൈലുകളും വഹിച്ച് കൊണ്ട് 50,000 അടി ഉയരത്തില്‍ പറന്ന് ആക്രമിക്കും. തുടര്‍ച്ചയായി 30 മുതല്‍ 40 മണിക്കൂറുകള്‍ വരെ പറക്കുവാന്‍ ഇവയ്ക്ക് സാധിക്കും. ഡ്രോണിലെ ക്യാമറയ്ക്ക് 3.2 കിലോമീറ്റര്‍ ദൂരെയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലെറ്റ് പോലും ഒപ്പിയെടുക്കാന്‍ സാധിക്കും. രഹസ്യ നിരീക്ഷണത്തിനും ആക്രമണത്തിനും ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡ്രോണുകള്‍ വരുന്നതോടെ ഇന്ത്യയുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകും. നിരീക്ഷണത്തിനും ആക്രമണത്തുനും സിഐഎയുടെ വിശ്വസ്തന്‍.കരനനാവിക…
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഇന്ധന സെസിലെ രണ്ട് രൂപയുടെ വര്‍ധന വില്‍പനയില്‍ വന്‍ ഇടിവിന് കാരണമായതായി വിവരം. സംസ്ഥാനത്ത് ഇലട്രിക് വാഹനങ്ങള്‍ കൂടിയതും സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും വലിയ വാഹനങ്ങള്‍ അന്യ സംസ്ഥാനത്ത് നിന്നും ഇന്ധനം നിറയ്ക്കുവാന്‍ ആരംഭിച്ചതുമാണ് വരുമാനത്തകര്‍ച്ചയിലേക്ക് നയിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നടത്തിയ പദ്ധതി വില്‍പന ഇടിഞ്ഞതോടെ നികുതിയില്‍ സര്‍ക്കാരിന് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് സാമൂഹിക സുരക്ഷാ സെസ് എന്ന പേരില്‍ രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് വില കൂടി. ഈ ഏപ്രില്‍ മാസത്തില്‍ 21.21 കോടി ലീറ്റര്‍ പെട്രോള്‍ സംസ്ഥാനത്ത് വില്‍പന നടത്തിയപ്പോള്‍ ഏപ്രില്‍ മാസത്തില്‍ അത് 19.73 കോടി ലിറ്ററായി താഴ്ന്നു. അതേസമയം ഡീസല്‍ മാര്‍ച്ച് മാസത്തില്‍ 26.66 കോടി ലീറ്റര്‍ വിറ്റെങ്കിലും ഏപ്രില്‍ മാസത്തില്‍ 20.28 കോടിയായി കുറയുകയായിരുന്നു. വില്‍പ്പന കുറഞ്ഞത്…