Author: Updates
വന്ദേഭാരതിന് എക്‌സ്പ്രസിന് പിന്നാലെ വന്ദേഭാരത് മെട്രോയും കേരളത്തിലേക്ക് എത്തുന്നു. കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് വിജയകരമായതോടെയാണ് വന്ദേഭാരത് മെട്രോയും കേരളത്തിലേക്ക് എത്തിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചത്. കേരളത്തില്‍ സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് മെട്രോയുടെ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ചര്‍ച്ചകള്‍ ആരംഭിച്ചതായിട്ടാണ് വിവരം. ഉടന്‍തന്നെ റൂട്ടുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കും. ഓരോ സോണിനോടും അഞ്ച് വീതം വന്ദേമെട്രോ ട്രെയിനുകള്‍ ശുപാര്‍ശ ചെയ്യുവനാണ് റെയില്‍വേ മന്ത്രാലയും അറിയിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും ബോര്‍ഡ് തീരുമാനം എടുക്കുക. അതേസമയം അടുത്ത ജനുവരിക്ക് ശേഷം തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. 100 കിലോമീറ്റര്‍ ദൂരമാണ് വന്ദേഭാരത് മെട്രോയ്ക്കായി പറയുന്നതെങ്കിലും അതില്‍ ഇളവ് നല്‍കിയേക്കുമെന്നാണ് വിവരം. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിന് ഉണ്ടാകുക. വന്ദേമെട്രോയിലും വന്ദേഭാരതിന് സമാനമായ സൗകര്യങ്ങള്‍ തന്നെയാണ് ഉണ്ടാകുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ വന്ദേമെട്രോയ്ക്ക് സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന…
തമിഴ്‌നാട്ടില്‍ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്കെതിരായ ഇ ഡിയുടെ നടപടി അപ്രതീക്ഷിതമായിരുന്നില്ല. കേസില്‍ തെളിവുകള്‍ എല്ലാം മന്ത്രിക്കെതിരായതോടെയാണ് സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്യുവാന്‍ ഇ ഡി തീരുമാനിച്ചത്. കഴിഞ്ഞ മാസം മന്ത്രിക്കെതിരെ അന്വേഷണം തുടരാന്‍ സുപ്രീംകോടതി ഇ ഡിക്ക് അനുമതി നല്‍കിയിരുന്നു. എ ഐ ഡി എം കെയില്‍ നിന്നും ഡി എം കെയില്‍ എത്തിയ നേതാവാണ് സെന്തില്‍. സെന്തിലിന്റെ വരവ് എ ഐ ഡി എം കെയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഡി എം കെയ്ക്ക് വോട്ട് ലഭിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും 25 സീറ്റ് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയതത്. ദീര്‍ഘ നേരം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു. സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അതേസമയം കണ്ട് അറിയേണ്ടത് സെന്തിലില് മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ കേന്ദ്ര ഏജന്‍സികളുടെ തമിഴ്‌നാട്ടിലെ നീക്കങ്ങള്‍…
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ നടിയാണ് തമന്ന ഭാട്യ. ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുവാന്‍ താരത്തിന് സാധിച്ചു. പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ദിലീപ് ചിത്രമായ ബാന്ദ്രയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുവാന്‍ തമന്നയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ തമന്ന പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇതാ തമന്ന പുതിയതായി പങ്കുവെയ്ച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്‌റ്റൈലിഷ് കോപ്പറേറ്റ് ലുക്കിലാണ് തമന്ന ചിത്രങ്ങളില്‍. വൈറ്റ് ഷര്‍ട്ടും പാന്റ്‌സും ബ്ലേസറും അണിഞ്ഞ തമന്ന അതി സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍. വലിയ മുത്തകുള്‍ ഉള്ള മാലയും കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും തമന്ന കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. അതേസമയം തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ പല ചിത്രങ്ങളും തമന്ന ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ചന്ദ് സ റോഷന്‍ ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ ശ്രീ എന്ന തെലുങ്ക് ചിത്രത്തിലും തമന്ന അഭിനയിച്ചു.
ന്യൂഡല്‍ഹി. ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടിയുറച്ച ബന്ധത്തില്‍ ഗാര്‍സെറ്റി മതിപ്പ് രേഖപ്പെടുത്തി. ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ സാധാരണ ഒരു കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ സുരക്ഷാ ഉപദേഷേടാവായി മാറിയ ഡോവലിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രശംസ. ഇന്ത്യക്കാര്‍ അമേരിക്കന്‍ ജനതയേയും അമേരിക്കന്‍ ജനത ഇന്ത്യക്കാരെയും വളരെ അധികം സ്‌നേഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒരു സാധാരണ കടക്കാരന് വരെ ഡിജിറ്റല്‍ പണമിടപാട് നടത്തുവാന്‍ സാധിക്കുന്നു. ഡിജിറ്റല്‍ പെയ്‌മെന്റ്‌സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗങ്ങളില്‍ ഇന്ത്യ നേടിയ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ ആരംഭിച്ചു.
അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രമുഖ കമ്പനികളുടെ സി ഇ ഒമാരും
അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രമുഖ അമേരിക്കന് കമ്പനികളുടെ മേധാവികള്‍. അമേരിക്കയിലെ തന്നെ 20 കമ്പനികളുടെ മേധാവികളുമായിട്ടാണ് അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ആക്‌സെഞ്ചര്‍, കൊക്കകോള, അഡോബ് സിസ്റ്റംസ്, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ മേധാവിമാര്‍ എത്തും. കൂടാതെ വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ 1500 അധികം പ്രവാസികളുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി, ടെലികോം, എഫ് എം സി ജി, ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വ്യാവസായ പ്രമുഖരുമായിട്ടാണ് മോദിയുടെ കൂടിക്കാഴ്ച. യു എസ് പ്രസിഡന്റ് നല്‍കുന്ന സ്റ്റേറ്റ് ഡിന്നറില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വ്യവസായ പ്രമുഖര്‍ക്ക് പുറമെ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 1500 പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചത്. ഇതില്‍ ചില പ്രമുഖ കമ്പനികളുടെ സി ഇ ഒമാരും ഉണ്ടെന്നാണ്…
ഉണരുമ്പോൾ തങ്ങന്നെ മിക്കവാറും ആദ്യം ചെയുക പല്ലു തേയ്ക്കലാവും. പ്രഭാതം ആരംഭിക്കുന്നത് തന്നെ അവിടെ നിന്ന് ആവും. പല്ലു തേയ്ക്കാതെ മറ്റുള്ളവരോട് സംസാരിക്കാൻ പോലും എല്ലാര്ക്കും ബുദ്ധിമുട്ട് ആണ്. കുറഞ്ഞത് 2-3 മിനിറ്റെങ്കിലും പല്ല് തേക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു ദിവസം ആരംഭിക്കുമ്പോൾ ചെയുന്ന കാര്യം തന്നെ തെറ്റായ രീതിയിൽ ചെയ്തു കൊണ്ട് ആണ് പലരും ദിവസം ആരംഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ തെറ്റായ രീതിയിലാണ് പല്ല് തേക്കുന്നതെന്ന് ലണ്ടനിലെ മേരിലെബോൺ സ്മൈൽ ക്ലിനിക്കിന്റെ സ്ഥാപകനായ ഡോ.സാഹിൽ പട്ടേൽ പറയുന്നത്.വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന പല തെറ്റുകളും ഒരുപാടുപേർ ചെയ്യുന്നത് താൻ പലപ്പോഴും കാണാറുണ്ടെന്ന് ഡോ.സാഹിൽ പട്ടേൽ പറയുന്നു. നമ്മൾ ചെയുന്ന അത്തരത്തിലുള്ള ഏറ്റവും വലിയ തെറ്റുകളിലൊന്ന്, ബ്രഷിൽ ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷ് നനക്കുന്നത്. പലർക്കും അതിന് ഒരു ശീലമാണ്.ആദ്യമേ ബ്രഷ് എടുക്കുക. ഒന്ന് നനയ്ക്കുക അതിനു ശേഷം ടൂത്ത് പേസ്റ്റ് എടുക്കുക.ഇതാവും പതിവായി എല്ലാരും ചെയ്യാറുള്ള രീതി.അത്…
രാജ്യത്ത് ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ വളരുന്നതായി ബെയിന്‍ ആന്റ് കമ്പനി പഠനം. ബെയിന്‍ ഗൂഗിളും ടമാസെകുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍. രാജ്യത്തെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ 2030 ഓടെ ഒരു ലക്ഷം കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് വളര്‍ന്ന് വരുന്ന ടിയര്‍ രണ്ട് വിഭാഗത്തിലും ടിയര്‍ മൂന്ന് വിഭാഗത്തിലും പെടുന്ന നഗരങ്ങള്‍ ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ ആറ് മടങ്ങിന്റെ കുതിപ്പാണ് ഉണ്ടാകുവാന്‍ പോകുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് ഇടത്തരം അല്ലെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന നഗരങ്ങള്‍ പോലും ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 17,500 കോടി ഡോളറായിരുന്ന ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ 2030 ആകുമ്പോള്‍ ഒരു ലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സംഭാവന 62 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചത് ശുഭ സൂചനയായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…
ഒരു സമയത് സിനിമകളിൽ നിറഞ്ഞു നിൽക്കുകയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയുന്ന താരങ്ങൾ ധാരാളം ആണ്. സിനിമാലോകത് ഈ സാഹചര്യം കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച ഇവർ എവിടെ പോയെന്ന് ആരാധകർക്ക് ആകാംക്ഷയുമുണ്ടാവും. പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി, മേക്കപ്പ്മാൻ ,താന്തോന്നി സിനിമകളിൽ തിളങ്ങിയ ഷീല കൗർ, അമൃതം എന്ന മലയാള സിനിമയിൽ അഭിനയിച്ച നടൻ അരുൺ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തിലൊരാളാണ്എങ്ങനെ അപ്രത്യക്ഷരായ നടിമാരിൽ ഒരാൾ ആണ് കാതൽ സന്ധ്യയും . ആലീസ് ഇൻ വണ്ടർലാന്റ് എന്ന സിനിമയിലൂടെയാണ് കാതൽ സന്ധ്യ ശ്രദ്ധ നേടുന്നത്. നടൻ ജയറാം നായകനായ സിനിമയിൽ ടൈറ്റിൽ റോളിലാണ് സന്ധ്യ എത്തിയത്.കാതൽ എന്ന സിനിമയിലൂടെയാണ് സന്ധ്യ അഭിനയ രംഗത്തേക്ക് വരുന്നത്. 2004 ൽ പുറത്തിറങ്ങിയ കാതൽ സിനിമ വൻ ഹിറ്റായി.അങ്ങനെ ആണ് കാതൽ സന്ധ്യ എന്ന പേരിൽ നടികു ലഭിച്ചത്. സന്ധ്യയുടെ ഡിഷ്യും എന്ന സിനിമയിലെ…
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുവനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യു സി സി നടപ്പാക്കുവാനുള്ള നീക്കത്തിന് ശക്തി നല്‍കിയത്. രാജ്യസഭയില്‍ ബില്‍ പാസാക്കി എടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കാരണം ബിജു ജനതാദള്ളിന്റെ പിന്തുണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിവിധ സംസ്ഥാനങ്ങളില്‍ യു സി സിക്കായിട്ടുള്ള നടപടികള്‍ ആരംഭിച്ചതായിട്ടാണ് വിവരം. മധ്യപ്രദേശ്, ഗുജറാത്ത്, അസം, ഇത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. സുപ്രീംകോടതിയില്‍ നിന്നും വിവരമിച്ച ജസ്റ്റിസ് രഞ്ജന പി ദേശായിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരുകയാണ്.
വീടും പരിസരവും എത്ര വ്യത്തിയാക്കിയിട്ടാലും വീട്ടിലെ ചില ശല്യക്കാരെ തുരത്താൻ പലർക്കും കഴിയാറില്ല. ഇതിൽ ഏറ്റവും പ്രധാനികളാണ് ഉറുമ്പും പാറ്റയും കൊതുകുമൊക്കെ. എല്ലാ വീട്ടിലെ പ്രധാന ശല്യക്കാരാണ് ഈ ചെറു ജീവികൾ. പൊതുവെ അടുക്കളയിലും ഡൈനിങ്ങ് ഹാളിലുമൊക്കെ ആണ് ഇവരെ കൂടുതലായി കണ്ടു വരുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ എപ്പോഴും ഉറുമ്പുകൾ വീട്ടിൽ കാണാറുണ്ട്. ഇതുപോലെ പാറ്റകളും ഒരു വലിയ പ്രശ്നമാണ്. എത്ര ശ്രമിച്ചാലും ഇവയെ ഓടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. കൊതുകളെ കൊതുക് വല വിരിച്ച് അല്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ച് പുകയ്ക്കോ ഒകെ തടയാമെങ്കിലും പക്ഷെ പാറ്റകളെയും ഉറുമ്പിനെയൊന്നും അങ്ങനെ പറ്റില്ല എന്നതാണ് സത്യം. വീട്ടിലെ തന്നെ ചില പൊടികൈകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉറുമ്പുകളെയും പാറ്റയുമൊക്കെ തുരത്താൻ സാധിക്കും. കറുവപ്പട്ട പൊടി പൊതുവെ കറികൾക്ക് നല്ല മണവും രുചിയും ലഭിക്കാൻ പലരും കറുവപ്പട്ട ഇടാറുള്ളത്. ഇതേ കറുവാപ്പട്ടയുടെ മണം എന്ന ആ ഗുണം ഉപയോഗിച്ച് ഉറുമ്പുകളെ തുരത്താൻ കഴിയും. പാറ്റകൾക്കും…