Author: Updates

കൊച്ചി. ഓട്ടോ പിടിച്ച് യാത്ര ചെയ്ത് കൂലി പിന്നെ തരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ ആ ഒട്ടോ ഡ്രൈവര്‍ കണ്ടത് 30 വര്‍ഷത്തിന് ശേഷം. ആ യാത്രക്കാരന്‍ ഡ്രൈവറെ തേടി വീട്ടില്‍ എത്തുകയായിരുന്നു എന്നതാണ് സത്യം. താന്‍ അന്ന് കടം പറഞ്ഞുപോയ 100 രൂപ 100 ഇരട്ടിയായി മടക്കി നല്‍കുവനായിരു അയാള്‍ എത്തിയത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ബാബുവിനെ തേടി ആ പഴയ യാത്രക്കാരനാ എസ് ആര്‍ അജിത്ത് എന്ന വ്യക്തി വീട്ടിലെത്തിയത്. 1993ല്‍ മൂവാറ്റുപുഴ പട്ടിമറ്റം പാതയില്‍ മംഗലത്തു നടയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ കൂലി പിന്നെ തരാമെന്ന് പറഞ്ഞതും ഓര്‍മയുണ്ടോ എന്ന് അജിത് ചോദിച്ചപ്പോഴാണ് ബാബു 30 വര്‍ഷങ്ങള്‍ പിന്നിലോട്ട് ചിന്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ അജിത് അന്ന് ചങ്ങനശേരിയില്‍ ബിഎഡ് പഠനകാലത്ത് ഒപ്പം പഠിച്ച സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു. തിരികെ പോകാന്‍ മുവാറ്റുപുഴയിലേക്ക്…

Read More

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നേട്ടം കൊയ്യുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 2022-23 ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി നേടിയ മൊത്തം ലാഭവിഹിതം ഒരു ലക്ഷം കോടി രൂപയാണ്. ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് എത്തിയത് 61,000 കോടിയാണ്. റിസര്‍ബാങ്കില്‍ നിന്നും ലഭിച്ച 87,416 കോടി രൂപയ്ക്ക് പുറമെയാണ് ഈ നേട്ടം. പൊതുമേഖല കമ്പനികള്‍ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് എത്തിയതോടെ ധനക്കമ്മി ലക്ഷ്യം കാണാനും ചെലവുകള്‍ക്ക് പണം ഉറപ്പാക്കുവാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. കിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ലാഭവിഹിതത്തില്‍ 56000 കോടി രൂപയും അഞ്ച് മുന്‍നിര കമ്പനികളില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ വരുമാനം നല്‍കുന്നത് കോള്‍ ഇന്ത്യയാണ്. 14,945 കോടിയാണ് കോള്‍ ഇന്ത്യ കേന്ദ്രത്തിന് ലാഭവിഹിതം നല്‍കിയത്. അതേസമയം രണ്ടാം സ്ഥാനത്ത് ഒഎന്‍ജിസിയാണ്. 14,151 കോടിയാണ് ഒഎന്‍ജിസിയുടെ സംഭാവന. പിന്നാലെ പവര്‍ ഗ്രിഡ് 10,289 കോടി ലാഭവിഹിതം പ്രഖ്യാപിച്ചപ്പോള്‍ എസ്ബിഐ 10,085 കോടിയും ലാഭവിഹിതം പ്രഖ്യാപിച്ചു. പൊതുമേഖലാ…

Read More

സാങ്കേതിക വിദ്യായുടെ രംഗത്ത് മനുഷ്യന്‍ ദിവസം തോറും വളരുകയാണ്. പുതിയ പുതിയ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന സാങ്കേതിക വിദ്യകള്‍ ദിവസവും മനുഷ്യന്‍ കണ്ടെത്തുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ആപ്പിള്‍ വിഷന്‍ പ്രോയിലൂടെ. പിതിയതരം കംപ്യൂട്ടര്‍ എന്നാണ് വിഷയന്‍ പ്രോയെ ആപ്പിള്‍ മേധാവി ടീം കുക്ക് വിശേഷിപ്പിക്കുന്നത്. ഫോണുകളെയും പാഡുകളെയും ലാപ്‌ടോപ്പുകളെയും എല്ലാം പിന്നിലാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്. വിഷന്‍ പ്രോയെ മറ്റ് വിആര്‍ ഹെഡ്‌സെറ്റുകളില്‍ നിന്നും വിത്യസ്തമാക്കുന്നത് അതിന്റെ സാങ്കേതിക വിദ്യകളാണ്. വിഷന്‍ പ്രോയുടെ ഡിസ്‌പ്ലേ സിസ്റ്റത്തില്‍ 23 മില്യന്‍ പിക്‌സല്‍സാണ് ഉള്ളത്. ചുരുക്കി പറഞ്ഞാല്‍ ഒരോ കണ്ണിനും ഓരോ 4കെ ടിവി പോലെ. അയണ്‍മാന്‍ സിനിമയില്‍ കണ്ട സാങ്കേതിക വിദ്യയും വിഷന്‍ പ്രോയില്‍ യാഥാര്‍ത്യമാണ്. ഒപ്ടിക് ഐഡി എന്ന പേരില്‍ ആപ്പിള്‍ അവതരിപ്പിച്ച റെറ്റിന സ്‌കാനും വിഷന്‍ പ്രോയില്‍ കാണാന്‍ സാധിക്കും. കീബോര്‍ഡും മൗസും എല്ലാം ഇനി പഴങ്കഥകളാകും കാരണം സിരിയുടെ സഹായത്തോടെയാണ് വിഷന്‍ പ്രോയുടെ പ്രവര്‍ത്തനം. അതേസമയം…

Read More

90 കളില്‍ ദൂര്‍ദര്‍ശനില്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ചകളില്‍ വരുന്നതും കാത്ത് ഇരുന്ന ഒരു ബാല്യം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാലത്തെ കുട്ടികളുടെ ആവേശമായിരുന്ന ശക്തിമാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സീരിയലില്‍ ശക്തമാനായി എത്തിയ മുകേഷ് ഖന്നയുടെ കഥാപാത്രത്തെ ഇന്നും മറക്കുവാന്‍ സാധിക്കില്ല. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അതേസമയം ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ ആര് ശക്തിമാനായി എത്തും എന്നതാണ്. എന്നാല്‍ സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സോണി പുറത്ത് വിട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ പലര്‍ക്കും. അവരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 200 മുതല്‍ 300 കോടി രുപവരെ ചിലവാക്കി വന്‍ ബജറ്റിലാണ് ചിത്രം തയ്യാറെടുക്കുന്നതെന്നാണ് വിവരം. കോവിഡ് മൂലമാണ് ചിത്രം വൈകിയതെന്നാണ് മുകേഷ് ഉന്ന പറയുന്നത്. ചിത്രത്തിലെ നായകനാരാണെന്നും ആരാണ്…

Read More

രണ്ട് ട്രെയിനുകൾ നേർക്കു നേർ കുതിച്ച് പാഞ്ഞെത്തുന്നു. ഒന്നിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റൊന്നിൽ റെയിൽവേ ബോർഡ് ചെയർമാന് വി കെ ത്രിപാഡിയും. ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർ ഒന്നും ചെയ്യാതെ നിൽക്കുകയാണ്. എന്നാൽ 380 മീറ്റർ അകലെ വച്ച് ട്രെയിനുകൾ തനിയെ നിൽകുന്നു. കവച്ചിന്റെ ഉത്‌ഘാടനത്തിനു മുന്നേ ഉള്ള പരീക്ഷണ ഓട്ടത്തിലെ കാഴ്ചയായിരുന്നു ഇത്. ട്രെയിനുകൾ കൂടി ഇടിച്ചു അപകടം ഉണ്ടാവുന്നത് തടയാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. ഇത്ര സുരക്ഷിതവും ശക്തവുമായ ഇന്ത്യയുടെ കചവ് ഒഡീഷയിലെ ട്രാക്കിൽ പരാജപ്പെട്ടോ എന്ന് ചോദ്യങ്ങളും ആശങ്കകളും ഉയരുമ്പോൾ എന്താണ് കവച് എന്ന് പരിശോധിക്കാം. ഒരു പാതയിൽ രണ്ട് ട്രെയിനുകൾ വരുകയാണെന്ന് ഇരിക്കട്ടെ. ലോക്കോപൈലറ്റിന് സിഗ്നൽ ലഭിക്കും. ലോക്കോ പൈലറ്റിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഈ സമയത്ത് നിശ്ചത ദൂരപരിതിയിൽ വെച്ച് ട്രെയിനിന്റെ ബ്രേക്കിം സിസ്റ്റം ഓട്ടോമാറ്റിക്കായി…

Read More

ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രാജ്യത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വരെ കളമൊരുക്കിയത് നമ്മള്‍ കുറച്ച് കാലം മുമ്പ് കണ്ടതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്ന അദാനി കൂപ്പ് കുത്തുകയായിരുന്നു. 6500 കോടി ഡോളറിന്റെ നഷ്ടമാണ് അദാനിക്ക് സംഭവിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇടപെട്ടു. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നാല് മാസത്തിനപ്പുറം അദാനി എവിടെ നില്‍ക്കുന്നു എന്നതാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ മറുപടികളൊന്നും വ്യക്തതയില്ലായിരുന്നു. വിവാദത്തിവല്‍ സെബിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് സുപ്രീംകോടതിയും സെബിയും വിഷയത്തില്‍ ഇടപെട്ടു. അതേസമയം അദാനിക്കാശ്യസമായി മൗറീഷ്യസ് ധനകാര്യമന്ത്രിയുടെ പ്രസ്താവന എത്തി. മൗറീഷ്യസ് ധനകാര്യമന്ത്രി മഹേന്‍ കുമാര്‍ സീറത്തന്‍ പാര്‍ലമെന്റില്‍ ഷെല്‍ കമ്പനി വിവാദം വ്യാജമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ വാദത്തില്‍ പറയുന്ന 38 ഷെല്‍ കമ്പനികള്‍ അദാനിക്ക് മൗറീഷ്യസില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഒഇസിഡി നിയമം…

Read More

രൂപ സാദൃശ്യത്തില്‍ ഐശ്വര്യ റായിയോടുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ അമൃത സജുവിനെ താരമാക്കിയത്. ഐശ്വര്യ റായിയുടെ പല മേക്കോവറുകളും കൊണ്ട് ആരാധകരെ കൈയ്യടിപ്പിച്ച താരമാണ് അമൃത. നിലവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലെ രംഗമാണ് ഐശ്വര്യ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായി ഐശ്വര്യ റായിയുടെ വേഷത്തില്‍ അമൃത ആരാധകരെ കൈലെടുക്കുകയാണ്. ഒറ്റനോട്ടത്തില്‍ ഇത് ഐശ്വര്യ റായി തന്നെയാണോ എന്ന് തോന്നുന്നരീതിയിലാണ് അമൃതയുടെ പ്രകടനം. അതേസമയം അമൃതയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേര്‍ ആശംസകളുമായി എത്തുന്നു. കണ്ടാല്‍ നന്ദിനി തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Read More

ഒഡിഷ ട്രെയിൻ അപകടത്തിൽ രണ്ടു കാര്യങ്ങളാണ് ചർച്ച ആവുന്നത്. അതിൽ ആദ്യത്തേത് ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന് സിഗ്നൽ സംവിധാനമായ ‘കവച് ഒരു പ്രഹസനം ആയിരുന്നോ എന്നാണ്. രണ്ടാമത്തെ കാര്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആണ്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മാതൃക അന്ന് രാജിക്ക് അലമുറയിടുന്നവർ ചൂണ്ടിക്കാട്ടുന്നത്. ലാല്ബഹദൂർ ശാസ്ത്രി മാത്രമല്ല വാജ്‌പേയി വാച്ചപേയ് സഭയിലെയും മോഡി മന്ത്രി സഭയിലേയുമൊക്കെ റെയിൽവേ മന്ത്രിമാർ പലപ്പോഴായി രാജി വച്ചിട്ടുണ്ട്. അവ എല്ലാം ട്രെയിൻ അപകടങ്ങളെ തുടടർന്നു ആയിരുന്നു. ആ രാജികൾ ഒന്നും ആരും ഓർക്കുന്നത് പോലും ഇല്ല എന്തുകൊണ്ടാണ് ലാൽബാഹബുർ ശാസ്ത്രി മോഡൽ മാത്രം കാണുന്നത്. 1956 സെപ്റ്റംബർ മെഹബൂബ്‌നഗർ ട്രെയിൻ അപകടത്തിൽ 114 പേര് മരിച്ചപ്പോഴാണ് ലാല്ബഹദൂർ ശാസ്ത്രി ആദ്യമായി രജിക്കാത്ത നൽകിയത്. എന്നാൽ പ്രധാനമന്ത്രി നെഹ്‌റു അത് സ്വീകരിച്ചില്ല. വീണ്ടും മൂന്നു മാസത്തിനു ശേഷം അടുത്ത ട്രെയിൻ അപകടം ഉണ്ടായി. നവംബറിലായിരുന്നു ആ അപകടം.…

Read More

ലോകത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുവാന്‍ മനുഷ്യന്‍ നിര്‍മിച്ച അതിവേഗ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയായ 5ജി മനുഷ്യരാശിയെ മാറ്റിമറിക്കുമെന്ന് പഠനം. 5ജി ലോകത്ത് എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്യഗ്രഹജീവികളും മനുഷ്യരും തമ്മിലുള്ള സമ്പര്‍ക്കത്തിലേക്ക് ഇത് നയിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്. മംത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലോകത്ത് 1990 കള്‍ക്ക് ശേഷമാണ് മൊബൈല്‍ സാങ്കേതിക വിദ്യ വികസിച്ചത്. ഇതോടെ മനുഷ്യനിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ ഭൂമിക്ക് വെളിയിലേക്ക് സഞ്ചരിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് അതിവേഗത്തിലാണ് ലോകത്ത് മൊബൈല്‍ സാങ്കേതിക വിദ്യ വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഭൂമിയുടെ പുറത്തേക്ക് പോകുന്ന മൊബൈല്‍ സിഗ്നലുകള്‍ അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അതുവഴി ഭൂമിയിലേക്ക് അവര്‍ക്ക് എത്തുവാന്‍ സാധിക്കും. നമ്മുടെ ക്ഷീരപഥത്തില്‍ മനുഷ്യരെക്കാള്‍ വികസിച്ച സമൂഹമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും സിഗ്നലുകള്‍ മനസ്സിലാക്കും. ഇതോടെ അവര്‍ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം പ്രകാശവര്‍ഷങ്ങള്‍ അകലേയ്ക്ക് സിഗ്നലുകള്‍ എത്തുമ്പോള്‍…

Read More

വൈദ്യുത വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ പ്ലെയിന്‍. രണ്ട് പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ഈ വിമാനം രാജ്യത്തെ ആദ്യത്തെ വൈദ്യുത വിമാനമാണ്. സ്റ്റാര്‍ട്ടപ്പിന് വിമാനം നിര്‍മിക്കുവാനുള്ള വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഡിസൈന്‍ ഓര്‍ഗനെസേഷന്‍ അനുമതി ലഭിച്ചു. വൈദ്യുത വിമാനത്തിന് വെര്‍ട്ടിക്കലായി ലാന്‍ഡ് ചെയ്യുവാനും പറന്ന് ഉയരുവാനും സാധിക്കും. ഐഐടി ചെന്നൈയിലെ ഇന്‍ക്യുബേറ്ററില്‍ 2017ലാണ് സത്യാ ചക്രവത്തി, പ്രാഞ്ജല്‍ മെഹ്ത എന്നിവര്‍ ചേര്‍ന്ന് ഇ പ്ലെയിന്‍ കമ്പനിക്ക് തുടക്കമിട്ടത്. 200 കിലോ ഭാരം കയറ്റാന്‍ സാധിക്കുന്ന ഈ വിമാനം ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ പറക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ ഭൂനിരപ്പില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കും. ഹെലികോപ്റ്ററിലും ചിലവ് കുറച്ച് വളരെ വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കും. ഈ ചെറു വിമാനത്തെ യാത്ര വിമാനമായും ചെറിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്ക് വിമാനമായും ഉപയോഗിക്കാന്‍ സാധിക്കും. തുടക്കത്തില്‍ യാത്ര നിരക്ക് കൂടിയാലും കൂടുതല്‍…

Read More