Author: Updates

വര്‍ദ്ധിച്ച് വരുന്ന ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഈറ്റ് റൈറ്റ് കേരള എന്ന ആപ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേരളത്തില്‍ ഈ ആപ്പ് യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നല്ല ഭക്ഷണം കഴിക്കാന്‍ സഹായിക്കും. കേരളത്തില്‍ ഉടനീളം സുരക്ഷിതവും രുചികരവുമായി ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടുത്തിയാണ് ഈറ്റ് റൈറ്റ് കേരള പുറത്തിറക്കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1700 ഹോട്ടലുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ ഹോട്ടലുകള്‍ വരും ദിവസങ്ങളില്‍ ഉള്‍ പ്പെടുത്തും. ആപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ നടക്കും. ഇതുവഴിയാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നടത്തുക. നിലവില്‍ ഹോട്ടലുകള്‍ മാത്രമാണെങ്കിലും പിന്നീട് ബേക്കറികളും ഇറച്ചിക്കടകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ആപ്പില്‍ ഇടം നേടണമെങ്കില്‍ ജീവനക്കാര്‍ പരിശീലനം നേടുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ഉള്‍പ്പെടെ നേടുകയും ചെയ്തിരിക്കണം. 50 കൂടുതല്‍ ചോദ്യങ്ങളാണ് റേറ്റിംങ് നല്‍കനായി തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനയില്‍ 81…

Read More

മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് നടന്‍ ജയറാമിന്റേതും. സംവിധായകന്‍ രാജസേനന്റേതും. എന്നാല്‍ 2006ല്‍ പുറത്തിറങ്ങിയ കനകസിംഹാസനത്തിന് ശേഷം ജയറാമുമായി ഒന്നിച്ച് രാജസേനന്‍ സിനിമ ചെയ്തിട്ടില്ല. അതേസമയം ഇനി ഒരു മിച്ച് ഒരു സിനിമ സംഭവിക്കുവാന്‍ സാധ്യതയില്ലെന്നും പറയുകയാണ് രാജസേനന്‍. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് രാജസേനന്‍ പറയുന്നത്. പ്രശ്‌നങ്ങളില്ലാതെ പിണങ്ങിപ്പോയതാണെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല, ഏഴ് വര്‍ഷമായി കണ്ടിട്ടെന്നും ഇനി കണ്ടാല്‍ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരു മിച്ച് 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ സംവിധായകനും നായകനും നല്ല അടുപ്പം ഉണ്ടങ്കിലെ സിനിമ മികച്ചതായിരിക്കു. തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ സാധിക്കാത്തവര്‍ എങ്ങനെ സിനിമ ചെയ്യും. അതേസമയം സൗഹൃദം നഷ്ടപ്പെട്ടതിന് ശേഷം ഇരുകൂട്ടര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് ഈ സൗഹൃദം നഷ്ട്ടപ്പെട്ടതെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ എന്തിനാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും. ഇനി പരിഹാരം കാണണമെങ്കില്‍ എന്തിനാണ് പിണങ്ങിയതെന്ന്…

Read More

ഭൂമിയില്‍ നടക്കുന്ന പലകാര്യങ്ങളും ലൈവായി കാണുവാന്‍ നമുക്ക് സാധിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുക. എന്നാല്‍ ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളില്‍ ഇത് സാധ്യമാകുമോ. എന്നാല്‍ മനുഷ്യന് ഇതും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചൊവ്വ ദൗത്യമായ മാര്‍സ് എക്‌സ്പ്രസ്. ചൊവ്വയെ വലംവെയ്ക്കുന്നതിനിടെ പകര്‍ത്തിയ ലൈവ് ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചുകൊണ്ടാണ് മാര്‍സ് എക്‌സ്പ്രസ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഭൂമിയിലെ ഗ്രൗണ്ട് സ്‌റ്റേഷനില്‍ ഒരു മിനിറ്റിന് ശേഷമാണ് ദൃശ്യങ്ങള്‍ എത്തിയത്. അതേസമയം സ്‌പെയിനിലെ ഡീപ് സ്‌പേസ് റിലേ ആന്റിനയില്‍ മഴ കാരണം പ്രക്ഷേപണം തടസ്സപ്പെടുകയും ചെയ്തു. ചൊവ്വയുടെ മൂന്നില്‍ ഒന്ന് ഭാഗങ്ങളുടെ ദൃശ്യമാണ് ആദ്യം പുറത്ത് വന്നത്. മാര്‍സ് എക്‌സ്പ്രസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചൊവ്വയുടെ ചുറ്റും പര്യവേഷണം നടത്തുന്ന കൃത്രിമോപഗ്രഹമാണ്. 2003 അയച്ച ഈ പേടകം ചൊവ്വയുടെ കാലാവസ്ഥ, ഭൂമിശാസ്ത്രം, അന്തരീക്ഷം എന്നിവയെക്കുറിച്ചാണ് പഠിക്കുന്നത്. ഗ്രഹത്തിലെ ജീവന്റെ സാധ്യതകളും പഠിക്കുന്ന പേടകത്തിന്. ഗ്രഹത്തില്‍ ജലാംശം മഞ്ഞ് രൂപത്തില്‍ കണ്ടെത്തുന്നതിനും സാധിച്ചു.…

Read More

ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണായകമായി പല പ്രഖ്യാപങ്ങളും ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറുകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പുവെയ്ക്കും എന്നാണ് വിവരം. ജനറല്‍ ഇലട്രിക്‌സ് നിര്‍മിക്കുന്ന 414 ജെറ്റ് എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നതുനുള്ള കരാര്‍ ഒപ്പുവെയ്ക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധമന്ത്രി അടക്കമുള്ളവരുമായി ലോയ്ഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ യുദ്ധ വിമാനത്തിന്റെ എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നകാര്യത്തില്‍ ചര്‍ച്ച നടന്നു. ഒപ്പം ഇന്ത്യയുടെ പാകിസ്താന്‍ ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന വിശ്വസനീയവായ എഞ്ചിനാണ് ജിഇ 414 എഞ്ചിന്‍. രാജ്യത്ത് ജിനറല്‍ ഇലട്രിക് ഈ എഞ്ചിന്‍ നിര്‍മിക്കാന്‍ ആരംഭിച്ചാല്‍ ഇന്ത്യയുടെ തേജസ് എംകെ…

Read More

കൊച്ചി. ഓട്ടോ പിടിച്ച് യാത്ര ചെയ്ത് കൂലി പിന്നെ തരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ ആ ഒട്ടോ ഡ്രൈവര്‍ കണ്ടത് 30 വര്‍ഷത്തിന് ശേഷം. ആ യാത്രക്കാരന്‍ ഡ്രൈവറെ തേടി വീട്ടില്‍ എത്തുകയായിരുന്നു എന്നതാണ് സത്യം. താന്‍ അന്ന് കടം പറഞ്ഞുപോയ 100 രൂപ 100 ഇരട്ടിയായി മടക്കി നല്‍കുവനായിരു അയാള്‍ എത്തിയത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ബാബുവിനെ തേടി ആ പഴയ യാത്രക്കാരനാ എസ് ആര്‍ അജിത്ത് എന്ന വ്യക്തി വീട്ടിലെത്തിയത്. 1993ല്‍ മൂവാറ്റുപുഴ പട്ടിമറ്റം പാതയില്‍ മംഗലത്തു നടയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ കൂലി പിന്നെ തരാമെന്ന് പറഞ്ഞതും ഓര്‍മയുണ്ടോ എന്ന് അജിത് ചോദിച്ചപ്പോഴാണ് ബാബു 30 വര്‍ഷങ്ങള്‍ പിന്നിലോട്ട് ചിന്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ അജിത് അന്ന് ചങ്ങനശേരിയില്‍ ബിഎഡ് പഠനകാലത്ത് ഒപ്പം പഠിച്ച സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു. തിരികെ പോകാന്‍ മുവാറ്റുപുഴയിലേക്ക്…

Read More

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നേട്ടം കൊയ്യുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 2022-23 ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി നേടിയ മൊത്തം ലാഭവിഹിതം ഒരു ലക്ഷം കോടി രൂപയാണ്. ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് എത്തിയത് 61,000 കോടിയാണ്. റിസര്‍ബാങ്കില്‍ നിന്നും ലഭിച്ച 87,416 കോടി രൂപയ്ക്ക് പുറമെയാണ് ഈ നേട്ടം. പൊതുമേഖല കമ്പനികള്‍ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് എത്തിയതോടെ ധനക്കമ്മി ലക്ഷ്യം കാണാനും ചെലവുകള്‍ക്ക് പണം ഉറപ്പാക്കുവാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. കിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ലാഭവിഹിതത്തില്‍ 56000 കോടി രൂപയും അഞ്ച് മുന്‍നിര കമ്പനികളില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ വരുമാനം നല്‍കുന്നത് കോള്‍ ഇന്ത്യയാണ്. 14,945 കോടിയാണ് കോള്‍ ഇന്ത്യ കേന്ദ്രത്തിന് ലാഭവിഹിതം നല്‍കിയത്. അതേസമയം രണ്ടാം സ്ഥാനത്ത് ഒഎന്‍ജിസിയാണ്. 14,151 കോടിയാണ് ഒഎന്‍ജിസിയുടെ സംഭാവന. പിന്നാലെ പവര്‍ ഗ്രിഡ് 10,289 കോടി ലാഭവിഹിതം പ്രഖ്യാപിച്ചപ്പോള്‍ എസ്ബിഐ 10,085 കോടിയും ലാഭവിഹിതം പ്രഖ്യാപിച്ചു. പൊതുമേഖലാ…

Read More

സാങ്കേതിക വിദ്യായുടെ രംഗത്ത് മനുഷ്യന്‍ ദിവസം തോറും വളരുകയാണ്. പുതിയ പുതിയ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന സാങ്കേതിക വിദ്യകള്‍ ദിവസവും മനുഷ്യന്‍ കണ്ടെത്തുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ആപ്പിള്‍ വിഷന്‍ പ്രോയിലൂടെ. പിതിയതരം കംപ്യൂട്ടര്‍ എന്നാണ് വിഷയന്‍ പ്രോയെ ആപ്പിള്‍ മേധാവി ടീം കുക്ക് വിശേഷിപ്പിക്കുന്നത്. ഫോണുകളെയും പാഡുകളെയും ലാപ്‌ടോപ്പുകളെയും എല്ലാം പിന്നിലാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്. വിഷന്‍ പ്രോയെ മറ്റ് വിആര്‍ ഹെഡ്‌സെറ്റുകളില്‍ നിന്നും വിത്യസ്തമാക്കുന്നത് അതിന്റെ സാങ്കേതിക വിദ്യകളാണ്. വിഷന്‍ പ്രോയുടെ ഡിസ്‌പ്ലേ സിസ്റ്റത്തില്‍ 23 മില്യന്‍ പിക്‌സല്‍സാണ് ഉള്ളത്. ചുരുക്കി പറഞ്ഞാല്‍ ഒരോ കണ്ണിനും ഓരോ 4കെ ടിവി പോലെ. അയണ്‍മാന്‍ സിനിമയില്‍ കണ്ട സാങ്കേതിക വിദ്യയും വിഷന്‍ പ്രോയില്‍ യാഥാര്‍ത്യമാണ്. ഒപ്ടിക് ഐഡി എന്ന പേരില്‍ ആപ്പിള്‍ അവതരിപ്പിച്ച റെറ്റിന സ്‌കാനും വിഷന്‍ പ്രോയില്‍ കാണാന്‍ സാധിക്കും. കീബോര്‍ഡും മൗസും എല്ലാം ഇനി പഴങ്കഥകളാകും കാരണം സിരിയുടെ സഹായത്തോടെയാണ് വിഷന്‍ പ്രോയുടെ പ്രവര്‍ത്തനം. അതേസമയം…

Read More

90 കളില്‍ ദൂര്‍ദര്‍ശനില്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ചകളില്‍ വരുന്നതും കാത്ത് ഇരുന്ന ഒരു ബാല്യം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാലത്തെ കുട്ടികളുടെ ആവേശമായിരുന്ന ശക്തിമാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സീരിയലില്‍ ശക്തമാനായി എത്തിയ മുകേഷ് ഖന്നയുടെ കഥാപാത്രത്തെ ഇന്നും മറക്കുവാന്‍ സാധിക്കില്ല. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അതേസമയം ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ ആര് ശക്തിമാനായി എത്തും എന്നതാണ്. എന്നാല്‍ സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സോണി പുറത്ത് വിട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ പലര്‍ക്കും. അവരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 200 മുതല്‍ 300 കോടി രുപവരെ ചിലവാക്കി വന്‍ ബജറ്റിലാണ് ചിത്രം തയ്യാറെടുക്കുന്നതെന്നാണ് വിവരം. കോവിഡ് മൂലമാണ് ചിത്രം വൈകിയതെന്നാണ് മുകേഷ് ഉന്ന പറയുന്നത്. ചിത്രത്തിലെ നായകനാരാണെന്നും ആരാണ്…

Read More

രണ്ട് ട്രെയിനുകൾ നേർക്കു നേർ കുതിച്ച് പാഞ്ഞെത്തുന്നു. ഒന്നിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റൊന്നിൽ റെയിൽവേ ബോർഡ് ചെയർമാന് വി കെ ത്രിപാഡിയും. ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർ ഒന്നും ചെയ്യാതെ നിൽക്കുകയാണ്. എന്നാൽ 380 മീറ്റർ അകലെ വച്ച് ട്രെയിനുകൾ തനിയെ നിൽകുന്നു. കവച്ചിന്റെ ഉത്‌ഘാടനത്തിനു മുന്നേ ഉള്ള പരീക്ഷണ ഓട്ടത്തിലെ കാഴ്ചയായിരുന്നു ഇത്. ട്രെയിനുകൾ കൂടി ഇടിച്ചു അപകടം ഉണ്ടാവുന്നത് തടയാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. ഇത്ര സുരക്ഷിതവും ശക്തവുമായ ഇന്ത്യയുടെ കചവ് ഒഡീഷയിലെ ട്രാക്കിൽ പരാജപ്പെട്ടോ എന്ന് ചോദ്യങ്ങളും ആശങ്കകളും ഉയരുമ്പോൾ എന്താണ് കവച് എന്ന് പരിശോധിക്കാം. ഒരു പാതയിൽ രണ്ട് ട്രെയിനുകൾ വരുകയാണെന്ന് ഇരിക്കട്ടെ. ലോക്കോപൈലറ്റിന് സിഗ്നൽ ലഭിക്കും. ലോക്കോ പൈലറ്റിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഈ സമയത്ത് നിശ്ചത ദൂരപരിതിയിൽ വെച്ച് ട്രെയിനിന്റെ ബ്രേക്കിം സിസ്റ്റം ഓട്ടോമാറ്റിക്കായി…

Read More

ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രാജ്യത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വരെ കളമൊരുക്കിയത് നമ്മള്‍ കുറച്ച് കാലം മുമ്പ് കണ്ടതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്ന അദാനി കൂപ്പ് കുത്തുകയായിരുന്നു. 6500 കോടി ഡോളറിന്റെ നഷ്ടമാണ് അദാനിക്ക് സംഭവിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇടപെട്ടു. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നാല് മാസത്തിനപ്പുറം അദാനി എവിടെ നില്‍ക്കുന്നു എന്നതാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ മറുപടികളൊന്നും വ്യക്തതയില്ലായിരുന്നു. വിവാദത്തിവല്‍ സെബിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് സുപ്രീംകോടതിയും സെബിയും വിഷയത്തില്‍ ഇടപെട്ടു. അതേസമയം അദാനിക്കാശ്യസമായി മൗറീഷ്യസ് ധനകാര്യമന്ത്രിയുടെ പ്രസ്താവന എത്തി. മൗറീഷ്യസ് ധനകാര്യമന്ത്രി മഹേന്‍ കുമാര്‍ സീറത്തന്‍ പാര്‍ലമെന്റില്‍ ഷെല്‍ കമ്പനി വിവാദം വ്യാജമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ വാദത്തില്‍ പറയുന്ന 38 ഷെല്‍ കമ്പനികള്‍ അദാനിക്ക് മൗറീഷ്യസില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഒഇസിഡി നിയമം…

Read More