Author: Updates
മലയാളസിനിമയിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രന്‍. ദുല്‍ഖര്‍ നായകനായി എത്തിയ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി 2014ല്‍ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ജയസൂര്യ ചിത്രം പ്രേതത്തിലെ വേഷമാണ് ശ്രുതിക്ക് മലയാളസിനിമയില്‍ നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനും കൂടുതല്‍ ആരാധകരെ ലഭിക്കുന്നതിനും കാരണമായത്. മലയാളത്തിന് മുറമെ തെലുങ്കിലും ശ്രുതി മുഖം കാണിച്ചിട്ടുണ്ട്. നടി എന്നതില്‍ കഴിഞ്ഞ് തിരക്കഥയിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്. ഇപ്പോളിത തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറയുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രുതിയും ഫ്രാന്‍സിസും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം 2016ലാണ് കഴിഞ്ഞത്. പരസ്പര ബഹുമാനമാണ് കുടുംബജീവിതത്തിന്റെ വിജയരഹസ്യമെന്ന് നടി പറയുന്നു. 16-ാം വയസ്സിലാണ് താന്‍ ഫ്രാന്‍സിസിനെ കണ്ട് മുട്ടുന്നതെന്ന് ശ്രുതി പറയുന്നു. ഞങ്ങള്‍ ഒന്നിച്ചാണ് വളര്‍ന്നത്. ഞങ്ങളുടെ പ്രണയവും അങ്ങനെയായിരുന്നുവെന്നും താരം പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നപ്പോള്‍ ഞങ്ങളുടെ കൂടെ വളര്‍ന്നതാണ് ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എന്നാല്‍ റിലേഷന്‍ഷിപ്പും വിവാഹവും രണ്ടാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും ശ്രുതി…
ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റിനെ സുന്ദരമാക്കുന്ന ആഡംബര പരവതാനികള്‍ ഉത്തരപ്രദേശില്‍ നിന്നും നിര്‍മിച്ചത്. ഉത്തരപ്രദേശിലെ 900 വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികള്‍ 10 ലക്ഷം മണിക്കൂര്‍ തൊഴില്‍ സമയം ചെലവഴിച്ചാണ് പരവതാനി നിര്‍മിച്ചത്. ആദ്യം ചെറിയ പരവതാനികള്‍ നിര്‍മിച്ച് കൂട്ടിപ്പിടിപ്പിച്ചാണ് വലിയ പരവതാനിയാക്കിമാറ്റിയത്. രാജ്‌സഭയിലേക്കും ലോക്‌സഭയിലേക്കുമായി 150 പരവതാനികളാണ് നെയ്ത്തുകാര്‍ നിര്‍മിച്ചത്. പിന്നീട് പരവതാനികള്‍ കൂട്ടിചേര്‍ത്ത് എടുക്കുകയായിരുന്നു. കൂട്ടിചേര്‍ത്ത പരവതാനികളുടെ വലുപ്പം 35000 ചതുരശ്രയടി വരും. ലോക്‌സഭയിലേക്ക് പച്ച നിറത്തിലും രാജ്യസഭയിലേക്ക് ചുവപ്പ് നിറത്തിലുമാണ് പരവതാനികള്‍ നിര്‍മിച്ചത്. ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കി രാജ്യസഭയെ അലങ്കരിച്ചപ്പോള്‍ ലോക്‌സഭയെ മനോഹരമാക്കിയത് മയിലിനെ പ്രമേയമാക്കിയാണ്. പുതിയ പാര്‍ലമെന്റിലെ പരവതാനികള്‍ നെയ്‌തെടുത്തത് ഉത്തര്‍ പ്രദേശിലെ ഭഡോസിയില്‍ നിന്നും മിര്‍സാപുരില്‍ നിന്നുമുള്ള നെയ്ത്തുകാരാണ്. ഉത്തരപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഒബീത്തീ കാര്‍പ്പറ്റ്‌സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ഏഴ് മാസം എടുത്താണ് പരവതാനിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പെട്രോളുമായി കൊച്ചിയില്‍ നിന്ന് മറയൂരിലേക്ക് യാത്ര ചെയ്യുന്ന ലോറിയുടെ ഡ്രൈവിംഗ് സീറ്റില്‍ വീട്ടമ്മ. മാറി ഓടിക്കാന്‍ ഭര്‍ത്താവും മകളും തയ്യാറായിരിക്കുന്നു. കോലഞ്ചേരി പുളിക്കായത്ത് കുടുംബത്തിന്റെ ജിവിതം ഇങ്ങനെയാണ്. ആഴ്ചയില്‍ നാല് ട്രിപ്പാണ് ഇവര്‍ നടത്തുന്നത്. അനന്തകൃഷ്ണനും ഭാര്യ സൗമ്യയും മകള്‍ ലക്ഷ്മിയുമാണ് 200 കിലോമീറ്ററോളം ലോറിയില്‍ സഞ്ചരിക്കുന്നത്. ഒരു ട്രിപ്പിന് 1800 രൂപയാണ് ഇവര്‍ക്ക് കൂലി ലഭിക്കുന്നത്. കൊച്ചിയില്‍ നിന്നും ഫുള്‍ ലോഡ് കയറ്റിയാല്‍ മറയൂരിലേക്ക് യാത്ര ആരംഭിക്കകയായി. എന്നാല്‍ എത്ര നിസാരമല്ല മറയൂര്‍ യാത്ര. മലമുകളിലേക്ക് ലോറിയുമായി പോകാന്‍ നല്ല കൈവഴക്കം വേണം. അനന്തകൃഷ്ണന്‍ ആദ്യം കെമിക്കല്‍ ടാങ്കറുകളാണ് ഓടിച്ചിരുന്നത്. പിന്നീട് മറയൂര്‍ ഫ്യൂവല്‍സില്‍ എത്തുകയായിരുന്നു. കോവിഡ് കാലത്ത് സഹായിയാരുന്ന വ്യക്തി വരാതായതോടെ ഭാര്യ സൗമ്യയെ അനന്തകൃഷ്ണന്‍ കൂടെ കൂട്ടി. സൗമ്യയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഹെവി ലൈസന്‍സ് ഇല്ലായിരുന്നു. തുടര്‍ന്ന് അനന്തകൃഷ്ണന്‍ ധൈര്യം പകര്‍ന്നതോടെ ഹെവി ഹസാര്‍ഡ് ലൈസന്‍സുകളും സൗമ്യ നേടിഎടുത്തു. തീര്‍ന്നില്ല മകള്‍ ലക്ഷ്മി അച്ഛനും അമ്മയും…
ന്യൂഡല്‍ഹി. ചരിത്രം തിരുത്തി പ്രദാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയില്‍ പണിതീര്‍ത്ത രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഹോമത്തിനും പൂജയ്ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. രാവിലെ 7.30ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായിരുന്ന ഹോമം പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് എക്കാലത്തും വിസ്മരിച്ച രാജ്യത്തിന്റെ അധികാരംബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തിന് കൈമാറിയ ചെങ്കോല്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ സ്പീക്കറുടെ ചെയറിന് അടുത്തായി സ്ഥാപിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ അദ്ദേഹം ആരിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12നാണ് ആരംഭിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ 25 പാര്‍ട്ടികല്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങില്‍ വായിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റെ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ പുതിയ ഒരു ചരിത്രത്തിന് കൂടിയാണ് തുടക്കമാകുന്നത്. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രാജ്യത്തെ രാഷ്ട്രീയകാറ്റ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നത്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചുകയറുവാനുള്ള ദിശാസൂചനകളും പാര്‍മെന്റ് മന്ദിരത്തിന്റെ ഉദ്ഘാടത്തില്‍ സംഭവിക്കുന്നുണ്ട്. ലോക്‌സഭയുടെ വലുപ്പവും എംപിമാരുടെ എണ്ണവും പുതിയ ലോക്‌സഭായില്‍ എംപിമാര്‍ക്ക് വിശാലമായി ഇരിക്കുവാന്‍ സാധിക്കും. 888 പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. സംയുക്ത സമ്മേളനം നടക്കുമ്പോള്‍ 1200 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ മാറ്റുവാനും സാധിക്കും. ജനസംഖ്യയില്‍ രാജ്യം ലോകത്ത് ചൈനയെ മറികടന്നിരിക്കുകയാണ്. അതിനാല്‍തന്നെ ജനസംഖ്യാനുപാതികമായി എംപിമാരുടെ എണ്ണത്തിലും വര്‍ധവ് ആവശ്യമായി വന്നിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വൈകില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ജനസംഖ്യ കൂടിയെങ്കിലും വര്‍ഷങ്ങളായി എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നില്ല. ലോക്‌സഭ സീറ്റുകളുടെ എണ്ണം 523ല്‍ നിന്നും 545ലേക്ക് ഉയര്‍ത്തിയത് 1973ലെ 31-ാം…
സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിരവധി പരാതികളും വെളിപ്പെടുത്തലുകളും പുറത്ത് വന്നതോടെ സിനിമ സെറ്റുകളില്‍ പോലീസ് നിരീക്ഷണവും ശക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ പുറത്ത് സംസാരിക്കുവാനോ ആരും തയ്യാറായില്ല. ഇപ്പോള്‍ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുരിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് നടന്റെ പ്രതികരണം. ചോദ്യം കേട്ടപാടെ നടന്‍ പൊട്ടിത്തെറിച്ചു. നീ എന്താ പൊട്ടന്‍ കളിക്കുവാണോ, ഞാന്‍ ചോദിച്ചതിന് ഉത്തരം പറയു. സിനിമയില്‍ മാത്രമാണോ മയക്കുമരുന്ന് ഉള്ളത്. അല്ലന്ന് നിനക്ക് അറിയാം. പിന്നെ എന്തിനാണ് ചോദിക്കുന്നത്. സ്ത്രീകളോട് ബഹുമാനത്തോടെ അല്ലാതെ പെരുമാറുന്നവര്‍ മാധ്യമ മേഖലയിലും ഇല്ലേ എന്നും നടന്‍ ചോദിക്കുന്നു. ഈ മയക്കുമരുന്ന് എത്രകാലമായി ലോകത്ത് കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ. മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കളോട് ചോദിക്കണമെന്ന് എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.…
ന്യൂഡല്‍ഹി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍. 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് നാണയം പുറത്തിറക്കുന്നത്. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ള നാണയം. 35 ഗ്രാമുള്ള വെള്ളി, ചെമ്പ്‌സ നിക്കല്‍ സിങ്ക് എന്നിവയുടെ കൂട്ട് കൊണ്ടാണ് നാണയം നിര്‍മിക്കുക. ഒരു വശത്ത് അശോകസ്തംഭവും സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ ഭാരത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാണയത്തില്‍ റൂപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി സന്‍സദ് സങ്കുല്‍ എന്നും താഴെയായി ഇംഗ്ലീഷില്‍ പാര്‍ലമെന്റ് മന്ദിരം എന്നും രേഖപ്പെടുത്തും.
ഫോബ്‌സ് 30 ആഅണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ്. മികച്ച യുവ പ്രതിഭകളെ കണ്ടെത്തുവനാണ് ഫോബസ് ഈ പട്ടിക തയ്യാറാക്കുന്നത്. 2018-ല്‍ മലയാളികളായ അരുണ്‍ ജോര്‍ജ്, വിമല്‍ ഗോവിന്ദ്, റഷിദ് കെ, നിഖില്‍ എന്‍പി എന്നിവര്‍ ചേര്‍ന്നാണ് ജെന്‍ റോബോട്ടിക്‌സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. മുമ്പ് മാന്‍ഹോളുകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മിച്ച് ഇവരുടെ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് ഈ കണ്ടുപിടുത്തം വലിയ ചര്‍ച്ചയാകുകയും ഇവരുടെ പ്രവര്‍ത്തനത്തെ വിവിധ മേഖലയിലുള്ളവര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവഞ്ചറായ ബാന്‍ടിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഒപ്പം 3000 ശുചീകരണ തൊഴിലാളികള്‍ക്ക് സാറ്റാര്‍ട്ടപ്പ് പരിശീലനം നല്‍കി റോബോട്ടിക് ഓപ്പറേറ്റര്‍മാരായി മാറ്റി. കമ്പനിക്ക് ലഭിച്ച ഈ അംഗീകാരം കൂടുതല്‍ യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്ന് വരുവാന്‍ പ്രചോദനമാകുമെന്ന് ജെന്‍ റോബോര്‍ട്ടിക്‌സിന്റെ സിഇഒ വിമല്‍ ഗോവിന്ദ് എംകെ പറഞ്ഞു. ധനകാര്യം, വിനോദം, കായികം,…
തിരുവനന്തപുരം. ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡര്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഇന്ത്യ. ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ജൂലായ് 12 ന് വിക്ഷേപിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്‍വി റോക്കറില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. ചന്ദ്രയാന്‍ രണ്ടില്‍ നിന്നും ചന്ദ്രയാന്‍ മൂന്നിനെ വ്യത്യസ്തമാക്കുന്നത്. ചന്ദ്രനെ ചുറ്റുന്ന ഉഹഗ്രഹം ഇല്ല എന്നതാണ്. ചന്ദ്രയാന്‍ മൂന്നില്‍ റോക്കറ്റ് ലാന്‍ഡറും റോവറുമാണ് ഉള്ളത്. പേടകത്തിന് 3900 കിലോഗ്രാം ഭാരം വരും. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനൊപ്പം ചന്ദ്രനില്‍ വിജയകരമായി റോവറിനെ ഇറക്കുകയാണ് ഇസ്‌റോയുടെ ലക്ഷ്യം. 2019ല്‍ നടത്തിയ ചന്ദ്രയാന്‍ രണ്ടില്‍ വിക്രം ലാന്‍ഡര്‍ ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് പൊട്ടിത്തെറിക്കുകയായിരുന്നു. 615 കോടി മുതല്‍ മുടക്കിലാണ് പുതിയ പേടകം നിര്‍മിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച ലാന്‍ഡര്‍ കൂടുതല്‍ കരുത്തുറ്റതാണ്. വിക്ഷേപണത്തിന് ശേഷം ചന്ദ്രയാന്‍ മൂന്നിനെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എത്തിക്കും. ഇത് ചന്ദ്രന്റെ 100…
ഗുവാഹത്തി. 2024ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും 300 അധികം സീറ്റ് നേടി പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ എത്തുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സീറ്റികള്‍ പോലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസും പ്രതിപക്ഷവും പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കുവാന്‍ സാധിക്കില്ല. പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രപതി പങ്കെടുക്കുന്നില്ലെന്ന പറഞ്ഞാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നത്. സോണിയും രാഹുലും ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്ക് പകരം നിയമസഭാ മന്ദിരങ്ങള്‍ക്ക് തറക്കല്ലിട്ട സംഭവങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭയ്ക്കുള്ളല്‍ പ്രതിപക്ഷം പ്രധാനമന്ത്രിയെ സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല. ഇന്ത്യന്‍ ജനത മോദിക്ക് സംസാരിക്കുവാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.