Author: Updates

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഞായറാഴ്ച മോദി പൂജ കര്‍മ്മങ്ങള്‍ക്ക് ശേഷം ചെങ്കോല്‍ പ്രധാനമന്ത്രി സ്ഥാപിക്കും. തമിഴ്‌നാട്ടിലെ പാരമ്പര്യത്തില്‍ നിര്‍മിച്ച് ബ്രിട്ടിഷുകാര്‍ പ്രധാമ പ്രധാനമന്ത്രിക്ക് നല്‍കിയതാണ് ചെങ്കോല്‍. നെഹ്‌റുവിന്റെ വീടായ അലബഹബാദ് ഹൗസിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത്. അതേസമയം ചെങ്കോലിന് രാഷ്ട്രീയ ബന്ധമില്ലെന്നും സര്‍ക്കാര്‍ നീതിയുടെയും ന്യായത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് സൂചിപ്പിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. തിരുവാടുതുറൈ അധീനത്തിന്റെ മേധാവിയോട് കൂടിയാലോചിച്ചാണ് ഈ ചരിത്ര പദ്ധതിക്ക് അന്ന് രൂപം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ ചൊരിയാന്‍ 20 അധീനത്തിന്റെ മേധാവിമാരും ചടങ്ങില്‍ പങ്കെടുക്കും. ചെങ്കോലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വുമ്മാടി ബങ്കാരു ചെട്ടിയും ചടങ്ങില്‍ പങ്കെടുക്കും. തമിഴ്‌നാട്ടില്‍ ചോളരാജവംശത്തിന്റെ കാലത്ത് അധികാര കൈമാറ്റം നടത്തിയിരുന്നത് ചെങ്കോല്‍ കൈമാറുന്ന ചടങ്ങിലൂടെയായിരുന്നു. നീതി എന്ന വാക്കിന്റെ സെമ്മെ എന്ന തമിഴ് വാക്കില്‍ നിന്നാണ് സെങ്കോല്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. കൈകൊണ്ട് നിര്‍മിച്ച മനോഹരമായ…

Read More

ജനീവ. ലോകം കോവിഡ് 19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകത്താകമാനം കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സമയത്താണ് ലോകരോഗ്യ സംഘടനയുടെ മേധാവി ട്രെഡ്രോസ് അഡാനം പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനാല്‍ കോവിഡ് അവസാനിച്ചതായി കാണെരുതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് കോവിഡിന്റെ പുതിയ വകഭേദം മൂലം മരണം സംഭവിക്കുന്നുണ്ട്. ഇതിന് പുറമെ മാരകമായ വൈറസുകള്‍ ലോകത്തിന് ഭീഷണി ഉയര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പുതിയ മഹാമാരി എത്തുമ്പോള്‍ നാം കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മുംബൈ നഗരവാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത യാത്ര മാര്‍ഗമാണ് ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍. തിരക്ക് നിറഞ്ഞ നഗരത്തിലെ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാന്‍ ലോക്കല്‍ ട്രെയിന്‍ ഉപയോഗിക്കാം. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ഒരു നായയും പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒപ്പം ടിക്കറ്റില്ലാത്ത ഈ നായയും യാത്ര ചെയ്യുന്നത് ഒരു കൗതുകമാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നിരവധി യാത്രക്കാര്‍ക്കൊപ്പം ട്രെയിനിലേക്ക് കയറുന്ന നായയുടെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മുംബൈയിലെ ബെറിവാലി സ്‌റ്റേഷനില്‍ നിന്നുമാണ് നായ പതിവായി ട്രെയിനില്‍ കയറുന്നത്. ട്രെയിനില്‍ കയറിയാല്‍ കിടക്കാനുള്ള സ്ഥലം ഉടനെ കണ്ടെത്തി നായ കിടക്കും. പിന്നീട് ഒരോ സ്‌റ്റേഷന്‍ എത്തുമ്പോഴും വെളിയിലേക്ക് നോക്കി യാത്രക്കാരെ നിരീക്ഷിക്കും. എന്നാല്‍ ഈ നായ ഇന്നുവരെ യാത്രക്കിടയില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. കാണുമ്പോള്‍ ആദ്യം ഒന്ന് പേടിക്കും എങ്കിലും പിന്നീട് ഭയം മാറും. അന്ധേരിയിലേക്കാണ് ഈ നായ…

Read More

അവില്‍ മില്‍ക്കിനെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയാണ് മലപ്പുറം സ്വദേശിയായ അസ്ഹര്‍ മൗസി. പെരിന്തല്‍മണ്ണയിലെ ഒറ്റമുറി കടയില്‍ നിന്നും രാജ്യത്തിന് അകത്തും പുറത്തും 15 ശാഖകളുള്ള ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ് മൗസി ഈ അവല്‍മില്‍ക്കിനെ. രാജ്യത്തെ ആദ്യത്തെ അവില്‍മില്‍ക്ക് എക്‌സ്‌ക്ലൂസീവ് ഷോറൂം എന്ന നിലയില്‍ 80 തരം അവില്‍ മില്‍ക്കുകളാണ് മൗസി വിപണയില്‍ എത്തിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ഔട്ട്‌ലെറ്റില്‍ മാത്രം 450 കിലോ പണം ദിവസവും ഉപയോഗിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 60 ചതുരശ്ര അടിയില്‍ നിന്നും 10000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയിലേക്ക് സ്ഥാപനം വളര്‍ന്നു. 1985ല്‍ പിതാവ് തുടങ്ങിയ കൊച്ചുകടയില്‍ നിന്നും അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അസ്ഹര്‍ മൗസിയുടെ മൂത്ത ചേട്ടന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. പിന്നീട് സഹോദരന് അസുഖബാധിതനായതോടെ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് പോകേണ്ടി വന്നു. അസ്ഹറായിരുന്നു കൂടെ പോയത്. ആറ് മാസം കോയമ്പത്തൂരില്‍ കഴിയേണ്ടി വന്നപ്പോഴാണ് അവിടെ ഒരു ജൂസ് കട തുടങ്ങാം എന്ന് തീരുമാനിച്ചത്. പിന്നീട് ഒരു പാലം വന്നതോടെ കട ഒഴിയേണ്ടവന്നു. തുടര്‍ന്ന്…

Read More

യുവാക്കളുടെ ഹരമായിരുന്ന താരമാണ് റഹ്‌മാൻ. ഇപ്പോഴും മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം റഹ്‌മാൻ നിറഞ്ഞു നിൽക്കുന്നു.അടുത്തിടെയാണ് റഹ്‌മാൻ പറഞ്ഞ ഒരു പ്രണയത്തെക്കുറിച്ചാണ് എപ്പോൾ ചർച്ച ആകുന്നത്.ഒപ്പമഭിനയിച്ച ഒരു നടിയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് റഹ്മാൻ പറഞ്ഞത്. ആ ബന്ധം മുന്നോട്ടുപോയില്ല എന്നും താരം വെളിപ്പെടുത്തി.ഇപ്പോഴിതാ ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് ഗോസിപ്പ് കോളങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റഹ്‌മാൻ. തന്റെ ഗോസിപ്പുകളിൽ നിരന്നു നിന്ന പേരുകൾ ശോഭനയും രോഹിണിയുമായിരുന്നു എന്ന് റഹ്മാൻ പറയുന്നു ‘ ഈ നടിമാരോടൊപ്പം ഡേറ്റിന് നു പോയ് എന്നൊക്കെ ധാരാളം ഗോസിപ് പടർന്നിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു മറ്റുള്ളവർ പുറത്തു പറഞ്ഞു നടക്കുന്നത് . ആദ്യമൊക്കെ മാതാപിതാൾ ഇത് കണ്ടാൽ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പെടുമായിരുന്നു.പതിയെ അത് ശീലമായി മാറി. ജോലിയുടെ ഭാഗമായി ഇതൊക്കെ കേൾക്കേണ്ടി വരും എന്ന് മനസിലാക്കി.ഇപ്പോൾ ഇടയ്ക്കു ഭാര്യയോടു പറയും ‘ഗോസിപ്പുകൾ ഒന്നും ഇല്ലല്ലോ’ എന്ന്. ‘അത്ര ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ഒരെണ്ണം…

Read More

രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ സെൻട്രൽ വിസ്തയാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് മോഡി സർക്കാർ. ഡൽഹിയുടെ ഹൃദയഭാഗത്ത്ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഏരിയ ആണ് സെൻട്രൽ വിസ്ത. 3.2 കിലോമീറ്ററിൽ രാഷ്‌ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണൽ ആർക്കൈവ്സ് എന്നിവ ഉൾപ്പെടുന്നതാന് സെൻട്രൽ വിസ്ത. 1931-ന് മുൻപ് നിർമ്മിച്ചതാണ് ഇപ്പോഴുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഏരിയയിലുള്ള കെട്ടിടങ്ങളെല്ലാം തന്നെ. ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ് നിലവിലെ പാർലമെന്റ് മന്ദിരം. ഏകദേശം 93 വർഷം പഴക്കമുണ്ടെന്നും ഘടനാപരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ പഴയ പാർലമെന്റിനു സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുകയുമാണ് കേന്ദ്ര സർക്കാർ ഓഫീസുകൾ. അതുകൊണ്ട് തന്നെ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതി 20,000 കോടി രൂപയാണ് ചെലവിലാണ്യാഥാർത്ഥ്യമാകുന്നത്. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ1,000 കോടി രൂപയാണ് ഉപയോഗിച്ചത്. 2020 സെപ്റ്റംബറിൽ നിർമ്മാണത്തിനുള്ള കരാർ 861.90 കോടി രൂപയ്‌ക്കു…

Read More

നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ച. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. കീര്‍ത്തി സുരേഷും ഫര്‍ഹാനും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയതോടെയാണ് ആരാധകര്‍ സംശയവുമായി എത്തിയത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് കീര്‍ത്തിയുടെ പ്രതികരണം. എന്റെ ജീവിതത്തിലെ മിസ്റ്ററി മാന്‍ ആരാണെന്ന കാര്യം സമയം വരുമ്പോള്‍ വെളിപ്പെടുത്താമെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും കീര്‍ത്തന പ്രതികരിച്ചു. കീര്‍ത്തിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം നാനി നായകനായ ദസറയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ ആണ് പുതിയ ചിത്രം. ചിത്രത്തില്‍ കീര്‍ത്തിക്കൊപ്പം വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ചിരഞ്ജിവിക്കൊപ്പം ഭോല ശങ്കര്‍ എന്ന ചിത്രത്തിലും കീര്‍ത്തി എത്തുന്നുണ്ട്. അജിത് ചിത്രമായ വേതാളത്തിന്റെ റീമേക്കാണ് ചിത്രം.

Read More

കേരള നിയമസഭയ്ക്ക് ഇന്ന് 25 വയസ്സ്. 1998 മേയ് 22ന് മലയാളിയായ രാഷ്ട്രപതി കെആര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തത്. കേരള നിയമസഭയുടെ നിര്‍മാണത്തിനായി അന്ന് 70 കോടി രൂപയാണ് മുടക്കിയത്. അന്ന് നിയമസഭയുടെ ഉദ്ഘാടന വേളയില്‍ ഇത്രയും വലിയ കെട്ടിടം വേണമായിരുന്നോ എന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ചോദിച്ചു. നായനാര്‍ മാത്രമല്ല അന്ന് പലരും ഇതേ ചോദ്യം ചോദിച്ചു. എന്നാല്‍ നായനാരുടെ ചോദ്യത്തിന് ഡല്‍ഹിയില്‍ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ കേരളത്തിലേക്ക് പാര്‍ലമെന്റ് സമ്മേളനം മാറ്റാമെന്നടക്കമുള്ള സാഹചര്യം പരിഗണിച്ചാണ് ഇത്രയും വലിയ മന്ദിരം പണിയുന്നതെന്ന് ഉദ്യോഗസ്ഥര്‍ നയനാരോട് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ സംശയം നിലനിന്ന നായനാര്‍ ചോദിച്ചു. ഇനി എന്നെങ്കിലും കേരളത്തില്‍ നിയമസഭ കൂടുമോ. എംപിമാരെ വിളച്ചാല്‍ കേരളത്തില്‍ എത്തുമോ. ആ ചോദ്യങ്ങള്‍ ചോദിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തില്‍ ലോക്‌സഭാ സമ്മേളനങ്ങള്‍ ഒന്നും നടന്നില്ല. എന്നാല്‍ കേരളത്തിന്റെ നിയമസഭാ മന്ദിരത്തിന്റെ വലുപ്പം ഒരു വലുപ്പവുമല്ലെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ നിയമസഭ മന്ദിരങ്ങള്‍…

Read More

ഐശ്വര്യ റായിയുടെ കാൻ ചലച്ചിത്രമേളയ്ക്കെത്തിയ ലുക്കാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വ്യത്യസ്തമായൊരു ലുഖിലാണ് ഐശ്വര്യ ഇക്കുറി എത്തിയിരിക്കുന്നത്.ഗൗൺ ഡിസൈൻ ചെയ്തത് അലുമിനിയം പൈലെറ്റും ക്രിസ്റ്റലുകളും കൊണ്ടാണ്. സോഫി കൗട്ട്യൂറാണ് വസ്ത്രത്തിന്റെ ഡിസൈനർ. ക്രിംപ്സൺ ലിപ്സ്റ്റിക്കും സ്മോക്കി ഐസുമൊക്കെയായി അതീവ സുന്ദരി ആയാണ് ഐശ്വര്യ എത്തിയിരിക്കുന്നത് .എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് താരത്തിന്റെ ലുക്ക്. ഇതോടെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

ചരിത്ര നേട്ടം കൈവരിച്ചു സൗദി അറേബ്യാ. ആദ്യ ബഹിരാകാശ യാത്രികർ ബഹിരാകാശ നിലയത്തിൽ.അതിൽ ഒരാൾ വനിതയും. അലി അൽഖർനി, റയ്യാന ബർനാവി എന്നിവരണ്ടു സൗദിയുടെ അഭിമാനമായി മാറിയ ബഹിരാകാശ യാത്രികർ. സ്‌പേസ് എക്‌സ് ആദ്യ സൗദി ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് രണ്ടാം സ്വകാര്യ ആക്‌സിയം ദൗത്യത്തിൽ വിക്ഷേപിച്ചുസൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന രണ്ട് പേർ ഉൾപ്പെടെ സ്വകാര്യ ബഹിരാകാശയാത്രികരുടെ മറ്റൊരു സംഘത്തെ സ്‌പേസ് എക്‌സ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസ് ചാർട്ടേർഡ് ദൗത്യത്തിൽ വിക്ഷേപിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ദൗത്യം സ്‌പേസ് എക്‌സ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് നാല് ബഹിരാകാശയാത്രികരുമായി ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഉയർന്നു. കമാൻഡർ പെഗ്ഗി വിറ്റ്സൺ, പൈലറ്റ് ജോൺ ഷോഫ്നർ, സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മിഷൻ സ്പെഷ്യലിസ്റ്റ്മാരായ അലി അൽഖർനി, റയ്യാന…

Read More