Author: Updates
തിരുവനന്തപുരം: മലയാളിക്ക് ഒരുദിവസം ഓൺലൈൻ വഴി നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. കേരളത്തിൽ സൈബർ പോലീസിന് പണം നഷ്ടമായെന്നുകാട്ടി 80 മുതൽ 90 വരെ പരാതികൾ ആണ് ദിവസവും ലഭിക്കുന്നത്. അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. എന്നാൽ 2021-ൽ ഇത് 300 ആയിരുന്നു.ഈ വർഷം 150-ഓളം കേസുകളാണെന്ന് ഈ നാലു മാസത്തിനിടയിൽ രജിസ്റ്റർചെയ്യപ്പെട്ടത് എന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു. പുതിയരീതികളാണ് ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകൾക്ക് ആവിഷ്കരിക്കുന്നത്.ഉയർന്ന ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇര ആകുന്നു.വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥനു രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി. പല വിധം പാർട്ട് ടൈം ജോലി ഉണ്ടെന്നു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്നു.യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലി,പെൻസിൽ പായ്ക്കുചെയ്യുന്ന ജോലി എങ്ങനെ ഉള്ള ജോലികൾ പറഞ്ഞു അന്ന് കൂടുതൽ പേർക്കും പണം നഷ്ടമായിട്ടുള്ളത്.…
ന്യൂഡല്‍ഹി. രാജ്യത്തെ 2000 രൂപയുടെ നോട്ടുകള്‍ റിസര്‍ബാങ്ക് പിന്‍വലിച്ചു. നോട്ട് നിരോധനത്തിന് ഏഴ് വയസ്സ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ റിസര്‍ബാങ്ക് തീരുമാനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നെയാണ് പിന്‍വലിച്ചിരിക്കുന്നത്. ഇനി 2000 രൂപ നോട്ടുകള്‍ പുറത്തിറക്കരുടെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്കി. നിലവില്‍ വിപണയിലുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് സെപ്റ്റംബര്‍ 30 വരെ വിനിമയത്തിന് ലഭിക്കുക. 2016 സെപ്റ്റംബര്‍ 8നാണ് പ്രധാനമന്ത്രി 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത സംഭവമായിരുന്നു നോട്ട് നിരോധനം. അന്ന് അത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ഇത്തവണ 2000 നോട്ടുകള്‍ പിന്‍വലിച്ചത് അന്നത്തെ നോട്ട് നിരോധനവുമായി വലിയ വ്യത്യാസമുണ്ട്. പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കിന്നതിന് മാത്രമാണ് നിരോധനമുള്ളത്. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ സെപ്റ്റംബര്‍ 30 മുമ്പ് നോട്ടുകള്‍…
തുരുവനന്തപുരം. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് പി വിജയന് ഐപിഎസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ വിജയകരമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ പോലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. അതേസമയം മന്‍കി ബാത്തിന്റെ 100-ാം എപ്പിസോഡ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ച 100 പേരില്‍ ഒരാളും പി വിജയനായിരുന്നു. അതുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ പോകുവാന്‍ അനുവദിച്ചില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്കാത്തതിനാല് പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയത് പി വിജയനെ സംബന്ധിച്ച് വലിയ ഒരു അവസരമാണ് നഷ്ടപ്പെടുത്തിയത്. അതേസമയം യുഎഇ സന്ദര്‍ശിക്കുവാനുള്ള പിണറായി വിജയന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിന് വ്യക്തമായ മറുപടിയും…
ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശി ഫിലിപ്പ് ചാക്കോ പച്ചക്കറി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ്. എംബിഎ മാര്‍ക്കറ്റിംഗ് എച്ച്ആര്‍ ബിരുദം നേടിയ വ്യക്തിയാണ് ഫിലിപ്പ്. പാലക്കാടും മലമ്പുഴയിലും ഊട്ടിയിലുമായി 58 ഏക്കര്‍ സ്ഥലത്താണ് ഫിലിപ്പ് കൃഷി ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഇരിക്കുമ്പോഴാണ് ഫിലിപ്പിന് കൃഷിയിലേക്ക് തിരിയണമെന്ന ആശയം തോന്നിയത്. തുടര്‍ന്ന് പഠനത്തിന് ശേഷം സ്വകാര്യ എസ്റ്റേറ്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് വര്‍ഷം ജോലി ചെയ്തു. 2019ല്‍ ജോലി രാജിവെച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ 36 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. വേനല്‍ കൃഷിയില്‍ നിന്നുമാത്രം56 ടണ്‍ പച്ചക്കറി വിളവെടുത്തു. വേനല്‍ വിളകളില്‍ ഒതുങ്ങിപ്പോകാതിരിക്കുവാന് ഫിലിപ്പ് പാലക്കാട്ടേക്ക് തന്റെ തട്ടകം മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിപ്പ് വിറ്റത് 722 ടണ്‍ പച്ചക്കറിയാണ്. മൊത്തം വരുമാനം മൂന്നരക്കോടി രൂപയും. പാലക്കാട് എത്തിയ ഫിലിപ്പ് 30 ഏക്കര്‍ സ്ഥലത്തം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു മാസം 60 ടണ്‍ ആണ് ഉത്പാദനം.…
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് മലയാഴളികളുടെ പ്രീയതാരമായ നടിയാണ് ശാലിന് സോയ. ഇപ്പോള്‍ ശാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശാലിന്റെ അമ്മ അമാല്‍ സൈറയാണ് ചിത്രങ്ങള്‍ എടുത്തത്. ചിത്രങ്ങളിൽ സാരിയിൽ ശാലിനെ അതീവസുന്ദരിയായി കാണാൻ സാധിക്കും. മലയാളത്തില്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലൂസിങ്, വിശുദ്ധന്, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാലിന് വേഷമിട്ടു. ഇപ്പോള്‍ സംവിധാന രംഗത്തേക്കും ശാലിന് പ്രവേശിച്ചിരിക്കുകയാണ്. അലക്സാണ്ടര്‍ പ്രശാന്ത് നായകനാകുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.
സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മജ്ഞു പത്രോസ്. മലയാള സിനിമ ലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെയാണ് മജ്ഞു എത്തിയത്. മജ്ഞു വലിയതോതില്‍ ശ്രദ്ധ നേടുന്നത് മറിമായം എന്ന ഹാസ്യ പരമ്പരയില്‍ അഭിനയിച്ചതോടെയാണ്. തുടര്‍ന്ന് സിനിമയിലേക്ക് നിരവധി അവസരങ്ങളാണ് മജ്ഞുവിനെ തേടി എത്തിയത്. സിനിമയെക്കാള്‍ കൂടുതല്‍ മജ്ഞു സജ്ജീവമായി നില്‍ക്കുന്നത് സീരിയലുകളിലാണ്. ഒപ്പം സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് മജ്ഞു ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ മജ്ഞു ഒരു പൊതു വേദിയില്‍ നടത്തിയ പ്രസംഗമാണ് വലിയ ചര്‍ച്ചയാകുന്നത്. പൊതു വേദിയില്‍ സീരിയല്‍ നടിനടന്മാര്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ മജ്ഞു ശക്തമായി പ്രതികരിക്കുകയായിരുന്നു. മജ്ഞു വിനെ വേദിയിലിരുത്തി സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ നടിനടന്മാരെ ഇഷ്ടമല്ലെന്നുമായിരുന്നു രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം. സീരിയല്‍ നടികള്‍ വരുന്നത് ഇഷ്ടമല്ല താന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍…
ന്യൂഡല്‍ഹി. ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റഷന് പുനര്‍ നിര്‍മിക്കുന്നു. പുനര്‍ നിര്‍മിക്കുന്ന റെയില്‍വേസ്റ്റേഷന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒഡീഷയുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുന്നത്. ലോകോത്തര നിലവാരമുള്ള റെയില്‍വേ സ്റ്റേഷനാണ് പിരിയില്‍ നിര്‍മിക്കുന്നത്. ഒഡീഷയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് റെയില്വേസ്റ്റേഷന് നിര്‍മിക്കുന്നത്. വിദേശ സഞ്ചാരികളെ പുരിയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി കൂടിയാണ് റെയില്‍വേ സ്റ്റേഷന് പുനര്‍ നിര്‍മിക്കുന്നത്. ഒഡീഷയില്‍ കൂടുതല്‍ സഞ്ചാരികളും എത്തുന്നത് ഇവിടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ്. ചരിത്ര പ്രാധാന്യമുള്ള പല ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണവും. ഷോപ്പിംഗ് ഏരിയ, മാലിന്യ സംസ്കരണം, ഫുഡ് കോര്‍ട്ട്, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ എന്നിവയെല്ലാം ലോകോത്തര നിലവാരത്തിലാക്കും. റെയില്ഡവേ സ്റ്റേഷനില്‍ തന്നെ മാലിന്യ സംസ്കരണ സൗകര്യവും ഉണ്ടാകും. 161 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ റെയില്‍ വേ സ്റ്റേഷന്റെ നിര്‍മാണം.
ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി കര്‍ണാടകയില്‍ നടന്ന വടംവലിയില്‍ ഒടുവില്‍ സിദ്ധരാമയ്യയ്ക്ക് വിജയം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡികെ ശിവകുമാര്‍ ഏക ഉപ മുഖ്യമന്ത്രിയാകും. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുവനാണ് സാധ്യത. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് കര്‍ണാടകയില്‍ സത്യപ്രതിജ്ഞ. അതേസമയം അധീകാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തിയിട്ടില്ല. കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്ന ഫോര്മുലായാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത്.
Mammootty:സാഹിത്യകാരനായ എംടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് നടന്ന സാദരം ‘എം ടി ഉത്സവം’ പരിപാടിയിൽ മുഖ്യാതിഥി മമ്മൂട്ടി ആയിരുന്നു.എംടിയുമായുള്ള ബന്ധം തനിക്കു വാക്കുകളിലൂടെ വിശദീകരിക്കാൻ സാധിക്കുന്നതല്ലയെന്നും അദ്ദേഹത്തിന്റ സാഹിത്യത്തിലെ എല്ലാ കഥാപാത്രങ്ങളെയും താൻ സ്വപ്നം കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എം ഡിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചു തരാം പറഞ്ഞത് ഇങ്ങനെ ആണ്, ഒരു ചേട്ടനോ, അനിയനോ, പിതാവോ, സഹോദരനോ, സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് രീതിയിൽ വേണമെങ്കിലും എനിക്ക് അദ്ദേഹത്തെ സമീപിക്കാം. അദ്ദേഹത്തിന്റെ സാഹിത്യ കൃതിയിലെ എല്ലാ കഥാപാത്രവുമായി ഞാൻ മാറിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.മമ്മൂട്ടി എന്ന വ്യക്തിയിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേത്. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ കഥയും കഥാപാത്രങ്ങളും ആളുകളിലേക്ക് ആഴത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.നവീകരിക്കപ്പെട്ട സാഹിത്യരചനകളുള്ള പൂർവ്വം എഴുത്തുകാരിൽ ഒരാളാണ് എം ടി വാസുദേവൻ നായർ.മറ്റ് ഭാഷകളിലെ സാഹിത്യപ്രവർത്തകരും വായനക്കാരും നുരീപകരും അദ്ദേഹത്തെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചൊരാൾ എന്ന നിലയിൽ…
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഇതുവരെ ഉണ്ടായിരുന്ന നാലു ഷോകളിൽ നിന്നും വ്യത്യസ്തമായ രംഗങ്ങൾ കൊണ്ട് വരാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ ഷോ കൂടുതല്‍ ആവേശകരമാക്കാന്‍ ഒരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിലെ ശക്തരായ രണ്ട് മത്സരാർഥികലെ കൂടി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച കൊണ്ട് വന്നിരിക്കുകയാണ്. റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ആണ് തിരിച്ചെത്തിയ ആ മത്സരാർഥികൾ. മുൻ മത്സരാർത്ഥികൾ വൈൽഡ് കാർഡായും ചലഞ്ചർ ആയുമൊക്കെ മറ്റു ഭാഷകളിൽ മുൻപ് എത്തിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഏത് ആദ്യമായി ആണ്.ഈ രണ്ടു മത്സരാർത്ഥികലക്കും ഒരു പ്രതേകത കൂടി ഉണ്ട്.ഇവർ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്തായവരാണ്. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ്രജിത്ത് കുമാർ പുറത്തായത്. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസിൽ നിന്നും പുറത്തു ആയത്. ഇരുവരെയും വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത് ഹോട്ടൽ ടാസ്കിന്റെ ഭാഗമായാണ്.…