Author: Updates

കണ്ണൂര്‍. ഏഴ് വര്‍ഷം മുമ്പ് കുഴിച്ച കുഴല്‍ കിണറില്‍ നിന്നും നിലയ്ക്കാത്ത ജലപ്രവാഹം. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സിപി ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെ കുഴല്‍ കിണറില്‍ നിന്നാണ് ഈ അത്ഭുത ജലപ്രവാഹം. കുഴല്‍ കിണറിന് 140 അടിയാണ് ആഴം. ഏഴ് വര്‍ഷമായി നിലയ്ക്കാത്ത ജലപ്രവാഹമാണ് ഇവിടെ. 200 കുടുംബങ്ങള്‍ക്കാണ് ഇവിടെ നിന്നും ജലം ലഭിക്കുന്നത്. 2016-ല്‍ കൃഷി ആവശ്യത്തിനായി 30000 രൂപ മുടക്കിയാണ് കുഴല്‍ കിണര്‍ നിര്‍മിച്ചത്. അന്നു മുതല്‍ വെള്ളം കിണറിന് ചുറ്റും പരന്ന് ഒഴുകാന്‍ ആരംഭിച്ചു. പിന്നീട് വെള്ളം തടം കെട്ടി നിര്‍ത്തി ഹോസ് ഇട്ട് വെള്ളം നാട്ടുകാര്‍ കൊണ്ടുപോകുവാന്‍ ആരംഭിച്ചു. പിന്നീട് ഒരു വര്‍ഷം മുമ്പ് കുഴല്‍ കിണറിന് താഴെയായി വലിയ ജലസംഭരണി നിര്‍മ്മിച്ചു. ഇതിന് 40000 രൂപ ചിലവായി പണം നാട്ടുകാര്‍ തന്നെയാണ് മുടക്കിയത്. ഈ അത്ഭുത ജല പ്രവാഹം കാണുവാന്‍ നിരവധി പേരാണ് ചന്ദ്രശേഖരന്‍ നായരുടെ വീട്ടില്‍ എത്തുന്നത്. കുഴല്‍ കിണറും പരിസരവും…

Read More

തിരുവനന്തപുരം. വിഐപി സംസ്‌കാരം അവസാനിപ്പിക്കുവാന്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് മറികടക്കാന്‍ വാഹനത്തിന് മുന്നിലെ ഗ്രില്ലില്‍ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍. 2017 മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. അതേസമയം മന്ത്രിമാരുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും ബോര്‍ഡ് പ്രതിനിധികളുടെയും വാഗനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് വ്യാപകമായി ഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ശക്തി കൂടിയ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് എതിര്‍ ദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബീക്കണ്‍ ലൈറ്റ് നീക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ലൈറ്റ് നീക്കിയിരുന്നു. കേന്ദ്രത്തിന്റെ പിതിയ നിയമം അനുസരിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയില്‍ മാത്രമാണ് ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുവാന്‍ സാധിക്കുക. പുതിയ നിയമം അനുസരിച്ച് മന്ത്രിമാരുടെ വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് എന്ന നമ്പരിന് ശേഷം രജിസ്‌ട്രേഷന്‍ നമ്പരും നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത്…

Read More

നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടത്തിയ വിമർശനവും അതിന് ആന്റണി വർഗീസ് നൽകിയ മറുപടിയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ച നടക്കുകയാണ്. അതിനിടയിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ആർക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭർത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്.’– അനീഷ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. ജൂഡിന്റെ ആരോപണം…

Read More

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ​ഗൗരി കിഷൻ. ഇപ്പോൾ ​ഗൗരി കിഷന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രാത്രി സുഹൃത്തിനൊപ്പം പുറത്തു പോയപ്പോൾ ഉണ്ടായ സംഭവമാണ് വലിയ ചർച്ചയാകുന്നത്. രാത്രി 11 മണിക്ക് ശേഷമായിരുന്നു ഇവർ സുഹൃത്തിന് ഒപ്പം പുറത്തു പോയത്. ഇവർക്ക് സംഭവിച്ച ഒരു പ്രശ്നം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ മിസ്സ് റാവുത്തർ. ഇതിലെ നായകനാണ് ഷേർഷ. ഇദ്ദേഹത്തിന് ഒപ്പം ആയിരുന്നു താരം രാത്രിയിൽ വാഹനത്തിൽ സഞ്ചരിക്കുവാൻ പോയത്. ഈ വാഹനത്തിൻറെ ആർസി ബുക്കിംഗ് കാലാവധി തീർന്നു എന്നാണ് പോലീസുകാർ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായ വാക്കു തർക്കമാണ് പിന്നീട് വലിയ രീതിയിൽ പ്രശ്നമായി മാറിയത്. രാത്രിയിൽ ഒരു പുരുഷന്റെ ഒപ്പം സഞ്ചരിച്ചു എന്ന് കാരണം പറഞ്ഞുകൊണ്ട് തന്നെ അപമാനിക്കുന്ന പ്രവണതയാണ് ഇത് എന്നും അത് നല്ലതല്ല എന്നുമാണ് ഗൗരി പറയുന്നത്. ഗൗരിയും…

Read More

നിര്‍മിത ബുദ്ധിയില്‍ ചാറ്റ് ജി പി റ്റിക്ക് ഒപ്പം മത്സരിക്കുവാന്‍ ഗൂഗിള്‍ ബാര്‍ഡും രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളിലാണ് ബാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗൂഗിള്‍ ബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വഴി എ ഐ ചാറ്റ്‌ബോര്‍ട്ട് ആക്‌സസ് ചെയ്യുവാന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ് ജാപ്പനീസ്, കൊറിയന്‍ ഭാഷകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബാര്‍ഡ് പിന്നീട് 40 ഭാഷകളില്‍ കൂടെ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ഗുഗിള്‍ ബാര്‍ഡ് തരംഗമായ ചാറ്റ് ജി പി ടിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഗുഗിള്‍ ബാര്‍ഡിനെ ചാറ്റ് ജി പി റ്റിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ബാര്‍ഡ് ഏറ്റവും പുതിയ സംഭവങ്ങള്‍ക്കൊപ്പം അപ്‌ഡേറ്റ് ആകുമെന്നതാണ്. അതേസമയം എതിരാളിയായ ചാറ്റ് ജി പി റ്റി 2021 സെപ്തംബര്‍ വരെയുള്ള പരിമിതമായ ഡാറ്റയില്‍ മാത്രമാണ് പരിശീലനം നേടിയിട്ടുള്ളത്. ഒരൊറ്റ വെബ് പേജില്‍ നിന്നുള്ള വിവിരങ്ങള്‍ ശേഖരിക്കുകയാണെങ്കിലും വലിയ അളവിലുള്ള ഡാറ്റ എടുക്കുകയാണെങ്കില്‍ ആ സ്രോതസ്സിലേക്ക് നയിക്കാനും ബാര്‍ഡിന് സാധിക്കും. ബാര്‍ഡ് വിവിധ…

Read More

ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ സൂപ്പര്‍ഹിറ് ചിത്രങ്ങളുടെ സംവിധായകനായ രാജമൗലി താനെ സ്വപ്ന ചിത്രത്തെക്കുറിച് വെളിപ്പെടുത്തിയിരിക്കുകയാണ്. മഹാഭാരതം ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയോയാണ് ഇദ്ദേഹം. എന്ന് രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ മുഴുവന്‍ പതിപ്പുകളും ഇഴ കീറി പഠിച്ചശേഷം മാത്രം ആയിരിക്കും ചിത്രത്തിന്റെ അണിയറയിലേ പ്രവേശിക്കുക, അതുകൊണ്ട് തന്നെ ഒരു വര്ഷം ഈ പഠനത്തിന് ആയീ വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. 10ഭാഗങ്ങള്‍ ഉള്ള സീരീസ് രൂപത്തില്‍ ആവും ചിത്രം ഒരുങ്ങുക എന്നും അദ്ദേഹം പറഞ്ഞു ‘ഇതുവരെ ചെയ്തയ്ത ഓരോ സിനിമയില്‍ നിന്നും പുതിയ പാഠങ്ങള്‍ ഞാന്‍പഠിക്കുകയാണ്. ഞാന്‍ ചെയ്യുന്ന ഓരോ ചിത്രവും എന്റെ സ്വപ്ന ചിത്രമായ മഹാഭാരതത്തിലേക്കുള്ള ചുവടു വയ്പ്പാണ്രാ’ജമൗലി പറയുന്നു. ബ്രഹ്‌മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആറിന്റെ പ്രൊമോഷന്‍ സമയത്തും വരാനിനിരിക്കുന്നത് ബ്രഹ്‌മാണ്ഡ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. തികച്ചും വ്യത്യസ്തമായിരിക്കും തന്റെ മഹാഭാരതം.പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വേറിട്ട കഥാപാത്രങ്ങളും, വേറിട്ട ദൃശ്യാവിഷ്‌കാരവും ആയിരിക്കും എന്നും രാജമൗലി പറഞ്ഞു.

Read More

സുന്ദരമായ പുഞ്ചിരിയുമായി ക്യാമറയ്ക്ക് മുന്നില്‍. നാലു വയസ്സ് മാത്രം പ്രായമുള്ള ഈ മിടുക്കി, സറ സനീഷ്. മോഡലിംഗ് രംഗത്തെ ഈ കൊച്ചു രാജകുമാരിയോട് ഏത് പോസ് വേണമെന്ന് പറയുകയേ വേണ്ടൂ,ഉടനടി റെഡിയായി സെറക്കുട്ടി എത്തും.നിരവധി പരസ്യ ചിത്രങ്ങളിലാണ് സെറ താരമായ സെറയുടെ പേരില്‍ ഒരു നിര്‍മാണ കമ്പനി കൂടി ആരംഭിച്ചിരിക്കുകയാണ് മാതാപിതാക്കള്‍ ആയ സനീഷും സിജിയും. ഇന്‍ന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലും ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും സെറയ്ക്കു ആരാധകര്‍ ഏറെ .ഈ നിര്‍മാണ കമ്പനി ലക്ഷ്യംവെയ്ക്കുന്നത്സിനിമ മേഖലയില്‍ മുന്നോട്ടുവരാന്‍ ആഗ്രഹിക്കുന്നവരെയാണ്.സെറയുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയവര്‍ ധാരാളമാണ് . 139 ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇന്ത്യക്കകത്തും പുറത്തുമായി സെറയുടെ ചിത്രം വന്നുകഴിഞ്ഞെന്ന് പറയുകയാണ് സനീഷ്.നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ,അറബ് രാജ്യങ്ങള്‍ എന്നിവയുടെ ഇന്റര്‍നാഷണല്‍ സൈറ്റുകള്‍, നിരവധി മാഗസിനുകള്‍, മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിങ്ങനെ ധാരളം സ്ടലങ്ങളില്‍ സേറായുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയിട്ടുണ്ട് . പലതരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകല്‍ ,വസ്ത്രധാരണം എന്നിവ ഈ കൊച്ചുമിടുക്കി ചെയുന്നുണ്ട്.യുണൈറ്റഡ്…

Read More

തിരുവനന്തപുരം: ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള ഉള്ള നിയമവുമായി ബന്ധപ്പെട്ട് ഉള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നത് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. ഇതില്‍ ആരോഗ്യസര്‍വകലാശാലയുടെ അഭിപ്രായവും തേടാനാണ് തീരുമാനം. കര്‍ശനശിക്ഷആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ്. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാന് ഈ നിയമം. പുതിയ നിയമത്തിന് വന്ദനയുടെ പേര് നല്‍കണമെന്ന് ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ സുള്‍ഫി നൂഹു ആവശ്യപ്പെട്ടിരുന്നു.വന്ദനയുടെ പേരില്‍ കേരളം ആ നിയമം കേരളം എന്നും ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read More

മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023 കരട് നയത്തിനു അഗീകാരം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ളതന്നു മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023. നയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്,ടാക്‌സികളില്‍ പാനിക് ബട്ടണുകള്‍ നിര്‍ബന്ധമാക്കല്‍, അടിയന്തര നമ്പറായ 112-മായി സംയോജിപ്പിക്കല്‍, വൈദ്യുതവാഹനങ്ങളിലേക്കുള്ള ഘട്ടംഘട്ടമായുള്ള മാറ്റം. ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് പദ്ധതിയുടെ കരട് അയച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഗതാഗതവകുപ്പ് സമര്‍പ്പിക്കും. അന്തിമരൂപം നല്‍കുന്നതിനുമുമ്പ് അന്ന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുതുന്നത്. ഈ പദ്ധതി യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. കൂടാതെ സമയബന്ധിതമായ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു. നഗരത്തിലെ മലിനീകരണത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നയം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. വാഹന ഫിറ്റ്നസ്, യാത്രക്കാരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കല്‍, മലിനീകരണനിയന്ത്രണം, പെര്‍മിറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്നിവ നയത്തിന്റെ…

Read More

വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മൈക്രോഗ്രീന്‍സ് കൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അജയ്. വീട്ടിലെ ഒരു ചെറിയ മുറിയിലാണ് അജയ് തന്റെ വ്യത്യസ്തമായ മൈക്രോഗ്രീന്‍ കൃഷി ചെയ്യുന്നത്. സൂര്യകാന്തിയും കടുകും ചോളവും എല്ലാം അജയിയുടെ പാടത്ത് വിളയുന്നു, എന്നാല്‍ ഇത്ര ചെറിയ ഒരു സ്ഥലത്ത് ഇതെല്ലാം സാധിക്കുമോ എന്ന് അത്ഭുതപ്പെടേണ്ടകാരണം ഇത് മൈക്രോഗ്രീന്‍സ് കൃഷിയാണ്. അതായത് വിത്ത് കിളിര്‍പ്പി്ച് രണ്ടിലപ്പാകം ആകുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന രീതി. മൈക്രോഗ്രീന്‍സായി വിളവെടുക്കുന്ന ഇത്തരം ചെറിയ ചെടികള്‍ പച്ചയ്ക്ക് കഴിക്കുകയോ അല്ലെങ്കില്‍ ചെറുതായി ആവി കയറ്റിയ ശേഷം കഴിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് അജയ് പറയുന്നു. ഈ ഇത്തരിക്കുഞ്ഞന്‍ പക്ഷേ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഒരു വമ്പന്‍ തന്നെയാണ്. നിരവധി രോഗങ്ങളെ ചെറുക്കുവാനും രോഗപ്രതിരോധ ശേഷി നേടുവാനും നല്ലതാണെന്നാണ് അജയ് പറയുന്നത്. മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അജയ് മൈക്രോഗ്രീന്‍സിനെക്കുറിച്ച് കേള്‍ക്കുന്നത് തുടര്‍ന്ന് ഈ ആശയത്തെക്കുറിച്ച് വ്യക്തമായ പഠനത്തിന് ശേഷം ബാങ്കിലെ…

Read More