Author: Updates

സുന്ദരമായ പുഞ്ചിരിയുമായി ക്യാമറയ്ക്ക് മുന്നില്‍. നാലു വയസ്സ് മാത്രം പ്രായമുള്ള ഈ മിടുക്കി, സറ സനീഷ്. മോഡലിംഗ് രംഗത്തെ ഈ കൊച്ചു രാജകുമാരിയോട് ഏത് പോസ് വേണമെന്ന് പറയുകയേ വേണ്ടൂ,ഉടനടി റെഡിയായി സെറക്കുട്ടി എത്തും.നിരവധി പരസ്യ ചിത്രങ്ങളിലാണ് സെറ താരമായ സെറയുടെ പേരില്‍ ഒരു നിര്‍മാണ കമ്പനി കൂടി ആരംഭിച്ചിരിക്കുകയാണ് മാതാപിതാക്കള്‍ ആയ സനീഷും സിജിയും. ഇന്‍ന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലും ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും സെറയ്ക്കു ആരാധകര്‍ ഏറെ .ഈ നിര്‍മാണ കമ്പനി ലക്ഷ്യംവെയ്ക്കുന്നത്സിനിമ മേഖലയില്‍ മുന്നോട്ടുവരാന്‍ ആഗ്രഹിക്കുന്നവരെയാണ്.സെറയുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയവര്‍ ധാരാളമാണ് . 139 ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇന്ത്യക്കകത്തും പുറത്തുമായി സെറയുടെ ചിത്രം വന്നുകഴിഞ്ഞെന്ന് പറയുകയാണ് സനീഷ്.നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ,അറബ് രാജ്യങ്ങള്‍ എന്നിവയുടെ ഇന്റര്‍നാഷണല്‍ സൈറ്റുകള്‍, നിരവധി മാഗസിനുകള്‍, മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിങ്ങനെ ധാരളം സ്ടലങ്ങളില്‍ സേറായുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയിട്ടുണ്ട് . പലതരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകല്‍ ,വസ്ത്രധാരണം എന്നിവ ഈ കൊച്ചുമിടുക്കി ചെയുന്നുണ്ട്.യുണൈറ്റഡ്…

Read More

തിരുവനന്തപുരം: ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള ഉള്ള നിയമവുമായി ബന്ധപ്പെട്ട് ഉള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നത് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. ഇതില്‍ ആരോഗ്യസര്‍വകലാശാലയുടെ അഭിപ്രായവും തേടാനാണ് തീരുമാനം. കര്‍ശനശിക്ഷആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ്. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാന് ഈ നിയമം. പുതിയ നിയമത്തിന് വന്ദനയുടെ പേര് നല്‍കണമെന്ന് ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ സുള്‍ഫി നൂഹു ആവശ്യപ്പെട്ടിരുന്നു.വന്ദനയുടെ പേരില്‍ കേരളം ആ നിയമം കേരളം എന്നും ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read More

മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023 കരട് നയത്തിനു അഗീകാരം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ളതന്നു മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023. നയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്,ടാക്‌സികളില്‍ പാനിക് ബട്ടണുകള്‍ നിര്‍ബന്ധമാക്കല്‍, അടിയന്തര നമ്പറായ 112-മായി സംയോജിപ്പിക്കല്‍, വൈദ്യുതവാഹനങ്ങളിലേക്കുള്ള ഘട്ടംഘട്ടമായുള്ള മാറ്റം. ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് പദ്ധതിയുടെ കരട് അയച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഗതാഗതവകുപ്പ് സമര്‍പ്പിക്കും. അന്തിമരൂപം നല്‍കുന്നതിനുമുമ്പ് അന്ന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുതുന്നത്. ഈ പദ്ധതി യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. കൂടാതെ സമയബന്ധിതമായ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു. നഗരത്തിലെ മലിനീകരണത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നയം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. വാഹന ഫിറ്റ്നസ്, യാത്രക്കാരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കല്‍, മലിനീകരണനിയന്ത്രണം, പെര്‍മിറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്നിവ നയത്തിന്റെ…

Read More

വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മൈക്രോഗ്രീന്‍സ് കൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അജയ്. വീട്ടിലെ ഒരു ചെറിയ മുറിയിലാണ് അജയ് തന്റെ വ്യത്യസ്തമായ മൈക്രോഗ്രീന്‍ കൃഷി ചെയ്യുന്നത്. സൂര്യകാന്തിയും കടുകും ചോളവും എല്ലാം അജയിയുടെ പാടത്ത് വിളയുന്നു, എന്നാല്‍ ഇത്ര ചെറിയ ഒരു സ്ഥലത്ത് ഇതെല്ലാം സാധിക്കുമോ എന്ന് അത്ഭുതപ്പെടേണ്ടകാരണം ഇത് മൈക്രോഗ്രീന്‍സ് കൃഷിയാണ്. അതായത് വിത്ത് കിളിര്‍പ്പി്ച് രണ്ടിലപ്പാകം ആകുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന രീതി. മൈക്രോഗ്രീന്‍സായി വിളവെടുക്കുന്ന ഇത്തരം ചെറിയ ചെടികള്‍ പച്ചയ്ക്ക് കഴിക്കുകയോ അല്ലെങ്കില്‍ ചെറുതായി ആവി കയറ്റിയ ശേഷം കഴിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് അജയ് പറയുന്നു. ഈ ഇത്തരിക്കുഞ്ഞന്‍ പക്ഷേ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഒരു വമ്പന്‍ തന്നെയാണ്. നിരവധി രോഗങ്ങളെ ചെറുക്കുവാനും രോഗപ്രതിരോധ ശേഷി നേടുവാനും നല്ലതാണെന്നാണ് അജയ് പറയുന്നത്. മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അജയ് മൈക്രോഗ്രീന്‍സിനെക്കുറിച്ച് കേള്‍ക്കുന്നത് തുടര്‍ന്ന് ഈ ആശയത്തെക്കുറിച്ച് വ്യക്തമായ പഠനത്തിന് ശേഷം ബാങ്കിലെ…

Read More

സിനിമരംഗത്ത് കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് പലരം മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അഷിക അശോകന്‍. മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം തമിഴില്‍ ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ പോയപ്പോഴുള്ള അനുഭവമാണ് അഷിക തുറന്ന് പറയുന്നത്. കാസ്റ്റിങ് കോ ഓര്‍ഡിനേറ്ററായി ചമഞ്ഞ് എത്തിയ വ്യക്തിയാണ് മോശമായി പെരുമാറിയതെന്ന് അഷിക പറയുന്നു. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു. എന്നാല്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ഇയാള്‍ കടന്ന് പിടിച്ചുവെന്നും അഷിക തുറന്ന് പറയുന്നു. എന്നാല്‍ ഇയാളെ ആരും അറിയില്ല. എന്നാല്‍ ഇയാള്‍ തന്നോട് പറഞ്ഞത് സാമന്തയെയും നയന്‍താരയെയും സിനിമയിലേക്ക് എത്തിച്ചത് താനായിരുന്നുവെനവന്നാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി നില്‍ക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇയാള്‍ മെസേജ് അയയ്ക്കുന്നുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് കാട്ടി അവരുടെ ഓഡിഷന്‍ വീഡിയോ കാട്ടിയിരുന്നു. അങ്ങനെ തന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ഇയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. സിനിമയിലെ…

Read More

ബെംഗളൂരു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചതോടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. എക്‌സിറ്റ് പോളുകളില്‍ ചിലതില്‍ ബി ജെ പിക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ബജ്രംഗ് ദളിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനത്തോടെ വ്യവസായ മേഖലയിലുണ്ടായ വര്‍ളര്‍ച്ചയും തീവ്രവാദത്തിനെതിരായ നടപടിയും ചര്‍ച്ചയായി. ഇത് ബി ജെ പിക്ക് കരുന്നു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് നാഷന്‍- സിജിഎസ് എക്‌സിറ്റ് പോളില്‍ ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 114 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു. സുവര്‍ണ്ണ ന്യൂസ്-ജന്‍ കി ബാത് എക്‌സിറ്റ് പോളിലും ബിജെപി 94 മുതല്‍ 117 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം റിപ്പബ്ലിക് ടിവി- പി മാര്‍ക് എക്‌സിറ്റ് പോള്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം…

Read More

ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും യുദ്ധഭൂമിയില്‍ പോലും ആക്രമിക്കുവാന്‍ പിടില്ല. എന്നാല്‍ കേരളത്തില്‍ ആശുപത്രികള്‍ക്ക് നേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കുറവില്ല താനും. തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് മാസം മുമ്പ് അര്‍ദ്ധരാത്രിയില്‍ ഐ സി യു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ വയറില്‍ ചവിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവം ചര്‍ച്ചയായപ്പോള്‍ മാത്രം കുറേപേര്‍ അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തും. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പോലും സര്‍ക്കാരിനോ മറ്റ് സംവിധാനങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നതാണ് സത്യം. ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ വ്യക്തമാകും ഇതൊന്നും പെട്ടന്നുള്ള വൈകാരിക പ്രകടമനല്ലെന്ന്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആരെങ്കിലും ആക്രമിച്ചുവെന്നുള്ള വാര്‍ത്ത പുറത്ത് വന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ഇതിനെ എല്ലാം കണ്ട് സന്തോഷിക്കുന്ന ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്നതിന്റെ സൂചനയാണ്. തരം കിട്ടിയാല്‍ കൈകാര്യം ചെയ്യുവാന്‍ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാതെ ഏതോ ഒരു ഡോക്ടര്‍ക്ക് അടി കിട്ടിയാല്‍ ആഹ്ലാദിക്കുന്നവരെയും…

Read More

കൊച്ചി. നേരത്തെ രണ്ട് ഒസ്‌കറുകൾ നേടിയിട്ടുള്ള സംവിധായകനായ ബെൻ അഫ്‌ലെക്കിന്റെയും ഹോളിവുഡ് താരം മാറ്റ് ഡാമന്റെയും ആർട്ടിസ്റ്റ് ഇക്വിറ്റിയിൽ നിന്നുള്ള ആദ്യ പ്രോജക്റ്റായി ആമസോൺ സ്റ്റുഡിയോസ്, സ്‌കൈഡാൻസ് സ്പോർട്സ്, മാൻഡലേ പിക്ചേഴ്സ് എന്നിവർ അവതരിപ്പിക്കുന്ന എയർ എന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിൽ മെയ് 12 മുതൽ സ്ട്രീമീംഗ് ആരംഭിക്കും. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാകുന്ന ചിത്രം പ്രൈം അംഗങ്ങൾക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ കാണാൻ സാധിക്കും. നിലവിൽ 1499 രൂപയാണ് പ്രൈം വിഡിയോയുടെ വാർഷിക വരിസംഖ്യ. ഏപ്രിൽ 5ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസായ ചിത്രം 92% ”സർട്ടിഫൈഡ് ഫ്രഷ്” ടൊമാറ്റോമീറ്റർ റേറ്റിംഗും റോട്ടൻ ടൊമാറ്റോയിൽ 98% സ്‌കോറും നേടിയാണ് ഒടിടിയിലെത്തുന്നത്. നൈക്കി കമ്പനിയുടെ ബാസ്‌കറ്റ്‌ബോൾ ഷൂനിരയായ എയർ ജോർദാന്റെ തുടക്കവും എയറും ബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം മൈക്കൽ ജോർദാനും തമ്മിൽ കരാറുണ്ടാക്കുന്നതിന് നൈക്കിയുടെ പ്രഗൽഭ എക്‌സിക്യൂട്ടീവായ സോണി വക്കാരോ നടത്തിയ ശ്രമങ്ങളും…

Read More

ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള ഏക മാര്‍ഗം റഫ്രിജറേറ്ററാണ്. ഓരോ വീട്ടിലും എന്ന് ഒഴിച്ച് കൂടാന്‍ ആവാത്ത ഒരു ഉപകരണം ആയീ ഫ്രിഡ്ജ്. പ്രതേകിച്ചു ജോലിക്കാരായ സ്ത്രീ ആണെങ്കില്‍. ഭക്ഷണം പാകം ചെയ്ത ഭക്ഷണവും, ആട്ടിയ മാവും, പച്ചക്കറികകളും എല്ലാം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. സമയ ലാഭത്തിനു ആയീ ചെയുന്ന ഈ പരിപാടി ആരോഗ്യത്തിന് ഹാനീകരമായേക്കാം. പുതിയ ഭക്ഷണം കഴിക്കുന്നതാണ് ഇപ്പോഴും നല്ലത്. ദീര്‍ഘനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിച്ചാല്‍ അതിന്റെ പോഷകങ്ങള്‍ നഷ്ടമാകുന്നു. കൂടാതെ അസിഡിറ്റി, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.ചില പച്ചക്കറികല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദോഷകരമാണെന്ന്. ഉരുളക്കിഴങ്ങില്‍ ധാരാളം സ്റ്റാര്ച് ഉണ്ട് .ഫ്രിഡ്ജിലെ തണുപ്പ് ഇതിനെ പഞ്ചസാര ആക്കി മാറ്റുകയും പാകം ചെയുമ്പോള്‍ ഉരുളക്കിഴങ്ങ് കറുത്ത് പോകുന്നതിനും കാരണമാകുന്നു. ഫ്രിഡ്ജിന്റെ ഊഷ്മാവ് പരിശോധിക്കാത്തവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍, ഫ്രിഡ്ജിന്റെ മുന്നില്‍ വാതില്‍ തുറന്ന് എന്താണ് കഴിക്കേണ്ടതെന്ന് ആലോചിച്ച് നില്‍ക്കുകയാണെങ്കില്‍, നിങ്ങള്‍…

Read More

തിരുവനന്തപുരം. സെക്രട്ടറിയേറ്റില്‍ തീപിടിത്തം തുടര്‍ക്കഥയാകുകയാണ്. ഇത്തവണ നോര്‍ത്ത് സാന്‍ഡവിച്ച് ബ്ലോക്കിലാണ് തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മന്ത്രി പി രാജീവിന്റെ മുറിക്ക് സമീപം മൂന്നാം നിലയില്‍ ആണ് തീ പിടിച്ചത്. മുന്‍പുള്ള തീപിടിത്തം പോലെ തന്നെ ഒരു ആരോപണം ഉയരുന്ന സമയത്താണ് ഈ തീ പിടിത്തവും എന്നതാണ് പ്രതേകത. ഇത്തവണ എഐ ക്യാമറയില്‍ വ്യവസായ വകുപ്പിനെതിരെ അന്ന് ആരോപണം. ഈ തീയും വിവാദമാകാന്‍ സാധ്യത കൂടൂതലാണ്. സ്വര്‍ണ്ണക്കടത്ത് വിവാദം കത്തിനിന്നപ്പോഴായിരുന്നു ആദ്യ തീപിടുത്തം. അന്ന് തീപിടിച്ചത് ആകട്ടെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ ഓഫീസിലായിരുന്നു. അന്നത്തെ തീപിടിത്തത്തില്‍ കാരണം ഇതുവരെ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നത്തെ തീപിടിത്തം വ്യവസായ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ്. കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.രാവിലെ ഏഴു മണി കഴിഞ്ഞാണ് തീ കത്തിയത് , 15മിനിട്ടിനകം തീ അണച്ച്. അതീവ സുരക്ഷാ വേണ്ട സ്ഥലത്തു എങ്ങനെ…

Read More