Author: Updates
തമ്പൂസ് എന്ന നാലുവയസുകാരിയുടെ എക്സ്പ്രഷനും മീശക്കും ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം വ്യൂസ്. കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന ഈ കൊച്ചു മിടുക്കിക് ആരാധകർ ഏറെയാണ്. ഒരു കുട്ടി ബനിയനും മുണ്ടും അന്ന് തബൂസിന്റെ വേഷം കൂടെ ഒരു കിടിലൻ മീശയും .എറണാകുളം സ്വദേശിയാണ് റിതിക എന്ന തമ്പൂസ്. പ്രായം നാലേ ഉള്ളുവെങ്കിലും തമ്പൂസ് ആളൊരു കില്ലാടിയാണ്. ഇൻസ്റ്റഗ്രാമിൽ കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന കുസൃതിക്കുടുക്ക. കുട്ടി ബനിയനും മുണ്ടും ഉടുത്ത് ഉഗ്രനൊരു മീശയും വച്ച് ഡയലോഗിനു ചേർന്ന എക്സ്പ്രഷനും ഇട്ട് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന മിടുക്കി. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം വ്യൂസ് ഉള്ള റിതിക എന്ന തമ്പൂസിന്റെ വിശേഷങ്ങളറിയാം. കുഞ്ഞായിരിക്കുമ്പോഴേ പാട്ട് കേൾക്കാനും വിഡിയോ കാണാനുമൊക്കെ വല്യ താല്പര്യമായിരുന്നു തമ്പൂസിനു .കേൾക്കുന്ന പാട്ടുകൾ അതുപോലെ തിരിച്ചു പാടും ഡയലോഗുകൾ അതുപോലെ തന്നെ തിരിച്ചു പറയും .കുഞ്ഞിന്റെ ഈ കഴിവ് കണ്ട ‘അമ്മ ഒരു ദിവസം മോളെക്കൊണ്ടു സിനിമാ ഡയലോഗ് പറയിച്ച് വിഡിയോ എടുത്തു .വെറുതെ ഒരു…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ഫുൾ സ്പ്ലിറ്റ് പോസ് ചിത്രം അന്ന് എപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .ഈ ചിത്രത്തെ ചൊല്ലി പല വിധ അഭിപ്രായപ്രകടനങ്ങളും പുറത്തു വന്നിട്ടുണ്ട് .മഞ്ജു നൃത്തം അഭ്യസിക്കുന്നതിനിടയിലെടുത്ത ഫോട്ടോയാണിതെന്ന് ഒരുവിഭാഗവും പറഞ്ഞപ്പോൾ , ഇത് വർക്കൗട്ടിനിടയിലെടുത്ത ഫോട്ടോയാണെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം .എന്നാൽ ഈ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതൊന്നും അല്ല . മഞ്ജു പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രമാണ് സോഷ്യൽ മീഡിയ താരം .പുതിയ സിനിമയ്ക്കായുള്ള ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിൽ എടുത്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ പിന്നിലെ രാജീവ് ഫ്രാൻസിസിന്റെ വാക്കുകൾ ഇങ്ങനെ” മഞ്ജു ചേച്ചി പുതിയ സിനിമ ആയ ‘‘ഫൂട്ടേജ്’ നു വേണ്ടിയുള്ള സംഘട്ടന പരിശീലനത്തിലാണ് ഇപ്പോൾ. ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജി’ന്റെ സംഘട്ടനം ഒരുക്കുന്നത്.ഒരു മാസത്തെ പരിശീലനമാണ് മഞ്ജു ചേച്ചിക്ക് നൽകുന്നത് .പരിശീലനത്തിന്റെ വിഡിയോ പലപ്പോഴായി താൻ ഷൂട്ട് ചെയ്തിരുന്നു. ട്രെയ്‌നിങ്ങിന്റെ…
തിരുവനന്തപുരം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി , പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് .മേയ് 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു .മേയ് 19 വരെ പിഴ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു . നോട്ടിസ് അയയ്ക്കുന്നത് ബോധവൽക്കരണത്തിന്റെ ഭാഗമായതിനാൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങളുടെ ദൃശ്യം ഉണ്ടാവില്ല എന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം അയയ്ക്കുന്നത്.അവിടന്ന് കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രമായിരികും വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകുക .കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യും . അപ്‌ലോഡ് ചെയുന്ന ഡേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറഞ്ഞു. പരിശോധിക്കുന്ന ഡാറ്റാസിൽ നിന്നും…
ദേശീയപുരസ്കാര ജേതാവായ മലയാള സിനിമയുടെ അഭിമാനമായ താരം അന്ന് അപർണ ബാലമുരളി .മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്തു ശക്തമായൊരു താരം ആയെ അപർണ ബാലമുരളി മാറി .സൂര്യ നായകൻ ആയ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയാണ് അപർണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. ഓൺ സ്‌ക്രീനിൽ മാത്രം അല്ല ഓഫ് സ്ക്രീനിലും ഏറെ ആരാധകരുള്ള താരം തന്റെ നിലപാടുകളിൽ ശക്തയും വ്യത്യസ്തയുമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവം 2023 ഇൽ ക്ഷണം സ്വീകരിച്ച എത്തിയ അപർണ ബലമുരടി മോദിയോടൊപ്പം വേദി പങ്കിട്ടതിൽ വലിയ വിമർശനങ്ങളാണ് താരത്തിന് എതിരെ പ്രചരിച്ചത് .തനിക് എതിരെ നടക്കുന്ന കടുത്ത വിമർശനങ്ങളെ കുറിച്ചു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചത് ഇങ്ങനെ ” എനിക്കിപ്പോൾ 27 വയസിനു ആയി . ഈ പ്രായത്തിൽ പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ കിട്ടിയ അവസരം വളരെ വലുതാണ് .ഈ വിമർശിക്കുന്ന…
വാർത്തകളിലെ താരം ആയ അരികൊമ്പന്റെ കഥ സിനിമയാകുന്നു. ചിന്നക്കനാൽ ശാന്തൻപാറ ഭാഗത്തു വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടാകുകയും ഏഴോളം ആൾക്കാരെ കൊല്ലുകയും റേഷൻ കടകളിൽ കയറി അരി ചാക്കോടെ തിന്നുകയും ഒകെ ചെയ്ത അരികൊമ്പനെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥാലം മാറ്റിയപ്പോൾ വലിയ പ്രതിഷേധം ആയിരുന്നു .അരികൊമ്പനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ കൊഴുക്കുമ്പോൾ ഇപ്പോഴിതാ സിനിമ ആയും ജീവിത കഥ മലയാളികൾക്ക് മുന്നിൽ എത്തുകയാണ്. സുഹൈൽ എം കോയയുടെ കഥയിൽ സാജിദ് യഹിയ ആണ് അരികൊമ്പന്റെ കഥ സിനിമ ആകുന്നത് .രണ്ടു വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ആനക്കുട്ടി എന്ന രീതിൽ ആകും കഥ എന്നാണ് സിനിമാക് ആധാരമായ റിപ്പോർട്ട് .സിനിമയുടേത് എന്ന രീതിയിൽ ഇറങ്ങിയ അന്നൗസ്മെന്റ്പോസ്റ്ററിലും ഒരു ആനക്കുട്ടിയെയും ‘അമ്മ ആനയെയും കാണാം .സിനിമയുടെ നിർമാണം ബാദുഷ സിനിമാസും പെൻ ആൻഡ് പേപ്പർ ക്രിയേഷന്സും ആയിരിക്കും .ചിത്രത്തിലെ താരനിര്ണയവും അണിയറ പ്രവർത്തനങ്ങളും പുരോഗമിച്ചു വരികയാണ്.
വ്യാപകമായ രീതിയില്‍ മലയാള സിനിമ നടിനടന്മാര്‍ രാസ ലഹരി ഉപയോഗിക്കുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അത് വേണ്ടന്ന് വച്ചെന്ന് കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ ടിനി ടോം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുവാന്‍ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ച് പറയുകയായിരുന്നു. മകനു ഒരു പ്രമുഖ നടന്റെ മകനായിട്ടാണ് വേഷം ലഭിച്ചത്. ഭാര്യയ്ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയാണ്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തു കണ്ടിരിന്നു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി ടോം പറയുന്നു. ഇപ്പോള്‍ പല്ല്, നാളെ എല്ലും പൊടിയാന്‍ തുടങ്ങും അത് കൊണ്ട് കലയാകണം നമുക്ക് ലഹരിയെന്ന് ടിനി ടോംപറയുന്നു.
കുമളി. ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയിലെത്തി. അരിക്കൊമമ്പന് മേഖമല ഹൈവേസ് ഡാമിന് സമീപത്താണ് എത്തിയത്. ഇവിടെ കൃഷി നശിപ്പിക്കുവാന്‍ അരിക്കൊമ്പന് ശ്രമിച്ചു. നാട്ടുകാരുടെയും വനപാലകരുടെയും ഇടപടലിനെ തുടര്‍ന്ന് ആന തിരിക കാട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം മേഘമലയില്‍ തേയിലത്തോട്ടത്തിലൂടെ അരിക്കൊമ്പന് നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മഴ മേഘങ്ങള്‍ മൂലം അരിക്കൊമ്പന്റെ റോഡിയോ കോളറല്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ല. തമിഴ്നാട് വന മേഖലയോട് ചേര്‍ന്ന ജനവാസമുള്ള പ്രദേശമാണ് മേഖമല. ഇവിടുത്തെ ജനങ്ങള്‍ അരിക്കൊമ്പനെ പേടിച്ച് കഴിയുകയാണ്. അരിക്കൊമ്പന് സ്ഥലത്ത് എത്തിയതോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ഇതിനായി 120 പേരടങ്ങുന്ന സംഘത്തെയും തമിഴ്നാട് നിയോഗിച്ചു. അരിക്കൊമ്പനെ തുറന്ന് വിട്ട സ്ഥലത്തുനിന്നും ആന 40 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. അരിക്കൊമ്പന് വിലസിയിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമാണ് മേഘമലയും. ഈ പ്രദേശത്ത് വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആനയ്ക്ക് തേയിലത്തോട്ടത്തില്‍ എത്തുവാന്‍ സാധിക്കും. അതേസമയം അരിക്കൊമ്പന് ഒരു വീടിന്റെ വാതില്‍ തകര്‍ത്തുവെന്ന രീതിയില്‍…
തിരുവനന്തപുരം. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുന്ന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് പിടിക്കുകയും അനധികൃത പ്രോമോഷന് നല്‍കി ഒഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന വിവിധ വകുപ്പുളുടെ നീക്കം കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ നീക്കം. സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് ചെറിപ്പക്കാരെ പ്രതികൂലമായി ബാധിക്കും. നിരവധി ഒഴിവുകളാണ് വര്‍ഷം തോറും ഈ സെല്‍ കണ്ടെത്തി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ എന്തിനാണ് അതിന് മുകളില്‍ ഇത്തരമൊരു സംവിധാനം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ വൈജ്ഞാനിക ഭരണ നിര്‍വണ കമ്മിറ്റി നിര്‍ദേശിക്കുന്നു. ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വൈകാതെ നല്‍കും. സെക്രട്ടറിയറ്റിലെ പേഴ്സണല്‍ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. ഒഴിവുകള്‍ പൂഴ്ത്തി വയ്ക്കുന്നുവെന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തി…
ന്യൂഡല്‍ഹി. ദി കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ സുപ്രീംകോടതിയില്‍ അപേക്ഷ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് അഭിഭാഷകനായ നിസാം പാഷ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ എം ജോസഫിനും ബി വി നാഗരത്നയും അടങ്ങിയ ബഞ്ചിലാണ് വിഷയം എത്തിയത്. അതേസമയം മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ച് കൂടെയെന്ന് കോടതി ചോദിച്ചു. അതേസമയം പരാതിക്കാരന് എങ്ങനെ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുവാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന്റെ സ്ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനകം 16 ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ വിശദമായ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍…
ന്യൂഡല്‍ഹി. ദ് കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന് എതിരല്ലെന്ന് സംവിധായകന് സുദീപ്തോ സെന്‍. സിനിമ കേരളത്തിനോ അല്ലെങ്കില്‍ ഏതെങ്കിലും മതത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും സിനിമയില്‍ കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയ താല്പരത്തിന് വേണ്ടിയല്ല സിനിമ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരോ ബി ജെ പിയോ ഫണ്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തില്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ വ്യക്തമായി ഉറച്ചു നില്ക്കുന്നാതായും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശം ഇല്ലെന്നും സുദീപ്തോ സെന്‍ പറഞ്ഞു. 32,000 പേരേക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തിയെന്നും സെന്‍സര്‍ ബോര്‍ഡ് രണ്ട് മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.