Author: Updates

കുമളി. ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലെത്തി. അരിക്കൊമമ്പന്‍ മേഖമല ഹൈവേസ് ഡാമിന് സമീപത്താണ് എത്തിയത്. ഇവിടെ കൃഷി നശിപ്പിക്കുവാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. നാട്ടുകാരുടെയും വനപാലകരുടെയും ഇടപടലിനെ തുടര്‍ന്ന് ആന തിരിക കാട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം മേഘമലയില്‍ തേയിലത്തോട്ടത്തിലൂടെ അരിക്കൊമ്പന്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മഴ മേഘങ്ങള്‍ മൂലം അരിക്കൊമ്പന്റെ റോഡിയോ കോളറല്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ല. തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന ജനവാസമുള്ള പ്രദേശമാണ് മേഖമല. ഇവിടുത്തെ ജനങ്ങള്‍ അരിക്കൊമ്പനെ പേടിച്ച് കഴിയുകയാണ്. അരിക്കൊമ്പന്‍ സ്ഥലത്ത് എത്തിയതോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ഇതിനായി 120 പേരടങ്ങുന്ന സംഘത്തെയും തമിഴ്‌നാട് നിയോഗിച്ചു. അരിക്കൊമ്പനെ തുറന്ന് വിട്ട സ്ഥലത്തുനിന്നും ആന 40 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ വിലസിയിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമാണ് മേഘമലയും. ഈ പ്രദേശത്ത് വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആനയ്ക്ക് തേയിലത്തോട്ടത്തില്‍ എത്തുവാന്‍ സാധിക്കും. അതേസമയം അരിക്കൊമ്പന്‍ ഒരു വീടിന്റെ വാതില്‍ തകര്‍ത്തുവെന്ന രീതിയില്‍…

Read More

തിരുവനന്തപുരം. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുന്ന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് പിടിക്കുകയും അനധികൃത പ്രോമോഷന്‍ നല്‍കി ഒഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന വിവിധ വകുപ്പുളുടെ നീക്കം കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ നീക്കം. സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് ചെറിപ്പക്കാരെ പ്രതികൂലമായി ബാധിക്കും. നിരവധി ഒഴിവുകളാണ് വര്‍ഷം തോറും ഈ സെല്‍ കണ്ടെത്തി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ എന്തിനാണ് അതിന് മുകളില്‍ ഇത്തരമൊരു സംവിധാനം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ വൈജ്ഞാനിക ഭരണ നിര്‍വണ കമ്മിറ്റി നിര്‍ദേശിക്കുന്നു. ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വൈകാതെ നല്‍കും. സെക്രട്ടറിയറ്റിലെ പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. ഒഴിവുകള്‍ പൂഴ്ത്തി വയ്ക്കുന്നുവെന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തി…

Read More

ന്യൂഡല്‍ഹി. ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സുപ്രീംകോടതിയില്‍ അപേക്ഷ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് അഭിഭാഷകനായ നിസാം പാഷ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ എം ജോസഫിനും ബി വി നാഗരത്‌നയും അടങ്ങിയ ബഞ്ചിലാണ് വിഷയം എത്തിയത്. അതേസമയം മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ച് കൂടെയെന്ന് കോടതി ചോദിച്ചു. അതേസമയം പരാതിക്കാരന് എങ്ങനെ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുവാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന്റെ സ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനകം 16 ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ വിശദമായ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍…

Read More

ന്യൂഡല്‍ഹി. ദ് കേരള സ്‌റ്റോറി എന്ന സിനിമ കേരളത്തിന് എതിരല്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമ കേരളത്തിനോ അല്ലെങ്കില്‍ ഏതെങ്കിലും മതത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും സിനിമയില്‍ കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയ താല്‍പരത്തിന് വേണ്ടിയല്ല സിനിമ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരോ ബി ജെ പിയോ ഫണ്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തില്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ വ്യക്തമായി ഉറച്ചു നില്‍ക്കുന്നാതായും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശം ഇല്ലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. 32,000 പേരേക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തിയെന്നും സെന്‍സര്‍ ബോര്‍ഡ് രണ്ട് മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് പ്രഖ്യാപിച്ച സമയങ്ങളില്‍ സ്റ്റേഷനുകളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിനുള്ളില്‍ വന്ദേഭാരതിന് ഓടി എത്തുവാന്‍ സാധിക്കാത്തത്. പലപ്പോഴും 20 മിനിറ്റ് വരെ വന്ദേഭാരത് വൈകുന്നതായിട്ടാണ് വിവരം. അതേസമയം വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതാണ് വേഗനിയന്ത്രണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. തിരുവന്തപുരത്തുനിന്നും രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തും അതേസമയം തിങ്കളാഴ്ച മൂന്ന് മിനിറ്റ് താമസിച്ചാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. ഒപ്പം 8.17ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ 12 മിനിറ്റ് താമസിച്ച് 8.29നാണ് കോട്ടയത്ത് എത്തിയത്. തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്. തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്റ് ആയി ഉയര്‍ന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട്…

Read More

തൃശൂര്‍. തേക്കിന്‍ കാട് മൈതാനത്ത് പൂരാവേശത്തില്‍ പതിനായിരങ്ങള്‍. വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂരിന്റെ മണ്ണില്‍ കുടമാറ്റം നടന്നു. കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്തിയതോടെയാംണ് തൃശൂര്‍ പൂരത്തിനാരംഭം കുറിച്ചത്. തുടര്‍ന്ന് ഘടകപൂരങ്ങളും എത്തി. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാന് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളം നടന്നു. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞ് കയറിവരുന്നതാണ് മഠത്തില്‍ വരവ്. തുടര്‍ന്ന് കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം നന്നു. ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് എല്ലാവരും കാത്തിരുന്ന തെക്കോട്ടിറക്കവും കുടമാറ്റവും നടന്നത്. രാത്രി 10.30 ന് നടക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പമാരാര്‍ പ്രമാണിയാകും. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കുക. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെപൂരത്തിന് പരിസമാപ്തിയാകും.

Read More

സംസ്ഥാനത്ത് ഇപ്പോള്‍ കെട്ടിട നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്്ക്കാണ്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കാര്യമായ ഈ മേഖലയില്‍ ഇടപെടാത്തതും വലിയ തോതില്‍ കല്ലിനും എം സാന്റിനും വില കൂട്ടി വില്‍ക്കുന്നതിന് കാരണമാകുന്നു. സംസ്ഥാനത്ത് റോയല്‍റ്റി നിരക്ക് വര്‍ധിപ്പിച്ചതോടെ ക്വാറി ഉടമകള്‍ സമരത്തിലാണ്. അതേസമയം കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുവാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് പി രാജീവ് പറയുന്നു. അതേസമയം സംസ്ഥാനത്ത് ക്വറി ഉടമകള്‍ നടത്തുന്ന സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ 2023ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തുവെന്നും. ഇത് അനുസരിച്ച് റോയല്‍റ്റി നിരക്ക് മെട്രിക് ടണ്ണിന് 24 രൂപയില്‍ നിന്നും 48 രൂപയാക്കിയാണ് കൂട്ടിയതെന്നും സര്‍ക്കാര്‍ പറയുന്നു. കര്‍ണാടകയില്‍ മെട്രിക് ടണ്ണിന് 100 രൂപയാണ് ഈടാക്കുന്നത് എന്നാല്‍ കേരളത്തില്‍…

Read More

തിരുവനന്തപുരം. വിവാദങ്ങള്‍ക്കിടയിലും 726 റോഡ് ക്യാമറകള്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഗതാഗത വകുപ്പ്. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ വലിയതോതില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായിട്ടാണ് ഗതാഗത വകുപ്പ് പറയുന്നത്. മുന്‍പ് ശരാശരി 4.5 ലക്ഷം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം സംസ്ഥാനത്ത് 726 റോഡ് ക്യാമറകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ അത് 2.1 ലക്ഷമായി കുറഞ്ഞു. ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് വര്‍ധിച്ചുവെന്നും ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറഞ്ഞുവെന്നും ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യാത്രകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ധരിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറായതായും പറയുന്നു. അതേസമയം മെയ് 19 വരെ ബോധവല്‍ക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനത്തില്‍ മാതാപാതാക്കള്‍ക്കൊപ്പം കുട്ടിയെയും സഞ്ചരിക്കുവാന്‍ അനുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും ഈ വിഷയത്തില്‍ വലിയ പരാതിയാണ് സംസ്ഥാനത്ത് ഉണ്ടായത്. അതേസമയം നിലവിലെ കേന്ദ്ര നിയമത്തില്‍ കേരളത്തിന് മാത്രമായി ഇളവ് ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read More

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുവാന്‍ നിരവധി പരീക്ഷണങ്ങളാണ് മെസേജിങ് ആപ്പായ വാട്‌സാആപ്പ് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന ചാനല്‍ എന്ന ഫീച്ചര്‍ അവരിപ്പിക്കുവാന്‍ തയ്യാറെടുക്കുയാണ് വാട്‌സാപ്പ്. ഒരേസമയം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം എത്തിക്കുവാന്‍ വാട്‌സാപ്പ് ചാനല്‍ ഫീച്ചര്‍ ഉപയോഗിക്കാം. തുടക്കത്തില്‍ ഐഫോണില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. ഫോണ്‍ നമ്പറുകളുടെയും മറ്റ് വിവരങ്ങളുടെയും സ്വകാര്യത കാത്ത് സൂക്ഷിക്കുവാന്‍ കഴിയുന്ന വിധത്തിലായിരിക്കും ഈ ഫീച്ചര്‍ ഉപയോഗിക്കുക. ഓരോരുത്തരുടെയും ഇഷ്ടപ്രകാരം അവരവര്‍ക്ക് ഇഷ്ടപ്പെട്ടവരെ ഫോളോ ചെയ്ത് അപ്‌ഡേറ്റുകള്‍ അറിയാന്‍ കഴിയും. പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ എല്ലാവര്‍ക്കും പിന്നീട് ലഭ്യമാകും. സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഡ് ടു എന്‍ഡു എന്‍ക്രിപ്ഷന്‍ ചാനലുകളെ ബാധിക്കില്ല. കൂടാതെ ഇത് ഓപ്ഷണലായിരിക്കും. ഏതെല്ലാം ചാനല്‍ ഫോളോ ചെയ്യണമെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല.

Read More

കോഴിക്കോട്. മലയാള സിനിമയില്‍ എക്കാലത്തും ഹാസ്യത്തിന്റെ വേറിട്ട മുഖമായി നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

Read More