Author: Updates

തിരുവനന്തപുരം. കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച തിരുപനന്തപുരത്ത് എത്തും. 16 ബോഗികളുള്ള വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിലേക്ക് എത്തുന്നത്. ഏപ്രില്‍ 24ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വെച്ച് കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും എത്തുമെന്നാണ് സൂചന. കേരളത്തില്‍ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ ആദ്യ സര്‍വീസ് തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ ആയിരിക്കും എന്നാണ് സൂചന. കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ലഭിക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മോദി 25ന് നടത്തിയേക്കും. തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- മംഗലാപുരം എന്നിവയിലേതെങ്കിലും ഒരു സ്ഥിരം സര്‍വ്വീസ് വരും ദിവസങ്ങളില്‍ തീരുമാനിക്കും. അതേസമയം 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുവാന്‍ സാധിക്കുമെങ്കിലും കേരളത്തില്‍ വന്ദേഭാരത് ഈ വേഗതയില്‍ സര്‍വീസ് നടത്തില്ല. വേഗത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വേ നടത്തും. ഏപ്രില്‍ അവസാനത്തോടെയാകും സര്‍വേ. രാജ്യത്തെ 14മത്തെയും…

Read More

രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിന് ശേഷം തകർന്നടിഞ്ഞിരുന്ന ഭാരതത്തെ ലോകത്തിന് മുന്നിലേക്ക് സാമ്പത്തികമായും, സാമൂഹികമായും ഉയർത്തിക്കൊണ്ട് വരുക എന്നത് ക്ലേശകരമായിരുന്നു. ഒപ്പം ജാതിവെറി പിടിച്ച ഒരു സമൂഹത്തെ ഒപ്പം കൂട്ടി നാനാത്വത്തിൽ എകത്വം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുക എന്നത് ശ്രമകരമായ ഒരു ദൗത്വം തന്നെയായിരുന്നു. ജാതിവെറിയുടെ ഒരു കാലത്ത് നിന്നും ഇപ്പോൾ നമ്മളെ വി ദീ പീപ്പിൾ ഓഫ് ഇന്ത്യ എന്ന് ഒന്നിച്ച് നിന്ന് പറയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് കരുത്ത് പകർന്നത് ഭരണഘടനാ ശീൽപിയായ ഡോ ഭീം റാവു അംബേദ്കർ എന്ന വ്യക്തിയാണ്. ജാതീയത കൊടി കുത്തിവാണിരുന്ന 1891ലെ ഒരു ഏപ്രിൽ മാസം 14നായിരുന്നു മധ്യപ്രദേശിൽ അംബേദ്കർ ജനിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 132-ാം ജന്മവാർഷികമാണ്. സാമൂഹിക പരിഷ്കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ ഇന്ന് രാജ്യം ഒർക്കുന്നു. മനുഷ്യരെ പരസ്പരം സ്നേഹിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത ആ സമൂഹത്തിൽ…

Read More

ഇറ്റലിയിലെ ഫ്ളോറൻസ് പള്ളിയിൽ 1306 ഫെബ്രുവരിയി ഒരു ബുധനാഴ്ച ഗിയോർ ഡാനോ എന്ന വൈദികൻ ഒരു പ്രസംഗം നടത്തി. കണ്ണട കണ്ട് പിടിച്ച ആളെ കുറിച്ച് ആയിരുന്നു അത്. കണ്ണട ആദ്യമായി കണ്ടുപിടിച്ച ആളെ അച്ചൻ കണ്ടു സംസാരിച്ചു എന്നൊക്കെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കണ്ണട കണ്ടുപിടിച്ചത് ആര് എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ല എങ്കലും അച്ചന്റെ പ്രസംഗത്തിൽ നിന്നാണ് ഇതിന്റെ യഥാർത്ഥ വിവരങ്ങൾ നമുക്ക് മാസിലാക്കാൻ കഴിയന്നത്. 1286 കാലത്ത് ഇറ്റലിയിലെ പിസാ നഗരത്തിൽ ജീവിച്ചിരുന്ന ഒരു ഗ്ലാസ് പണിക്കാരനാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ എന്ന് കരുതപ്പെടുന്നു.ലെൻസുകൾ കണ്ണുകളിലേക്ക് പിടിക്കാൻ ഒരു ഹാൻഡിൽ ഉള്ള ഗ്ലാസ് അല്ലെങ്കിൽ കല്ല് പോലെയുള്ള ഒരു സ്ഫടികം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 1300 ൽ തന്നെ ഗ്ലാസ് വ്യവസയ കേന്ദ്രമായ വെനീസിൽ കണ്ണടകൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു എന്നാണ് വിവരം. ഇന്നുള്ള കണ്ണടളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആദ്യകാല കണ്ണടകൾ. ആദ്യ കാലത്ത് പ്രായമായവർക്കുള വെള്ളെഴുത്ത് കണ്ണടകൾ…

Read More

തിരുവനന്തപുരം. റോഡില്‍ നടക്കുന്ന നിയമലഘനങ്ങള്‍ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വാഹനം തടയാതെ നിയമലംഘനങ്ങള്‍ കണ്ടെത്തുവനാണ് സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ഐ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം ചുറ്റുന്ന സര്‍ക്കാരിന് എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പിഴ ഇനത്തില്‍ കൂടുതല്‍ പണം ലഭിക്കുമെന്നാണ് കണക്കൂട്ടല്‍. ദേശീയ സംസ്ഥാന പാതകളില്‍ അടക്കം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ചിരിക്കുന്നവയില്‍ 675 ക്യാമറകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അപകടം ഉണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുവനാണ്. കൂടാതെ മഞ്ഞ വര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകള്‍ ലംഘിച്ചുള്ള ഓവര്‍ടേക്കിംഗ് എന്നിവയും ക്യാമറകള്‍ കണ്ടെത്തും. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനം വാഹന ഉടമയുടെ ഫോണിലേക്ക് അപ്പോള്‍ തന്നെ േെസജായി അയയ്ക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ…

Read More

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ ആദ്യ ട്രയൽ യാത്ര പൂർത്തിയാക്കി. കൊൽക്കത്ത മെട്രോയുടെ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലായി ഇത് മാറി. മെട്രോ റെയിൽവേ ജനറൽ മാനേജർ ഉദയ് കുമാർ റെഡ്ഡി ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാൻ എത്തി. മഹാകരനിൽ നിന്ന് എംആർ-612-ലെ ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് അദേഹം യാത്ര ചെയ്തു. ഈ റാക്ക് 11.55 ന് ഹൂഗ്ലി നദി മുറിച്ചുകടന്നു.യാത്രയിൽ മെട്രോ റെയിൽവേ അഡീഷണൽ ജനറൽ മാനേജരും കെഎംആർസിഎൽ (കൊൽക്കത്ത മെട്രോ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്) എംഡിയുമായ എച്ച്എൻ ജയ്‌സ്വാൾ, മെട്രോ റെയിൽവേ, കെഎംആർസിഎൽ എന്നിവിടങ്ങളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ജനറൽ മാനേജർ റെഡ്ഡി ഹൗറ സ്റ്റേഷനിൽ പൂജ അർപ്പിച്ചു. 1.4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് വളയങ്ങൾ കൊണ്ടു നിർമിച്ച ഇരട്ട തുരങ്കങ്ങളാണ് മെട്രോയ്ക്കുള്ളത്. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം.…

Read More

100 വയസ് പൂർത്തിയാക്കിയവരുടെ വാർത്ത പലപ്പോഴും കൗതുകത്തോടെ നാം വായിക്കാറുണ്ട്. അപ്പോൾ എല്ലാവരുടെയും മനസിൽ ഓടി എത്തുന്ന ചിന്ത ആ ഭാഗ്യം നമുക്കും ലഭിക്കുമോ എന്നാവും. എന്താണ് ഇത്രകാലം ജീവിക്കാൻ ഇവരെ സഹായിച്ചതെന്ന കാര്യം ആർക്കും അറിയില്ല. ടഫ്റ്റ്സ് മെഡിക്കൽ സെൻററും ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പുതിയ പഠനം 100 വയസ് തികഞ്ഞ വരുടെ രഹസ്യതേടി ഉള്ളതായിരുന്നു. ലോകത്തിൽ നാലര ലക്ഷം പേരാണ് 2015 ൽ 100 വയസ്സ് പൂർത്തിയാക്കിയവർ. 2050 ഓടെ ഇത് 37 ലക്ഷമായി വർധിക്കുമെന്ന് കരുതപ്പെടുന്നു.പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവർത്തനങ്ങളും ആയുസ്സിൽ 100 വയസ്സ് തികയ്ക്കുന്നവർക്ക് കണ്ടെത്തിയതായി ഈ ഗവേഷണ റിപ്പോർട്ട് പറയുന്നു. ഇത് വളരെ സജീവമായ പ്രതിരോധ സംവിധാനത്തെ നൽകുമെന്നും കൂടുതൽ കാലം മാരക രോഗ ബാധയില്ലാതെ ജീവിക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.ലാൻസെറ്റ് ഇബയോമെഡിസിനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 100 വയസ്സ് തികച്ച ഏഴു…

Read More

ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സിലെ അഞ്ച് കിലോമീറ്റർ മാരത്തോണിന് ഡിനോയി തോമസ് എന്ന 39 കാരൻ ഇറങ്ങുന്നത് ലിബു വിന്റെ ഹൃദയ സ്പന്ദനവുമായാണ്. 15 ന് പെർത്തിൽ ആണ് ഒളിസിക്സ്. അവയവ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി നടത്തുന്നതാണ് ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സ്. ഇന്റർ നാഷണൽ ഒളിസിക്ക് സ് കമ്മിറ്റിയുടെ അഗീകാരത്തേടെ 1978ൽ ആയിരുന്നു തുടക്കം. ഇത്തവണത്തെ ഒളിമ്പിക്സ് ഇന്ത്യയിൽ നിന്ന് 30 താരങ്ങൾ മത്സരിക്കുന്നുണ്ട്. തൃക്കാക്കര സ്വദേശിയായ ഡിനോയി തോമസ് എറണാകുളത്ത് കാർ ഡിലർഷിപ്പിൽ ഡ്രൈവറാണ് ആണ്. യാത്രാ ചെലവുകൾ വഹിക്കുന്നതും ഡീലർഷിപ്പാണ്. 2013ലാണ് ഡിനോയി തോമസിന് ഹൃദയം മറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയി തോമസിന് തൃശൂർ അയ്യന്തോൾ സ്വദേശി ലിബു അവയവ ദാതാവായി. ലിസി ആശുപത്രിയിലായിരുന്നു സർജറി. ഡോ ജോസ് പെരിയപുരമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത്. ഡോ ജോസ് പെരിയപുരവും ഡോ. ജോ ജോസഫും പകർന്നു നല്കുന്ന ആത്മവിശ്വാസമാണ് ഡിനോയി തോമസിനെ ട്രാക്കിൽ…

Read More

ഇന്ത്യയുട സ്ത്രീ പുരുഷ അനുപാതത്തിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. 2036 ആകുമ്പോഴേക്കും ആയിരം പുരുഷന്മാർക്ക് 952 സ്ത്രീകൾ എന്ന അനുപാതം ആയി മെച്ചെപ്പെടുമെനന്ന് പ്രതീക്ഷിക്കുന്നു. 943 ആയിരുന്നു 2011 ലെ അനുപാതം. വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2022 എന്ന റിപ്പോട്ടിലാണ് ഈ പുരോഗതി പരാമർശിച്ചിട്ടുള്ളത്. കേന്ദ്ര സ്ഥിതി വിവര പദ്ധതി നിർവഹണ മന്ത്രാലയം നേരത്തെ പുറത്ത് ഇറക്കിയ റിപ്പോർട്ടിൽ നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിൽ വർദ്ധനള്ളതായി വ്യക്തമാക്കിയിരുന്നു. സ്ത്രീകളടെ അനുപാതത്തിൽ വർധനവ് ഉണ്ടെങ്കിലും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ എണ്ണം കൂടുന്നില്ല എന്നാണ് വിമൻ ആന്റ് മെൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ലേബർ ഫോഴ്സ് പാർട്ടി സിപ്പേഷൻറേറ്റിൽ സ്ത്രീൾ 32. 8 ശതമാനം ആണ്. എന്നാൽ പുരുഷന്മാർ 77.2 ശതമാനവും. വർഷങ്ങളായി ഈ കണക്ക് പുരോഗതി ഇല്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാര ദിവസ വരുമാനം നഗരങ്ങളിലെ സത്രി ളെക്കാൾ കൂടുതൽ ആണ് എന്ന് റിപ്പോർട്ട് പ്രതിപാധിക്കുന്നു. ഇത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്യത്തിന്…

Read More

2018-ലാണ് സാദി അറേബ്യയിൽ ബഹിരാകാശ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. എന്നാൽ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ദൗത്യത്തിന് കഴിഞ്ഞ വർഷം ആരംഭം കുറിച്ചു. ആദ്യ വനിത ബഹിരാകാശ സഞ്ചാരിയെ യാത്രയാക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗദിയുടെ ആദ്യ ബഹിരാകാശ യാത്രിക എന്ന ബഹുമതി റയാന ബർണാവിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. സഹയാത്രികനായ അലി അൽ ഖർനിയും റയാനയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകും എന്നുള്ള വാർത്ത സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷൻ 2030 എന്ന അജൻഡയുടെ ഭാഗമായി ആണ് ഇത്. വിഷൻ 2030 രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കരണത്തിൻറെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് കിരീടവകാശിയ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപനം നടത്തിയത്. 2019-ൽ സൗദിയുടെ അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ പൗരന്മാരിൽ ഒരാളെ ബഹിരാകാശത്തേക്ക് അയച്ച ആദ്യത്തെ അറബ് രാജ്യമായി. ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി എട്ട് ദിവസം ഐഎസ്എസിൽ ചെലവഴിച്ചത്. മെയ് എട്ടിന് കെന്നഡി സ്‌പേയിസ് സെന്ററിൽ നിന്നും…

Read More

തിരുവനന്തപുരം. കേരളത്തില്‍ വില്‍പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ കൂടിയ അളവില്‍ കീടനാശിനിയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വേനല്‍ കടുത്തതോടെ തണുത്ത സോഡയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഇത്തരം സോഡയില്‍ 260 ശതമാനത്തില്‍ അധികം ബാക്ടീരിയ കണ്ടെത്തിയതായിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്രിമ നിറമായ ടാര്‍ട്രാസിന്‍ അനുവദനീയമായതില്‍ കൂടുതലാണ് ശര്‍ക്കര, മിക്‌സ്ചര്‍, പലഹാരങ്ങള്‍, ഇന്‍സ്റ്റന്റ് പ്രീമിക്‌സ് ചായ എന്നിവയില്‍ കമ്‌ടെത്തിയിരിക്കുന്നത്. അതേസമയം സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച മുളക് പൊടിയില്‍ കീടനാശിനിയുടെ അളവ് 1700 ശതമാനത്തില്‍ കൂടുതലായിരുന്നു. 2022 ഡിസംബറിലാണ് സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചത്. അനുവദനീയമല്ലാത്ത പ്രിസര്‍വേറ്റീവ് ബദാം ഫ്‌ലേവറുള്ള ബ്രാന്‍ഡഡ് പാലില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍പീസില്‍ സിന്തറ്റിക് കളറായ ടാര്‍ട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സംഭാരത്തില്‍ യീസ്റ്റ് മോള്‍ഡിന്റെ അളവ് 740 ശതമാനത്തില്‍ കൂടുതലാണ്. കൂടാതെ…

Read More