Author: Updates
ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുവിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് കണിക്കൊന്ന. വേനൽക്കാല വസന്തത്തിന്റെ പ്രതീകമായ കണിക്കൊന്ന പൂവില്ലാതെ ഒരു വിഷുക്കണി ഒരുക്കൽ ഒരിക്കലും സാധ്യമാവില്ല. വിഷുക്കണിക്ക് കണിക്കൊന്ന പൂവിന്റെ പ്രാധാന്യം പ്രസ്താാവിക്കുന്ന ഐതിഹ്യങ്ങൾ ധാരാളമുണ്ട്. അതിൽ ഒന്ന്, ഒരിക്കൽ കൃഷ്ണന്റെ അമ്പലത്തിൽ ചുറ്റുമതിലിനകത്ത് ഒരു ചെറിയ കുട്ടി പെട്ടുപോയി. ക്ഷേത്രപൂജാരി അത് അറിയാതെ അമ്പലം അടച്ചു പോയി. കുട്ടി വിഷമിക്കാതിരക്കാൻ ഉണ്ണിക്കണ്ണൻ തന്നെ വന്ന് തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാൻ കൊടുത്തു.രാവിലെ പൂജാരി ക്ഷേത്രം തുറന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ക്ഷോഭിതനാക്കി. കൃഷ്ണഭഗവാന് അണിയിച്ചിരുന്ന ദേവാഭരണം കുട്ടിയുടെ കൈയ്യിൽ കാണുകയും കുഞ്ഞിനോട് ദേഷ്യപെടുകയും ചെയ്തു. പേടിച്ചു പോയ ആ കുഞ്ഞ് കരഞ്ഞുകൊണ്ട് അരഞ്ഞാണം വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത് തൊട്ടടുത്തുള്ള കൊന്ന മരത്തിലാണ്.പെട്ടന്ന് ആ മരം മുഴുവനും സ്വർണ വർണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്നുംഒരു അശരീരി മുഴങ്ങി ‘ഇത് എന്റെ ഭക്തന് ഞാൻ നൽകിയ നിയോഗമാണ്. ഈ…
സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു കാട്ടുകയാണ് മഞ്ജ്ജു വാര്യർ. ഒരു വനിതാ സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു. മിക്കവാറും സ്ത്രീകൾക്ക് ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടാവും എന്നാൽ പല കാരണങ്ങളാൽ അവർക്ക് അത് സാധിക്കാറില്ലെന്ന് മഞ്ജു വാര്യർ തുറന്ന് പറയുന്നു. അവസരങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടും അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും തനിക്ക് അറിയാമെന്നും മണമഞ്ജു പറയുന്നു. സക്‌സസ്ഫുൾ ആയിട്ടൊരു ജീവിതം സ്ത്രീകൾ ആഗ്രഹിക്കുന്ന പോലെ എല്ലാർക്കും കിട്ടട്ടെ. അങ്ങനെ സ്ത്രീ പുരുഷ വേർതിരിവില്ലാതെ എല്ലാർക്കും തുല്യ അവസരങ്ങൾ ലഭിക്കട്ടെ. അങ്ങെയുള്ള വേർതിരിവിൽ താൻ വിശ്വസിക്കുന്നില്ല എന്നും താരം പറഞ്ഞു. അതുപോലെ തന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹം വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകണം എന്നുള്ളതാണ് എന്ന് മഞ്ഞു വാര്യർ പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ തിങ്കളാഴ്ച നീറ്റിലിറങ്ങാൻ ഒരുങ്ങുകയാണ്. നിഷ്ജിത്ത് എന്ന കൊച്ചിക്കാൻ രണ്ട് വർഷം കൊണ്ട് നിർമ്മിച്ചതാണ് ‘ക്ലാസിക് ഇംപീരിയൽ’ എന്ന ഉല്ലാസകപ്പൽ. വാടകയ്ക്ക് എടുത്ത ബോട്ടുമായി കായൽ ടൂറിസം ആരംഭിച്ച നിഷ്ജിത്ത് 10 കോടി രൂപ മുക്കിയാണ് ഈ കപ്പൽ നിർമ്മിച്ചത്. തിങ്കളാഴ്ച കൊച്ചി കായലിലെ രാമൻ തുരുത്തിൽ നിന്നും രാവിലെ 11 ന് കപ്പൽ നീറ്റിലിറങ്ങും. നീറ്റിലിറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാ നന്ദെസൊ നോവാൾ ചടങ്ങിൽ പങ്കെടുക്കും. നിഷ് ജിത്തിന്റെ ഉടമസ്ഥതയിൽ കായൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറു കപ്പലും ഇപ്പോഴുണ്ട്. കപ്പൽ സർവീസിനായി സ്വന്തമായി ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. ഒമ്പത് മീറ്റർ നീളവും 4 മീറ്റർ വീതിയും ഉണ്ട് ഈ ഫ്ലോട്ടിങ് ജെട്ടിക്ക്. വാച്ച് കമ്പനി പ്രതിനിധിയായിരുന്ന നിഷ്ജിത്ത് കപ്പൽ ഉടമയെന്ന ലേബലിൽ എത്തി നിൽക്കുമ്പോൾ നിഷ് ജിത്തിന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്.…
മലയാള മാസം മേടം ഒന്ന് കേരളീയർ വിഷു ആഘോഷിക്കുന്നു.രാത്രിയും പകലും തുല്യമായ ദിവസം ആണ് തുല്യമായത് എന്ന് അർത്ഥം വരുന്ന വിഷു. വിഷുവും ഓണവും കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ തികച്ചും വ്യത്യസ്തമാണ് . വിഷുക്കണി. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുവുമായി ബന്ധപെട്ട് രണ്ട് ഐതിഹ്യങ്ങളുണ്ട്. ഒന്നാമത്തെത് ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. മറ്റൊന്ന് ശ്രീരാമന്റെ രാവണനെ നിഗ്രഹവുമായി ബന്ധപെ.ട്ടതാണ് .വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ ഇത് സൂചിപ്പിക്കുന്നു. ”മലബാർ മാന്വലിൽ വില്യം ലോഗൻ വിഷുവിനെക്കുറിച്ച് പരാമർശിക്കുന്നത്. ഗണിതശാസ്ത്രപരമായി വിഷു നവവർഷദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് കരുതുന്നത്. വസന്ത കാലത്തിന്റെ…
തിരുവനന്തപുരം. കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച തിരുപനന്തപുരത്ത് എത്തും. 16 ബോഗികളുള്ള വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിലേക്ക് എത്തുന്നത്. ഏപ്രില്‍ 24ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വെച്ച് കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും എത്തുമെന്നാണ് സൂചന. കേരളത്തില്‍ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ ആദ്യ സര്‍വീസ് തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ ആയിരിക്കും എന്നാണ് സൂചന. കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ലഭിക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മോദി 25ന് നടത്തിയേക്കും. തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- മംഗലാപുരം എന്നിവയിലേതെങ്കിലും ഒരു സ്ഥിരം സര്‍വ്വീസ് വരും ദിവസങ്ങളില്‍ തീരുമാനിക്കും. അതേസമയം 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുവാന്‍ സാധിക്കുമെങ്കിലും കേരളത്തില്‍ വന്ദേഭാരത് ഈ വേഗതയില്‍ സര്‍വീസ് നടത്തില്ല. വേഗത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വേ നടത്തും. ഏപ്രില്‍ അവസാനത്തോടെയാകും സര്‍വേ. രാജ്യത്തെ 14മത്തെയും…
രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിന് ശേഷം തകർന്നടിഞ്ഞിരുന്ന ഭാരതത്തെ ലോകത്തിന് മുന്നിലേക്ക് സാമ്പത്തികമായും, സാമൂഹികമായും ഉയർത്തിക്കൊണ്ട് വരുക എന്നത് ക്ലേശകരമായിരുന്നു. ഒപ്പം ജാതിവെറി പിടിച്ച ഒരു സമൂഹത്തെ ഒപ്പം കൂട്ടി നാനാത്വത്തിൽ എകത്വം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുക എന്നത് ശ്രമകരമായ ഒരു ദൗത്വം തന്നെയായിരുന്നു. ജാതിവെറിയുടെ ഒരു കാലത്ത് നിന്നും ഇപ്പോൾ നമ്മളെ വി ദീ പീപ്പിൾ ഓഫ് ഇന്ത്യ എന്ന് ഒന്നിച്ച് നിന്ന് പറയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് കരുത്ത് പകർന്നത് ഭരണഘടനാ ശീൽപിയായ ഡോ ഭീം റാവു അംബേദ്കർ എന്ന വ്യക്തിയാണ്. ജാതീയത കൊടി കുത്തിവാണിരുന്ന 1891ലെ ഒരു ഏപ്രിൽ മാസം 14നായിരുന്നു മധ്യപ്രദേശിൽ അംബേദ്കർ ജനിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 132-ാം ജന്മവാർഷികമാണ്. സാമൂഹിക പരിഷ്കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ ഇന്ന് രാജ്യം ഒർക്കുന്നു. മനുഷ്യരെ പരസ്പരം സ്നേഹിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത ആ സമൂഹത്തിൽ…
ഇറ്റലിയിലെ ഫ്ളോറൻസ് പള്ളിയിൽ 1306 ഫെബ്രുവരിയി ഒരു ബുധനാഴ്ച ഗിയോർ ഡാനോ എന്ന വൈദികൻ ഒരു പ്രസംഗം നടത്തി. കണ്ണട കണ്ട് പിടിച്ച ആളെ കുറിച്ച് ആയിരുന്നു അത്. കണ്ണട ആദ്യമായി കണ്ടുപിടിച്ച ആളെ അച്ചൻ കണ്ടു സംസാരിച്ചു എന്നൊക്കെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കണ്ണട കണ്ടുപിടിച്ചത് ആര് എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ല എങ്കലും അച്ചന്റെ പ്രസംഗത്തിൽ നിന്നാണ് ഇതിന്റെ യഥാർത്ഥ വിവരങ്ങൾ നമുക്ക് മാസിലാക്കാൻ കഴിയന്നത്. 1286 കാലത്ത് ഇറ്റലിയിലെ പിസാ നഗരത്തിൽ ജീവിച്ചിരുന്ന ഒരു ഗ്ലാസ് പണിക്കാരനാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ എന്ന് കരുതപ്പെടുന്നു.ലെൻസുകൾ കണ്ണുകളിലേക്ക് പിടിക്കാൻ ഒരു ഹാൻഡിൽ ഉള്ള ഗ്ലാസ് അല്ലെങ്കിൽ കല്ല് പോലെയുള്ള ഒരു സ്ഫടികം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 1300 ൽ തന്നെ ഗ്ലാസ് വ്യവസയ കേന്ദ്രമായ വെനീസിൽ കണ്ണടകൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു എന്നാണ് വിവരം. ഇന്നുള്ള കണ്ണടളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആദ്യകാല കണ്ണടകൾ. ആദ്യ കാലത്ത് പ്രായമായവർക്കുള വെള്ളെഴുത്ത് കണ്ണടകൾ…
തിരുവനന്തപുരം. റോഡില്‍ നടക്കുന്ന നിയമലഘനങ്ങള്‍ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വാഹനം തടയാതെ നിയമലംഘനങ്ങള്‍ കണ്ടെത്തുവനാണ് സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ഐ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം ചുറ്റുന്ന സര്‍ക്കാരിന് എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പിഴ ഇനത്തില്‍ കൂടുതല്‍ പണം ലഭിക്കുമെന്നാണ് കണക്കൂട്ടല്‍. ദേശീയ സംസ്ഥാന പാതകളില്‍ അടക്കം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ചിരിക്കുന്നവയില്‍ 675 ക്യാമറകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അപകടം ഉണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുവനാണ്. കൂടാതെ മഞ്ഞ വര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകള്‍ ലംഘിച്ചുള്ള ഓവര്‍ടേക്കിംഗ് എന്നിവയും ക്യാമറകള്‍ കണ്ടെത്തും. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനം വാഹന ഉടമയുടെ ഫോണിലേക്ക് അപ്പോള്‍ തന്നെ േെസജായി അയയ്ക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ…
ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ ആദ്യ ട്രയൽ യാത്ര പൂർത്തിയാക്കി. കൊൽക്കത്ത മെട്രോയുടെ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലായി ഇത് മാറി. മെട്രോ റെയിൽവേ ജനറൽ മാനേജർ ഉദയ് കുമാർ റെഡ്ഡി ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാൻ എത്തി. മഹാകരനിൽ നിന്ന് എംആർ-612-ലെ ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് അദേഹം യാത്ര ചെയ്തു. ഈ റാക്ക് 11.55 ന് ഹൂഗ്ലി നദി മുറിച്ചുകടന്നു.യാത്രയിൽ മെട്രോ റെയിൽവേ അഡീഷണൽ ജനറൽ മാനേജരും കെഎംആർസിഎൽ (കൊൽക്കത്ത മെട്രോ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്) എംഡിയുമായ എച്ച്എൻ ജയ്‌സ്വാൾ, മെട്രോ റെയിൽവേ, കെഎംആർസിഎൽ എന്നിവിടങ്ങളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ജനറൽ മാനേജർ റെഡ്ഡി ഹൗറ സ്റ്റേഷനിൽ പൂജ അർപ്പിച്ചു. 1.4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് വളയങ്ങൾ കൊണ്ടു നിർമിച്ച ഇരട്ട തുരങ്കങ്ങളാണ് മെട്രോയ്ക്കുള്ളത്. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം.…
100 വയസ് പൂർത്തിയാക്കിയവരുടെ വാർത്ത പലപ്പോഴും കൗതുകത്തോടെ നാം വായിക്കാറുണ്ട്. അപ്പോൾ എല്ലാവരുടെയും മനസിൽ ഓടി എത്തുന്ന ചിന്ത ആ ഭാഗ്യം നമുക്കും ലഭിക്കുമോ എന്നാവും. എന്താണ് ഇത്രകാലം ജീവിക്കാൻ ഇവരെ സഹായിച്ചതെന്ന കാര്യം ആർക്കും അറിയില്ല. ടഫ്റ്റ്സ് മെഡിക്കൽ സെൻററും ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പുതിയ പഠനം 100 വയസ് തികഞ്ഞ വരുടെ രഹസ്യതേടി ഉള്ളതായിരുന്നു. ലോകത്തിൽ നാലര ലക്ഷം പേരാണ് 2015 ൽ 100 വയസ്സ് പൂർത്തിയാക്കിയവർ. 2050 ഓടെ ഇത് 37 ലക്ഷമായി വർധിക്കുമെന്ന് കരുതപ്പെടുന്നു.പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവർത്തനങ്ങളും ആയുസ്സിൽ 100 വയസ്സ് തികയ്ക്കുന്നവർക്ക് കണ്ടെത്തിയതായി ഈ ഗവേഷണ റിപ്പോർട്ട് പറയുന്നു. ഇത് വളരെ സജീവമായ പ്രതിരോധ സംവിധാനത്തെ നൽകുമെന്നും കൂടുതൽ കാലം മാരക രോഗ ബാധയില്ലാതെ ജീവിക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.ലാൻസെറ്റ് ഇബയോമെഡിസിനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 100 വയസ്സ് തികച്ച ഏഴു…