Author: Updates
ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സിലെ അഞ്ച് കിലോമീറ്റർ മാരത്തോണിന് ഡിനോയി തോമസ് എന്ന 39 കാരൻ ഇറങ്ങുന്നത് ലിബു വിന്റെ ഹൃദയ സ്പന്ദനവുമായാണ്. 15 ന് പെർത്തിൽ ആണ് ഒളിസിക്സ്. അവയവ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി നടത്തുന്നതാണ് ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സ്. ഇന്റർ നാഷണൽ ഒളിസിക്ക് സ് കമ്മിറ്റിയുടെ അഗീകാരത്തേടെ 1978ൽ ആയിരുന്നു തുടക്കം. ഇത്തവണത്തെ ഒളിമ്പിക്സ് ഇന്ത്യയിൽ നിന്ന് 30 താരങ്ങൾ മത്സരിക്കുന്നുണ്ട്. തൃക്കാക്കര സ്വദേശിയായ ഡിനോയി തോമസ് എറണാകുളത്ത് കാർ ഡിലർഷിപ്പിൽ ഡ്രൈവറാണ് ആണ്. യാത്രാ ചെലവുകൾ വഹിക്കുന്നതും ഡീലർഷിപ്പാണ്. 2013ലാണ് ഡിനോയി തോമസിന് ഹൃദയം മറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയി തോമസിന് തൃശൂർ അയ്യന്തോൾ സ്വദേശി ലിബു അവയവ ദാതാവായി. ലിസി ആശുപത്രിയിലായിരുന്നു സർജറി. ഡോ ജോസ് പെരിയപുരമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത്. ഡോ ജോസ് പെരിയപുരവും ഡോ. ജോ ജോസഫും പകർന്നു നല്കുന്ന ആത്മവിശ്വാസമാണ് ഡിനോയി തോമസിനെ ട്രാക്കിൽ…
ഇന്ത്യയുട സ്ത്രീ പുരുഷ അനുപാതത്തിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. 2036 ആകുമ്പോഴേക്കും ആയിരം പുരുഷന്മാർക്ക് 952 സ്ത്രീകൾ എന്ന അനുപാതം ആയി മെച്ചെപ്പെടുമെനന്ന് പ്രതീക്ഷിക്കുന്നു. 943 ആയിരുന്നു 2011 ലെ അനുപാതം. വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2022 എന്ന റിപ്പോട്ടിലാണ് ഈ പുരോഗതി പരാമർശിച്ചിട്ടുള്ളത്. കേന്ദ്ര സ്ഥിതി വിവര പദ്ധതി നിർവഹണ മന്ത്രാലയം നേരത്തെ പുറത്ത് ഇറക്കിയ റിപ്പോർട്ടിൽ നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിൽ വർദ്ധനള്ളതായി വ്യക്തമാക്കിയിരുന്നു. സ്ത്രീകളടെ അനുപാതത്തിൽ വർധനവ് ഉണ്ടെങ്കിലും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ എണ്ണം കൂടുന്നില്ല എന്നാണ് വിമൻ ആന്റ് മെൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ലേബർ ഫോഴ്സ് പാർട്ടി സിപ്പേഷൻറേറ്റിൽ സ്ത്രീൾ 32. 8 ശതമാനം ആണ്. എന്നാൽ പുരുഷന്മാർ 77.2 ശതമാനവും. വർഷങ്ങളായി ഈ കണക്ക് പുരോഗതി ഇല്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാര ദിവസ വരുമാനം നഗരങ്ങളിലെ സത്രി ളെക്കാൾ കൂടുതൽ ആണ് എന്ന് റിപ്പോർട്ട് പ്രതിപാധിക്കുന്നു. ഇത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്യത്തിന്…
2018-ലാണ് സാദി അറേബ്യയിൽ ബഹിരാകാശ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. എന്നാൽ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ദൗത്യത്തിന് കഴിഞ്ഞ വർഷം ആരംഭം കുറിച്ചു. ആദ്യ വനിത ബഹിരാകാശ സഞ്ചാരിയെ യാത്രയാക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗദിയുടെ ആദ്യ ബഹിരാകാശ യാത്രിക എന്ന ബഹുമതി റയാന ബർണാവിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. സഹയാത്രികനായ അലി അൽ ഖർനിയും റയാനയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകും എന്നുള്ള വാർത്ത സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷൻ 2030 എന്ന അജൻഡയുടെ ഭാഗമായി ആണ് ഇത്. വിഷൻ 2030 രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കരണത്തിൻറെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് കിരീടവകാശിയ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപനം നടത്തിയത്. 2019-ൽ സൗദിയുടെ അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ പൗരന്മാരിൽ ഒരാളെ ബഹിരാകാശത്തേക്ക് അയച്ച ആദ്യത്തെ അറബ് രാജ്യമായി. ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി എട്ട് ദിവസം ഐഎസ്എസിൽ ചെലവഴിച്ചത്. മെയ് എട്ടിന് കെന്നഡി സ്‌പേയിസ് സെന്ററിൽ നിന്നും…
തിരുവനന്തപുരം. കേരളത്തില്‍ വില്‍പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ കൂടിയ അളവില്‍ കീടനാശിനിയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വേനല്‍ കടുത്തതോടെ തണുത്ത സോഡയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഇത്തരം സോഡയില്‍ 260 ശതമാനത്തില്‍ അധികം ബാക്ടീരിയ കണ്ടെത്തിയതായിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്രിമ നിറമായ ടാര്‍ട്രാസിന്‍ അനുവദനീയമായതില്‍ കൂടുതലാണ് ശര്‍ക്കര, മിക്‌സ്ചര്‍, പലഹാരങ്ങള്‍, ഇന്‍സ്റ്റന്റ് പ്രീമിക്‌സ് ചായ എന്നിവയില്‍ കമ്‌ടെത്തിയിരിക്കുന്നത്. അതേസമയം സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച മുളക് പൊടിയില്‍ കീടനാശിനിയുടെ അളവ് 1700 ശതമാനത്തില്‍ കൂടുതലായിരുന്നു. 2022 ഡിസംബറിലാണ് സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചത്. അനുവദനീയമല്ലാത്ത പ്രിസര്‍വേറ്റീവ് ബദാം ഫ്‌ലേവറുള്ള ബ്രാന്‍ഡഡ് പാലില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍പീസില്‍ സിന്തറ്റിക് കളറായ ടാര്‍ട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സംഭാരത്തില്‍ യീസ്റ്റ് മോള്‍ഡിന്റെ അളവ് 740 ശതമാനത്തില്‍ കൂടുതലാണ്. കൂടാതെ…
കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളം സന്ദര്‍ശിക്കും. കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കേരളം കാത്തിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേരളം മാത്രമാണ് വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം. പ്രധാനമന്ത്രിക്കൊപ്പം റെയില്‍ വേ മന്ത്രിയും കേരളത്തില്‍ എത്തുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് റെയില്‍ വേ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ തിരക്കിച്ച തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. നിലവില്‍ വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുവാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കേരളത്തില്‍ ഇല്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസമായി വന്ദേഭാരത് സര്‍വ്വീസിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. വളവുകള്‍ നിവര്‍ത്തല്‍, കല്‍വര്‍ട്ടുകള്‍ ബലപ്പെടുത്തല്‍ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിലെക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകല്‍ അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് ഒരു വ്യക്തത പ്രധാനമന്ത്രിയുടെ…
കൊച്ചി. കോടികള്‍ മുടക്കി സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി വാങ്ങിയ ബോട്ടുകള്‍ പലതും കാര്യമായി ഉപയോഗിക്കാത്തത് മൂലം ആക്രിയാക്കി വിറ്റു. കോടികളുടെ ബോട്ടുകള്‍ ആക്രി വിലയ്ക്ക് തൂക്കി വിറ്റപ്പോള്‍ കിട്ടിയതാകട്ടെ തുച്ഛമായ തുകയും. കേരളത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്ക് 72 ബോട്ടുകള്‍ ഉള്ളതായിട്ടാണ് കണക്ക്. എന്നാല്‍ ജില്ലകള്‍ തിരിച്ച് കണക്കെടുത്താല്‍ പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന കണക്കുകളുമായി പൊരുത്തക്കേടുകള്‍ കാണുവാന്‍ സാധിക്കും. കൊച്ചി സിറ്റി പോലീസ് കണ്ടം ചെയ്ത സ്പീഡ് ബോട്ടുകല്‍ 47 മുതല്‍ 66 മണിക്കൂര്‍ വരെ മാത്രമാണ് ഓടിച്ചത്. എന്നാല്‍ സ്പീഡ് ബോട്ടുകള്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയതാകട്ടെ 35 ലക്ഷം രൂപയും. വാടകയ്ക്ക് എടുത്ത് ബോട്ടുകള്‍ ഉപയോഗിക്കുന്നതാണ് ഇതിലും ലാഭം എന്നാണ് വിലയിരുത്തല്‍. ഈ ബോട്ടുകള്‍ വാങ്ങിയ ശേഷം സര്‍വ്വീസ് നടത്തിയോ എന്ന കാര്യത്തിലും ഒരു രേഖയും എവിടെയുമില്ല. സംസ്ഥാന പോലീസിന് ബോട്ടുകള്‍ ഉണ്ടെങ്കിലും ബോട്ട് ഓടിക്കുവാന്‍ ലൈസന്‍സ് ഉള്ളവര്‍ കുറവാണ്. എറണാകുളം റൂറലില്‍ ബോട്ട് ഓടിക്കാന്‍ ലൈസന്‍സ്…
ഡോക്ടർ സാമുവൽ ഹാനിമാന്റെ ജന്മദിനമാണ് ഏപ്രിൽ 10. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പിതാവായ സാമുവൽ ഹാനിമാന്റെ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നു. 1839 ൽ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ് ഇന്ത്യയിൽ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നൽകിയത്. ഡോ .ജോൺ മാർട്ടിൻ ഹോണിങ് എന്ന ഫ്രഞ്ച് സഞ്ചാരി ഡോ ഹാനിമാന്റെ ശിഷ്യനായിരുന്നു. മഹാരാജാവിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം അദ്ദേഹം ഹോമിയോപതി ചികിത്സയിലൂടെ ദേദമാക്കി. ഇതേ തുടർന്നാണ് മഹാരാജാാവ് ഹോമിയോപ്പതി ഇവിടെ അംഗീകരിച്ചത്. മിഷനറിമാരാണ് കേരളത്തിൽ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആയിരുന്നു അത്.തിരുവിതാംകൂറിൽ പടർന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാൻ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഹോമിയോപതി പ്രിയെട്ടതായി.ഡോ എം.എൻ.പിള്ള 1928 ൽ സഭയിൽ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതി ഔദ്യോദികമായി അംഗീകരിച്ചു. ഹോമിയോപരിവാർ – സർവജൻ സ്വാസ്ത്യ ‘ഒരു ആരോഗ്യം, ഒരു കുടുംബം’ എന്നതാണ് 2023ലെ ലോക ഹോമിയോപ്പതി…
തീ കൊണ്ടു അത്‌ഭുതം തീർക്കുകയാണ് ജേക്കബ് കുര്യൻ. നമ്മുടെ നാട്ടിൽ പ്രചാരം കുറവായ കലയാണ് പൈറോഗ്രഫി. തീ കൊണ്ട് പടങ്ങൾ വരയ്ക്കുന്ന കലയാണിത്. ചെറുപ്പകാലം മുതൽ കലയെ സ്നേഹിച്ച ജേക്കബ് മാറിയ ജീവത സാഹചര്യങ്ങളിൽ എത്തിപെട്ടത് സൗത്ത് ആഫ്രിക്കയിൽ. സൗത്ത് ആഫ്രിക്കയിലെ ഹിറ്റാച്ചി കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു ജേക്കബ്. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് ജേക്കബ് പൈറോഗ്രഫി എന്ന വ്യത്യസ്തമായ ചിത്ര രചന സ്വയത്തമാക്കുന്നത്. കലയോടുള്ള അടങ്ങാത്ത ആഗ്രഹം സൗത്ത് ആഫ്രിക്കയിലെ ജോലി ഉപേക്ഷിക്കാൻ ജേക്കബിനെ പ്രേരിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റ ഭാഗമായി പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയത്തിന് കീഴിലുള്ള ഏക അംഗീകൃത പൈറോഗ്രഫി ആർട്ടിസ്റ്റ് ആണ് ജേക്കബ്. കരകൗശല വികസന കമ്മിഷൻ സംഘടിപ്പിക്കുന്ന പ്രദർശനങ്ങളിൽ ഇന്ത്യയുട നീളം തന്റെ വർക്കുകൾ എത്തിക്കാൻ ജേക്കബിന് കഴിയുന്നു. കുമ്പിൾ തടിയിൽ ആണ് പൈറോഗ്രഥി ചെയ്യുന്നത്. ആവശ്യമുള്ള വലിപ്പത്തിൽ തടി രൂപപ്പെടുത്തി അതിൽ വരയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങൾ സ്കെച്ച് ചെയ്ത് എടുത്ത ശേഷം പൈറോഗ്രഫി മഷീൻ…
എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിൽ ചാൾസ് ഡാർവിൻ നടത്തിയ കപ്പൽ യാത്രയാണ് ചാൾസിനെ ശാസ്ത്രജ്ഞനാക്കി മാറ്റിയത്. ബീഗിൾ, ഡാർവിനെ കടലിലേയ്ക്ക് മാത്രം അല്ല കൊണ്ടുപോയത് വിജ്ഞാനത്തിന്റെ ആഴക്കടലിലേക്കള്ള യാത്ര ആയിരുന്നു അത്. 1831 ഡിസംബർ 27 ന് ആണു അദ്ദേഹം യാത്ര ആരംഭിച്ചത്. ക്യാപ്റ്റൻ ഫിറ്റ്സ് റോയ്യുടെ നേതൃത്വത്തിൽ ആയിരുന്നു യാത്ര ആരംഭിച്ചത്. ആ യാത്ര നീണ്ടത് 5 വർഷത്തോളമാണ്. കടൽ ക്ഷോഭം പോലുള്ള പ്രശ്നങ്ങൾ യാത്ര ദുസഹമാക്കി എങ്കിലും ഒന്നിലും തളരാതെ അദ്ദേഹം യാത്ര തുടർന്നു. യാത്ര കപ്പലിലും പഠനങ്ങൾ കരയിലുമായിരുന്നു. പ്രകൃതിയുടെ മാറ്റങ്ങൾ ജീവജാലങ്ങളിൽ വരുത്തുന്ന അനുകൂലനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. ചാൾസ് ലെയൽ എന്ന ഭൗമശാസ്ത്രജ്ഞന്റെ’ പ്രിൻസിപ്പിൾസ് ഓഫ് ജിയോളജി’ എന്ന പുസ്തകം ഡാർവിനെ ഏറെ സ്വാധീനിച്ചു. ചിലി, ഓസ്ട്രേലിയ, മൗറിഷ്യസ്, റിയോ ഡി ജനീറോ തുടങ്ങി ഇരുപതിലധികം പ്രദേശങ്ങൾ ഡാർവിൻ സന്ദർശിച്ചു. ഡാർവിനെയും വഹിച്ച് ബീഗിൾ ബ്രസീലിലെ സാൽവേഡാർ തുറമുഖത്ത് എത്തി. വ്യത്യസ്ത തരം സസ്യങ്ങൾ,…
ലോക ജനതയുടെ പാപ പരിഹാരത്തിനായി ക്രൂശിതനായ യേശുനാഥൻ ഉയർത്തെഴുന്നേറ്റതിന്റെ അനുസമരണമാണ് ഈസ്റ്റർ. ഈസ്റ്റർ ഓർമപ്പെടുത്തുന്ന മഹത്തായ ഒരു സന്ദേശമുണ്ട്, എല്ലാ കഷ്ടതകൾക്കും ദുഖങ്ങൾക്കും ഒടുവിൽ ഒരു വലിയ സന്തോഷവും ഉയർത്തെഴുന്നേൽപും ഉണ്ട് എന്നുള്ള സത്യം. ഓരോ മനുഷ്യനും ഉൾക്കൊള്ളേണ്ട വസ്തുതയും ഇതാണ്. പ്രത്യാശയുട അടയാളമായ ഈസ്റ്റർ സങ്കടങ്ങളുടെ തീച്ചൂളയിൽ എരിയുന്നവർക്കന്നവർക്കള്ള ഉത്തമമായ പ്രത്യാശയുടെ ആശ്വാസമാണ്. ‘നിങ്ങൾക്ക് സമാധാനം’ എന്ന ക്രിസ്തുവിന്റെ ആ സന്ദേശം പുത്തൻ പ്രതീക്ഷയും ജീവനക്കാനള്ള പുത്തൻ ഉണർവും പ്രധാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനവും ജീവിതവും കുരശു മരണവും ഉത്ഥാനവും എല്ലാം ഒരു സമൂഹത്തിന് വേണ്ടി മാത്രം ഉള്ളതായിരുന്നില്ല. മാനവ ജനതയ്ക്ക് മുഴുവനും വേണ്ടി സഹനങ്ങൾ പേറി ഒടുവിൽ ഉത്ഥാനം ചെയ്ത ആ ക്രിസ്തുവിന്റെ കാരുണ്യ സ്പർശം എന്നും ലോക ജനതയ്ക്ക് കാവലായി നിൽക്കും. വർഗീയതയും അസഹിഷ്ണുതയും കലാപങ്ങളും നിറഞ്ഞ ഈ ലോകത്തിൽ ക്രിസ്തുവിന്റെ സന്ദേശങ്ങളും ഉത്ഥാനവുമെല്ലാം എന്നും പുത്തൻ പ്രതീക്ഷകളും സമാധാനവും പ്രധാനം ചെയ്യുന്നു. ഉത്ഥാനം ചെയ്യപ്പെട്ട യേശുവിന്റെ…