Author: Updates

ഉപയോഗ വസ്തുക്കളിൽ ഒന്നായ ചൂൽ വില്പനയ്ക്ക് വേണ്ടി ഒരിടം. അതാണ് കോട്ടയത്തെ ചൂൽ സിറ്റി. പാലാ മുട്ടം റോഡിൽ നീലൂരിന് സമീപമാണ് വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണി. വീടിന് അകവും പുറവും പായലും മണ്ണും ഒക്കെ തൂക്കാൻ പലതരത്തിലുള്ള വെറൈറ്റി ചുളുകൾ ഇവിടെയുണ്ട്. കുടിലുമറ്റത്തിൽ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ്മോന്റെയും പ്രയത്നത്തിനൊടുവിൽ പെട്ടതാണ് ഈ ചൂൽ സിറ്റി. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സാധാരണ ചൂലുകളായിരുന്നു കടയ്ക്കു മുന്നിൽ നിരത്തി വച്ചത്. ധാരാളമായി ആളുകൾ ചൂൽ അന്വേഷിച്ച് എത്താൻ തുടങ്ങി. ഡിമാൻഡ് കൂടിയതോടെ 25 ലേറെ വെറൈറ്റി ചൂലുകൾ ഇവർ വിപണിയിൽ എത്തിച്ചു. ഈർക്കിൽ ചൂൽ, പുൽചൂൽ, മുള ചൂൽ, പനച്ചൂൽ, കമ്പി ചൂൽ, താഴയോല ചൂൽ, ഓലച്ചൂൽ അങ്ങനെ പോകുന്നു വെറൈറ്റി ചൂലുകൾ. 60 മുതൽ 125 രൂപയാണ് വില. ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്ന് ഇവർ പറയുന്നു. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം മേഖലയിലുള്ളവരാണ് കൂടുതലായും അന്വേഷിച്ച് എത്താറ്. ചില്ലറ…

Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജിപിടിയും. മനുഷ്യന് പകരം വയ്ക്കാൻ റോബോട്ടുകൾ സൃഷ്ടിക്കുന്ന പ്രക്രിയയിലാണ് ശാസ്ത്രലോകം. ഇവയിൽ പലതിന്റെയും അടിസ്ഥാന ഘടകം ആറ് നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ഒരു മലയാളി ഗണിതശാസ്ത്രജ്ഞനായ സം​ഗമഗ്രാമ മാധവൻ ആണ് എന്നുള്ള വാദം പുറത്തു വരുന്നുണ്ട്. തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇരിങ്ങാടപള്ളി മനയിലാണ് മാധവൻ എന്ന മാധവൻ നമ്പൂതിരി ജീവിച്ചിരുന്നത്. ഇരിങ്ങാടപള്ളി മഹാവിഷ്ണുക്ഷേത്രത്തിൽ പൂജ നടത്തുന്നതിനൊപ്പം അദ്ദേഹം ഗണിതശാസ്ത്ര മേഖലകളിൽ പെട്ട കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതിനൊപ്പം ആകാശ നിരീക്ഷണത്തിനായും മാധവൻ ഉപയോഗിച്ചിരുന്ന കരിങ്കൽപീഠം ഇപ്പോഴും 1700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കാൽക്കുലസ് ഗണിത സിദ്ധാന്തം ഐസക് ന്യൂട്ടന് 200 വർഷം മുൻപ് തന്നെ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ് മാധവൻ. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. 36 മിനിറ്റിലും ചന്ദ്രന്റെ സ്ഥാനങ്ങൾ എവിടെയാണെന്ന് മാധവൻ കൃത്യമായി നിർണയിച്ചു.അതിന്റെ പരിധി സൂക്ഷ്മമായി…

Read More

ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടുത്ത 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് അല്ലെങ്കിൽ രോഗബാധിതരാകുന്നതിനുള്ള കാരണം അമിതമായ ഉപ്പിന്റെ ഉപയോഗമാണ് എന്നതാണ്. ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ലോകമെമ്പാടും ഉപ്പിന്റെ അമിത ഉപയോഗം കാരണം 18 ലക്ഷത്തോളം ആളുകൾ വർഷംതോറും മരണപ്പെടുന്നു. തുടർന്നുവരുന്ന 10 ഞങ്ങളിൽ ഈ സംഖ്യ ഉയരാനാണ് സാധ്യത. ഉപ്പ് എങ്ങനെയാണ് വെളുത്ത വിഷം ആകുന്നത് ഒരാൾക്ക് നാല് ഗ്രാം വരെ ഉപ്പ് ഒരു ദിവസം കഴിക്കാം. ബ്ലഡ് പ്രഷർ, കിഡ്നി രോഗങ്ങൾ, അമിതവണ്ണം എന്നീ പ്രശ്നങ്ങൾ ഉള്ളവർ ഒരു ദിവസം 1.5 ഗ്രാം ഉപ്പ് കഴിക്കാൻ പാടുള്ളൂ. എന്നാൽ ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ഒരാൾ 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. അനുവതനീയ അളവിനേക്കാൾ രണ്ടര ഇരട്ടി അധികമാണ് ഇത്. ഉപ്പിലെ പ്രധാന ഘടകമായ സോഡിയം അധികമായി ശരീരത്തിൽ എത്തിയാൽ പല തരത്തിലുള്ള രോഗങ്ങൾക്ക് മരണത്തിനും വരെ കാരണമാകുന്നു.…

Read More

ഇന്നത്തെ കാലത്തെ ഒരു വലിയ ട്രെൻഡാണ് ടാറ്റു. പണ്ടുമുതലേ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും പച്ച കുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഈജിപ്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേഹത്ത് പലതരം രൂപങ്ങൾ പച്ചകുത്തിയിരുന്നതായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2000 കൊല്ലം മുൻപ് ഈജിപ്റ്റിൽ പച്ചകുത്തൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. പ്രാചീനകാലത്ത് ഭരണാധികാരികൾ മരിച്ചാൽ അവരുടെ ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക പതിവുണ്ടായിരുന്നു. ഇത്തരം ഒരു ശവകുടീരം 1920 ലൂബ്സർ എന്ന സ്ഥലത്ത് വെച്ച് പൊളിക്കുകയുണ്ടായി. അതിൽ ഉണ്ടായിരുന്ന രാജാവിന്റെ ദേഹം മുഴുവൻ പലതരത്തിലുള്ള ഡിസൈനുകൾ പച്ച കുത്തിയിരുന്നു. രാജാക്കന്മാർ മാത്രമല്ല രാജകുടുംബത്തിലെ സ്ത്രീകളും നെറ്റിയിലും കഴുത്തിലും ഒക്കെ പല ദൈവങ്ങളുടെ രൂപങ്ങൾ പച്ചകുത്തി നടക്കുന്നത് പണ്ടത്തെ ഈജിപ്തിൽ പതിവായിരുന്നു. ആദ്യകാലത്തെ മേക്കപ്പ് ടെക്നിക്കുകളിൽ ഒന്നായിരുന്നു പച്ചകുത്തൽ. പുരാതന ഗ്രീക്കുകാർക്കും ജർമ്മൻകാർക്കും ബ്രിട്ടൻകാർക്കുമെല്ലാം ഇടയിൽ പച്ചകുത്തൽ കല നിലനിന്നിരുന്നു. പച്ചകുത്തലുകൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടായിരുന്നു. രോഗശമനം, നിർഭാഗ്യങ്ങൾ വരാതിരിക്കാൻ, കൃഷി നശിക്കാതിരിക്കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പച്ചകുത്തലുകൾ ഉണ്ടായിരുന്നു.…

Read More

1300-ല്‍ അധികം പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയ ആ സംഗീത സംവിധായകന്‍ പലപ്പോഴും നിങ്ങളുടെ വീട്ടുവളപ്പില്‍ ഭക്ഷണവുമായി എത്തിയിട്ടുണ്ടാകും. കുടുംബം പോറ്റാനാണ് മുരളി അപ്പാടത്ത് രാത്രിയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നത്. കൊച്ചി വെണ്ണലയില്‍ മുരളി അപ്പാടത്തിന് സ്വന്തമായി റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ജോലിക്ക് ശേഷമാണ് ഭക്ഷണ വിതരണത്തിന് മുരളി പോകുന്നത്. ഭിന്നശേഷിക്കാരും ഓട്ടിസം കുട്ടികളും ഉള്‍പ്പെടെ 200 അധികം കുട്ടികളെ മുരളി സംഗീത ലോകത്തേക്ക് എത്തിച്ചിട്ടുണ്ട്. അവസരങ്ങള്‍ തേടി ആരെത്തിയാലും മുരളി അവരെ സഹായിക്കുവാന്‍ മുന്നിലുണ്ട്. അതേസമയം കുടുംബം പോറ്റുവനാണ് രാത്രിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പോകുന്നത്. 2021-ല്‍ 17 ലക്ഷം മുടക്കിയാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസായശേഷം അമച്വര്‍ സംഗീത സംവിധായകനായി. അവസരം കുറഞ്ഞപ്പോള്‍ പ്രവാസ ജീവിതവും വെല്‍ഡിംഗ് ജോലിയും ചെയ്തു. തുടര്‍ന്ന് പ്രസാവ ജീവിതത്തില്‍ നിന്നും ലഭിച്ച രൂപയും സുഹൃത്തുക്കള്‍ നല്‍കിയ പണവും കൂട്ടിയാണ് സ്റ്റുഡിയോ നിര്‍മിച്ചത്.

Read More

വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇലോൺ മസ്ക് ട്വിറ്ററിൽ വരുത്തുന്നത്. ട്വിറ്ററിന്റെ ലോഗോയായ പക്ഷി ജനപ്രീതി ഏറെയുള്ളതായിരുന്നു. ഇപ്പോൾ ട്വിറ്ററിലെ പക്ഷിയെ മാറ്റി പട്ടിക്കുട്ടിയുടെ തല ലോഗോ ആക്കിയിരിക്കുകയാണ് ഇലോൺ മസ്ക്. എന്നാൽ ട്വിറ്ററിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ഇപ്പോൾ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ‘ ഷിബ ഇനു ‘ ‍ഡോജ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ചിഹ്നം ആയിരുന്നു. അതേ വർഗ്ഗത്തിൽപ്പെട്ട നായയെയാണ് ട്വിറ്ററിന്റെ പുതിയ ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്റർ തുറക്കുമ്പോഴും ട്വിറ്ററിന്റെ ഹോം പേജിലും ഇപ്പോൾ പക്ഷിക്ക് പകരം നായയാണ്. നാളുകൾക്കു മുൻപ് ഒരു ഉപഭോക്താവ് ട്വിറ്റർ വാങ്ങി ലോഗോ മാറ്റാൻ ഇലോൺ മസ്ക്കിനോട് നോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ലോ​ഗോ മാറ്റിയശേഷം ഈ നിർദ്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് ‘വാക്കുപാലിച്ചു’ എന്നൊരു കുറിപ്പും പങ്കുവെച്ചു. തമാശരൂപയുടെ പുറത്തിറക്കിയ ഒരു ഒരു ക്രിപ്റ്റോ കറൻസിയാണ് ഡോജോ കോയിൻ. 2013 പുറത്തിറക്കിയ ഈ ക്രിപ്റ്റോ കറൻസിയെ ഇലോൺ മസ്ക് പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ടെസ്‌ല ഡോ‍‍ജോ കോയിൻ ഇടപാടിന്…

Read More

ബസുകള്‍ക്കും ഉണ്ട് ഒരു കഥ പറയാന്‍. ആദ്യമായി ബസുകള്‍ ഓടി തുടങ്ങിയത് 1662 ല്‍ പാരീസിലാണ്. ലോക പ്രസിദ്ധ തത്വചിന്തകനാ ബ്ലെയ്‌സ് പാസ്‌കകലിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് പൊതു ജനസഞ്ചാരത്തിനായി ഒരു വാഹന സര്‍വീസ്. സുഹൃത്തായ റോമെസ് പ്രഭുവുമായി ചേര്‍ന്ന് ആദ്യമായി വാഹന സര്‍വീസ് ആരംഭിച്ചു. ആദ്യ കാല ബസുകള്‍ 8 പേര്‍ക്ക് സഞ്ചരിക്കാവുന്നവ ആയിരുന്നു.’കരേസസ് എസിങ്ക് സോള്‍ഡ്’ എന്നായിരുന്നു അവയെ വിളിച്ചിരുന്നത്. പ്രഭു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമല്ല ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ ചക്രവര്‍ത്തിയും കാര്‍ ഉപേക്ഷിച്ച് ഈ ബസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഈ ആവേശം അധിക നാള്‍ നീണ്ടുനിന്നില്ല. പ്രഭുക്കന്‍മാര്‍ക്കു പതിയെ ബസ് യാത്രയിലെ താല്പര്യം കുറഞ്ഞു. അങ്ങനെ പാവം ബസുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. പിന്നീട് 200 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1819 ലാണ് ബസുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ബസ് എന്ന പേരിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. സ്റ്റാനിസ്ലാസ് ബോഡ്‌റി എന്ന വ്യക്തി ഫ്രാന്‍സിലെ…

Read More

മുടി സ്ട്രേയ്റ്റൻ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കൽസ് കാൻസറിനു കാരണമാകുവെനന്ന് പഠനം. ഹെയർ ഡൈ മുതൽ കെമിക്കൽ സ്ട്രേയിറ്റ്നറിൽ വരെ പല തരത്തിലുള്ള ക്യാൻസറിന് കാരണമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിൽ ഗർഭാശയ ക്യാൻസർ രോഗ സാധ്യതയാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഗവേഷകയായ അലക്സാൻട്ര വൈറ്റിന്റെ നേതൃത്വത്തിലാണ്യു യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സേഫ്റ്റി പഠനം നടത്തിയത്. 35 മുതൽ 74 വരെ പ്രായമുള്ള 33,947 സ്ത്രീകളിൽ 11 വർഷ കാലയളവിൽ പൂർത്തിയാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠന വിധേയമായ വരിൽ 378 സ്ത്രീകളിൽ ഈ കാലയളവിൽ ഗർഭാശയ അർബുദം കണ്ടെത്തി. അസുഖസാധ്യത 4.05% ആണ് എന്നു പഠന റിപ്പോർട്ടിൽ പറയുന്നു. എൻഡോക്രൈനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രാസവസ്തുക്കൾഹെയർ സ്ട്രേയ്റ്റനറിൽ അടങ്ങിയിട്ടുണ്ടെന്ന് ഉള്ള പഠനങ്ങൾ നിലവിലുണ്ട്. ഇൻറർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ചപഠനത്തിലും ഇത്തരം ഉൽപ്പന്നങ്ങൾ സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read More

7 മുതൽ 8 മണിക്കൂർ വരെ ഉള്ള ഉറക്കം നല്ല ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ പലർക്കും തുടർച്ചയായി ഉറക്കം കിട്ടാറില്ല. ഇടയ്ക്കിടെ ഉണരുന്നത് രാവിലെ ഉള്ള ഉന്മേഷ കുറവിനും ദിവസം മുഴുവൻ ഉള്ള ക്ഷീണത്തിനും കാരണമാവുന്നു. ഉറക്കക്കുറവ് മൂലം രക്തസമ്മർദം കൂടാനുള്ള സാധ്രത കൂടുതൽ ആണ് പണ്ടു കലത്ത് വയോധികരെ മാത്രം അലട്ടുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ 30 വയസിന് മുകളിൽ ഉള്ള മിക്കവരും ഇന്ന് ത് പൊതുവെ കണ്ടു വരുന്നു. കാരണങ്ങളും പരിഹാരവും രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ വ്യക്കകൾ ഷുഗർ നിയന്ത്രിക്കാനായി മൂത്രത്തിലൂട ഷുഗർ പുറന്തള്ളുന്നു ഇത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിനും രാത്രിയിൽ ഇടയ്ക്കിടെ മൂത്ര ശങ്കഉണ്ടാകുന്നതിനും കാരണമാവുന്നു. രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുന്നത് അധിക അളവിലുള്ള ഇൻസുലിൻ നാഡി വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. രാത്രി സമയത്ത് ആന്തരിക അവയവങ്ങൾ ആക്ടീവായി പ്രവർ ത്തിക്കുന്നു ടെൻഷൻ സ്ട്രസ് ഹോർമോണായ കോർട്ടിസോൾ കൂടുതൽ ആയി…

Read More

ഫിലുമെനി എന്ന് കേട്ടാല്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കും. തീപ്പെട്ടിക്കൂട് ശേഖരണം അറിയപ്പെടുന്നത് ഫിലുമെനി എന്നാണ്. പണ്ടു കാലത്തെ കുട്ടികളുടെ ഒരു ഹോബിയായിരുന്നു തീപ്പെട്ടി കൂട് ശേഖരണം. പുക അടുപ്പുകളുടെ ഉപയോഗം കുറഞ്ഞത് വഴി തീപ്പെട്ടിയുടെ ഉപയോഗത്തിലും കുറവു വന്നു. പഴയ തലമുറയ്ക്ക് ഇങ്ങനെ ഒരു ഹോബി ഉണ്ടായിരുന്നു എന്ന് പോലും പുതു തലമുറയ്ക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമുണ്ടാക്കാ. ഫിലുമെനി ഹോബിയാക്കിയിരിക്കുകയാണ് കാക്കനാട് ചെമ്പമുക്ക് ആശാരിമാട്ടേല്‍ സന്തോഷ്. 9,600 തരം തീപ്പെട്ടികള്‍ കാണിച്ച് അമ്പരപ്പിക്കും ടാക്‌സി ഡ്രൈവര്‍ കൂടിയായ സന്തോഷ്. നാല്‍പത്തിയെട്ടുകാരനായ സന്തോഷ് 2014 ല്‍ ആണ് തീപ്പെട്ടി ശേഖരണം ആരംഭിച്ചത്. കാളയുടെ ചിത്രമുള്ള ഒരു തീപ്പെട്ടിക്കൂട് ഒരിക്കല്‍ സന്തോഷിന് റോഡരികില്‍ നിന്നും കിട്ടി. അതായിരുന്നു തുടക്കം. തീപ്പെട്ടി ശേഖരണത്തിനായി യാത്രകള്‍ ചെയ്തു 300 ഓളം തീപ്പെട്ടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സന്തോഷിന് കിട്ടി. ഇന്ത്യന്‍ ഫിലുമെനി ക്ലബ്ബ് അംഗമായ ഹരിയാന സ്വദേശി പ്രവീണ്‍ കുമാര്‍ സിംഗുമായുള്ള ചങ്ങാത്തം സന്തോഷിന്റെ ഈ ഹോബിയ്ക്കു ഇരട്ടി…

Read More