Author: Updates
ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം എഴുതി ഇന്ത്യയുടെ ഇസ്‌റോ. പുനരൂപയോഗിക്കുവാന്‍ സാധിക്കുന്ന ബഹിരാകാശവാഹനമാണ് ഇന്ത്യയുടെ ആര്‍ എല്‍ വി. ലോകത്ത് ഈ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രണ്ടാം ഘട്ട പരീക്ഷണവും വിജയിച്ചതോടെ ഇന്ത്യ ഈ മേഖലയില്‍ അതിവേഗത്തില്‍ മുന്നേറുകയാണ്. മുമ്പ് ആര്‍ എല്‍ വി റോക്കറ്റിന്റെ സഹായത്തോടെ വിശേഷിച്ച ശേഷം കടലില്‍ ഇറക്കി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് രണ്ടാം ഘട്ട പരീക്ഷണം എന്ന നിലയില്‍ ഹെലികോപ്റ്ററിന്റെ സഹായത്താല്‍ ആര്‍ എല്‍ വിയെ ഉയര്‍ത്തിയ ശേഷം സ്വയം ദിശ നിയന്ത്രിച്ച് റണ്‍വേയില്‍ ഇറക്കിയാണ് പരീക്ഷണം നടത്തിയത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിന്റെ സഹായത്തോടെ സുദ്ര നിരപ്പില്‍ നിന്നും ആര്‍ എല്‍ വിയെ നാലര കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം താഴേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് ആര്‍ എല്‍ വി സ്വയം ദിശാ നിയന്ത്രിച്ച് വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡി ആര്‍ ഡി ഒ എയര്‍സ്ട്രിപ്പിലായിരുന്നു…
രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കും. കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ മേയ് പകുതിയോട് വന്ദേഭാരത് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായിട്ടുള്ള സൗകര്യം കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് സമാനമായ രീതിയില്‍ എട്ട് കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിലും സര്‍വീസ് നടത്തുക. അതേസമയം കേരളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാല്‍ കൂടുതല്‍ കോച്ചുകള്‍ കേരളത്തിലേക്ക് എത്തിക്കും. കൊച്ചിവേളിയില്‍ രണ്ട് പിറ്റ് ലൈനുകള്‍ ട്രെയിനുകളുടെ സര്‍വീസിനായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം സര്‍വീസ് നടത്തുന്ന റൂട്ടിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ആദ്യം തിരുവനന്തപുരം മംഗളൂരു റൂട്ടില്‍ സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചിവെങ്കിലും കണ്ണൂര്‍ വരെ ഓടിക്കുവനാണ് തീരുമാനമെന്നും വിവരമുണ്ട്. കോട്ടയം വഴിയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. കേരളത്തില്‍ വന്ദേഭാരതിന് ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വന്ദേഭാരത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും സഞ്ചരിക്കുക. മറ്റു ട്രെയിനുകളില്‍…
31 പേര്‍ക്ക് ഒന്നിച്ച് തുഴയുവാന്‍ സാധിക്കുന്ന മത്സര വള്ളം ഒറ്റയ്ക്ക് നിര്‍മിക്കുകയാണ് മോഹന്‍ദാസ്. കോഴിക്കോട് ബേപ്പൂര്‍ ഫെസ്റ്റില്‍ ചാലിയാറില്‍ ആവേശത്തിര ഒരുക്കുവനാണ് മോഹന്‍ദാസ് ഈ വള്ളം നിര്‍മിക്കുന്നത്. വള്ളം നിര്‍മാണത്തില്‍ വിദഗ്ധരായ ആറ് തൊഴിലാളികളുടെ ജോലിയാണ് മോഹന്‍ദാസ് ഒറ്റയ്ക്ക് ചെയ്യുന്നത്. ശാസ്ത്രീയമായി വള്ളം നിര്‍മാണത്തില്‍ ഒന്നും പഠിച്ചിട്ടില്ല മോഹന്‍ദാസ്. പക്ഷേ പാരമ്പര്യമായി കൈമാറി വന്ന പൈതൃകം അച്ഛന്റെ പക്കല്‍ നിന്നും മോഹന്‍ദാസിലേക്കും എത്തുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് മോഹന്‍ദാസ് കോഴിക്കോട് എത്തിയത്. മോഹന്‍ ദാസ് തനിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ വള്ളമാണിത്. ബേപ്പൂര്‍ ഫെസ്റ്റിലേയ്ക്കായി കൊളത്തറ ജല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടിയുള്ള വള്ളമാണിത്. നിലമ്പൂര്‍ ആഞ്ഞിലി മരത്തിലാണ് വള്ളത്തിന്റെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച വള്ളം നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തടിക്ക് പുറമേ, ചെമ്പ് ആണിയും, ചകിരി കയറും, എള്ള് എണ്ണ, കുന്തിരിക്കം, തവിട് എന്നിവ വള്ളം നിര്‍മിക്കുവാന്‍ മോഹന്‍ദാസ് ഉപയോഗിക്കുന്നു.
വീട്ടിൽ ഉപയോഗിക്കുന്ന പത്ത് ഉപകരണങ്ങൾ ഒരു ഒറ്റ ഉപകരണത്തിൽ ചേർത്ത് ശ്രദ്ധ നേടുകയാണ് കോതമംഗലം സ്വദേശി ജോസഫ്. ഇതിനിടയിൽ ദേശീയ ഇന്നവേഷൻ അവാർഡും ജോസഫിനെ തേടിയെത്തി. എംജി സർവകലാശാല കേരളത്തിലെ മികച്ച അഞ്ച് ഗവേഷകരെ ആദരിച്ചിരുന്നു. ഇതിൽ ഇടം നേടുവാനും ജോസഫിന് സാധിച്ചു. ചടങ്ങിൽ വീട്ടമ്മമാരെ സഹായിക്കുവാൻ എന്തെങ്കിലും കണ്ടെത്തുവാൻ സ്റ്റാർട്ട് അപ് സിഇഒ അനൂപ് അംബിക ജോസഫിനോട് ചോദിച്ചു. ഇതാണ് ജോസഫിനെ പുതിയ കണ്ടുപിടുത്തത്തിൽ എത്തിച്ചത്. തേങ്ങ പൊതിക്കുവനാണ് പലപ്പോഴുംവീട്ടമ്മമാർ കഷ്ടപ്പെടുന്നത്. എന്നാൽ ജോസഫ് നിർമിച്ച ഈ യന്ത്രത്തിൽ ഈ ജോലി വളരെ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കും. സാധാരണ ലിവർ വലിച്ച് തേങ്ങ പൊതിക്കുമ്പോൾ ഈ യന്ത്രത്തിൽ രണ്ട് കൈകളും ഉപയോഗിച്ച് തേങ്ങവളരെ എളുപ്പത്തിൽ പൊതിക്കുവാൻ സാധിക്കും. ചൈനക്കാർക്ക് പോലും നിർമിക്കുവാൻ സാധിച്ചിട്ടില്ലത്ത വസ്തുവാണ് തേങ്ങ ഉടയ്ക്കുന്ന യന്ത്രം. എന്നാൽ ഇതും ജോസഫിന്റെ യത്രത്തിൽ വളരെ എളുപ്പത്തിൽ സാധിക്കും. തേങ്ങാ ചിരകാം, തേങ്ങ പാൽ എടുക്കാം, ഇടിയപ്പം നിർമിക്കാം, പച്ചക്കറി…
സൗരയുധത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു അതിഥിയാണ് ഔമുവമുവ. 2017 ഒക്ടോബറില്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ വലിയ വിവാദങ്ങളും ഔമുവമുവയെ കേന്ദ്രീകരിച്ച് ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഔമുവമുവയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔമുവാമുവ ഭുമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നുപോയി. നീളന്‍ പാറക്കഷ്ണമല്ല മറിച്ച് അന്യഗ്രഹജീവികളുടെ പേടകമാണെതെന്നായിരുന്നു ഉയര്‍ന്ന വാദം. ഇപ്പോള്‍ സൗരയുധത്തിന് പുറത്തേക്ക് വളരെ വേഗത്തില്‍ തന്നെ കുതിക്കുകയാണിത്. 2017- ല്‍ ഹവായിയിലെ ഹാലികല ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബര്‍ട്ട് വെറികാണ് ഔമുവാമുവ ആദ്യമായി കണ്ടെത്തുന്നത്. ആദ്യം കണ്ടെത്തുമ്പോള്‍ പാറക്കഷണമെന്ന് തോന്നിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു. നമ്മുടെ സൗരയുഥത്തിന് പുറത്ത് നിന്നും എത്തിയ ഈ വസ്തുവിന് 400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമാണ് ഉള്ളത്. മറ്റ് ബഹിരാകാശ വസ്തുക്കളെ പോലെ ഔമുവാമുവ ഉരുണ്ടതല്ലായിരുന്നു മറിച്ച് സിഗാറിന്റെ രൂപമുള്ള പാറക്കഷമായിരുന്നു ഇത്. നെച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. പുറത്ത് വന്ന പുതിയ പഠനത്തിന്റെ…
ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടുവില്‍ ഷോ തുടങ്ങിയതും തര്‍ക്കങ്ങളും വാക്കേറ്റവുമൊക്കെയായി മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എല്ലാവരും സ്‌ക്രീന്‍ സ്പേസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. വൈബര്‍ ഗുഡ് ദേവു ആദ്യ ദിവസങ്ങളില്‍ തന്നെ സ്വന്തം തട്ടകം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു ജോഷിയുമായി ടാസ്‌കിനിടയിലുണ്ടായ തര്‍ക്കം നേരത്തെ ഉണ്ടാക്കി വെച്ച ഇമേജുകളെല്ലാം തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവാന്‍ വിഷ്ണുവിന് സാധിക്കുകയും ദേവുവിന് വിമര്‍ശനം ലഭിക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യ വീക്ക്ലി ടാസ്‌കിലാണ് വിഷ്ണുവും ദേവുവും തമ്മില്‍ വഴക്കുണ്ടാവുന്നത്. മിഥുന്‍ സൂക്ഷിച്ചിരുന്ന ഗോള്‍ഡന്‍ കട്ട സൂത്രത്തില്‍ തട്ടിയെടുത്ത ദേവുവിനെ വിഷ്ണു പ്രൊവോക്ക് ചെയ്യിപ്പിക്കുയായിരുന്നു. തന്റെ മകള്‍ കൂടി കാണുന്ന ഷോ ആണെന്നും തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് ദേവു ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനോട് സംസാരിക്കാന്‍ ദേവു തയ്യാറുമായില്ല. എന്നാല്‍…
നമ്മുടെ ഭൂമിയുടെ വലുപ്പത്തെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങള്‍ സൂര്യനില്‍ രൂപപ്പെട്ടതായി നാസ. നമുക്ക് കാണാന്‍ സാധിക്കുന്ന സൂര്യന്റെ ഭാഗമായ പ്രഭാമണ്ഡലത്തില്‍ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങള്‍. എന്നാല്‍ ഇത് സൂര്യനില്‍ വലിയ ദ്വാരങ്ങള്‍ പോലെ ദൃശ്യമാകും. മാര്‍ച്ച് മാസമാദ്യം ഭൂമിയെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാള്‍ അല്പം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാള്‍ 18 മുതല്‍ 20 മടങ്ങ് വലുപ്പമുണ്ട്. ഇവയില്‍ ആദ്യത്തെ ദ്വാരം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങള്‍ക്കും ധ്രുവദീപ്തിയെ വരെ ബാധിക്കുകയും ചെയ്തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്പദമാക്കി യു എസ് നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് ഈ ആഴ്ച അവസാനത്തോടെ സൗരകാറ്റില്‍ ശക്തി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 18ലക്ഷം മൈല്‍ വേഗമേറിയ സൗര കാറ്റ് ഭൂമിയിലേക്ക് വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് കരുതുന്നത്. ഈസമയം ധ്രുവപ്രദേശത്ത് ധ്രുവദീപ്തി വ്യക്തമാകാന്‍…
ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും ലോകത്തിലെ ഏറ്റവും വലിയ ജി പി എസ് ഡ്രോയിങ്ങിനായി റൂട്ട് കണ്ടെത്തി മലയാളി. മലയാളിയായ സുജിത് വര്‍ഗീസാണ് വീല്‍ചെയറില്‍ ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും റൂട്ട് കണ്ടെത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ആദ്യമായിട്ടാണ് ലോകത്ത് ഈ വിഭാഗത്തില്‍ ഒരാള്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. സുജിത് വര്‍ഗീസിന്റെ ഈ പരിശ്രമത്തിന് ദുബായ് പോലീസിന്റെ സഹായം കൂടെ ലഭിച്ചതോടെ വളരെ എളുപ്പത്തില്‍ സുജിത്തിന് ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. പ്രത്യേകമായി ഡിസൈന്‍ ചെയ്ത പാതയിലൂടെ സഞ്ചരിച്ചാണ് 8.71 കിലോ മീറ്റര്‍ നീളമുള്ള ജി പി എസ് ലോഗോ സുജിത് തയ്യാറാക്കിയത്. സ്വയം പ്രയത്നം കൊണ്ടാണ് സുജിത് ഇത്തരമൊരു റൂട്ട് കണ്ടെത്തിയതും വീല്‍ചെയറില്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചതും. താന്‍ വീല്‍ചെയറില്‍ മുന്നോട്ട് പോകുമ്പോള്‍ തന്റെ മനസ്സില്‍ ലക്ഷ്യം മാത്രമായിരുന്നുവെന്ന് സുജിത് പറയുന്നു. ഇത് അവസാനമല്ല, ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണെന്ന് വൈകല്യമുള്ളവരെ അറിയിക്കുക എന്നതായിരുന്നു…
ചിരട്ടയില്‍ വിസ്മയിപ്പിക്കുന്ന കലാരൂപങ്ങള്‍ നിര്‍മിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ അനീഷ്. വിഗ്രഹങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം അനീഷ് ചിരട്ടയില്‍ നിര്‍മിക്കുന്നു. അനീഷ് തന്റെ പിതാവില്‍ നിന്നാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം പഠിച്ചത്. കുട്ടിക്കാലം മുതല്‍ ചിരട്ടയിലും തടിയിലും വിസ്മയിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍ അനീഷ് നിര്‍മിക്കുന്നുണ്ട്. ജോലി സമയത്ത് ലഭിക്കുന്ന ഇടവേളകളിലും വീട്ടില്‍ എത്തിയ ശേഷവുമാണ് അനീഷ് ചിരട്ടയില്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത്. അനിഷ് നിര്‍മിക്കുന്ന ഇത്തരം വസ്തുക്കള്‍ക്ക് വിദേശത്ത് നിന്നടക്കം ഓഡറുകളും ലഭിക്കാറുണ്ട്. മിമിക്രിയിലും സംഗീതത്തിലും എല്ലാം തന്റേതായ ഇടം കണ്ടെത്തുവാനും ഈ കലകാരന് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരവും അനീഷ് ചിരട്ടയില്‍ നിര്‍മാണം നടത്തുന്നു. ഒരു രൂപം ചിരട്ടയില്‍ നിര്‍മിച്ച് എടുക്കുവാന്‍ ഏകദേശം ഒരാഴ്ചയോളം സമയം എടുക്കുമെന്ന് അനീഷ് പറയുന്നു. ജോലിക്ക് ശേഷം ഇതിനായി കൂടുതല്‍ സമയവും അനീഷ് നീക്കി വെക്കുന്നു. ചിരട്ട ആവശ്യമായ വലിപ്പത്തിലും രൂപത്തിലും വെട്ടിയെടുത്ത് കൃത്യമായി പശ ചേര്‍ത്ത് ഒട്ടിച്ചാണ് നിര്‍മാണം. ജോലിക്ക് പോകാതെ ശില്പം നിര്‍മിച്ചാല്‍ മൂന്ന്…
ക്യാന്‍ഡില്‍ നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ്. 2015-ല്‍ ബോട്ടില്‍ ആര്‍ട്ട് നിര്‍മാണത്തിലൂടെയാണ് ജോസഫ് ഈ രംഗത്തേക്ക് എത്തുന്നത്. ബോട്ടില്‍ ആര്‍ട്ടില്‍ വിത്യസ്തതകള്‍ കൊണ്ടുവരുവാന്‍ ജോസഫിന് സാധിച്ചു. എന്നാല്‍ പിന്നീട് ക്യാന്‍ഡില്‍ നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുയായിരുന്നു. 2022-ലാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മാണം ആരംഭിക്കുന്നത്. നിരവധി ആവശ്യക്കാരാണ് ഇന്ന് ഈ ചെറുപ്പക്കാരനെ തേടി എത്തുന്നത്. വിത്യസ്തമായ നിരവധി കാന്‍ഡിലുകള്‍ ജോസഫ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. മെഴുകിന്റെ മനോഹരമായ നിരവധി രൂപങ്ങള്‍ ജോസഫ് നിര്‍മിക്കുന്നുണ്ട്. തുടക്കത്തില്‍ മൂന്ന് മെഴുക് രൂപങ്ങളാണ് നിര്‍മിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ മറ്റ് ക്യാന്‍ഡില്‍ രൂപങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. ഏറ്റവും മികച്ച മെഴുക് കൊണ്ടാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മിക്കുന്നത് അതിനാല്‍ തന്നെ കല്യാണം, മാമോദീസ പോലുള്ള പല ചടങ്ങുകള്‍ക്കും ഈ ക്യാന്‍ഡിലുകള്‍ ഉപയോഗിക്കുന്നു. നിലവില്‍ കേരളത്തിന് പുറത്തും ജോസഫിന്റെ ക്യാന്‍ഡിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ബിസിനസ് ആരംഭിച്ചപ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് ക്യാന്‍ഡില്‍ നിര്‍മാണത്തിനുള്ള മോള്‍ഡുകള്‍ കണ്ടെത്തുന്നതിലായിരുന്നുവെന്ന് ജോസഫ്…