Author: Updates
നമ്മുടെ ഭൂമിയുടെ വലുപ്പത്തെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങള്‍ സൂര്യനില്‍ രൂപപ്പെട്ടതായി നാസ. നമുക്ക് കാണാന്‍ സാധിക്കുന്ന സൂര്യന്റെ ഭാഗമായ പ്രഭാമണ്ഡലത്തില്‍ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങള്‍. എന്നാല്‍ ഇത് സൂര്യനില്‍ വലിയ ദ്വാരങ്ങള്‍ പോലെ ദൃശ്യമാകും. മാര്‍ച്ച് മാസമാദ്യം ഭൂമിയെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാള്‍ അല്‍പം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാള്‍ 18 മുതല്‍ 20 മടങ്ങ് വലുപ്പമുണ്ട്. ഇവയില്‍ ആദ്യത്തെ ദ്വാരം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങള്‍ക്കും ധ്രുവദീപ്തിയെ വരെ ബാധിക്കുകയും ചെയ്തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്പദമാക്കി യു എസ് നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ ഈ ആഴ്ച അവസാനത്തോടെ സൗരകാറ്റില്‍ ശക്തി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 18ലക്ഷം മൈല്‍ വേഗമേറിയ സൗര കാറ്റ് ഭൂമിയിലേക്ക് വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് കരുതുന്നത്. ഈസമയം ധ്രുവപ്രദേശത്ത് ധ്രുവദീപ്തി വ്യക്തമാകാന്‍…
ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും ലോകത്തിലെ ഏറ്റവും വലിയ ജി പി എസ് ഡ്രോയിങ്ങിനായി റൂട്ട് കണ്ടെത്തി മലയാളി. മലയാളിയായ സുജിത് വര്‍ഗീസാണ് വീല്‍ചെയറില്‍ ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും റൂട്ട് കണ്ടെത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ആദ്യമായിട്ടാണ് ലോകത്ത് ഈ വിഭാഗത്തില്‍ ഒരാള്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. സുജിത് വര്‍ഗീസിന്റെ ഈ പരിശ്രമത്തിന് ദുബായ് പോലീസിന്റെ സഹായം കൂടെ ലഭിച്ചതോടെ വളരെ എളുപ്പത്തില്‍ സുജിത്തിന് ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. പ്രത്യേകമായി ഡിസൈന്‍ ചെയ്ത പാതയിലൂടെ സഞ്ചരിച്ചാണ് 8.71 കിലോ മീറ്റര്‍ നീളമുള്ള ജി പി എസ് ലോഗോ സുജിത് തയ്യാറാക്കിയത്. സ്വയം പ്രയത്‌നം കൊണ്ടാണ് സുജിത് ഇത്തരമൊരു റൂട്ട് കണ്ടെത്തിയതും വീല്‍ചെയറില്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചതും. താന്‍ വീല്‍ചെയറില്‍ മുന്നോട്ട് പോകുമ്പോള്‍ തന്റെ മനസ്സില്‍ ലക്ഷ്യം മാത്രമായിരുന്നുവെന്ന് സുജിത് പറയുന്നു. ഇത് അവസാനമല്ല, ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണെന്ന് വൈകല്യമുള്ളവരെ അറിയിക്കുക എന്നതായിരുന്നു…
ചിരട്ടയില്‍ വിസ്മയിപ്പിക്കുന്ന കലാരൂപങ്ങള്‍ നിര്‍മിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ അനീഷ്. വിഗ്രഹങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം അനീഷ് ചിരട്ടയില്‍ നിര്‍മിക്കുന്നു. അനീഷ് തന്റെ പിതാവില്‍ നിന്നാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം പഠിച്ചത്. കുട്ടിക്കാലം മുതല്‍ ചിരട്ടയിലും തടിയിലും വിസ്മയിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍ അനീഷ് നിര്‍മിക്കുന്നുണ്ട്. ജോലി സമയത്ത് ലഭിക്കുന്ന ഇടവേളകളിലും വീട്ടില്‍ എത്തിയ ശേഷവുമാണ് അനീഷ് ചിരട്ടയില്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത്. അനിഷ് നിര്‍മിക്കുന്ന ഇത്തരം വസ്തുക്കള്‍ക്ക് വിദേശത്ത് നിന്നടക്കം ഓഡറുകളും ലഭിക്കാറുണ്ട്. മിമിക്രിയിലും സംഗീതത്തിലും എല്ലാം തന്റേതായ ഇടം കണ്ടെത്തുവാനും ഈ കലകാരന് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരവും അനീഷ് ചിരട്ടയില്‍ നിര്‍മാണം നടത്തുന്നു. ഒരു രൂപം ചിരട്ടയില്‍ നിര്‍മിച്ച് എടുക്കുവാന്‍ ഏകദേശം ഒരാഴ്ചയോളം സമയം എടുക്കുമെന്ന് അനീഷ് പറയുന്നു. ജോലിക്ക് ശേഷം ഇതിനായി കൂടുതല്‍ സമയവും അനീഷ് നീക്കി വെക്കുന്നു. ചിരട്ട ആവശ്യമായ വലിപ്പത്തിലും രൂപത്തിലും വെട്ടിയെടുത്ത് കൃത്യമായി പശ ചേര്‍ത്ത് ഒട്ടിച്ചാണ് നിര്‍മാണം. ജോലിക്ക് പോകാതെ ശില്പം നിര്‍മിച്ചാല്‍ മൂന്ന്…
ക്യാന്‍ഡില്‍ നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ്. 2015-ല്‍ ബോട്ടില്‍ ആര്‍ട്ട് നിര്‍മാണത്തിലൂടെയാണ് ജോസഫ് ഈ രംഗത്തേക്ക് എത്തുന്നത്. ബോട്ടില്‍ ആര്‍ട്ടില്‍ വിത്യസ്തതകള്‍ കൊണ്ടുവരുവാന്‍ ജോസഫിന് സാധിച്ചു. എന്നാല്‍ പിന്നീട് ക്യാന്‍ഡില്‍ നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുയായിരുന്നു. 2022-ലാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മാണം ആരംഭിക്കുന്നത്. നിരവധി ആവശ്യക്കാരാണ് ഇന്ന് ഈ ചെറുപ്പക്കാരനെ തേടി എത്തുന്നത്. വിത്യസ്തമായ നിരവധി കാന്‍ഡിലുകള്‍ ജോസഫ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. മെഴുകിന്റെ മനോഹരമായ നിരവധി രൂപങ്ങള്‍ ജോസഫ് നിര്‍മിക്കുന്നുണ്ട്. തുടക്കത്തില്‍ മൂന്ന് മെഴുക് രൂപങ്ങളാണ് നിര്‍മിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ മറ്റ് ക്യാന്‍ഡില്‍ രൂപങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. ഏറ്റവും മികച്ച മെഴുക് കൊണ്ടാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മിക്കുന്നത് അതിനാല്‍ തന്നെ കല്യാണം, മാമോദീസ പോലുള്ള പല ചടങ്ങുകള്‍ക്കും ഈ ക്യാന്‍ഡിലുകള്‍ ഉപയോഗിക്കുന്നു. നിലവില്‍ കേരളത്തിന് പുറത്തും ജോസഫിന്റെ ക്യാന്‍ഡിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ബിസിനസ് ആരംഭിച്ചപ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് ക്യാന്‍ഡില്‍ നിര്‍മാണത്തിനുള്ള മോള്‍ഡുകള്‍ കണ്ടെത്തുന്നതിലായിരുന്നുവെന്ന് ജോസഫ്…
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുമാറ്റുവനാണ് സര്‍ക്കാര്‍ പദ്ധതി. ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡിംഗ് തരങ്കമായി മാറുന്ന ഈ കാലത്ത് അതിന്റെ ഗുണങ്ങള്‍ ഉപയോഗിക്കുക വഴി വലിയ തോതിലുള്ള വരുമാനം സംസ്ഥാനത്തേക്ക് എത്തും. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെഡിംഹ് ഇന്‍ കേരള എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ മാര്‍ക്കറ്റിംഗിനായി 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. റിസോര്‍ട്ടുകളും സ്വാര്യ ഹോട്ടലുകളും കെ ടി ഡി സി ഹോട്ടലുകളും പദ്ധതിയുടെ ഭാഗമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാവാന്‍ സാധിക്കും. ഹോട്ടലുകളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുവാനും സാധിക്കും ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കും. കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗ് നടക്കുന്നത് മനസ്സിലാക്കിയാണ് സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കൂടുതല്‍ കല്യാണങ്ങളും നടക്കുന്നത്. കേരത്തിന്റെ…
രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ വലിയ വളര്‍ച്ചയും ശ്രദ്ധയും നേടുമ്പോള്‍ മികച്ച ആശയവുമായി എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണനല്‍കി രംഗത്തെത്തിയിരിക്കുകയാണ് കിംഗ് ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെ. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. ഈ അവസരം മുതലെടുത്താണ് പല സെലിബ്രിറ്റികളും വലിയ നിക്ഷേപം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്നത്. 17 ലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് കാണാം. ഈ അഭിനേതാക്കളില്‍ പലരും തങ്ങള്‍ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ മേഖലയിലും, എഡ്ടെക്, ഇകൊമേഴ്സ്, ഫുഡ്ടെക്, ആരോഗ്യ പരിപാലനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളിലാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോണിന രാജ്യത്തെ പ്രമുഖമായ ഏട്ടോളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമുണ്ട്. ഇതിനെല്ലാം പുറമെ കെ എ എന്ന പേരില്‍ ഒരു നിക്ഷേപ സ്ഥാപനവും ദീപികയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ കമ്പനിയായ ഫര്‍ലെന്‍കോ, ഫുഡ് ബ്രാന്‍ഡായ എപ്പിഗാമിയ, കോസ്‌മെറ്റിക് നിര്‍മാതാക്കളായ പര്‍പ്പിള്‍, ക്രിയേറ്റീവ് ആര്‍ട്‌സ് പ്ലാറ്റ് ഫോം…
മലയാളികക്ക് എന്നും ഓര്‍ത്തു ചിരിക്കാന്‍ നിരവധി അനശ്വരങ്ങളായ സിനിമകള്‍ സമ്മാനിച്ച് നടന്‍ ഇന്നസെന്റ് വിടവാങ്ങി. സവിശേഷമായ ശരീര ഭാഷകൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും എന്നും വിത്യസ്തനായിരുന്ന ഇന്നസെന്റ് 100 അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫാസിലിനും സത്യന്‍ അന്തിക്കാടിനും സിദ്ദിഖ് ലാലിനും പ്രയദര്‍ശനുമെല്ലാം ഒപ്പം ഇന്നസെന്റ് അനശ്വരമാക്കി നിരവധി കഥാപാത്രങ്ങളുണ്ട്. തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരിയിലാണ് അദ്ദേഹം ജനിച്ച്. പിന്നിട് വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിച്ച ഇന്നസെന്റ് അഭിനയം പഠിക്കുവാന്‍ മദ്രാസിലേക്ക് വണ്ടികയറി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം 1972ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്യുവാന്‍ അവസരം ലഭിച്ച ഇന്നസെന്റ് ഉര്‍വശി, ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് ഒരു ഇടവേള കൊടുത്ത് അദ്ദേഹം പിന്നീട് കര്‍ണാടകയില്‍ തന്റെ സഹോദരനൊപ്പം തീപ്പട്ടി കമ്പനി നടത്തുകയുണ്ടായി. മദ്രാസില്‍ വെച്ച് ടൈഫോയിഡ് പിടിപെട്ടതായിരുന്നു കര്‍ണാടകയിലേക്ക്…
സുമേഷ് ചന്ദ്രനും ശിവദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. തമാശ നിറഞ്ഞ ഒരു കുടുംബചിത്രമായിരിക്കും ‘ജവാനും മുല്ലപ്പൂവും’ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതനായ രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നു. ജയശ്രീ എന്ന അധ്യാപികയായി ശിവദ വേഷമിടുന്നു. ഇവരുടെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്നു. രാഹുല്‍ മാധവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. https://youtu.be/3F10-5ZX4vo
1969-ല്‍ അപ്പോളോ 11 ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെയുമായി ഭൂമിയില്‍ നിന്നും കുതിച്ചുയരുമ്പോള്‍ ഇറാനിലെ സ്വന്തം വീട്ടിലിരുന്ന് ആ 11 കാരന്‍ ഒരു സ്വപ്‌നം കാണുന്നുണ്ടായിരുന്നു. എന്നെങ്കിലും ബഹിരാകാശമെന്ന സ്വപ്‌നം എത്തിപ്പിടിക്കണമെന്ന്. 18-ാം വയസ്സില്‍ തന്റെ സപ്‌നങ്ങളുമായി കാം ഗഫരിയന്‍ തന്റെ ജന്മനാടായ ഇറാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി. ഗഫരിയന്‍ പത്രത്താളുകളില്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള യാത്രയായിരുന്നുപിന്നീട്. അമേരിക്കയില്‍ എത്തിയ ഗഫാരിയന്‍ പല ബഹിരാകാശ ശാസ്ത്രമേഖലയില്‍ നിര്‍ണായകമായ സംരംഭങ്ങളുടെയും ഭാഗമായി മാറി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിലും ഗഫാരിയന്‍ പങ്കാളിയാണ്. ഗഫാരിയന്‍ സ്ഥാപിച്ച ഹൂസ്റ്റണ്‍ ആസ്ഥാനമായിട്ടുള്ള കമ്പനിയായ ഇന്‍ഡ്യൂടീവ് മെഷീന്‍സാണ് ചന്ദ്ര ദൗത്യത്തിനുള്ള പേടകം നിര്‍മിക്കുന്നത്. തീര്‍ന്നില്ല നിരവധി ശാസ്ത്ര സാങ്കേതിക വികസന സ്ഥാപനങ്ങളില്‍ പങ്കാളിയാണ് ഗഫാരിയന്‍. ആണവ റിയാക്ടര്‍ ഡിസൈന്‍ ചെയ്യുന്ന എക്‌സ് എനര്‍ജി എന്ന കമ്പനിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട് അദ്ദേഹം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സ്വകാര്യ വ്യക്തികളെ എത്തിക്കുന്ന ആക്‌സിയം സ്‌പേസ് എന്ന…
ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഓട്ടിസത്തെ നേരിടുകയാണ് എറണാകുളം ഓട്ടിസം ക്ലബിലെ ആറ് കുട്ടികള്‍. ആറ് പേരുടെയും ആത്മവിശ്വാസത്തിനൊപ്പം മാതാപിതാക്കളുടെ പിന്തുണയും ലഭിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചതാകട്ടെ ഒരു ലക്ഷം രൂപയുടെ ലാഭവും. ഈ ആറ് പേരും ചേര്‍ന്ന് ആരംഭിച്ച ഓസം ബൈറ്റ്‌സ് എന്ന സംരംഭത്തിനാണ് വലിയ ലാഭം ലഭിച്ചത്. രുചികരമായ കുക്കീസുകളും ബ്രൗണീസുകളുമാണ് കുട്ടികള്‍ ഓസം ബൈറ്റ്‌സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. എറണാകുളം ഓട്ടിസം ക്ലബിലെ അംഗങ്ങളായ ആകാശ് സഞ്ജയ്, സോഹന്‍ ബിജോ, വൈഷ്ണവ്, ആന്റണി അബി, സാം വര്‍വീസ്, ബ്രയന്‍ വര്‍ഗീസ് എന്നിവരാണ് ആ മിടുക്കന്‍മാര്‍. കൊവിഡ് കാലത്ത് കുട്ടികള്‍ എല്ലാവര്‍ക്കും സമയം ചെലവഴിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി ക്ലബ് നടത്തുന്നത്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാന്‍ മുന്നോട്ട് വന്നത് ബ്രയന്‍ വര്‍ഗീസിന്റെ അമ്മ അനിത പ്രദീപാണ്. തുടര്‍ന്ന് ഇതില്‍ താല്പര്യമുള്ള ആറ് കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിക്കുകയായിരുന്നു. മാതാപിതാക്കളും ഒപ്പം കൂടിയതോടെ കുട്ടികള്‍ക്കും സന്തോഷമായി. പിന്നീട് കൊവിഡിന് ശേഷം കുട്ടികളുടെ…