Author: Updates
പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ലോകം ഇലക്ട്രിക് യുഗത്തിലേക്ക് ചുവടവയ്ക്കുമ്പോള്‍ ഇന്ത്യയും അതിവേഗം മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തില്‍ തയ്യാറെടുക്കുകയാണ്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് നിര്‍മിക്കുന്നത്. ട്രിന്റണ്‍ എന്ന കമ്പനിയാണ് ആദ്യ ഇലക്ട്രിക് പുറത്തിറക്കുവാന്‍ തയ്യാറെടുക്കുന്നത്. ട്രിന്റണ്‍ കമ്പനിക്ക് പിന്നില്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഗുജറാത്തി വ്യവസായി ഹിമാന്‍ഷു പട്ടേലാണ്. 45 ടണ്‍ ഭാരം വഹിക്കുവാന്‍ സാധിക്കുന്ന ട്രക്കിന് 300 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 12 ഗീയറുകളുള്ള ട്രക്കിനെ ഇന്ത്യയുടെ കാലാവസ്ഥയോട് ഇണങ്ങുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യു എസിലാണ് ട്രിന്റണ്‍ ആദ്യമായി ഇലക്ട്രിക് ട്രക്ക് ട്രിന്റണ്‍ പുറത്തിറക്കിയത്. പിന്നീട് മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. ട്രക്കിന്റെ ചാര്‍ജിങ് സൗകര്യങ്ങള്‍ക്കായി 16 കമ്പനികളുമായി സഹകരിച്ചാണ് ട്രിന്റണിന്റെ പ്രവര്‍ത്തനം. ട്രക്കില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജിംഗ് സൗകര്യവും ക്രമീകരിച്ചിരിക്കുന്നു. അമേരിക്കയില്‍ ഇറക്കിയ അതേ മാതൃകയില്‍ തന്നെയാണ് ഇവിടെയും ട്രക്ക്…
രാഹുല്‍ ഗാന്ധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാജ്യത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. രാജ്യത്ത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാളയളവില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നില്‍ ഒരുമലയാളിയുടെ പേരാട്ടത്തിന്റെ കഥ കൂടിയുണ്ട്. കേരളത്തില്‍ ചങ്ങനശ്ശേരി സ്വദേശി കുത്തുകല്ലുങ്കല്‍ കുടുബത്തിലെ ലില്ലി ഇസബെല്‍ തോമസിന്റെ പോരാട്ടമാണ് ഈ സുപ്രീംകോടതി വിധിക്ക് പിന്നില്‍. 2013-ല്‍ ഇത് സംബന്ധിച്ച് ലില്ലി നടത്തിയ പോരാട്ടമാണ് വിധിയിലേക്ക് നയിച്ചത്. നിയമനിര്‍മാണ സഭകളിലിരുന്ന് നിയമം നിര്‍മിക്കേണ്ടവര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരല്ലെന്നായിരുന്നു വാദം. 1968ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം എല്‍ ബിരുദം നേടിയാണ് ലില്ലി സുപ്രീംകോടതിയില്‍ എത്തുന്നത്. ആദ്യ കേസ് തന്നെ സുപ്രീംകോടതിക്കെതിരെയായിരുന്നു. സുപ്രീംകോടതിയില്‍ കേസ ഫയല്‍ ചെയ്യണമെങ്കില്‍ അഢ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു കേസ്. എന്നാല്‍കേസില്‍ തോല്‍ക്കുകയാണ് ലില്ലിക്ക് സംഭവിച്ചത്. കേസിന് വേണ്ടി പരാതിക്കാരി തയാറെടുത്തതിന്റെ പത്തിലൊന്ന് പോലും പരീക്ഷ…
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മാണം ആരംഭിച്ച ദേശീയപാത 66നെ ആറ് വരി പാതായാക്കുവാനുള്ള വികസനത്തിന്റെ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയില്‍ 39 കിലോ മീറ്ററില്‍ 11 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. ഈ റീച്ചിലെ 35 ശതാനം നിര്‍മാണം പൂര്‍ത്തിയായതായിട്ടാണ് വിവരം. മേയ് അവസാനത്തോടെ 20 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കുവനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ഫ്‌ലൈഓവറുകള്‍, പാലങ്ങള്‍, അടിപ്പാത, മേല്‍പാത, ഡ്രെയ്‌നേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1703 കോടി രൂപ ചെലവിലാണ് ദേശീയപാത 66നെ ആറ് വരിപാതയായി മാറ്റുന്നത്. നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
വീട് എന്ന അര്‍ജുന്റെ സ്വപ്‌നത്തിന് തറക്കല്ലിട്ട് ഗണേഷ് കുമാര്‍ എം എല്‍ എ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരിയായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. കമുകും ചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗമായ സുനിത രാജേഷ് അര്‍ജുന്റെ കാര്യം എം എല്‍ എയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഒരു കുട്ടിയുണ്ടെന്നും അവന് അമ്മ മാത്രമാണ് ഉള്ളതെന്നും പഠനത്തില്‍ അര്‍ജുന്‍ മിടുക്കനാണെന്നും സുനിത പറഞ്ഞതോടെയാണ് ഗണേഷ് കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കുമെന്നും വീട് നല്‍കുമെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് ഗണേഷ് പാലിച്ചിരിക്കുകയാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മം അദ്ദേഹം നിര്‍വഹിച്ചു. നിര്‍മിക്കുവാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ അദ്ദേഹം അര്‍ജുനെ കാണിച്ചു. ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന്…
കേരളത്തിന് വിസ്മയകരമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് സമ്മാനിച്ച വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ മറ്റൊരു പദ്ധതി കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. 145 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിരിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയറാണ് പുതിയ പദ്ധതി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് കീഴിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട് റോഡില്‍ ഭാരത് മാത കോളേജിന് എതിര്‍വശത്ത് 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍. ചിറ്റിലപ്പിള്ളി സ്വകയര്‍ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായു പ്രൊഫഷണല്‍ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വെല്‍നസ് പാര്‍ക്കില്‍ കൊച്ചിയില്‍ താമസിക്കുന്ന എല്ലാ വര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിപാലനം സാധ്യമാകും. രാവിലെ ആറ് മുതല്‍ 9വരെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ലോകോത്തര നിലവാരത്തിലുള്ള ഹെല്‍ത്ത് ക്ലബ്, സൈക്കളിംഗ് ട്രാക്ക്, ജോഗിങ് ട്രാക്ക് എന്നിവയുണ്ട്. ഒരേസമയം പാര്‍ക്കില്‍ 500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കും. സാധാരണക്കാരന് പോലും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ 1,200 രൂപയാണ്…
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രമാണ് ബറോസ്. മോഹന്‍ ലാല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നത് കൊണ്ട് തന്നെ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കി ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന് ചിത്രീകരിക്കാന്‍ പോകുന്ന രംഗം വിശദീകരിച്ച് നല്‍കുന്ന മോഹന്‍ലാലാണ് ദൃശ്യങ്ങളില്‍. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയാണ് ബോറോസ്. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പ് കാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
രാജ്യത്ത് ഇഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ദേശിച്ചത്. കാര്‍ഷിക ഉത്പന്നമായ എഥനോള്‍ കരിമ്പ്, ചോളം എന്നി കാര്‍ഷിക വിളകളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് പെട്രോള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപലിയില്‍ എത്തിക്കുന്നത്. വാഹനങ്ങളില്‍ പെട്രോളിനൊപ്പം മോട്ടോര്‍ സ്പിരിറ്റായ എഥനോള്‍ കലര്‍ത്തുന്നതോടെ മലിനീകരണം കുറയ്ക്കുവാന്‍ സാധിക്കും. രാജ്യത്ത് എഥനോള്‍ നിര്‍മക്കുവാന്‍ ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്കും കരിമ്പ് ഉള്‍പ്പെടെ എഥനോള്‍ നിര്‍മിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭിക്കും. രാജ്യത്ത് എഥനോള്‍ കലര്‍ത്തിയ എണ്ണ ഉപയോഗിക്കുന്നതോടെ വലിയ തോതില്‍ വിദേശത്ത് നിന്നും എണ്ണ ഇറക്കുമതി കുറയ്ക്കുവാന്‍ സാധിക്കും. അതേസമയം തിമിഴ്‌നാട് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം പ്രയോജനപ്പെടുത്തുവാനുള്ള നീക്കത്തിലാണ്. ഈ മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനാണ് തമിഴ്‌നാട് തയ്യാറെടുക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ കരിമ്പ് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുവാന്‍ കാരണമാകും. മാറിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിനെ ഹരിത സമ്പദ്…
ഇലട്രിക് ഇരുചക്ര വാഹന വിപണിയില്‍ രാജ്യത്തെ പ്രമുഖ കമ്പനിയായ ഒല 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരിക്കുന്നത്. നിലവില്‍ ഒലയ്ക്കുള്ള ആഗോള നിക്ഷേപകരില്‍ നിന്നും സോവറിന്‍ ഫണ്ടുകള്‍ വഴിയും നിക്ഷേപം സ്വീകരിക്കുവനാണ് ഒല ലക്ഷ്യമിടുന്നത്. നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സാണ് ധനസമാഹരണം നടത്തുക. അടുത്തിടെ ഒല ഇവി ഹബ്ബ് നിര്‍മിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണ പത്രം ഒപ്പിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഒരുങ്ങന്നത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും 2023 ഏപ്രിലിലോടെ 500 എക്‌സ്പീരിയന്‍സ് സെറ്റര്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് ഒലയുടെ കണക്ക് കൂട്ടല്‍. 20,000 യൂണിറ്റാണ് ഒലയുടെ പ്രതിമാസ ഇലക്ട്രിക് വില്പന. ഇലട്രിക് വാഹനത്തിന്റെ സെല്ലുകള്‍ നിര്‍മിക്കുന്നതിലും ഒല ഗവേഷണം നടത്തുന്നുണ്ട്. കൂടാത ഇരുക്ര വാഹനങ്ങളുടെയും കാറുകളുടെയും നിര്‍മാണത്തിലേക്ക് കടക്കുവാനും ഒല പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. നേരിയ വര്‍ധനവ് മാത്രമാണ് കോവിഡ് കേസുകളില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 172 കേസുകളാണ് ഉണ്ടായത്. ആകെ സംസ്ഥാനത്ത് ആക്ടീവായി 1026 കോവിഡ് കേസുകളാണ് ഉള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ദിവസവും സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് കേസുകള്‍ അവലോകനം ചെയ്യുവാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഐസിയു വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടില്ല. പുതിയ വകഭേദം കണ്ടെത്തുവാന്‍ ജിനോമിക് പരിശോധന നടത്തും. കോവിഡ് കൂടുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകളുടെയും മരുന്നുകളും കൂടുതല്‍ സജ്ജമാക്കുവാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. രോഗികളും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുവാന്‍ ഇരിക്കെ ബി ജെ പിക്ക് ഇതുവരെ വിജയിക്കുവാന്‍ സാധിക്കാത്ത കേരളത്തില്‍ ബി ജെ പിയെ വിജയിപ്പിക്കാം എന്ന പ്രസ്താവനയുമായിട്ടാണ് തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ കേരളത്തില്‍ വലിയ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്വാഭാവികമായും പാംപ്ലാനിയുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് കൊണ്ട് കേരളത്തിലെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷപ്പ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന രീതിയിലും വാര്‍ത്തള്‍ പുറത്തുവരുന്നുണ്ട്. കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ എതിര്‍പ്പുമായി വന്നപ്പോള്‍ ബിഷപ്പിനെ പിന്ടുണച്ച് ബി ജെ പിയില്‍ നിന്നും കേന്ദ്ര മന്ത്രി അടക്കം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളം രംഗത്തെത്തി. ബിഷപ്പിന്റെ ആവശ്യം സ്വാഭാവിക റബ്ബറിന് 300 രൂപയായി ഉയര്‍ത്തണം എന്നതാണ്. ഇതിന് ആവശ്യമായ ഇടപെടല്‍ ബി ജെ പി നടത്തിയാല്‍ ബി ജെ പിയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാം എന്ന്…