Author: Updates

93 കാരിയായ ലോട്ടറി വില്‍പ്പനക്കാരി ദേവയാനിയമ്മയെ യുവാവ് കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ ദേവയാനിയമമയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശിയാണ് ദേവയാനിയമ്മ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യുവാവ് ദേവയാനിയമ്മയെ പറ്റിച്ചത്. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേര്‍ സഹായവുമായി എത്തി. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേവയാനിയമ്മയെ സഹായിക്കുവാന്‍ സന്തോഷ് പണ്ഡിറ്റ് എത്തിയത്. തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ അവര്‍ക്ക് സഹായം എത്തിക്കുവാന്‍ സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ദേവയാനിയമ്മയ്‌ക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവെച്ചു. കള്ളനോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച 93കാരിയായ ദേവയാനിയമ്മയെ കോട്ടയം മുണ്ടക്കയത്ത് എത്തി സന്ദര്‍ശിച്ചുവെന്നും. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും ചെറിയ സഹായം ചെയ്യുവാനും സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നിരവധി പേര്‍ സഹായവുമായി എത്തിയതോടെ ലോട്ടറിക്കച്ചവടം ആരംഭിച്ചിരിക്കുകയാണ് ദേവയാനിയമ്മ. കള്ളനോട്ട് നല്‍കി 4,000 രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. ഇവര്‍ എരുമേലിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നടന്ന് വരുന്ന വഴിയാണ് പറ്റിക്കപ്പെട്ടത്. 100 ടിക്കറ്റുകളാണ്…

Read More

ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍ തന്നെ ഈ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ബഹിരാകാശ വന്‍ ശക്തി രാജ്യങ്ങളുടെ മുഖ്യലക്ഷവുമാണ്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ബഹിരാകാശത്ത് ഉണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ബഹിരാകാശ മാലിന്യത്തെ സ്‌പേസ് ഡെബ്രി അഥവാ സ്‌പെയ്‌സ് ജങ്ക് എന്നു വിളിക്കുന്നു. 1957 ല്‍ സോവിയേറ്റ് യൂണിയന്‍ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത് മുതല്‍ അമേരിക്കയും ബഹിരാകാശ മത്സരത്തിലേക്ക് എത്തി. പിന്നീട് ലോകം കണ്ടത് സാങ്കേതിക വിദ്യയുടെ വലിയ വളര്‍ച്ചതന്നെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്ടങ്ങളും. ഉപയോഗ ശൂന്യമായ റോക്കറ്റുകളുമാണ് ബഹിരാകാശമാലിന്യങ്ങള്‍ കൂടുതലും. ഈ മാലിന്യത്തെ നീക്കുകയെന്നത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. ഇത്തരം ഒരു ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. ലേസറുകളും ബഹിരാകാശത്തെ…

Read More

സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ ലോക ശ്രദ്ധ നേടുകയാണ് കേരളത്തില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ സന്ദിത്ത് തണ്ടാശേരിയുടെ നേതത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവാള്‍ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക്ക് ബോട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ കേരളത്തില്‍ നിന്നും ലോക ശ്രദ്ധയിലേക്ക് ഉയരുന്നത്. രാജ്യത്തെ ആദ്യ സോളാര്‍ ഫെറി ബോട്ടായ ആദിത്യ ജലഗതാഗത വകുപ്പിന് നിര്‍മിച്ച് നല്‍കിയതും സന്ദിത്താണ്. ഇപ്പോള്‍ നവാള്‍ട് മത്സ്യബന്ധന ബോട്ടുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഒറ്റച്ചാര്‍ജിംഗില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ ആറ് പേര്‍ക്ക് ജോലി ചെയ്യുവാന്‍ സാധിക്കും. രണ്ട് ടണ്‍ വരെ മത്സ്യം സംഭരിക്കുവാന്‍ ശേഷിയുള്ള ബോട്ടിന്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഈ ബോട്ടിന് സ്രാവ് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. ഈ ബോട്ടുകളുടെ പരീക്ഷണ ഓട്ടം കടലില്‍ തുടരുകയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി കമ്പനികളാണ് സ്രവിനെ നായി നവാള്‍ടുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇതില്‍ സിംഗപ്പൂര്‍ മുതല്‍…

Read More

സാങ്കേതിക വിദ്യയുടെ വിപ്ലവകാലത്ത് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ മീഡിയ സ്ഥാപനമായ ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു പിതിയ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അവതാരകയെ അവതരിപ്പിച്ചത്. സന എന്ന് പേരില്‍ അറിയപ്പെടുന്ന എ ഐ അവതാരിക ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ആജ് തക് ചാനലിലാണ് സന പ്രവര്‍ത്തിക്കുക. ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സന മനോഹരമായി തന്നെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത,നിരവധി ഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിയത്. ചാനല്‍ ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക. ചാനലിന്റെ പ്രേക്ഷകരോട് സന സംവദിക്കുന്ന ഒരു പരിപാടിയും ചാനലിലുണ്ട്. ഒപ്പം എല്ലാ ദിവസത്തെയും പ്രധാന വാര്‍ത്തകള്‍ സന അവതരിപ്പിക്കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തിലാണ് സനയുടെ പ്രവര്‍ത്തനം. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യകള്‍…

Read More

മലപ്പുറം. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുവാനായി രണ്ട് വര്‍ഷം നീട്ടി വളര്‍ത്തിയ തന്റെ മുടി മുറിച്ച് നല്‍കി ആറാം ക്ലാസ് വിദ്യാര്‍ഥി. കാട്ടമുണ്ട ഈസ്റ്റ് സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഇതിഹാസ് അലിയാണ് മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി മാതൃകയായത്. നടുവത്ത് പുത്തന്‍കുന്നില്‍ ചുങ്കത്ത് ഷനവാസിന്റെയും ലീനുവിന്റെയും മകനാണ് ഇതിഹാസ് അലി. ഇതിഹാസ് കോഴിക്കോട് ഫറൂക്കിലെ ഹെയര്‍ ഡൊണേഷന്‍ സെന്ററിലാണ് മുടി നല്‍കിയത്. കൊവിഡ് കാലത്ത് കുട്ടി വീട്ടില്‍ ഇരുന്നപ്പോള്‍ കണ്ട സിനിമകളിലും പിന്നീട് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിഹാസ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. വീട്ടില്‍ നിന്നും ഇതിഹാസിന് വലിയ പിന്തുണ കൂടെ ലഭിച്ചതോടെ രണ്ട് വര്‍ഷം ഇതിനായി മുടി വളര്‍ത്തുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ജൂമൈലയാണ് മുടി നന്നായി കഴുകി ചീകി വൃത്തിയാക്കി കൊടുത്തിരുന്നത്. സഹോദരങ്ങളായ ഇല്‍ഹാം, ഐതിഹ് എന്നിവരും ഇതിഹാസിന് പിന്തുണ നല്‍കി. മുടി വളര്‍ത്തിയതോടെ രാവിലെ ചീകി…

Read More

കോട്ടയം. അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. കെ എസ് ആർ ടി സിയുടെ മല്ലപ്പള്ളി ഡിപ്പോയിലുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റാണ് ശനിയാഴ്ച യാത്രക്കാരിയെ രക്ഷിക്കുവാൻ ആംബുലൻസായത്. യാത്രക്കാരിയെ കൂറെ ദൂരം തിരികെ ഓടിയാണ് കെ എസ് ആർ ടി സി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. കെ എസ് ആർ ടി സി ബസ് ഡ്രൈവർ കെ കെ പ്രസാദ്, കണ്ടക്ടർ സി ജുബിൻ എന്നിവരാണ് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായത്. കോട്ടയത്തു നിന്നും വടക്കഞ്ചേരിക്ക് ടിക്കറ്റെടുത്ത ദമ്പതിമാരിൽ വനിത രാവിലെ 10.30ഓടെ ഛർദിക്കുകയും പിന്നീട് അബോധാവസ്ഥയിലെക്ക് പോകുകയുമായിരുന്നു. ഭാര്യയ്ക്ക് കൃത്രിമശ്വാസം നൽകുവാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാൾ ഭാര്യയുടെ പേര് വിളിച്ച് കരയുന്നത് കണ്ട് കണ്ടക്ടർ ജുബിൽ ഡ്രൈവറായ പ്രസാദിനെ വിവരം അറിയിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകൾ എന്നറിഞ്ഞ് ഓടിയെത്തിയ ഡ്രൈവർ പ്രസാദും കണ്ടക്ടർ ജുബിനും ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. വഴിയരികിലെ ഒരു ക്ലിനിക്കിൽ…

Read More

പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമായിരുന്നു കൊച്ചി കപ്പല്‍ ശാല രാജ്യത്തിന്റെ അഭിമാനമായിമാറിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നീറ്റില്‍ ഇറക്കുമ്പോള്‍ കപ്പല്‍ നിര്‍മാണ ചരിത്രത്തിലെ വലിയ അധ്യായമാണ് കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിചേര്‍ത്തത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇന്ന് ലോകത്തിലെ വന്‍ ശക്തികള്‍ക്ക് വരെ കപ്പലുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കപ്പല്‍ നിര്‍മിക്കുവാനുള്ള കരാര്‍ സ്വന്താക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്. നെതര്‍ലാഡ്‌സില്‍ നിന്നുള്ള സാംസ്‌കിപ്പ് എന്ന കമ്പനിക്കായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മ്മിക്കുവാനുള്ള കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് ലഭിച്ചത്. കമ്പനിക്കായി രണ്ട ചരക്ക് ഹൈഡ്രജന്‍ കപ്പലുകളാണ് നിര്‍മിക്കുന്നത്. ഈ കപ്പലുകളില്‍ 365 കണ്ടെയ്‌നറുകള്‍ വഹിക്കുവാന്‍ ശേഷിയുണ്ടാകും. 550 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി നെതര്‍ലന്‍ഡ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. പൂര്‍ണമായും മലിനീകരണ വിമുക്തമായ ഹൈഡ്രജന്‍ കപ്പലുകളില്‍ ആദ്യത്തെ കപ്പല്‍ 2025ഓടെ പുറത്തിറക്കും. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കപ്പലിന് ഡീസല്‍ ജനറേറ്റർ കൂടിയുള്ള ഹൈബ്രിഡ്…

Read More

കേരളത്തില്‍ ലഭ്യത വളരെ കുറഞ്ഞ എന്നാല്‍ വലിയതോതില്‍ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കൂണാണ് ബട്ടണ്‍ കൂണ്‍. സാധാരണയായി കേരളത്തില്‍ ചിപ്പിക്കൂണാണ് കൂടുതലും കൃഷി ചെയ്തുവരുന്നത്. എന്നാല്‍ ബട്ടണ്‍ കൂണ്‍ കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കോട്ടയം മോനപ്പിള്ളി സ്വദേശിയായ ജോര്‍ജും കുടുംബവും. കേരളത്തിലേക്ക് ഊട്ടിയില്‍ നിന്നുമാണ് ബട്ടണ്‍ കൂണ്‍ പ്രഥാനമായും എത്തുന്നത്. കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകളാണ് മുഖ്യമായും ബട്ടണ്‍ കൂണിന്റെ ഉപഭോക്താക്കള്‍. കേരളത്തില്‍ ഇതിന്റെ കൃഷി വളരെ കുറവാണ് കാരണം 15 ഡിഗ്രി താപനിലയില്‍ വേണം കൃഷി നടത്തുവാന്‍ ഇതിനായി പ്രത്യേകം സജ്ജീകരിച്ച ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കണം. ദീര്‍ഘകാലം മധ്യപ്രദേശില്‍ ബിസിനസ് ചെയ്തിരുന്ന ജോര്‍ജ് തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് കൃഷി എന്ന ആശയം മനസ്സില്‍ ഉദിക്കുന്നത്. തുടര്‍ന്ന് കൃഷിയെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ച ജോര്‍ജ് കൂണ്‍ കൃഷിയിലേക്ക് എത്തുകയായിരുന്നു. ഇരു നിലകളിലായ സജ്ജീകരിച്ചിരിക്കുന്ന ഷെഡിലാണ് ജോര്‍ജ് കൃഷി ചെയ്യുന്നത്. ഏകദേശം 2,000 ബെഡുകള്‍ ഈ ഷെഡില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂണ്‍ കൃഷിയില്‍ മുമ്പ് മുന്‍പരിചയം…

Read More

പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപിച്ചുകൊണ്ട് പാട്ടു പാടുന്നത് ആരോഗ്യത്തിനു ഹാനികരമല്ലെന്നു മാത്രമല്ല പലപ്പോഴും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. (ഗ്ലാസില്‍ ഒഴിച്ചിരിക്കുന്നത് കള്ളോ റമ്മോ വിസ്‌കിയോ ജിന്നോ എന്തായാലും). അതുകൊണ്ടു തന്നെ മലയാള സിനിമകളിലുമുണ്ട് മദ്യപിച്ചു പാടുന്ന ഒട്ടേറെ രസികന്‍പാട്ടുകള്‍. അക്കൂട്ടത്തിലേയ്ക്കാണ് റിലീസിനു തയ്യാറെടുക്കുന്ന ജവാനും മുല്ലപ്പൂവും എന്ന സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ ചിത്രത്തിലെ ഗാനം ജിങ്ക ജിങ്ക ജിങ്കാലേ എത്തിയിരിക്കുന്നത്. യുട്യൂബിലുള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കുന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീതസംവിധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന തിരക്കഥാകൃത്തായ സുരേഷ് കൃഷ്ണയും. നാടന്‍പാട്ടിന്റെ ഈണവും രചനാരീതിയുമാണ് ഗാനത്തെ പോപ്പുലറാക്കിയ മറ്റൊരു ഘടകം. നവാഗതനായ രഘു മേനോനാണ് സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ സംവിധാനം ചെയ്തിരിക്കുന്നത്. ജയശ്രീ…

Read More

ന്യൂഡല്‍ഹി. ബ്രഹ്‌മപുരം മലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്‌മപുരത്ത് സംഭവിച്ച ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 500 കോടിയുടെ പിഴ ഈടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസ് എടുത്തത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മോശം ഭരണമാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തുന്നു. ട്രൈബ്യൂണല്‍ ചെയര്‍പേര്‍സണ്‍ എകെ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കൂടെ സാന്നിധ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചത്. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജസ്റ്റിസ് എകെ ഗോയല്‍ പറഞ്ഞു. തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് അതില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കില്ലെന്നും…

Read More