Author: Updates
മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഭിനയിച്ച മീന തന്റെ സിനിമ ജീവിതം തുടങ്ങിയിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മീന തന്റെ സിനിമ ജീവിതം 40 വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിപാടിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തായിരുന്നു മുഖ്യാതിഥി. മീനയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് രജനികാന്ത് അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ എല്ലാ വമ്പന്‍ ഹിറ്റുകളായിരുന്നു. പരിപാടിയില്‍ പങ്കെടുക്കവെ രജനികാന്തിനോട് മീനയുടെ മകള്‍ നൈനിക തന്റെ ഒരു ആഗ്രഹം പറഞ്ഞു. അങ്കിള്‍ തനിക്ക് ഒരു ഉമ്മ തരാമോ എന്നാണ് നൈനിക ചോദിച്ചത്. പിന്നീട് നൈനികയെ ചേര്‍ത്ത് നിര്‍ത്തുകയാണ് സൂപ്പര്‍ സ്റ്റാര്‍ ചെയ്തത്. മീനയുടെ ആറാം വയസ്സിലായിരുന്നു ആദ്യ ചിത്രം. ആ സിനിമയില്‍ രജനികാന്തായിരുന്നു നായകന്‍. ബാലതാരമായി സിനിമയില്‍ എത്തിയ മീന 45ലേറെ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായി എത്തി. മനസ്സറിയാതെ എന്നി ചിത്രങ്ങളിലും മീന ബാലതാരമായി അഭിനയിച്ചിരുന്നു. തമിഴ്…
കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടിത്തത്തെ തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് മലീനികരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ബരിത ട്രിബ്യൂണലിലാണ് മലീനികരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്ത് നിക്ഷേപിക്കരുതെന്നാണ് ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. ഇത്തരം മാലിന്യങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണം. വീട്ടില്‍ നിന്നും സാനിറ്ററി പാഡുകള്‍ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ പ്രത്യേക ശേഖരിച്ച് എളംകുളത്ത് പ്രവര്‍ത്തിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലാറ്റുകളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തണമെന്നും. റോഡിലേക്ക് മാിന്യം വലിച്ചെറിയുന്ന രീതി മാറ്റുവാന്‍ മുഴുവന്‍ സമയ നിരീക്ഷണം നടത്തണെമെന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നു. അതേസമയം ബ്രഹ്‌മപുരത്തെ ബയൊ മൈനിംഗ് പൂര്‍ണ പരാജയമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. തിപിടിത്തത്തിന്റെ ഉച്ചരവാദിത്തം കൊച്ചി നഗരസഭയിക്കാണെന്നും സമിതി വ്യക്തമാക്കുന്നു. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും ലംഘിച്ചാണ്…
തമിഴിലും തെലുങ്കിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി കീര്‍ത്തി ഉയര്‍ന്നിരിക്കുകയാണ്. കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നത് പതിവാണ്. ഇപ്പോള്‍ കീര്‍ത്തിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജസ്റ്റ് ഫോർ ഫണ്‍ എന്ന അടിക്കുറിപ്പോടെ കീര്‍ത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ പലപ്പോഴും നാടന്‍ ലുക്കില്‍ എത്തുന്ന കീര്‍ത്തിയുടം ഗ്ലാമര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം സാരിയിലാണ് കീര്‍ത്തി കൂടുതല്‍ സുന്ദരിയെന്ന് ആരാധകര്‍ പറയുന്നു. പഴയ കീര്‍ത്തിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. നാനി നായകനാകുന്ന ദസറയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. മലയാളത്തില്‍ വാശിയാണ് കീര്‍ത്തി അവസാനമായി അഭിനയിച്ച ചിത്രം. വിവിധ ഭാഷകളില്‍ നിന്നായി നിരവധി ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങുവാന്‍ ഇരിക്കുന്നത്.
ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്തെ വലിയ ശക്തിയായ ഇന്ത്യ ബഹിരാകാശ വിനോദ സഞ്ചാര മേഖലയിലേക്കും എത്തുന്നു. 2030 ഓടെ ഇന്ത്യക്കാരുടെ ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്നാണ് ഇസ്‌റോ കരുതുന്നത്. സുരക്ഷിതമായി ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്ത് എത്തുവാന്‍ സാധിക്കുന്ന പുനരുപയോഗിക്കാവുന്ന മൊഡ്യൂള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ഏകദേശം 6 കോടി രൂപ ചിലവ് വരുന്ന യാത്രയ്ക്ക് 2030ഓടെ ഇന്ത്യക്കാര്‍ക്ക് സാധിക്കും. ലോകത്ത് നിരവധി കമ്പനികള്‍ ഇതിനോടകം ബഹിരാകാശ ടൂറിസത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരം കമ്പനികളുമായി മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്‌റോ. വളരെ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് റോക്കറ്റും മനുഷ്യരെ വഹിക്കുന്ന പേടകവും തയ്യാറാക്കുന്നത്. 15 മിനിറ്റായിരിക്കും ബഹിരാകാശ സഞ്ചാരിക്ക് ബഹിരാകാശത്ത് കഴിയുവാന്‍ സാധിക്കുക.
ചൈനയുടെ കുത്തക വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തെക്ക് ഇന്ത്യയും. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടര്‍ നിര്‍മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഇലോട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് ഇന്ന് ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്. ലോകത്ത് ചൈന സൃഷ്ടിക്കുന്ന ഭീഷണികൂടെ കണക്കിലെടുത്ത് ചൈനയില്‍ നിന്നും സെമികണ്ടക്ടര്‍ നിര്‍മാണം ഇന്ത്യയിലേക്ക് എത്തിക്കുവനാണ് ശ്രമിക്കുന്നത്. മാറിവരുന്ന ആഗോള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ചിപ്പുകളുടെ പ്രധാന്യം മനസ്സിലാക്കിക്കൊണ്ട് സെമികണ്ടക്ടര്‍ നിര്‍മാണത്തിന് ഇന്ത്യയും അമേരിക്കയും ധാരണപത്രത്തില്‍ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചു. ചിപ്പുകളുടെ നിര്‍മാണം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് 10 ബില്യണ്‍ ഡോളറിന്റെ പാക്കേജ് 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. ഒപ്പം സെമികണ്ടക്ടര്‍ നിര്‍മാണത്തിനായി യൂണിറ്റുകള്‍…
തിരുവനന്തപുരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെ ഏകോപിതമായ പ്രവര്‍ത്തനമാണ് ബ്രഹ്‌മപുരത്ത് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീ പൂര്‍ണമായും മാര്‍ച്ച് 13ന് അണച്ചു. 2000 അഗ്നി ശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിവഫന്‍സ് വൊളിന്റിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. തിപിടിത്തം ഉണ്ടായപ്പോള്‍ മുതല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മാര്‍ച്ച് മൂന്നിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. ആരോഗ്യ തദ്ദേശ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനിള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായം തളര്‍ത്താത്ത സൗന്ദര്യത്താല്‍ ആരെയും വിസ്മയിപ്പിച്ച നടിയാണ് തൃഷ കൃഷ്ണന്‍. മലയാളത്തിലും തെലുങ്കിലും തമിഴ്‌ലും അടക്കം നിരവധി മികച്ച സിനിമകളില്‍ തൃഷ അഭിനയിച്ചു കഴിഞ്ഞു. 20 വര്‍ഷമായി തിഴിലെ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ. ഓടുവില്‍ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലാണ് തൃഷ എത്തിയത്. തൃഷയെക്കുറിച്ചുള്ള എല്ലാ വര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. ഇപ്പോള്‍ തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോട്ടിവേഷണല്‍ സ്പീക്കറും സംവിധായകനുമായ എ എല്‍ സൂര്യ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ എ എല്‍ സൂര്യ വെളുപ്പെടുത്തിയത്. ഇതിന് മുമ്പ് തൃഷയെക്കുറിച്ചു വിക്രം, വിജയ് എന്നിവരെക്കുറിച്ചും ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. തൃഷയെക്കുറിച്ച് എ എല്‍ സൂര്യ പറയുന്നത് ഇങ്ങനെ. തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട ആവശ്യം തനിക്കില്ല. ഭീമ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ താനാണ് തൃഷയെ കൊണ്ടുപോയി വിട്ടിരുന്നത്. തൃഷയുടെ ഭര്‍ത്താവാണ് താന്‍. വഴിയിലൂടെ…
രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി മഹാരാഷ്ട്രയിലെ സതാറ സ്വദേശിയായ സുരേഖ യാദവ്. ഇന്ത്യന്‍ റെയില്‍ വേയിലെ സുരേഖയുടെ ജീവിതം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 1988-ല്‍ രാജ്യത്തെയും എഷ്യയിലെയും ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന ഖ്യാതി സുരേഖയെ തേടി എത്തി. തിങ്കളാഴ്ച സുരേഖ നേടിയത് അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്ന ആദ്യ വനിതയെന്ന നേട്ടമാണ്. 450 കിലോമീറ്ററില്‍ അധികം ദൂരം വരുന്ന സി എസ് എം ടി മുതല്‍ സോലാപുര്‍ സ്റ്റേഷന്‍ വരെയാണ് സുരേഖ ട്രെയിന്‍ ഓടിച്ചത്. മാര്‍ച്ച് 13ന് സോലാപുര്‍ സ്റ്റേഷനില്‍ നിന്നും കൃത്യസമയത്ത് പുറപ്പെട്ട ട്രെയിന്‍ അഞ്ചുമിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. സുരേഖ വന്ദേഭാരത് ഓടിച്ചവിവരം റെയില്‍ വേ മന്ത്രി അശ്വനി വൈഷ്ണവും പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സതാറ സ്വദേശിയായ സുരേഖ 1988ലാണ് ലോക്കോ പൈലറ്റായി ഇന്ത്യന്‍ റെയില്‍ വേയില്‍ ജോലിക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കിയതിന്…
ചലച്ചിത്രം നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ബെംഗളൂരുവിലാണ് വിവാഹം നടന്നത്. ദീപശ്രീയാണ് വധു. ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മലയാള സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ വിവാഹത്തിന് എത്തിയിരുന്നു. രാഹുല്‍ മാധവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ ആശംസകളുമായി എത്തി. മലയാള സിനിമ ലോകത്തു നിന്നും സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ബാദുഷ, നരേന്‍, സൈജു കുറുപ്പ് എന്നിവരും പങ്കെടുത്തു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം രാഹുലിന് ആശംസകള്‍ നേര്‍ന്നു.ബാക്കോക്ക് സമ്മര്‍ എന്നി സിനിമയിലൂടെയാണ് രാഹുല്‍ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മെമ്മറീസ്, കടുവ, പപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രസംഗത്തിന് പിന്നാലെ വിമര്‍ശനവുമായി എത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നല്‍കി സുരേഷ് ഗോപി. വോട്ട് ലക്ഷ്യമാക്കിയല്ല താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മത്സരിക്കുവാന്‍ ഉദേശിക്കുന്നത് തൃശൂരാണ്, എന്നാല്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വയനാട്ടിലും ഇടുക്കിയിലുമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത് വോട്ട് ലക്ഷ്യമാക്കി മാത്രമാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ആര് ഉന്നയിച്ചാലും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനമോ ചാരിറ്റി പ്രവര്‍ത്തനമോ നിര്‍ത്തില്ലെന്നും അങ്ങനെ ആരെങ്കിലും അത്തരത്തില്‍ കരുതുന്നുണ്ടെങ്കില്‍ അത് അതിമോഹമല്ല വ്യാമോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കിട്ടിയ ചെറിയ പണമെല്ലാം ചാരിറ്റിക്കായി നല്‍കി. ‘ഇതെല്ലാം വിളിച്ച് പറഞ്ഞ് നടക്കുന്നുവെന്ന് പറയുന്ന ചില അവന്‍മാരുണ്ട്. അതിനകത്ത് പൊട്ടുന്നവന്മാര്‍. ചാരിറ്റി രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയപ്പെടുന്നവര്‍. താന്‍ രാജ്യസഭയില്‍ എം പിയായിരുന്ന കാലത്ത് ലഭിച്ച ശമ്പളവും ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനും അടക്കം ചാരിറ്റിക്കായി…