Author: Updates
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീ പിടിത്തം മൂലം വലിയ തോതിലുള്ള വായു മലിനീകരണമാണ് സംഭവിച്ചിരിക്കുന്നത്. ബ്രഹ്‌മപുരത്തെ വിഷപ്പുക കൊച്ചി നഗരത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. മറിച്ച് എറണാകുളം ജില്ലയുടെ സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കും വായുമലിനീകരണം എത്തുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാരകമായ പല രോഗങ്ങള്‍ക്കും കാരണമാക്കുന്ന വസ്ഥുക്കളാണ് ബ്രഹ്‌മപുരത്ത് കത്തിയത്. ഈ വര്‍ഷത്തെ ആദ്യത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ വേനല്‍ മഴ ലഭിക്കുന്ന സമയങ്ങളില്‍ പുറത്തിറങ്ങുത്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ലഭിക്കുന്ന വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതാലായിരിക്കും. 2022 ഓഗസ്റ്റ് മുതല്‍ കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടയുടെ കണക്ക് പ്രകാരം രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 50 പോയിന്റാണ് എന്നാല്‍ കൊച്ചിയില്‍ ഇത് 300 പോയിന്റാണെന്നത് വലിയ വിപത്താണ്. മനുഷ്യരെ മാത്രമല്ല…
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സി സി ടി വി ക്യാമറകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് സി സി ടി വി ക്യാമറകളുടെ വില്‍പന നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച പരാതി കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് നല്‍കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ എത്രയും വേഗത്തില്‍ വേണമെന്നും ചൈനീസ് സി സി ടി വി കളുടൈ ഉപയോഗം രാജ്യത്ത് നിരോധിക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഇത്തരം ചൈനീസ് സി സി ടി വികള്‍ക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക് അയക്കുവാന്‍ സാധിക്കും. മുന്‍പ് ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മാതൃകയില്‍ രാജ്യത്ത് ചൈനീസ് സി സി ടി വികളുടെയും നിരോധനം നടപ്പാക്കണമെന്നാണ് ആവശ്യം. ചൈനീസ് ക്യാമറുകളുടെ നിരോധനം നടപ്പാക്കിയാല്‍ അത് രാജ്യത്തെ…
കര്‍ണാടകയിലെ മാണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റന്‍ റോഡ് ഷോ. മൈസൂരു- ബെംഗളൂര്‍ അതിവേഗപാത രാജ്യത്തിന് സമര്‍പ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് റോഡ് ഷോ നടത്തിയത്. റോഡ് ഷോയിക്കായി മാണ്ഡ്യ തിരിഞ്ഞെടുത്തിലും ബി ജെ പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കര്‍ണാടകയില്‍ മേയ് മാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ കര്‍ണാടകയില്‍ ബി ജെ പിയുടെ എതിരാളികളായ ജി ഡി എസിന്റെ ശക്തി കേന്ദ്രത്തില്‍ തന്നെ ബി ജെ പി ശക്തി പ്രകടനം നടത്തിയിരിക്കുകയാണ്. അതേസമയം മാണ്ഡ്യയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത് വലിയ സ്വീകരണമാണ്. റോഡിന്റെ ഇരുവശത്തും നിറഞ്ഞുനിന്ന ജനം പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്തു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദി ഈ വര്‍ഷം ആറാം തവണയാണ് സംസ്ഥാനത്ത് എത്തുന്നത്. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ചു. 8,172 കോടി രൂപ ചിലവിട്ടാണ് അതിവേഗപാത നിര്‍മിച്ചത്. നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തില്‍ സാക്ഷ്യം വഹിക്കുന്നതില്‍ യുവാക്കള്‍…
ബെംഗളൂരു. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ ബി ജെ പിയുടെ അഭിമാന പദ്ധതിയായ ബെംഗളൂരു മൈസൂരു അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തുറക്കും. ബെംളരുവില്‍ നിന്നും മൈസൂരുവിലേക്ക് 75 മിനിറ്റുകൊണ്ട് യാത്ര ചെയ്യുവാന്‍ ഈ പാതയിലൂടെ സാധിക്കും. 10 വരികളുള്ള അതിവേഗ പാത നിര്‍മിക്കുവാന്‍ 8172 കോടി രൂപയാണ് ചെലവ് വന്നത്. 118 കിലോമീറ്റര്‍ വരുന്ന പാതയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികളാണ് നടപ്പാക്കുക. അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാത നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പാതയിലെ ടോള്‍ പിരിവ് 14ന് ശേഷം ആരംഭിക്കും. വേഗത കുറഞ്ഞ ഇരുചക്രവാഹനങ്ങള്‍ ഓട്ടോറിക്ഷ എന്നിവയ്ക്ക് പാതയില്‍ പ്രവേശനം ഉണ്ടാകില്ല. അതിവേഗ പാത തുറക്കുന്നതിന് മുമ്പ് ബെംഗളരുവില്‍ നിന്നും മൈശൂരുവിലേക്കു യാത്ര ചെയ്യുവാന്‍ 3 മണിക്കൂര്‍ സമയം വേണ്ടിവന്നിരുന്നു. ഇതാണ് 75 മിനിറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നത്. പുതിയ അതിവേഗ പാത കേരളത്തിനും…
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. സീരിയലുകളിലൂടെ മികച്ച പ്രടനം നടത്തിയ അഞ്ജന പിന്നീട് സിനിമകളിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും അഞ്ജന തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്ന് ചോദ്യത്തിനും അഞ്ജന മറുപടി നല്‍കുന്നു. ഒരു റീയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ് എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്നും ആരെയെങ്കിലും കാത്തിരിക്കകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് മറുപടി നല്‍കിയ അഞ്ജന നല്ല ഒരു തേപ്പ് കിട്ടിയെന്ന് പറയുന്നു. ആ പ്രണയം വിവാഹം വരെ എത്തിയിരുന്നു. എന്നാല്‍ വിവാഹക്കാര്യം ഒന്നും വിചാരിച്ചത് പോലെ നടന്നില്ല. അയാളുടെ സ്വഭാവം കുറച്ച് കച്ചറയാണ്. അങ്ങനെ ആ വ്യക്തി തേച്ചു പോയി എന്ന് അഞ്ജന പറയുന്നു. താന്‍ വിവാഹ വിരോധി അല്ലെന്നും ഏതെങ്കിലും ഒരു ഹതഭാഗ്യവാന്‍ സമയമാകുമ്പോള്‍ വരുമെന്നും അഞ്ജന പറയുന്നു. വിവാത്താവളത്തില്‍ വെച്ച് ചാരായം കടത്തി എന്ന് പറഞ്ഞ് പിടിച്ച സംഭവവും…
ഇന്ത്യയില്‍ നിന്നും പ്രവാസികളായി എത്തി വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെക്കുറിച്ച് അറിയുവാന്‍ സാധിച്ചത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും ശേഖരിച്ച വിവരമാണിത്. കുവൈത്ത്, ഒമാന്‍ എന്നി രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 483 ഇന്ത്യക്കാരാണെന്ന് വിവരം. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ പകുതിയില്‍ അധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് കുവൈറ്റിലാണ്. പത്ത് സ്ത്രീകള്‍ ഉള്‍പ്പടെ 428 പേര്‍ കുവൈത്ത് ജയിലില്‍ കഴിയുന്നുണ്ട്. ഒമാന്‍ ജയിലില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ 55 പേരാണുള്ളത്. പ്രധാനമായും സാമ്പത്തിക ക്രമക്കേട്, അക്രമം, കൊലപാതകം, മയക്കുമരുന്ന് ഇടപാട് എന്നീ കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കുന്നവരാണ് ഇന്ത്യക്കാരില്‍ കൂടുതലും. ശിക്ഷിക്കപ്പെടുന്നവരില്‍ അണ്‍സ്‌കില്‍ഡ് ലേബര്‍ വിസകളില്‍ വിദേശത്തേക്ക് പോകുന്നവരാണെന്നും പുറത്ത് വന്ന വിവരങ്ങളില്‍ വ്യക്തമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. സംസ്ഥാനം തിരിച്ചുള്ള…
കേരത്തില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സ് 12 ലക്ഷം ഡോളറിന്റെ നിക്ഷേപം നേടി. കേരളത്തില്‍ തൃശൂരാണ് ഇന്‍കര്‍ റോബോട്ടിക്‌സിന്റെ ആസ്ഥാനം. പ്രാരംഭ ഘട്ട വെഞ്ച്വര്‍ ക്യാപിറ്റലായ എ എച്ച് കെ വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രീ സീരീസ് ധനസമാഹരണ റൗണ്ടില്‍ വലിയ നേട്ടം കൈവരിക്കുവാന്‍ ഇന്‍കര്‍ റോബോട്ടിക്‌സിന് സാധിച്ചത്. റോബോട്ടിക്‌സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യൂക്കേഷന്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സ് 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സില്‍ 80 ജീവനക്കാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 10 കോടിയുടെ നിക്ഷേപം സാങ്കേതിക വിദ്യയുടെ വികസനത്തിനും ഇന്‍കര്‍ റോബോട്ടിക്‌സിന്റെ പരിശീലന ഡെലിവറി പ്ലാറ്റ് ഫോം കൂടുതല്‍ ശക്തിപ്പെടുത്തുവാനും ഈ ഫണ്ടിം കമ്പനിയെ സഹായിക്കും. റോബോട്ടിക്‌സില്‍ സമഗ്രമായ പഠനാനുഭവം പ്രാപ്തമാക്കുന്നതിനായി നിര്‍മിച്ച ആദ്യ ട്രെയിനിംഗ് റോബോര്‍ട്ടായ ഒള്‍ട്ടണ്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശാസ്ത്ര പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന…
കൊച്ചി. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം. ഇത്തരത്തില്‍ അമിതമായ പ്ലാസ്റ്റിക് ഉപയോഗം തന്നെയാണ് കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിലും സംഭവിച്ചത്. ആറ് അടിയോളം താഴ്ചയില്‍ പ്ലാസ്റ്റിക് കൂടിക്കിടക്കുന്നതിനാല്‍ തി അണയ്ക്കുവാന്‍ ഒഴിക്കുന്ന വെള്ളം അടിയിലേയ്ക്ക് ഇറങ്ങുന്നില്ല. അടിയിലെ കനല്‍ കെടാത്തതാണ് വലിയ തോതില്‍ വിഷപ്പുക കൊച്ചി നഗരത്തെ മൂടുവാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതിയായിരുന്നു കേരളത്തിലെ ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം എന്നാല്‍ ആ നിരോധനം ഫലപ്രധമായി നടത്തുവാന്‍ പിന്നീട് സര്‍ക്കാരിന് സാധിച്ചില്ല. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇന്നും കേരളത്തില്‍ ആവശ്യത്തിന വാങ്ങുവാന്‍ കഴിയും. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഇതര സംസ്ഥാന ലോബികള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ പൂര്‍ണമായും ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം നിര്‍ത്തിയെങ്കിലും രഹസ്യമായി കേരളത്തില്‍ പുറത്തുനിന്നും നിരോധിത വസ്തുക്കള്‍ എത്തുന്നു. തമിഴ്‌നാട്, കര്‍ണാടക,…
കാസര്‍കോട് മൂലത്തറ സ്വദേശിയായ എം അരുണാക്ഷി ഒരു സംരംഭം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ തന്റെ സംരംഭക യാത്ര ആരംഭിക്കുമ്പോ വിമര്‍ശനങ്ങളും നിരസിക്കലുമയിരുന്നു ആദ്യം, എന്നാല്‍ പിന്നീട് അങ്ങോട്ട് കണ്ടത് വിജയിത്തിന്റെ നാള്‍വഴികളാണ്.തുടക്കത്തില്‍ തന്നെ ബാങ്കുകള്‍ വായ്പ നിരസിച്ചു. നിരവധി ആളുകള്‍ അരുണാക്ഷിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ സംരംഭം എന്ന സ്വപ്നത്തിലേക്കയായിരുന്നു അരുണാക്ഷിയുടെ യാത്ര. 2021ല്‍ കാഞ്ഞങ്ങാടിനടുത്ത് അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തലയിണയും മെത്തയും നിര്‍മിക്കുന്ന ‘വി ഫ്‌ളവേഴ്‌സ്’ എന്ന ചെറിയ യൂണിറ്റില്‍ തുടങ്ങിയ അരുണാക്ഷിയുടെ കഥ ഇന്ന് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. അന്ന് നിരുത്സാഹപ്പെടുത്തിയവര്‍ തന്നെ അരുണാക്ഷിയെ അഭിമാനത്തോടെ കാണുന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. പ്രാദേശിക വിപണിയില്‍ വില്‍പന തുടങ്ങിയ വി ഫ്‌ളവേഴ്‌സ് ഇന്ന് സംസ്ഥാനത്തിന് പുറത്തേക്കും എത്തിയിരിക്കുകാണ്. ഇന്ന് അരുണാക്ഷിയുടെ കമ്പനിയുടെ വിറ്റ് വരവ് 1.5 കോടിയിലധികം വരും. ഇപ്പോള്‍ കൂടുതല്‍ വിപണികള്‍ കീഴടക്കുവാനുള്ള തയ്യാറെടുപ്പിലാണ് അരുണാക്ഷിയും സംഘവും. തുടക്കത്തില്‍ പ്രാദേശിക വിപണിയാണ് ലക്ഷ്യം…
കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെ സംശയത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴില്‍ വരുമെന്ന കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളിപ്പിക്കല്‍ തടയല്‍ നിയമത്തിന് കീലിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട വ്യാപാരത്തിലെ എക്‌സ്‌ചേഞ്ചുകള്‍, വാലറ്റ് ദാതാക്കള്‍ എന്നിവരെല്ലാം നിയമത്തിന് കീഴില്‍ വരും. അതേസമയം വെര്‍ച്വല്‍ സമ്പാദ്യങ്ങളുടെ ഉമസ്ഥാവകാശം സംബന്ധിച്ച നിര്‍വചനം കേന്ദ്രസര്‍ക്കാര്‍ പിരിഷ്‌കരിച്ചു. ഇത് ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് പോസിറ്റീവായിട്ടാണ് കാണുന്നത്. ഡിജിറ്റല്‍ ആസ്തികളുടെ മേല്‍നോട്ടം കര്‍ശനമാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റവും പി എം എല്‍ എ നിയമത്തിന് കീഴില്‍ വരും. വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പി എം എല്‍ എ നിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള വിജ്ഞാപനം ഈ മേഖലയെ അംഗീകരിക്കുന്നതിനുള്ള നല്ല ചുവടുവെപ്പായിട്ടാണ് കാണുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.