Author: Updates
കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ബാലയുടെ ഭാര്യ എലിസബത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായി എന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ബാലയെ വിഷമിപ്പിച്ചെന്നും എല്ലാവരോടും താനിക്ക് കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്ന് പറയുവാന്‍ പറഞ്ഞുവെന്നും എലിസബത്ത് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. ബാല ശക്തനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇതുപോലുള്ള അടിയന്തര ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം അദ്ദേഹം ശക്തമായി തിരിച്ചെത്തും. ഇത്തവണയും അദ്ദേഹം ശക്തനായി തിരിച്ചെത്തും നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് പറഞ്ഞു. ബാല ആശുപത്രിയിലായതോടെ നിരവധി പേര്‍ അദ്ദേഹത്തെ കാണുവാന്‍ എത്തുന്നുണ്ട്. സിനിമ മേഖലയിലെ സുഹൃത്തുക്കളും മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബാലയുടെ സഹോദരന്‍ സംവിധായകന്‍ ശിവ ബാലയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. ബാലയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കാര്‍ഷിക മേഖലയില്‍ വിത്യസ്തരായ നിരവധി സംരംഭകരാണ് ഉയര്‍ന്ന് വരുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും കാര്‍ഷകരെ സഹായിക്കുവാനുള്ള ചെറിയ റോബോര്‍ട്ടുമായി എത്തിയിരിക്കുകയാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രിന്‍സ് മാമ്മന്‍. ഫ്രീമാന്‍ റോബോര്‍ട്ടിസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ പ്രിന്‍സ് കര്‍ഷകര്‍ക്കായി മണ്ണ് ഉഴുതുമറിക്കുവാനും കള പറിക്കുവാനും കഴിയുന്ന ചെറു റോബോര്‍ട്ടിനെയാണ് വികസിപ്പിച്ചിരിക്കുന്നത്. ത്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോര്‍ട്ടിന് കര്‍ഷകരുടെ മിത്രമാകുവാന്‍ സാധിക്കും. വെള്ളായിണിയിലെ കാര്‍ഷിക കോളേജില്‍ ടെസ്റ്റിംഗ് വിജയിച്ച ത്രൈവ് വിപണിയില്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രിന്‍സ്. റോബോട്ടിന്റെ വികസനത്തിനും ഗവേഷണത്തിനും ഫണ്ടിന്റെ ദൗര്‍ലഭ്യം ആദ്യം പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതിനെ എല്ലാം മറികടന്നാണ് ഫ്രീമാന്‍ റോബോര്‍ട്ട്‌സ് മുന്നോട്ട് പോയത്. ഗവേഷണത്തിന്റെ ഓരോഘട്ടത്തിലും പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് കര്‍ഷകര്‍ക്ക് നല്ല ഒരു സുഹത്തായിമാറുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് പ്രിന്‍സ് പറയുന്നു. നിലവില്‍ മേക്കേഴ്‌സ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രിന്‍സ് പറയുന്നു. കമ്പനിയുടെ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.…
ചെന്നൈ. മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയ ചിത്രമാണ് നാടോടിക്കാറ്റ്. മലയാളികള്‍ക്ക് മറക്കുവാന്‍ കഴിയാത്ത ഈ ചിത്രത്തിലെ ഒരു രംഗമാണ് വില്ലന്‍ കഥാപാത്രമായ പവനായി. ചിത്രത്തിലെ ഏറ്റവും രസകരമായ സീനുകളില്‍ ഒന്നായിരുന്നു പവനായിയും മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘടനം. ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് ചെന്നൈയിലെ അണ്ണാ ഗനര്‍ ടവര്‍ പാര്‍ക്കിലാണ്. 12 വര്‍ഷമായി ഈ ടവറില്‍ ആര്‍ക്കും പ്രവേശനമില്ലായിരുന്നു. കാരണം പവനായി മാതൃകയില്‍ പലരും ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണ് കാരണം. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടവര്‍ പൊതുജനത്തിനായി തുറന്ന് കൊടുക്കുകയാണ്. അകടം ഒഴിവാക്കുന്നതിന് എല്ലാ നിലകളിലും ഗ്രില്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇത് കൂടെ പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ ടവര്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. 12 നിലകളിലുള്ള ഈ ടവറിലാണ് ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘട്ടനത്തിന് ശേഷം തഴേക്ക് വീഴുന്നതായി കാണിക്കുന്നത്. ചെന്നൈയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി ടവറില്‍…
വളരെ വിത്യസ്തമാണ് കോഫിയുടെ ലോകം. വിവിധ തരത്തില്‍ വൈവിധ്യം നിറഞ്ഞ രുചികളാല്‍ സമ്പന്നമാണ് കോഫി. നമ്മളില്‍ എത്ര പേര്‍ക്കറിയാം ലോകത്തില്‍ കോഴി മേക്കര്‍മാര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടെന്ന്. അത്തരത്തില്‍ കോഫി മേക്കര്‍മാര്‍ക്കിയി നടത്തുന്ന ഒളിബിക്‌സാണ് വേള്‍ഡ് ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നതാകട്ടെ ഒരു മലയാളിയും. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജസീം അബ്ബാസാണ് ആ മലയാളി. ഗ്രീസിലെ ഏഥന്‍സിലാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ്. ജൂണിലാണ് മത്സരം. ബംഗളൂരില്‍ നടന്ന നാഷണല്‍ ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ ജസീമിന്റെ സിഗ്നേച്ചര്‍ കോഫി 63 മത്സരാര്‍ഥികളെ പിന്തള്ളി ബെസ്റ്റ് സിഗ്നേച്ചര്‍ അവാര്‍ഡ് നേടിയിരുന്നു. ഈ വിജയം നേടുന്ന ആദ്യ മലയാളിയാണ് കണ്ണൂര്‍ സ്വദേശിയായ ഈ 30 കാരന്‍. ജൈവ വസ്തുക്കള്‍ മാത്രം ചേര്‍ത്താണ് സിഗ്നേച്ചര്‍ കോഫി ജസീം ഉണ്ടാക്കുന്നത്. കോഫിയോട് വലിയ താല്‍പര്യം ഒന്നും കാണിക്കാതിരുന്ന ജസീം രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവിലെ കോഫി ഷോപ്പില്‍ കുടിച്ച കോഫി വീട്ടില്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ്…
പോലീസ് ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഘട്ടമാണ് കായികക്ഷമതാ പരീക്ഷ. പോലീസ് ജോലിക്ക് മാത്രമല്ല അർധസൈനിക, സൈനിക ജോലികളുടെ എല്ലാം പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കായികക്ഷമതാ പരീക്ഷ വിജയിക്കുക എന്നത്. വ്യക്തമായ പരീശീലനം ലഭിക്കേണ്ടത് കായികക്ഷമതാ പരീക്ഷ വിജയിക്കാൻ വളരെ അത്യാവിശമായ ഘടകമാണ്. എഴുത്ത് പരീക്ഷ വിജയിക്കുന്നതിനേക്കാൾ പ്രയാസമാണ് കായിക ക്ഷമതാ പരീക്ഷ വിജയിക്കുവാൻ. ഉദ്യോഗാർത്ഥികളുടെ ജീവിത ശൈലിയും പരിശീലനവും കഠിന പ്രയത്നവും എല്ലാം കായികക്ഷമതാ പരീക്ഷയുടെ വിജയത്തിന് ആവശ്യമാണ്. സമൂഹത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി, അവർക്ക് നല്ലൊരു ജീവിത മാർഗം കണ്ടെത്തുവനായി സൗജന്യമായി 13 വർഷമായി കായിക പരിശീലനം നൽകുന്ന അധ്യാപകനാണ് കാട്ടാക്കട സ്വദേശിയായ ഫ്രാങ്ക്ളിൻ. 23 വർഷമായി കായിക അധ്യാപകനായി ജോലി ചെയ്തു വരുകയാണ് ഫ്രാങ്ക്ളിൻ. തുടക്കത്തിൽ കോഴിക്കോട് ഓക്‌സീലിയം സ്‌കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഫ്രാങ്കിളിൻ കുട്ടികൾക്കായി സൗജന്യ പരീശീലനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പക്കൽ…
കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. തീപിടിത്തം സ്വാഭാവികമാണോ മനുഷ്യനിര്‍മിതമാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് നിര്‍ദേശിച്ചു. തിപിടിത്തിന് പിന്നാലെ നഗരത്തില്‍ വിഷപ്പുക നിറഞ്ഞ സംഭവത്തില്‍ ഹൈക്കോടതിക്ക് കൃത്യമായ മറുപടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയില്ല. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്ത് നടപടിയാണ് സ്വീകരിച്ചത് ശനിയാഴ്ച പുറത്തിറങ്ങിയപ്പോഴും ശ്വാസം മുട്ടിയെന്ന് ജഡ്ജി പറഞ്ഞു. നഗരത്തില്‍ വലിയ തോതില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചപ്പോള്‍ സിസിടിവി സ്ഥാപിച്ചുവെന്ന് കോര്‍പറേഷന്‍ മറുപടി നല്‍കി. ജൂണ് ആറിനകം മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം നിരീക്ഷണത്തിനായി അമിക്കസ് ക്യൂറിയെ നിയമിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയെന്നും കോടതി അറിയിച്ചു. കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്…
2011-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്റോ വിക്ഷേപിച്ച ഉപഗ്രഹം ചൊവ്വാഴ്ച നിയന്ത്രണവിധേയമായി സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നു. കാലാവസ്ഥാ പഠനത്തിനായി വിക്ഷേപിച്ച മേഘാ ട്രോപിക്സ്-1 എന്ന ഉപഗ്രഹമാണ് നിയന്ത്രണ വിധേയമായി തിരിച്ചിറക്കുന്നത്. ഉപഗ്രഹത്തിന്റെ സഞ്ചാര പഥം കുറച്ച് വൈകുന്നേരം 4.30 നും 7.30നും ഇടയില്‍ പസിഫിക് സമുദ്രത്തിലെ മുന്‍കൂട്ടി നിശ്ചയിച്ച മേഖലയില്‍ ഉപഗ്രഹത്തെ തിരിച്ചിറക്കുവനാണ് ഇസ്റോ പദ്ധതിയിടുന്നത്. മേഘാ ട്രോപിക്സ്-1 870 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിന് 300 കിലോമീറ്ററിലേക്ക് താഴ്ത്തിയ ശേഷം പലതവണ ഭൂമിക്ക് ചുറ്റം കറക്കി ദൂരം കുറച്ച് കൊണ്ടുവന്നാണ് സമുദ്രത്തില്‍ ഇടിച്ചിറക്കുക. നിലവില്‍ 15 കിലോഗ്രം ഇന്ധനം ഉപഗ്രഹത്തില്‍ ബാക്കിയുണ്ട്. മുമ്പും പല രാജ്യങ്ങളും ഉപഗ്രഹം തിരിച്ചിറക്കിയിട്ടുണ്ടെങ്കുലും അത് ആ രീതിയില്‍ നിര്‍മിച്ചതായിരുന്നു. എന്നാല്‍ മേഘാ ട്രോപിക്സ്-1ന്റെ തിറിച്ചിറക്കലിലെ വെല്ലുവിളിയും ഇത് തന്നെയാണ്. ബഹിരാകാശ മാലിന്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തിരിച്ചിറക്കുവാന് ഇസ്റോ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്റോ റിസാറ്റ് 2 ഉപഗ്രഹം…
ബ്രഹ്‌മപുരം പുകയുമ്പോള്‍ ഇടതുമുന്നണിയിലും തര്‍ക്കം; കരാര്‍ കമ്പനിക്കായി വഴിവിട്ട നീക്കമെന്ന് സി പി ഐ
കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പുകയുമ്പോള്‍ എല്‍ ഡി എഫിലും പ്രതിസന്ധി രൂക്ഷം. മാലിന്യ സംസ്‌കരണ കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സി പി ഐ പറയുന്നത്. മാലിന്യ സംസ്‌കരണ വിഷയത്തില്‍ സി പി ഐയ്ക്ക് കടുത്ത എതിര്‍പ്പാണ്. ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ നടത്തിപ്പ് പുതിയ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ സി പി ഐ എതിര്‍ത്തിരുന്നു. പുതിയ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. എല്‍ ഡി എഫില്‍ സി പി എം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകുകയാണെന്ന് സി പി ഐ പറയുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുവാന്‍ കൊച്ചി കോര്‍പറേഷന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്. നിലവില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിക്ക് തന്നെ മാലിന്യ സംസ്‌കരണം നീട്ടി നല്കുവാനുള്ള ഗൂഢാലോചനയാണോ തീപിടിത്തം എന്നും സി പി ഐ സംശയിക്കുന്നു. വലിയ തോതില്‍ വിമര്‍ശനം ഉയരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍…
ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ആര്‍ജെഡി നേതാവുമായ റാബ്രി ദേവിയുടെ വീട്ടില്‍ സി ബി ഐ പരിശോധന. റെയില്‍ വേ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്ത കേസിലാണ് സി ബി ഐ പരിശോധന നടത്തുന്നത്. കേസില്‍ റാബ്രി ദേവിയെ സി ബി ഐ ചോദ്യം ചെയ്യുകയാണ്. ലാലു പ്രസാദ് യാദവ് റെയില്‍ വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നത്. റെയില്‍ വേയില്‍ ജോലി വാഗ്ദാനം ചെയ്ത്കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തതിന് ലാലു പ്രസാദ് യാദവ്, റബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവര്‍ ഉള്‍പ്പെടെ 14പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ യാദവിന്റെ അസിസ്റ്റന്റ് ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ പരിശോധനയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളോട് മാര്‍ച്ച് 15ന് കോടതിയില്‍ ഹാജരാകുവാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള ഒരാള്‍ ഒഴികയുള്ള…
ന്യൂഡല്‍ഹി. മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ കരിങ്കോടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകയെ പുരുഷ പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞ സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന്. മുണ്ടിക്കല്‍താഴം ജംക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലശ്ശേരിയെയാണ് പുരുക്ഷ പോലീസ് തടഞ്ഞത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് മാര്‍ച്ച് 9ന് കേരളത്തിലെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്പേഴ്സന് രേഖ ശര്‍മ വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും ഇത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നതെന്നും മഹിള മോര്‍ച്ച ട്വീറ്റ് ചെയ്തിരുന്നു.