Author: Updates

ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടാത്തവര്‍ ചുരുക്കമാണ്. ചിലര്‍ അത്തരം സാഹചര്യങ്ങളില്‍ കാലിടറി വീഴുമ്പോള്‍ ചിലര്‍ അതിനെ അവസരമാക്കിമാറ്റി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അത്തരത്തില്‍ യാതനകളെ വിജയമാറ്റിയ ഒരു വനിതയുടെ ജീവിതമാണ് ഇനി പറയുന്നത്. ലിസ ജോണ്‍സണ്‍ എന്നാണ് ആ വനിതയുടെ പേര് വിവാഹമോചനവും പിന്നീട് 36 ലക്ഷം രൂപ കടവും ഉണ്ടായിരുന്ന ലിസയ്ക്ക് ഇന്ന് സ്വന്തമായി സ്വകാര്യ വിമാനവും 165 കോടിയുടെ ആസ്തിയുമാണുള്ളത്. ഇരട്ടക്കുട്ടികളുടെ മാതാവായ ലിസ ഇംഗ്ലണ്ടിലെ ബെഡ്‌ഫോഷെയര്‍ സ്വദേശിയാണ്. വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെ ലിസയ്ക്ക് വലിയ കടബാധ്യതയും ഉണ്ടായി. ജീവിതം മുന്നോട്ട് പോകാന്‍ സാധിക്കാതെ പ്രയാസപ്പെട്ടു. അതേസമയം ലിസ പിതാവിനൊപ്പം ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ലിസ അക്കാലത്ത് മറ്റുള്ളവര്‍ ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മറ്റുള്ളവരില്‍ നിന്നും സമ്മര്‍ദ്ദവും പരിഹാസങ്ങളും മാത്രമായിരുന്നു ലിസയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. 27 വയസ്സില്‍ ലിസ നിയമ ബിരുദം നേടി. പിന്നീട് മികച്ച ശമ്പളത്തിന് ജോലി ലഭിച്ചു. പിന്നീട് വിവാഹം കഴിച്ചു ലിസ.…

Read More

ന്യൂഡല്‍ഹി. കേരളത്തില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് പഞ്ചിമ ബംഗാളില്‍ 30 സീറ്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയില്‍ 16 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും ബിഹാറില്‍ 2019 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ മികച്ച പ്രകടനം നടത്തുന്ന ബിജെപി 12 സീറ്റ് വരെ ലഭിക്കും. ആന്ധ്രാപ്രദേശില്‍ 18 സീറ്റ് ലഭിക്കും. തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എന്‍ഡിഎയ്ക്ക് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള ഭൂരിപക്ഷം 2014 മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി ഇക്കാര്യം ചെയ്തില്ല. ഒരിക്കലും നടപ്പാക്കുവാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറയുന്നത് മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളുടെ യാത്രകളാണ് മുടങ്ങിയത്, ഒപ്പം കമ്പനിക്ക് സംഭവിച്ചതാകട്ടെ വലിയ നഷ്ടങ്ങളും. എന്താണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത്?. പൊതു മേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ സ്വകാര്യ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന് കീഴില്‍ എത്തിയതിനെ തുടര്‍ന്ന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണ് ജീവനക്കാരുടെ സമരത്തിന് കാരണം. ഇപ്പോല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പണി മുടക്കിയ ജീവനക്കാരില്‍ പലരും 15 മുതല്‍ 20 വര്‍ഷം വരെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു വന്നവരാണ്. അതായത് എയര്‍ ഇന്ത്യ പൊതുമേഖല സ്ഥാപനമായിരുന്ന കാലം മുതല്‍ ജോലി ചെയ്തിരുന്നവര്‍. പൊതുമേഖലയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പണിമുടക്ക് ഇടയ്ക്ക് സംഭവിച്ചിരുന്നു. എന്നാല്‍ ഇത് ആരും അത്ര കാര്യമായി എടുക്കുകയോ, ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ പണി മുടക്കിയ ജീവനക്കാരുടെ പണി പോയി. നിലവില്‍ 2500 പേരാണ് കാബിന്‍ഡ ക്രൂവായി എയര്‍ ഇന്ത്യ…

Read More

ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു. കരിപ്പൂരില്‍ നിന്നുമാത്രം 1200 പേരാണ് നിരാശയോടെ വീട്ടിലേക്ക് തിരികെ മടങ്ങിയത്. സമരം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ കുവൈത്ത്, ദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വ്യാഴ്ച മാത്രം അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം ബുധനാഴ്ച മാത്രം 1200 പേര്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ മടങ്ങി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചിരുന്നു.

Read More

ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങള്‍ തള്ളി റഷ്യ. സംഭവുമായി ബന്ധപ്പെട്ട് അമേരിക്ക വിശ്വാസയോഗ്യമായ വിവരങ്ങളോ തെളിവോ പുറത്തുവിട്ടിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ വ്യക്താവ് മരിയ സഖറോവ വ്യക്തമാക്കി. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും റഷ്യന്‍ വിദേശകാര്യ വ്യക്താവ് ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ കേവല അറിവ് പോലും ഇല്ലാതെയാണ് അമേരിക്ക ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യ ഒരു രാജ്യമെന്ന് പോലും കരുതാതെ ആഭ്യന്തര കാര്യങ്ങലില്‍ തലയിടുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റഷ്യ ആരോപിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക് തെളിവില്ല.

Read More

ഇടുക്കി ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലേക്ക് അവക്കാഡോ കൃഷിയും വ്യാപിക്കുന്നു. പതിവായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന നാണ്യ വിളകകള്‍ക്ക് പുറമെയാണ് അവക്കാഡോ കൃഷിയും ഹൈറേഞ്ചിലേക്ക് എത്തിയിരിക്കുന്നത്. അവക്കാഡോ പഴത്തിന്റെ ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 വരെയാണ് വില. ഹൈറേഞ്ചില്‍ കര്‍ഷകര്‍ നാണ്യ വിളകളുടെ വില തകര്‍ച്ച നേരിട്ടതോടെയാണ് കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് അവക്കാഡോ മരങ്ങളും ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷമായി അവക്കാഡോ ഈ മേഖലയില്‍ കൃഷി ചെയ്ത് വരുന്നു. കേരളത്തില്‍ മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് അവക്കാഡോ പഴങ്ങളുടെ വിളവെടുപ്പ്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി കൂടുതലായി നടക്കുന്നത്. അവക്കാഡോ മലയോര പ്രദേശങ്ങളില്‍ കൂടുതലായി കൃഷി ചെയ്യാന്‍ സാധിക്കുന്ന ഫല വൃക്ഷമാണ്. അതേസമയം മരത്തില്‍ കായ് നില്‍ക്കുമ്പോള്‍ തന്നെ തൈ മുളയ്്ക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. അവക്കാഡോ പോഷക സമൃദ്ധമായ പഴമാണ്. സലാഡ്, ജ്യൂസ് എന്നിവയില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. ഹൈറേഞ്ചില്‍ നിന്നും കൊച്ചിയിലേക്കാണ് അവക്കാഡോ…

Read More

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി പുറത്തിറക്കി. നീലയും ഓറഞ്ചും നിറത്തിലുള്ളതാണ് പുതിയ ജഴ്‌സി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജഴ്‌സി ഗ്രൗണ്ടിലേക്ക് എത്തിക്കുന്നതാണ് വീഡിയോ. അതേസമയം പുതിയ ജഴ്‌സി ധരിച്ചുള്ള ടീമിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം മലയാളി സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ കാരണം. ഇത്തവണ ട്വന്റി 20 ലോകകപ്പ് നടക്കുന്നത് യുഎസിലും വെസ്റ്റിന്‍ഡീസിലുമാണ്. ജൂണ്‍ 2ന് കാനഡയും യുഎസും തമ്മിലാണ് ആദ്യമത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസിനും കാനഡയ്ക്കും എതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.

Read More

ഉഷ്ണതരംഗം മനുഷ്യനും മറ്റു ജീവികള്‍ക്കും മണ്ണിനും വിളകള്‍ക്കും മാത്രമല്ല ചെടികള്‍ക്കും സൂര്യഘാതമേല്‍ക്കും. മനുഷ്യനെ പോലെ 36 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് കാര്‍ഷിക വിളകള്‍ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അത്യുഷ്ണം കൂടുതല്‍ കാലം നീണ്ടു നിന്നാല്‍ നാണ്യവിളകളില്‍ കാര്യമായ ദോഷമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഉഷ്ണതരംഗതാപനില നിലനില്‍ക്കുന്നത് വിളകളുടെ അളവും ഗുണവും വലുപ്പവും കുറയാന്‍ ഇത് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ചൂട് അസാധാരണമായി നീളുന്നത് മണ്ണിലെ ജൈവാശം വിഘടിപ്പിച്ച് നശിക്കാന്‍ വഴിയൊരുക്കുമെന്നുമാണ് നിഗമനം. ജീവികളെ പെട്ടന്ന സൂര്യാഘാതം ബാധിക്കുമെങ്കില്‍ ചെടികളെ പതുക്കെയാണ് ഇത് ബാധിക്കുക. ചൂട് കൂടുന്നത് അടിസ്ഥാനവളര്‍ച്ചക്കുവേണ്ട സൂക്ഷാണിക്കള്‍വരെ ഇല്ലാതാക്കുമെന്നത് ദൂരവ്യാപകമായ അപകടമാണ്. ചെടികള്‍ക്ക് ആവശ്യമായ വളവും മറ്റുപോഷകാംശങ്ങളും ലഭ്യമാകുന്നത് ഈ അണുക്കള്‍ വഴിയാണ്. ചൂടില്‍ ജലാംശം കുറയാതിരിക്കാന്‍ ഇലകളിലെ സൂക്ഷ്മ സുഷിരങ്ങള്‍ സ്വയം അടയ്ക്കുന്നതോടെ പ്രകാശ സംശ്ലേഷണം കുറയും. അതേസമയം പൂക്കളിലെ പരാഗണത്തിനുള്ള രേണുക്കളും കീടങ്ങളും ചൂടില്‍ നശിക്കും. വിളകള്‍ക്ക് അളവും ഗുണവും നിറവും കുറ.ുമെന്നതാണ് ഇതുമൂലം സംഭവിക്കുന്നത്.…

Read More

ലോകത്തിലെ അഞ്ചാവത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ ശതകോടീശ്വരനും നിക്ഷേപകനുമായ വാറന്‍ ബഫറ്റ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും തന്റെ നിക്ഷേപ സ്ഥാപനമായ ബെര്‍ക്ഷെര്‍ ഹാത്തവേ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്നും വാറന്‍ ബഫറ്റ് വ്യക്തമാക്കുന്നു. ലോകത്തിലെ വന്‍ ശക്തിയായ ഇന്ത്യയില്‍ ഒട്ടേറെ അവസരങ്ങളാണ് ഉള്ളത്. ഇനിയും പര്യവേഷണം ചെയ്യപ്പെട്ടാത്ത നിരവധി അവസരങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച മാനേജ്‌മെന്റാണ് അവശ്യം. ഇത് ഭാവിയില്‍ വലിയ അവസരങ്ങളായി വളരും. കമ്പനിയുടെ വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ കഴിഞ്ഞ ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ലോകത്തിലെ വന്‍ ശക്തികള്‍ എല്ലാം പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ്. ഓരോ ദിവസവും നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന രംഗത്ത് മുന്നിലാണ് ഇന്ത്യയും അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍. പ്രതിരോധ രംഗത്ത് ആളില്ലാ വിമാനങ്ങളുടെ കാലമാണ് ഇപ്പോള്‍. ഇന്ത്യയും ചൈനയും എല്ലാം ഈ രംഗത്ത് കടുത്ത മത്സരം കാഴ്ച വെക്കുകയും ചെയ്യുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ പത്തിലൊന്ന് വിലയ്ക്ക് ആളില്ലാ ബോംബര്‍ വിമാനം ഇന്ത്യയില്‍ തന്നെനിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ ബഹിരാകാശ കമ്പനിയായ ഫ്‌ലൈയിംഗ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ടെക്‌നോളജി. ഇന്ത്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രിഡേറ്റര്‍ ഡ്രോണികള്‍ക്ക് 250 കോടിയാണ് വില. എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് അവരുടെ വിമാനത്തിന് 25 കോടിക്ക് ലഭിക്കും എന്നാണ്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് ആളില്ലാ വിമാനം എന്നാണ് കമ്പനിയുടെ അവകാശ വാദം. 100 കിലോ ഗ്രാം പേലോഡ് ശേഷിയാണ് വിമാനത്തിനുള്ളത്. കൃത്യമായി വ്യോമാക്രമണം…

Read More