Author: Updates

2011-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്‌റോ വിക്ഷേപിച്ച ഉപഗ്രഹം ചൊവ്വാഴ്ച നിയന്ത്രണവിധേയമായി സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നു. കാലാവസ്ഥാ പഠനത്തിനായി വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന ഉപഗ്രഹമാണ് നിയന്ത്രണ വിധേയമായി തിരിച്ചിറക്കുന്നത്. ഉപഗ്രഹത്തിന്റെ സഞ്ചാര പഥം കുറച്ച് വൈകുന്നേരം 4.30 നും 7.30നും ഇടയില്‍ പസിഫിക് സമുദ്രത്തിലെ മുന്‍കൂട്ടി നിശ്ചയിച്ച മേഖലയില്‍ ഉപഗ്രഹത്തെ തിരിച്ചിറക്കുവനാണ് ഇസ്‌റോ പദ്ധതിയിടുന്നത്. മേഘാ ട്രോപിക്‌സ്-1 870 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിന് 300 കിലോമീറ്ററിലേക്ക് താഴ്ത്തിയ ശേഷം പലതവണ ഭൂമിക്ക് ചുറ്റം കറക്കി ദൂരം കുറച്ച് കൊണ്ടുവന്നാണ് സമുദ്രത്തില്‍ ഇടിച്ചിറക്കുക. നിലവില്‍ 15 കിലോഗ്രം ഇന്ധനം ഉപഗ്രഹത്തില്‍ ബാക്കിയുണ്ട്. മുമ്പും പല രാജ്യങ്ങളും ഉപഗ്രഹം തിരിച്ചിറക്കിയിട്ടുണ്ടെങ്കുലും അത് ആ രീതിയില്‍ നിര്‍മിച്ചതായിരുന്നു. എന്നാല്‍ മേഘാ ട്രോപിക്‌സ്-1ന്റെ തിറിച്ചിറക്കലിലെ വെല്ലുവിളിയും ഇത് തന്നെയാണ്. ബഹിരാകാശ മാലിന്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തിരിച്ചിറക്കുവാന്‍ ഇസ്‌റോ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്‌റോ റിസാറ്റ് 2 ഉപഗ്രഹം…

Read More

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പുകയുമ്പോള്‍ എല്‍ ഡി എഫിലും പ്രതിസന്ധി രൂക്ഷം. മാലിന്യ സംസ്‌കരണ കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സി പി ഐ പറയുന്നത്. മാലിന്യ സംസ്‌കരണ വിഷയത്തില്‍ സി പി ഐയ്ക്ക് കടുത്ത എതിര്‍പ്പാണ്. ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ നടത്തിപ്പ് പുതിയ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ സി പി ഐ എതിര്‍ത്തിരുന്നു. പുതിയ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. എല്‍ ഡി എഫില്‍ സി പി എം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകുകയാണെന്ന് സി പി ഐ പറയുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുവാന്‍ കൊച്ചി കോര്‍പറേഷന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്. നിലവില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിക്ക് തന്നെ മാലിന്യ സംസ്‌കരണം നീട്ടി നല്‍കുവാനുള്ള ഗൂഢാലോചനയാണോ തീപിടിത്തം എന്നും സി പി ഐ സംശയിക്കുന്നു. വലിയ തോതില്‍ വിമര്‍ശനം ഉയരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍…

Read More

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ആര്‍ജെഡി നേതാവുമായ റാബ്രി ദേവിയുടെ വീട്ടില്‍ സി ബി ഐ പരിശോധന. റെയില്‍ വേ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്ത കേസിലാണ് സി ബി ഐ പരിശോധന നടത്തുന്നത്. കേസില്‍ റാബ്രി ദേവിയെ സി ബി ഐ ചോദ്യം ചെയ്യുകയാണ്. ലാലു പ്രസാദ് യാദവ് റെയില്‍ വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നത്. റെയില്‍ വേയില്‍ ജോലി വാഗ്ദാനം ചെയ്ത്കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തതിന് ലാലു പ്രസാദ് യാദവ്, റബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവര്‍ ഉള്‍പ്പെടെ 14പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ യാദവിന്റെ അസിസ്റ്റന്റ് ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ പരിശോധനയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളോട് മാര്‍ച്ച് 15ന് കോടതിയില്‍ ഹാജരാകുവാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള ഒരാള്‍ ഒഴികയുള്ള…

Read More

ന്യൂഡല്‍ഹി. മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ കരിങ്കോടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകയെ പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞ സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. മുണ്ടിക്കല്‍താഴം ജംക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലശ്ശേരിയെയാണ് പുരുക്ഷ പോലീസ് തടഞ്ഞത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് മാര്‍ച്ച് 9ന് കേരളത്തിലെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ രേഖ ശര്‍മ വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും ഇത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നതെന്നും മഹിള മോര്‍ച്ച ട്വീറ്റ് ചെയ്തിരുന്നു.

Read More

കൊച്ചി. താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോന്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മുബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും ശ്വേത മേനോന്റെ 57,636 രൂപ തട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 40 പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നും അതില്‍ ശ്വേത മേനോന്റെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. അതേസമയം തട്ടിപ്പിന് ഇരയായത് ശ്വേത മേമന്‍ എന്ന് പേരുള്ള ഒരു സീരിയല്‍ നടിയാണ്. ഇവരുടെ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്വേത മേനോന്റെ പേരിലുള്ള സാദൃശ്യമാണ് തെറ്റായരീതിയില്‍ വാര്‍ത്ത പ്രചരിക്കുവാന്‍ കാരണം. ഫോണിലേക്ക് എത്തിയ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പലര്‍ക്കം പണം നഷ്ടപ്പെട്ടത്. പാന്‍ കാര്‍ഡ് കെവൈസി വിവരങ്ങള്‍ പുതുക്കുവാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം എത്തിയത്. ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു. ലഭിച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ലഭിച്ചവര്‍ക്ക് അവരുടെ…

Read More

ന്യൂഡല്‍ഹി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതോടെയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള അസംസ്‌കൃത എണ്ണയുടെ വ്യാപാരവും വര്‍ധിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത് ഒരു ശതമാനമാണെങ്കില്‍ ഇപ്പോള്‍ 35 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. സര്‍വകാല റെക്കോര്‍ഡിലേക്കാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നത്. ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. മുമ്പ് ഇന്ത്യ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഈ രണ്ട് രാജ്യങ്ങളിലെ ഇറക്കുമതിയിലും കൂടുതലാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും എത്തുന്ന എണ്ണയുടെ അളവ്. കണക്കുകള്‍ പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിലൊന്നും എത്തുന്നത് റഷ്യയില്‍ നിന്നുമാണ്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഇന്ത്യയ്ക്ക് വലിയ ഇളവുകള്‍ നല്‍കുവാന്‍ തയ്യാറായി. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ആരംഭിച്ചത്. മുമ്പ്…

Read More

ഒരു നടന്‍ എന്നതിനപ്പുറം ബാല നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ബാലയെ കണ്ട് സഹായം തേടുന്നവര്‍ ആരായാലും അദ്ദേഹം അവരെ സഹായിക്കുവാന്‍ മുന്നോട്ട് വരാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിരവധി ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ മോളി കണ്ണമാലി. ശ്വാസ തടസത്തെ തുടര്‍ന്ന് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ന്യൂമോണിയ ബാധിച്ചത്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മോളി. മോളിയെ സഹായിക്കുവാന്‍ ബാലയാണ് ആദ്യം മുന്നോട്ട് വന്നത്. ആശുപത്രിയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോളി ആദ്യം ഓടിയെത്തിയതും തന്നെ സഹായിച്ച ബാലയുടെ അടുത്തേയ്ക്കാണ്. മോളിയും കുടുംബവും കാണാന്‍ എത്തിയ വിഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. മരണം വരെ ചേച്ചി എത്തി എന്നാല്‍ ചേച്ചി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ബാല പറയുന്നു. അന്ന് കണ്ടപ്പോള്‍ ചേച്ചി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാന്‍ പറ്റും. എന്നാല്‍…

Read More

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിഷപ്പുക കൊച്ചിയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്. കൊച്ചി നഗരത്തിലെ വായുമലിനീകരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അപകടകരമായ രീതിയിലാണ് വായുമലിനീകരണം വര്‍ധിക്കുന്നത്. 40 മൈക്രോഗ്രാമിന് മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്ന് ഇരിക്കെ 105 മൈക്രോഗ്രാമാണ് നിലവിലെ കൊച്ചിയിലെ വായുമലിനീകരണം. മലിന്യ കേന്ദ്രത്തിലെ വായു പൂര്‍ണമായും നീയന്ത്രിക്കുവനുള്ള പ്രവര്‍ത്തനം നടന്ന് വരുകയാണ്. ബ്രഹ്‌മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടും നിര്‍ദേശിച്ചിരിക്കുന്നത്. തീ പിടിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായിട്ടാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. 110 ഏക്കറോളം വരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ 25 അടിയോളം ഘനത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂടികടക്കുകയാണ്. ഇത്രയും ഘനത്തില്‍ മാലിന്യം കൂടി കിടക്കുന്നതിനാല്‍ എത്ര വെള്ളം ഒഴിച്ചാലും അടിയിലേക്ക് വെള്ളം ഇറങ്ങിപ്പോകില്ല. ഒഴിക്കുന്ന വെള്ളം പൂര്‍ണമായും ആവിയായി പോകുകയാണ് ചെയ്യുന്നത്. അതേസമയം പ്ലാസ്റ്റിക്് അടിയില്‍ നിന്നും പൂര്‍ണമായും കത്തുന്നു. പുക…

Read More

ആലപ്പുഴ. ജില്ലയിലെ ആശുപത്രികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അധികമായി അനുവദിച്ച മരുന്നു വിഹിതം രണ്ട് മാസമായിട്ടും ലഭിച്ചിട്ടില്ല. കൃത്യമായ സമയത്ത് മരുന്നുകള്‍ വീതിച്ച് നല്‍കുന്നതില്‍ ജില്ലാ ഡ്രഗ് വെയര്‍ഹൗസില്‍ ഉണ്ടായ വീഴ്ചയാണ് കാരണം. ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടതോടെ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു എന്നിട്ടും പകുതിയിലേറെ ആശുപത്രികള്‍ക്ക് മരുന്ന് ലഭിച്ചില്ല. സെപ്റ്റംബര്‍ മുതല്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതുകാരണമാണ് കൂടുതല്‍ മരുന്ന് അനുവദിച്ചത്. ആശുപത്രികള്‍ ആവശ്യപ്പെട്ടതിന്റെ 25 ശതമാനം വരെ ലഭ്യതയ്ക്ക് അനുസരിച്ച് നല്‍കുവനായിരുന്നു തീരുമാനം. അതനുസരിച്ച് ജനുവരിയില്‍ ലഭ്യമായ മരുന്നുകളാണ് വിതരംണം ചെയ്യാത്തതെന്നാണ് പരാതി. എന്നാല്‍ മരുന്ന് തരാത്തതിന് ഡ്രഗ് വെയര്‍ഹൗസ് പറയുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കുമാണ് അധിക വിഹിതം അനുവദിച്ചത്. എന്നാല്‍ ജില്ലായക്ക് പ്രത്യേകമായി നിര്‍ദേശമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കേണ്ട ജില്ലാ ഡ്രഗ് വെയര്‍ഹൗസിന്റെ മാനേജര്‍ തസ്തികയിലാകട്ടെ ആളുമില്ല. ആശുപത്രികള്‍ ആവശ്യപ്പെട്ട മരുന്ന് നല്‍കിയെന്നും ബാക്കി അടുത്ത 15നകം നല്‍കുമെന്നും ജില്ലാ ഡ്രഗ്…

Read More

അലഹബാദ്. ഗോഹത്യാ നിരേധനം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. നിരോധനം നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി കോടി വ്യക്തമാക്കി. മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്ന വ്യക്തിക്കെതിരായ ക്രമിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹിന്ദുമതത്തില്‍ പശുവിനെ പുണ്യമായും ദൈവികമായും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിധാനം ചെയ്യുന്നു വെന്നും അതിനാല്‍ നിരോധനം നടപ്പാക്കണമെന്നും കോടതി പറയുന്നു. അതിനാല്‍ പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് പറഞ്ഞു. വേദകാലത്തോളം പഴക്കം ഉള്ളതാണ് പശുവിനെ ആദരിക്കുന്ന രീതിയെന്നും കോടതി പറയുന്നു. പശുവിനെ കൊല്ലുന്നവര്‍ ശരീരത്തില്‍ രോമം ഉള്ളിടത്തോളം കാലം നരകത്തില്‍ പോകുമെന്നും കോടതി പറഞ്ഞു. രാജ്യത്ത് പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമതത്തിലെ ദൈവങ്ങളും പശുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ പശു ഏറ്റവും വിശുദ്ധമാണെന്നും വിധിയില്‍ കോടി പറയുന്നു. ഹര്‍ജി കോടതി തള്ളി. സിആര്‍പിസി വകുപ്പ് 482…

Read More