Author: Updates
ന്യൂഡല്‍ഹി. കോണ്‍ഗ്രസും സിപിഎമ്മും തിപ്രി മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് ത്രിപുരയില്‍ തുടര്‍ഭരണം നേടിയ ബി ജെ പിക്ക് സംസ്ഥാനത്ത് വനിത മുഖ്യമന്ത്രി വന്നേക്കുമെന്ന് സൂചന. സിപിഎം കോട്ടയായിരുന്ന ധന്‍പുരയില്‍ നിന്ന് വിജയിച്ച കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി മാണിക് സാഹയെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുവനാണ് ബിജെപിയുടെ തീരുമാനം. പ്രതിമാ മുഖ്യമന്ത്രിയയാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിത മുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വനിതകളുടെ വോട്ട് ഉറപ്പിക്കുവാന്‍ പ്രതിമായെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതോടെ ബിജെപിക്ക് സാധിക്കും. കഴിഞ്ഞ 50 വര്‍ഷമായി സിപിഎം കോട്ടയായിരുന്നു ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരിക്കാത്തതിനാല്‍ കൗശിക് ചന്ദയേയാണ് പ്രതിമയ്ക്കെതിരെ മത്സരിച്ചത്. ബിജെപി 32 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 36 സീറ്റ് ലഭിച്ചിരുന്നു. 2019ല്‍ ത്രിപുര വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുമാണ് പ്രതിമാ…
ന്യൂഡല്‍ഹി. കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മിഥ്യാധാരണ തകര്‍ക്കും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതുപോലെ കേരളത്തിലും സാധിക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചത്. ഇത് ഇവര്‍ ഒരു പോലെയാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബി ജെ പി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ബി ജെ പിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നു. ഗോവയ്ക്ക് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ വിജയ രഹസ്യം ത്രിവേണിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകരും ബി ജെ പിയുടെ വിജയ…
ഇടുക്കി. കേരളത്തില്‍ കൃഷി നഷ്ടമാണെന്ന് അഭിപ്രായപ്പെടുന്ന പലരും ഉണ്ട്. എന്നാല്‍ കൃഷിയെ ലാഭത്തില്‍ എത്തിക്കുവാന്‍ മറ്റ് വഴികള്‍ തേടുന്ന കര്‍ഷകരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ മികച്ച വരുമാനം നേടുന്ന കര്‍ഷകനാണ് ഇരട്ടിയാല്‍ വെട്ടിക്കാമറ്റത്ത് സോജി ചാക്കോ. ഫാം ടൂറിസത്തിലൂടെയാണ് സോജി നേട്ടം കൊയ്യുന്നത്. സോജിയുടെ കൃഷിത്തോട്ടത്തില്‍ തെങ്ങില്‍ കയറി കുരുമുളക് പറിക്കുവാനും കൃഷിപ്പണി ചെയ്യുവാനും വിദേശ സഞ്ചിരികള്‍ എത്തുന്നു. സോജിയുടെ കൃഷിത്തോട്ടത്തില്‍ കേരളത്തിലെ കൃഷി രീതികള്‍ വിദേശികള്‍ക്ക് പഠിക്കുവാനും അത് ചെയ്തു മനസ്സിലാക്കുവാനും അവസരം നല്കുന്നു. സമ്മിശ്ര കൃഷിയില്‍ വിജയം നേടിയ സോജിയുടെ കൃഷി രീതികള്‍ ഓണ്‍ലൈനിലൂടെ മനസ്സിലാക്കിയാണ് ഹോംസ്റ്റേ ബുക്ക് ചെയ്ത് സഞ്ചിരികള്‍ കേരളത്തിലേക്ക് പറന്ന് എത്തുന്നത്. നാല് വര്‍ഷം മുമ്പാണ് സോജി ഹോംസ്റ്റേ ആരംഭിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുറച്ച് കാലം നിര്‍ത്തി വെച്ചെങ്കിലും ഇപ്പോള്‍ വീണ്ടും ആരംഭിച്ചു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി പേരാണ് സോജിയുടെ കൃഷി തോട്ടത്തില്‍ എത്തുന്നത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി…
തിരുവനന്തപുരം. സംസ്ഥാനത്തെ സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിക്കായി ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികള്‍ രൂപീകരിക്കും. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പരാതി ലഭിച്ചാല്‍ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. സംസ്ഥാനത്ത് 10 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതി ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാ തല സമിതി പരിശോധിക്കും. അതേസമയം 10 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളും ജില്ലാ കമ്മിറ്റിയില്‍ നിന്നും ലഭിക്കുന്ന അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും. സംസ്ഥാന സമിതിയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടര്‍ കണ്‍വീനറുമാണ്. ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് സിവില്‍ കോടതിക്ക് തുല്യമായ അധികാരം ഉണ്ട്. സേവനം നല്കാന് നിയുക്തനായ ഉദ്യോഗസ്ഥന്…
ന്യൂഡല്‍ഹി. മേഘാലയയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ ബി ജെ പിയുടെ പിന്തുണ തേടി എന്‍ പി പി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ. ബി ജെ പിയുടെ പിന്തുണ തേടി അദ്ദേഹം അമിത് ഷായെ വിളിച്ചു. എന്‍ പി പിക്ക് 26 സീറ്റുകളിലാണ് വിജയിക്കുവാന്‍ സാധിച്ചത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. മേഘാലായയില്‍ ബി ജെ പിക്ക് രണ്ടു സീറ്റുകളില്‍ വിജയിക്കുവാന്‍ സാധിച്ചു. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ എന്‍ പി പിക്ക് ബി ജെ പിക്ക് പുറമെ മറ്റ് കക്ഷികളുടെയും പിന്തുണ വേണം. നേരത്തെ സഖ്യമായിരുന്ന യു ഡി പിയുടെ പിന്തുണയും സാങ്മയ്ക്ക് ലഭിക്കും. 11 സീറ്റുകളാണ് യു ഡി പിയ്ക്ക് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസും തൃണമൂല്‍കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ വിജയിച്ചു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് എന്‍ പി പി ബിജെപി സഖ്യം ഉപേക്ഷിച്ചത്.
ആത്മവിശ്വാസത്തോടെ ത്രിപുരയിലും നാഗാലാന്‍ഡിലും ബി ജെ പി അധികാരത്തിലേക്ക്; മേഘാലയയില്‍ സഖ്യസര്‍ക്കാര്‍
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബി ജെ പി നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. 2024-ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി ജെ പി ലക്ഷ്യം വെയ്ക്കുന്ന വമ്പന്‍ വിജയത്തിന്റെ ദൂരം കുറയ്ക്കുവാനും ഈ വിജയം ബി ജെ പിക്ക് ശക്തി നല്‍കും. ത്രിപുരയില്‍ ബി ജെ പിയും സി പി എം- കോണ്‍ഗ്രസ് സഖ്യവും തിപ്ര മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്നാണ് ബി ജെ പി തുടര്‍ഭരണം നേടിയത്. അതേസമയം സി പി എം തകര്‍ന്നടിയുന്ന കാഴ്ചയാണ് ത്രിപുരയില്‍ കാണുവാന്‍ സാധിച്ചത്. എന്നാല്‍ സഖ്യത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കുകയും ചെയ്തു. ത്രിപുരയില്‍ 32 സീറ്റുകള്‍ നേടിയാണ് ബി ജെ പി തുടര്‍ഭരണം നേടിയത്. എന്നാല്‍ ഈ വിജയത്തിലും ബി ജെ പിക്ക് ചിന്തിക്കുവാനും തെറ്റ് തിരുത്തുവാനും ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 സീറ്റില്‍ വിജയിച്ച ബി ജെ പി 32ല്‍ ഒതുങ്ങിയത് തന്നെ…
തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്കുവാന് ഇല്ലാതെ കടം വാങ്ങുന്ന സര്‍ക്കരാണ് ഇപ്പോള്‍ അനാവശ്യ ചിലവുകള്‍ക്കായി വീണ്ടും പണം ധൂര്‍ത്തടിക്കുന്നത്. സംസ്ഥാനത്ത് ഇന്ധന നികുതി അടക്കം വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സാമൂഹിക പെന്ഷന് നല്കുവാന് എന്ന പേരിലാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധമാണ് നടത്തിവരുന്നത്. സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.
കൊച്ചി. ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴസ് (ഇൻജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ 4 വരെ കൊച്ചി കൊച്ചി റമദ റിസോർട്ടിൽ നടക്കും. മാർച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാൻ കമ്പനികളിൽ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കേരളത്തിൽ വനിതാസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൻജാക് ഈ ഇളവ് നൽകുന്നതെന്ന് ഇൻജാക് പ്രസിഡന്റും കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡിയുമായ മധു എസ് നായർ, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു. ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങൾ, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങൾ, സംയുക്തസംരഭങ്ങൾ സ്ഥാപിക്കുന്നവർ, നിക്ഷേപകർ തുടങ്ങിയവർക്ക് മേള മികച്ച അവസരങ്ങൾ ലഭ്യമാക്കും. സ്പൈസസ്, ടൂറിസം ആൻഡ് വെൽനെസ്, എഡ്യുക്കേഷൻ ആൻഡ് എച്ച്ആർ, മെഡിക്കൽ ടെക്നോളജി ആൻഡ് ഡിവൈസസ്,…
ലക്നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സര്‍ക്കാര്‍. പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകര്‍ത്തത്. പ്രയാഗ്രാജില് അഭിഭാഷകനായ ഉമേഷ് പാലിനെയാണ് ആതിക് അഹമ്മദും സംഘവും കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊലക്കേസിലെ പ്രതിയായ ആതിക് പിന്നീട് സമാജ് വാദി നേതാവായി. ഇയാളുടെ ബന്ധുവായ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന സഫര്‍ അഹമ്മദിന്റെ വീടാണ് തകര്‍ത്തത്. ആതിക്കിന്റെ മകനും ഭാര്യയും വീട് തകര്‍ക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും വലിയ ആയുധ ശേഖരം പിടിച്ചെടുക്കുകയും ചെയ്തു. 2005 ല്‍ ബിഎസ്പി എം എല്‍ എ ആയിരുന്ന രാജു പാല് കൊല്ലപ്പെട്ട കേസില്‍ ഉമേഷ് പാല് സാക്ഷിയായിരുന്നു. രാജു പാലിന്റെ കൊലപാതകത്തില്‍ ആതിക് അഹമ്മദ് കുറ്റാരോപിതനാണ്. അഹമ്മദാബാദ് ജയിലില്‍ കഴിയുന്ന ആതിക് അഹമ്മദാണ് ഉമേഷിനെ വധിക്കാനും നിര്‍ദേശം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.…
ബെംഹളൂരു- മൈസൂരു 10 വരി പാതയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പ് നല്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടക്കം കുറിക്കുന്നത്. കര്‍ണാടകയിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് ബി ജെ പി 10 വരി പാതയെ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം റോഡ് തുറക്കുന്നതോടെ ബെംഗളൂരുവിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് വളരെ വേഗത്തില്‍ എത്തുവാന്‍ സാധിക്കും. കേരളത്തില്‍ മലബാറില്‍ നിന്നുള്ളവര്‍ക്കാണ് പാത കൂടുതല്‍ പ്രയോജനം ലഭിക്കുക. 117 കിലോമീറ്റര്‍ ദൂരമുള്ള പാത നിര്‍മിക്കുവാന്‍ 50,000 കോടി രൂപയാണ് ചിലവ്. ആറ് വരി പ്രധാന പാതയും രണ്ട് വരി സര്‍വ്വീസ് റോഡുമാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്തുവാന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ എടുക്കും എന്നാല്‍ 10 വരി പാത തുറക്കുന്നതോടെ ഇത് ഒരു മണിക്കൂറായി കുറയും. പാത തുറക്കുന്നതോടെ കേരളത്തിനും കൂടുതല്‍ നേട്ടം…