Author: Updates
കൊച്ചി. കഴിഞ്ഞ ദിവസം വരാപ്പുഴിലെ പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പടക്കശാല ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് എക്‌സ്‌പ്ലോസീവ് വകുപ്പ് പരിശോധന നടത്തും. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷും പരിശോധന നടത്തും. സ്‌ഫോടന കാരണം സംബന്ധിച്ച് സംഘം അന്വേഷണം നടത്തും. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് ജനവാസ മേഖലയില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്കശാലയില്‍ വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായിട്ടാണ് വിവരം. പടക്കം ശേഖരിച്ചിരുന്ന കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കം ഉള്ളതായിട്ടാണ് വിവരം. പടക്കശാലയുടെ ഉടമ ജെന്‍സിണിനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു. ഐ പി സി 286 വകുപ്പ് പ്രകാരം അപകടം സംഭവിക്കുന്ന വിധത്തില്‍ സ്‌ഫോടക വസ്തു സൂക്ഷിച്ചതിനാണ് കേസ്. ജെന്‍സണിന്റെ സഹോദരന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ പിതാവിന്റെ സഹോദരനാണ് സ്‌ഫോടനത്തില്‍ മരിച്ച ഡേവിസ്. ഇവര്‍ വര്‍ഷങ്ങളായി പടക്ക നിര്‍മാണം നടത്തുന്നതായിട്ടാണ് വിവരം. കമ്പിത്തിരി, മത്താപ്പൂ പോലൂള്ള…
തിരുവനന്തപുരം. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കളെ വഞ്ചിച്ച് കെഎസ്ഇബി. പുറത്ത് നിന്നും വലിയ വില നല്‍കി വൈദ്യുത വാങ്ങുന്ന കെഎസ്ഇബി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില വെട്ടിക്കുറച്ചു. കെഎസ്ഇബിക്ക് വലിയ ലാഭം നേടുവാന്‍ വീട്ടിലെ സോളാര്‍ വ്യാപകമാകുന്നതോടെ സാധിക്കുമായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികളെ സഹായിക്കുവനാണ് കെഎസ്ഇബിയുടെ ഈ നീക്കമെന്നാണ് വിമര്‍ശം. കഴിഞ്ഞ സെപ്റ്റംബറില്‍ കെ എസ് ഇ ബി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേറ്ററി കമ്മീഷന്‍ മിച്ച സോളാര്‍ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്. യൂണിറ്റിന് 3.22 രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ 2.69 രൂപയാക്കി കുറച്ചു. അതേസമയം ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്നും വൈദ്യുത വാങ്ങുന്ന കെ എസ് ഇ ബി 3.22 രൂപയ്ക്ക് സോളാര്‍ വൈദ്യുത ജനങ്ങളില്‍ നിന്നും വാങ്ങുന്നത് നഷ്ടമാണെന്ന് പറയുന്നു. ശരാശരി 1.53 രൂപയേ ഉള്ളുവെന്നും കെ എസ് ഇ ബി പറയുന്നു. ജലവൈദ്യുതി ഉത്പാദനം കൂടിയതിനാല്‍ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ…
ന്യൂഡല്‍ഹി. പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി ഉയര്‍ന്നു. അതേസമയം വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. രാജ്യത്തെ എണ്ണക്കമ്പിനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡി നല്‍കുന്നില്ല.
കൊച്ചി. വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടനം ഉണ്ടായപ്പോള്‍ ഭൂമി കുലുക്കമാണെന്നാണ് കരുതിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു. പടക്കം നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു നില കെട്ടിടം പൂര്‍ണമായും സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകള്‍ക്ക് കേട് സംഭവിച്ചതായിട്ടാണ് വിവരം. വിടുകളുടെ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. അതുകൊണ്ട് ലൈസന്‍സോടെയാണോ പടക്ക നിര്‍മാണം നടത്തിയതെന്ന് വ്യക്തമല്ല. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. അത് സംബന്ധിച്ച് അന്വേഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. എല്ലാം നിയന്ത്രണത്തിലാണെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്‌ഫോടനം നടന്ന വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. തൊട്ട് അടുത്ത…
തൃശൂര്‍. അടുത്ത ദിവസങ്ങളില്‍ കേരളം കാണുവാന്‍ പോകുന്നത് ചൂടേറിയ രാഷ്ട്രീയ പോര്. തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് വരു ദിവസങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ബി ജെ പി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും പരിപാടികളാണ് നടക്കുവാന്‍ പോകുന്നത്. രാഷ്ട്രീയ കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്നതാണ് എം വി ഗോവിന്ദന് എന്ത് മറുപടിയാകും അമിത് ഷാ നല്‍കുക എന്നത്. ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള തൃശൂരില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ സാധിക്കും എന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് എം വി ഗോവിന്ദന്‍ നടത്തുന്ന ജാഥയാണ് ആദ്യം തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പോരിന് തുടക്കം കുറിക്കുക. തൊട്ട് അടുത്ത ദിവസം തന്നെ എം വി ഗോവിന്ദന് അമിത് ഷാ അതേസ്ഥലത്ത് മറുപടി നല്‍കും. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2.86 ലക്ഷമായിരുന്നു എല്‍…
സോഷ്യൽ മീഡിയകളിലൂടെ വലിയ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേത്. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയതോടെയാണ് സന്തോഷിനെ സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോളിതാ കമൽ ഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് സന്തോഷ് വർക്കി പറയുന്നത്. അക്ഷരയെ പോലെയുള്ള പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും സന്തോഷ് പറയുന്നു. കമലിന്റെ ഭംഗി അക്ഷരയ്ക്കാണ് കിട്ടിയിരിക്കുന്നതെന്നും അവരോട് ഇഷ്ടമുണ്ടെന്നും സന്തോഷ് പറയുന്നു. സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. വീഡിയോയ്ക്കടിയിൽ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അക്ഷര വളരെ സ്മാർട്ടാണ്. കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത് അക്ഷര ഹാസനാണ്. ശ്രുതി ഹാസനല്ല കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത്. ഞാൻ അവരെ ഫസ്റ്റ് കണ്ടത് ധനുഷും അമിതാഭ് ബച്ചനും അഭിനയിച്ച ചിത്രത്തിലാണ്. വളരെ ക്യൂട്ട് ആണ്. എനിക്ക് വളരെ ക്രഷ് തോന്നിയിട്ടുണ്ട്.…
തിരുവനന്തപുരം. ലൈംഗികമായി കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവ് ലഭിച്ചെന്ന് ഇന്റലിജന്‍സ് ഐ ജി പി പ്രകാശ് പറഞ്ഞു. പോലീസ് ഇത് സംബന്ധിച്ച് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന ഫോണുകളും, ഹാര്‍ഡ് ഡിസ്കുകളും, മോഡം, മെമ്മറി കാര്‍ഡ്, ലാപ്ടോപ് എന്നിവ പോലീസ് കണ്ടെത്തി. അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പി ഹണ്ടില്‍ അയല്‍വാസിയായ 12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഫോണില്‍ നിന്നും കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റ് ഗ്രൂപ്പുകളിലേക്കും കൈമാറിയതായി പോലീസ് പറയുന്നു. പ്രതി…
മനീഷ് സിസോദിയയുടെ അറസ്റ്റാണ് ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിവാദ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ബി ജെ പി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് മനീഷ് സിസോദിയയുടെ അറസ്റ്റ്. അതേസമയം അറസ്റ്റിനോട് ശക്തമായി പ്രതിരോധിക്കുകയാണ് എ എ പി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജ്യത്തെ വളര്‍ന്ന് വരുന്ന ജനപ്രീതി തടയുവനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എ എ പി കുറ്റപ്പെടുത്തുന്നു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ എ പിയെ തളര്‍ത്തുവാനുള്ള നീക്കമാണെന്നും എ എ പി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം അരവിന്ദ് കേജ്രിവാളിന്റെ അടക്കം എ എ പിയുടെ രാഷ്ട്രീയ ഭാവി തന്നെ ഈ അറസ്റ്റോടെ തുലാസിലായിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിനെ സംബന്ധിച്ച് അവരുടെ രണ്ട് മന്ത്രിമാരാണ് അഴിമതിക്കേസില്‍ ഇപ്പോള്‍ ജയിലിയായിരിക്കുന്നത്. മനീഷ് സിസോദിയയുടെ അറസ്റ്റിന് മുമ്പ് മന്ത്രിയായ സത്യോന്ദര്‍ ജെയിന് ജയിലിലായി. മുഖ്യമന്ത്രി…
രാജ്യത്തെക്ക് അധിനിവേശം നടത്തിയവരുടെ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രപരമായും മതപരമായും പ്രധാനമുള്ള സ്ഥലങ്ങളുടെ യഥാര്‍ഥ പേര് എന്തായിരുന്നുവെന്ന് കണ്ടെത്തുവാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ഹര്‍ജി തള്ളിക്കൊണ്ട് ഹര്‍ജിയുടെ ഉദ്ദേശ ശുദ്ധിയില്‍ കോടതി സംശയമുന്നിയിച്ചു. ഇത്തരം ഹര്‍ജികള്‍ രാജ്യത്തെ തിളപ്പിച്ച് നിര്‍ത്താന്‍ ഇടയാക്കും വിധത്തില്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതാണെന്ന് കോടതി വിലയിരുത്തി. രാജ്യത്തിന്റെ ചരിത്രം വരും തലമുറയേ വേട്ടയാടാന്‍ പാടില്ലെന്നും ഹിന്ദുമതം ഒരു ജീവിത രീതിയാണെന്നും മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടത്തേണ്ടത് ഇല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അടുത്തിടെ അമൃത് ഉദ്യാന്‍ എന്നാക്കിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റോഡുകള്‍ അടക്കമുള്ളവയുടെ പേരുമാറ്റാന്‍ ഒരു…
ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ യാത്ര മാറ്റി. റോക്കറ്റ് എഞ്ചിനിലെ രാസവസ്തുവുമായി ബന്ധപ്പെട്ട തകരാറാണ് യാത്ര മാറ്റുവാന്‍ കാരണം. വിക്ഷേപണത്തിന് മൂന്ന് മിനിറ്റ് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യു എ ഇ സമയം തിങ്കളാഴ് രാവിലെ 10.45നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. അടുത്ത വിക്ഷേപണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി. ബഹിരാകാശത്ത് ആറുമാസം തങ്ങി ഗവേഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു ലക്ഷ്യം. യു എ ഇ ആസ്ട്രോനറ്റ് പ്രോഗ്രാമിറ്റ് ഭാഗമായിട്ടായിരുന്നു പരീക്ഷണം. ബഹിരാകാശ പരിവേഷണത്തിനായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയാണ് യു എ ഇ ലക്ഷ്യമിടുന്നത്.