Author: Updates
മലയാളത്തിലെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് നാസര്‍ ലത്തീഫ്. വണ്‍, സണ്‍ഡേ ഹോളിഡേ എന്നി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തിട്ടുണ്ട് നാസര്‍ ലത്തീഫ്. നാസര്‍ ആദ്യമായി സ്വതന്ത്ര നിര്‍മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നാസര്‍ തന്നെയാണ്. പ്രിയമണിയായിരുന്നു ചിത്രത്തിലെ നായിക. തീയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും ദാദ സാഹേബ് ഫാല്‍ക്കെ അവര്‍ഡില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം നാസറിന് ലഭിച്ചു. ഇപ്പോള്‍ ഇതാ ആ സിനിമയുടെ പിന്നാമ്പുറ കഥ തുറന്ന് പറയുകയാണ് നാസര്‍. പ്രിയമണി നല്ല ഒരു വ്യക്തിയാണെന്നും കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ചിത്രീകരണം വെച്ചിട്ടുപോലും അവര്‍ വന്നുവെന്ന് നാസര്‍ പറയുന്നു. അവര്‍ക്ക് നായകന്‍ ഒന്നും വലിയ പ്രശ്‌നമില്ല. അവർ വാങ്ങുന്ന പ്രതിഫലത്തിന്റെ 25 ശതമാനമാണ് തന്റെ പക്കൽ നിന്നും വാങ്ങിയതെന്നും നാസർ പറയുന്നു. ചിത്രത്തില്‍ ആദ്യം നായികയായി നമ്മള്‍ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു…
കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ തിങ്കളാഴ്ച ഹാജരാകില്ല. തിങ്കളാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ എത്തുവനായിരുന്നു ഇ ഡിയുടെ നിര്‍ദേശം. എന്നാല്‍ രവീന്ദ്രന്‍ നിയമസഭായിലെ ഓഫിസിലെത്തി. അതേസമയം ഹാജരായില്ലെങ്കില്‍ ശക്തമായ തുടര്‍ന്നടപടികള്‍ സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. മൂന്ന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ ഡി നീങ്ങും. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
ന്യൂഡല്‍ഹി. വിവാദ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ മുതല്‍ സി ബി ഐ മനീഷ് സിസോദിയയെ ചോദ്യം ചെയ്യുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം വട്ട ചോദ്യം ചെയ്യലായിരുന്നു ഞായറാഴ്ച. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സി ബി ഐ നിര്‍ദേശിച്ചുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സമയം മാറ്റിചോദിക്കുകയായിരുന്നു സിസോദിയ. ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് സി ബി ഐ സിസോദിയയെ ചോദ്യം ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച തെളിവികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ച് സി ബി ഐ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ മനീഷ് സിസോദിയയ്ക്ക് ഇതില്‍ വ്യക്തമായ മറുപടി…
തിരുവനന്തപുരം. കൃഷി പഠിക്കുവാന്‍ ഇസ്രയേലിലേക്ക് പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൊസാദിന്റെ നീക്കം. ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിക്കുള്ള വിമാനത്തിലാണ് ബിജുവിനെ മൊസാദ് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. അതേസമയം ബെത്‌ലഹേം കാണുവനാണ് ബിജു സംഘത്തില്‍ നിന്നും മാറി പോയതെന്നാണ് സഹോദരന്‍ പറയുന്നത്. ബിജുവിനെ കണ്ടെത്തിയ കാര്യവും സഹോദരന്‍ മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാന സംഘത്തിനൊപ്പം വിദേശത്തേക്ക് പോയി ബിജു മുങ്ങിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. സംഭവം ദേശീയ തലത്തില്‍ അടക്കം വലിയ ചര്‍ച്ചയായതോടെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രയേലില്‍ നിന്നും ബിജുവിന് മടങ്ങിപ്പോരേണ്ടി വന്നത്. ബിജുവിനെ സഹായിക്കരുതെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണുവാന്‍ പോയതാണെന്ന വാദം നടപടികളില്‍…
ഇന്ത്യയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇലട്രിക് വാഹന വിപണി വര്‍ധിച്ചുവരുന്ന ഈ കാലത്ത് ലിഥിയം ശേഖരത്തിന്റെ കണ്ടെത്തല്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശേശോഭനമാവും എന്നതിന്റെ ഉറപ്പാണ്. അതേസമയം കശ്മീരിന് പുറമെ ഇപ്പോള്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കാശ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരം വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ണാടകത്തില്‍ ലിഥിയം കണ്ടെത്തുന്നത് 2020-ലാണ്. പ്രദേശത്ത് വന്‍ തോതില്‍ ലിഥിയം ശേഖരം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടര്‍ ഫോര്‍ എക്‌സപ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ കാശ്മീരില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ണാടകയിലെ ലിഥിയം ശേഖരത്തെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചത്. മാണ്ഡ്യ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 1,600 ടണ്‍ ലിഥിയം ഉണ്ടെന്നാണ് പുറത്ത് വരുന്ന പ്രാഥമിക നിഗമനം. മാണ്ഡ്യയെ കൂടാതെ യാദ്ഗിര്‍ ജില്ലയിലും ലിഥിയം…
ലൈഫ് മിഷന്‍ കേസില്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഹാജരാകുവാന്‍ ഇരിക്കെ സ്വപ്‌ന സുരേഷിന് രവീന്ദ്രന്‍ അയച്ച ചാറ്റുകള്‍ പുറത്തുവന്നു. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന്റെ തൊട്ടുമുന്‍പാലാണ് ചാറ്റുകള്‍ പുറത്ത് വന്നത്. ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ മുമ്പ് നാല് തവണ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടില്ല. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വോളന്ററി റിട്ടയര്‍മെന്റ് സ്കീം (വി ആര് എസ്) നല്കാന് കെ എസ് ആര് ടി സി. വി ആര് എസ് നല്കുവാന് കെ എസ് ആര് ടി സി മാനേജ്മെന്റ് 50 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയതായിട്ടാണ് വിവരം. 7,200 ജീവനക്കാര്‍ക്കാണ് വി ആര് എസ് നല്‍കുക. വി ആര് എസ് ലഭിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ കെ എസ് ആര് ടി സി നല്‍കും. അതേസമയം ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിന് ശേഷം നല്‍കും. വി ആര് എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവിന്റെ 50 ശതമാനം കുറയുമെന്നാണ് കെ എസ് ആര് ടി സി മാനേജ്മെന്റിന്റെ കണക്കുക്കൂട്ടല്‍. കെ എസ് ആര് ടി സിയില്‍ വി ആര് എസ് നടപ്പാക്കുവാന്‍ 1080 കോടി രൂപയാണ് ആവശ്യം. ഈ തുക ലഭിക്കുന്നതിനായി ധനവകുപ്പിനെ കൈമാറാനാണ് കെ എസ് ആര്…
രാജ്യത്തെ പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ജോയ് ആലുക്കാസിന്റെ സ്ഥാപനങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. തേസമയം ജോയ് ആലുക്കാസ് ഫെമ നിയമം ലംഘനം നടത്തിയതിനാണ് ഇ ഡി റെയ്ഡ് നടത്തിയത്. ഹവാല വഴി ഇന്ത്യയില്‍ നിന്നും കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുളള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍ എല്‍ സിയില്‍ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1999 ഫെമ നിയമത്തിന്റെ സെക്ഷന്‍ 4 ലംഘിച്ചതിന് ഫെമ നിയമത്തിലെ സെക്ഷന്‍ 37 എ പ്രകാരമാണ് നടപടി. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിടവും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ഇതിന് 81. 54 കോടി മൂല്യം വരും. മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ നിന്നായി 91.22 ലക്ഷംവും 3 സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്, ഇതിന് 5.58 കോടി മൂല്യം വരുന്നതാണ്. അതേസമയം ജോയ് ആലുക്കാസിന്റെ 217.81 കോടി മൂല്യം വരുന്ന ഓഹരികളും…
തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇൻഷുറൻസില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. പെന്‍ഷന്‍കാരില്‍ നിന്നും 20 കോടി പരിച്ച ശേഷം 16 കോടിയുടെ മാത്രം ആനുകൂല്യം നല്കിയാല് മതിയെന്നാണ് ഇൻഷുറൻസ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഒപ്പം അപേക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുവാന്‍ സ്റ്റോപ്പ് ലോസ് വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കെ എസ് ഇ ബി യിലെ സി ഐ ടി യു അനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്റെ പെന്‍ഷണേഴ്സ് വിഭാഗമായ കെ എസ് ഇ ബി പെന്‍ഷണേഴ്സ് അസോസിയേഷനാണ് പെന്‍ഷന്‍കാര്‍ക്കായി ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് കിട്ടും. എന്നാല്‍ പെന്ഷന് ആയാല്‍ ഇത് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കിയത്. പ്രീമിയം പെന്ഷന് തുകയില്‍ നിന്നും പിടിച്ച് കെ എസ് ഇ ബി അസോസിയേഷന് നല്‍കും. അസോസിയേഷന് വഴിയാണ് കമ്പനിക്ക് പണം അടയ്ക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിക്ക്…
ഷില്ലോങ്. കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നീലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും’ എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പ്രധാനമന്ത്രി ‘മോദി നിങ്ങളുടെ താമര വിരിയും എന്നാണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പറഞ്ഞു. ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിന്ദ്യമായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം തക്കമറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്താല് തിരസ്ക്കരിക്കപ്പെട്ടവര്‍, രാജ്യം ഇനി അംഗീകരിക്കില്ലാത്തവരാണ് ഇപ്പോള്‍ ഇത്തരം നിന്ദ്യമായ മുദ്രാവാക്യം മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച കുറ്റത്തിനാണ് പവന് ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്…