Author: Updates
തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം (വി ആര്‍ എസ്) നല്‍കാന്‍ കെ എസ് ആര്‍ ടി സി. വി ആര്‍ എസ് നല്‍കുവാന്‍ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് 50 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയതായിട്ടാണ് വിവരം. 7,200 ജീവനക്കാര്‍ക്കാണ് വി ആര്‍ എസ് നല്‍കുക. വി ആര്‍ എസ് ലഭിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ കെ എസ് ആര്‍ ടി സി നല്‍കും. അതേസമയം ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിന് ശേഷം നല്‍കും. വി ആര്‍ എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവിന്റെ 50 ശതമാനം കുറയുമെന്നാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ കണക്കുക്കൂട്ടല്‍. കെ എസ് ആര്‍ ടി സിയില്‍ വി ആര്‍ എസ് നടപ്പാക്കുവാന്‍ 1080 കോടി രൂപയാണ് ആവശ്യം. ഈ തുക ലഭിക്കുന്നതിനായി ധനവകുപ്പിനെ കൈമാറാനാണ് കെ എസ് ആര്‍…
രാജ്യത്തെ പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ജോയ് ആലുക്കാസിന്റെ സ്ഥാപനങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. തേസമയം ജോയ് ആലുക്കാസ് ഫെമ നിയമം ലംഘനം നടത്തിയതിനാണ് ഇ ഡി റെയ്ഡ് നടത്തിയത്. ഹവാല വഴി ഇന്ത്യയില്‍ നിന്നും കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുളള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍ എല്‍ സിയില്‍ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1999 ഫെമ നിയമത്തിന്റെ സെക്ഷന്‍ 4 ലംഘിച്ചതിന് ഫെമ നിയമത്തിലെ സെക്ഷന്‍ 37 എ പ്രകാരമാണ് നടപടി. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിടവും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ഇതിന് 81. 54 കോടി മൂല്യം വരും. മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ നിന്നായി 91.22 ലക്ഷംവും 3 സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്, ഇതിന് 5.58 കോടി മൂല്യം വരുന്നതാണ്. അതേസമയം ജോയ് ആലുക്കാസിന്റെ 217.81 കോടി മൂല്യം വരുന്ന ഓഹരികളും…
തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇൻഷുറൻസില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. പെന്‍ഷന്‍കാരില്‍ നിന്നും 20 കോടി പരിച്ച ശേഷം 16 കോടിയുടെ മാത്രം ആനുകൂല്യം നല്‍കിയാല്‍ മതിയെന്നാണ് ഇൻഷുറൻസ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഒപ്പം അപേക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുവാന്‍ സ്റ്റോപ്പ് ലോസ് വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കെ എസ് ഇ ബി യിലെ സി ഐ ടി യു അനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷന്റെ പെന്‍ഷണേഴ്‌സ് വിഭാഗമായ കെ എസ് ഇ ബി പെന്‍ഷണേഴ്‌സ് അസോസിയേഷനാണ് പെന്‍ഷന്‍കാര്‍ക്കായി ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് കിട്ടും. എന്നാല്‍ പെന്‍ഷന്‍ ആയാല്‍ ഇത് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കിയത്. പ്രീമിയം പെന്‍ഷന്‍ തുകയില്‍ നിന്നും പിടിച്ച് കെ എസ് ഇ ബി അസോസിയേഷന് നല്‍കും. അസോസിയേഷന്‍ വഴിയാണ് കമ്പനിക്ക് പണം അടയ്ക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിക്ക്…
ഷില്ലോങ്. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നീലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും’ എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പ്രധാനമന്ത്രി ‘മോദി നിങ്ങളുടെ താമര വിരിയും എന്നാണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പറഞ്ഞു. ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിന്ദ്യമായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം തക്കമറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്താല്‍ തിരസ്‌ക്കരിക്കപ്പെട്ടവര്‍, രാജ്യം ഇനി അംഗീകരിക്കില്ലാത്തവരാണ് ഇപ്പോള്‍ ഇത്തരം നിന്ദ്യമായ മുദ്രാവാക്യം മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച കുറ്റത്തിനാണ് പവന്‍ ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്…
കൊച്ചി. ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ശിവശങ്കറിനെ കോടിതി റിമാന്‍ഡ് ചെയ്തു. ഒന്‍മ്പത് ദിവസം ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു എം ശിവശങ്കര്‍. എന്നാല്‍ കസ്റ്റഡി നീട്ടി നല്‍കണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടില്ല. റിമാന്‍ഡ് ചെയ്തതോടെ എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി 14-ന് രാത്രിയാണ് എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. സര്‍വ്വീസില്‍ നിന്നും പിരഞ്ഞ ശേഷമാണ് ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി എന്നിവയിലാണ് അറസ്റ്റ്. സി ബി ഐയും ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ട്. ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി ശവശങ്കര്‍ സഹകരിക്കാതെ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഒപ്പം ഇരുത്തിയും ഇ ഡി ശവശങ്കറിനെ ചോദ്യം ചെയ്തു. ബാങ്കില്‍…
തിരുവനന്തപുരം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി താല്‍ക്കാലിക സിന്‍ഡിക്കറ്റ് രൂപികരിക്കുവാനുള്ള ഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സര്‍വകലാശാലയില്‍ യഥായമയം തിരഞ്ഞെടുപ്പ് നടത്താതെയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത്. 13 പേരെ പുതിയതായി നാമനിര്‍ദേശം ചെയ്യുവനാണ് കരട് ബില്ലില്‍ വ്യവസ്ഥ. എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടതെയാണ് പുതിയതായി 13 പേര്‍ കൂടെ എത്തുന്നത്. സര്‍വകലാശാല ഭരണം സി പി എമ്മിലേക്ക് പൂര്‍ണമായും എത്തിക്കുവനും പ്രതിപക്ഷ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വരുന്നത് ഒഴിവാക്കുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്നും അധിക തുക ചെലവാക്കേണ്ടതുള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ 299 (1) ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഇതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അനുമതിക്കായി ഗവര്‍ണറെ സമീപിച്ചുവെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. കോഴിക്കോട് സര്‍വകലാശാല ആക്ടിന്റെ 7 (4 ) വകുപ്പ് പ്രകാരം സെനറ്റ് അല്ലെങ്കില്‍…
തിരുവനന്തപുരം. നീണ്ട രണ്ടര മണിക്കീര്‍ ആശങ്കയ്ക്ക് ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി. കോഴിക്കോട് നിന്നും സൈദിയിലെ ദമ്മാമിലേക്ക് യാത്ര തിരിച്ച വിവാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. 182 യാത്രകാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂരില്‍ നിന്നും വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസുകയായിരുന്നു. തുടര്‍ന്ന് പൈലറ്റിന് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയം തോന്നിയതാണ് ലാന്‍ഡിങ്ങ് നടത്തുവാന്‍ തീരുമാനിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങ് സാധ്യമല്ലാത്തതിനാല്‍ തിരുവനന്തപുരത്തേക്ക് ലാന്‍ഡിങ് മാറ്റുകയായിരുന്നു. ആദ്യം വിമാനം 11.30 ലാന്‍ഡ് ചെയ്യുമെന്ന് അറിയിച്ചു. എന്നാല്‍ ആ സമയം ലാന്‍ഡ് ചെയ്യുവാന്‍ സാധിക്കാതെ വന്നതോടെ ആശങ്ക വര്‍ധിച്ചു. തുടര്‍ന്ന് വിമാനം കോവളം ഭാഗത്തെ കടലിന് മുകളിലേക്ക് ഇന്ധനം കളഞ്ഞ ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയവ്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം കളയുന്നതിനായി 11 തവണ വിമാനം ആകാശത്ത് ചുറ്റി. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് എട്ട് തവണയുമാണ്…
ഉത്സവത്തിനോട് അനുബന്ധിച്ച് വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. നിരവധി ആളുകളാണ് ഷക്കീലയെ കാണുവാന്‍ ക്ഷേത്രത്തില്‍ എത്തിയത്. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. അന്ന് കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്‌നമായിരുന്നു. എന്നാല്‍ ഇവിടെ വരുവാന്‍ കഴിഞ്ഞത് നിയോഗമാണെന്ന് ഷക്കീല പറഞ്ഞു. തനിക്ക് ഇപ്പോള്‍ മനസ്സിലായി ദൈവത്തിന്‍ കൃത്യമായ പദ്ധതികള്‍ ഉണ്ട്. അന്ന് ആ മാളില്‍ തന്നെ കാണുവാന്‍ കുറച്ച് ആളുകള്‍ വന്നേക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കാണുവാന്‍ ആയിരങ്ങളാണ് എത്തിയിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു. ഈ അവസരം ഭഗവാന്‍ ശിവന്‍ തനിക്ക് കരുതി വെച്ചതാണെന്നും ഷക്കീല പറഞ്ഞു. ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് മുഖ്യാതിഥിയായി ഷക്കീല എത്തുന്നതിനാല്‍ മാള്‍ അധികൃതര്‍ പരിപാടി നടത്തുവാന്‍ സമ്മതിക്കില്ലെന്ന് സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണത്തെ മാള്‍ അധികൃതര്‍ നിഷേധിച്ചു. ചെറിയ പരിപാടിയാണെന്ന് പറഞ്ഞിരുന്നതെന്നും, ഷക്കീല എത്തുന്ന…
കൊച്ചി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന ഇ പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഞായറാഴ്ച നന്ദകുമാറിന്റെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരും സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തില്‍ എത്തിയ കെ വി തോമസും ഇ പി ജയരാജനൊപ്പം നന്ദകുമാറിന്റെ വീട്ടില്‍ എത്തിയിരുന്നു. അതേസമയം ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. അതേസമയം ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുവനാണ് ഇ പിയുടെ തീരുമാനം എന്നാണ് അറിയുന്നത്. പി ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണം നല്‍കിയിട്ടും പാര്‍ട്ടി തീരുമാനം വൈകുന്നതാണ് വിട്ടുനില്‍ക്കുവാന്‍…
മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ ദാസ്. ഇപ്പോള്‍ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മംമ്ത. നടിമാര്‍ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ ഉണ്ടാക്കണമെന്ന് മംമ്ത പറയുന്നു. നായകന് കിട്ടുന്ന പ്രാധാന്യം പലപ്പോഴും നായികയ്ക്ക് ലഭിക്കാറില്ല. തന്റെ കരിയറില്‍ തിക്ക് മറക്കുവാന്‍ സാധിക്കാത്ത കഥാപാത്രങ്ങളാണ് കഥ തുടരുന്നുവിലെ വിദ്യാലക്ഷ്മിയും അരികയിലെ അനുരാധയും. ഈ കഥാപാത്രങ്ങള്‍ അഭിനയിച്ചതിലൂടെയാണ് ആദ്യമായി പെര്‍ഫോമന്‍സില്‍ ചിന്തിച്ച് തുടങ്ങിയതെന്നും മംമ്ത പറയുന്നു. നമുക്ക് വേണ്ടത് സ്‌പേസാണ്. എന്റെ റിയാക്ഷന്‍ തീര്‍ക്കുന്നതിന് പൃഥിരാജിന്റെ ഷോട്ടിലേക്ക് കട്ട് ചെയ്തല്‍ എവിടെയാണ് നമ്മളുടെ അഭിനയം എന്നും താരം ചോദിക്കുന്നു. ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സിനിമകളില്‍ രണ്ട് മൂന്ന് റിയാക്ഷനുകള്‍ കട്ട് ചെയ്തു. നായകനെ നിര്‍മിക്കുന്നതാണ്. അവര്‍ക്ക് മികച്ച സംഭാക്ഷണം നല്‍കുന്നു, ലോ ആങ്കിള്‍ ഷോട്ടുകള്‍ എടുക്കുന്നു. നായികമാര്‍ക്കും ഇത് നല്‍കാം എന്ന് മംമ്ത പറയുന്നു. പുതിയതായി തീയേറ്ററില്‍ എത്തുന്ന ചിത്രം മഹേഷും മാരുതിയെക്കുറിച്ചും മംമ്ത മനസ്സ് തുറന്നു. ആസിഫും താനും അയല്‍കാരാണ്. അതിനാല്‍ അപരിചിതത്വം…