Author: Updates

മേഘാലയ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പി എ സാങ്മ സ്റ്റേഡിയത്തില്‍ അടുത്ത 24 ന് നടത്തുവാനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. സംസ്ഥാന കായിക വകുപ്പാണ് അനുമതി നിഷേധിച്ചത്. അതേസമയം റാലിയുമായി മുന്നോട്ട് പോകുമെന്ന് ബി ജെ പി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ഹെലികോപ്റ്ററിന് തുടര്‍ച്ചയായി ലാന്‍ഡിങ് അനുമതി നിഷേധിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു. ബി ജെ പിയുമായി യോജിച്ച് എന്‍ പി പിയാണ് മേഘാലയ ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ നിലവിലെ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചത്. റാലി നടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് പറയുന്ന വാദം. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം നടന്ന…

Read More

കൊച്ചി. മലയാള സിനിമയിലേയ്ക്കും നടന്മാരിലേക്കും വിദേശത്ത് നിന്നും കള്ളപ്പണം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നു. സംഭവത്തില്‍ നടനും നിര്‍മാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. കേരളത്തിലെ മുന്‍ നിര നടന്മാരുടെയും നിര്‍മാണ കമ്പനികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് രണ്ടാം നിര നടന്മാരിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മലയാള സിനിമ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച് വരുകയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സിനിമ വ്യവസായത്തിന്റെ സാമ്പത്തിക വ്യാപ്തി മലയാഴ സിനിമയ്ക്ക് ഇല്ലെങ്കിലും വിദേശത്ത് നിന്നും പണം ലഭിക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ശക്തമായ അന്വേഷണത്തിനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Read More

2024-ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ യു എസില്‍ ആരംഭിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനര്‍ഥിയെ കണ്ടെത്തുന്നതിന് വേണ്ടി നടക്കുന്ന മത്സരത്തില്‍ മലയാളിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവേക് രാമസ്വാമി എന്ന 37 കാരനായ മലയാളിയാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വിവേകിനൊപ്പം സ്ഥാനാര്‍ഥിത്വം നേടുവാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റോണ്‍ ഡെ സാന്റിസും, മൈക്ക് പോംപിയും ഇന്ത്യന്‍ വംശജനായ നിക്കി ഹേലിയും മത്സരിക്കും. രാഷ്ട്രീയത്തില്‍ ഏറെ പരിചയമുള്ള ഈ നേതാക്കളെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വിവേക് രാമസ്വാമിക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തില്‍ പാലക്കാടാണ് വിവേകിന്റെ നാട്. യു എസില്‍ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമാണ് വിവേക്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യു എസിലാണ് ജനിച്ചുവളര്‍ന്നത്. പാലക്കാട്…

Read More

തിരുവനന്തപുരം. കേരളം മുമ്പ് ഇല്ലാത്ത രീതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉത്തരവിലൂടെ വ്യക്തമാക്കി സംസ്ഥാന ധനവകുപ്പ്. സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ച പെന്‍ഷന്‍ പരിക്ഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസവും ഉടന്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസത്തിന്റെയും മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം അടുത്ത സാമ്പത്തിക വര്‍ഷവുമായി നല്‍കാമെന്ന് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഈ തുക ഉടന്‍ നല്‍കുവാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം സര്‍വീസില്‍ ഇരിക്കെ മരിച്ചവരുടെ ഗ്രാറ്റ്വിറ്റി, വിരമിച്ചവരുടെ ആര്‍ജിതാവധി പണമാക്കല്‍ എന്നിവയെയും ഇത് ബാധിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ മാര്‍ഗരേഖ തയ്യാറാക്കിയതായി ഉത്തരവില്‍ പറയുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

Read More

കോഴിക്കോട്. നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി.

Read More

തിരുവനന്തപുരം. നടൻ മോഹൻലാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സഞ്ജു പങ്കുവെച്ചത്. തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുള്ള ഒരു വിഡിയോയും സഞ്ജു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു. ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു, ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു മലയാളി താരം. കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസും ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. അടിപൊളി ചേട്ടൻ എന്നാണു സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് വിശേഷിപ്പിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സഞ്ജുവിനെ ബി സി സി ഐ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവതാരം ഇഷാൻ കിഷനാണ് ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറാകുക.

Read More

കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശവശങ്കറിന്റെ പങ്ക് കേസില്‍ വിചാരിച്ചതിലും വലുതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നാല് ദിവസം കൂടിയാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി ഇ ഡിക്ക് നീട്ടി നല്‍കിയത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വലുതായതിനാല്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് കോടതിയെ ഇ ഡി അറിയിക്കുകയായിരുന്നു. കഴിഞ്ഞ 14 രാത്രിയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇ ഡിയുടെ നടപടി. തുടര്‍ന്ന് ഇ ഡി കോടതിയില്‍ ശിവശങ്കറെ ഹാജരാക്കി അഞ്ച് ദിവസ്‌തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവ് നിരത്തി ഇ ഡി ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലോക്കറില്‍ നിന്നും ലഭിച്ച പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ശിവശങ്കറെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് ഒപ്പം ഇരുത്തി 9 മണിക്കൂര്‍…

Read More

ന്യൂഡല്‍ഹി. ജമ്മുകാശ്മീല്‍ നിന്നും സൈന്യത്തെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് മൂന്നരവര്‍ഷം കഴിയുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രത്യേക പദവി പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ സ്ഥിതിഗതികള്‍ തികച്ചും സാധാരണ നിലയിലേക്ക് എത്തിയതുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തിന് കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പാക്കിസ്ഥാന്‍ മുന്നോട്ട് പോകുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കാശ്മീരില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പാകിസ്ഥാനാണ് കാശ്മീല്‍ എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. സൈന്യത്തെ കാശ്മീരില്‍ നിന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ സൈന്യം, പോലീസ്, കേന്ദ്ര പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരാണ് തീരുമാനം എടുക്കേണ്ടത്. ഇത് സംബന്ധിച്ച് രണ്ട് വര്‍ഷമായി ചര്‍ച്ച നടക്കുന്നതായിട്ടാണ് വിവരം. ഇപ്പോള്‍ വിഷയം മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ഉദ്യോഗസ്ഥ ചര്‍ച്ചകളില്‍ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കാം എന്നാണ് നിര്‍ദേശം ഉയര്‍ന്നത്. സൈന്യത്തെ പിന്‍വലിക്കുവാനുള്ള നിര്‍ദേശം അംഗീകരിച്ചാല്‍ നിയന്ത്രണ രേഖയില്‍ മാത്രമായിരിക്കും സൈന്യമുണ്ടാവുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതും ക്രമസമാധാന പ്രശ്‌നവും സി ആര്‍ പി എഫിന്റെ ചുമതലയിലാവും.…

Read More

മലയാളത്തിലെ മികച്ച നായിക നായകന്‍മാരായെത്തി പിന്നീടെ ജീവിതത്തില്‍ ഒന്നായി തീര്‍ന്ന താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സഹസംവിധായകനായിട്ടാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. പിന്നീട് നായകനായി മാറി. ദിലീപ് ചിത്രങ്ങള്‍ മുമ്പ് എല്ലാ വിശേഷ ദിവസങ്ങളിലും തീയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ദിലീപിനെതിരെ കേസുകള്‍ നടക്കുന്നതിനാല്‍ പലപ്പോഴും പൊതു വേദികളില്‍ അദ്ദേഹം എത്തുന്നതും കുറവാണ്. ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും ഒരു മിച്ച് ഒരു പൊതു വേദിയില്‍ എത്തിയിരിക്കുന്നു. ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുവനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുത്തു. ദിലീപിനേയും കാവ്യ മാധവനേയും കണ്ടതോടെ ആരാധകര്‍ സംസാരിക്കുവാനും ചാത്രങ്ങള്‍ പകര്‍ത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലര്‍ന്ന കുര്‍ത്തയായിരുന്നു ദിലീപിന്റെ വേഷം. സില്‍വര്‍ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ…

Read More

തിരുവനന്തപുരം. കെ എസ് ആര്‍ ടി സിയില്‍ വന്‍ ഡീസല്‍ തട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചതില്‍ 1,000 ലിറ്ററിന്റെ കുറവാണ് കണ്ടെത്തിയത്. ഒരു ലക്ഷം രൂപയാണ് ഡീസല്‍ തട്ടിപ്പിലൂടെ കെ എസ് ആര്‍ ടി സിക്ക് നഷ്ടമായത്. കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ഡീസല്‍ ടാങ്കറില്‍ 1,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചു. നെടുമങ്ങാട് എം എസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. മാസങ്ങളായി തട്ടിപ്പ് നടന്ന് വരുന്നതായിട്ടാണ് വിവരം. ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്ന് ജീവനക്കാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ അന്വേഷിക്കുവാനോ നടപടി സ്വീകരിക്കുവാനോ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഡിപ്പോയിലെ ബസുകള്‍ക്ക് മൈലേജ് കുറവാണെന്നും മെക്കാനിക്കുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം.

Read More