Author: Updates

കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശവശങ്കറിന്റെ പങ്ക് കേസില്‍ വിചാരിച്ചതിലും വലുതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നാല് ദിവസം കൂടിയാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി ഇ ഡിക്ക് നീട്ടി നല്‍കിയത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വലുതായതിനാല്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് കോടതിയെ ഇ ഡി അറിയിക്കുകയായിരുന്നു. കഴിഞ്ഞ 14 രാത്രിയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇ ഡിയുടെ നടപടി. തുടര്‍ന്ന് ഇ ഡി കോടതിയില്‍ ശിവശങ്കറെ ഹാജരാക്കി അഞ്ച് ദിവസ്‌തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവ് നിരത്തി ഇ ഡി ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലോക്കറില്‍ നിന്നും ലഭിച്ച പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ശിവശങ്കറെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് ഒപ്പം ഇരുത്തി 9 മണിക്കൂര്‍…

Read More

ന്യൂഡല്‍ഹി. ജമ്മുകാശ്മീല്‍ നിന്നും സൈന്യത്തെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് മൂന്നരവര്‍ഷം കഴിയുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രത്യേക പദവി പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ സ്ഥിതിഗതികള്‍ തികച്ചും സാധാരണ നിലയിലേക്ക് എത്തിയതുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തിന് കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പാക്കിസ്ഥാന്‍ മുന്നോട്ട് പോകുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കാശ്മീരില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പാകിസ്ഥാനാണ് കാശ്മീല്‍ എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. സൈന്യത്തെ കാശ്മീരില്‍ നിന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ സൈന്യം, പോലീസ്, കേന്ദ്ര പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരാണ് തീരുമാനം എടുക്കേണ്ടത്. ഇത് സംബന്ധിച്ച് രണ്ട് വര്‍ഷമായി ചര്‍ച്ച നടക്കുന്നതായിട്ടാണ് വിവരം. ഇപ്പോള്‍ വിഷയം മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ഉദ്യോഗസ്ഥ ചര്‍ച്ചകളില്‍ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കാം എന്നാണ് നിര്‍ദേശം ഉയര്‍ന്നത്. സൈന്യത്തെ പിന്‍വലിക്കുവാനുള്ള നിര്‍ദേശം അംഗീകരിച്ചാല്‍ നിയന്ത്രണ രേഖയില്‍ മാത്രമായിരിക്കും സൈന്യമുണ്ടാവുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതും ക്രമസമാധാന പ്രശ്‌നവും സി ആര്‍ പി എഫിന്റെ ചുമതലയിലാവും.…

Read More

മലയാളത്തിലെ മികച്ച നായിക നായകന്‍മാരായെത്തി പിന്നീടെ ജീവിതത്തില്‍ ഒന്നായി തീര്‍ന്ന താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സഹസംവിധായകനായിട്ടാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. പിന്നീട് നായകനായി മാറി. ദിലീപ് ചിത്രങ്ങള്‍ മുമ്പ് എല്ലാ വിശേഷ ദിവസങ്ങളിലും തീയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ദിലീപിനെതിരെ കേസുകള്‍ നടക്കുന്നതിനാല്‍ പലപ്പോഴും പൊതു വേദികളില്‍ അദ്ദേഹം എത്തുന്നതും കുറവാണ്. ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും ഒരു മിച്ച് ഒരു പൊതു വേദിയില്‍ എത്തിയിരിക്കുന്നു. ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുവനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുത്തു. ദിലീപിനേയും കാവ്യ മാധവനേയും കണ്ടതോടെ ആരാധകര്‍ സംസാരിക്കുവാനും ചാത്രങ്ങള്‍ പകര്‍ത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലര്‍ന്ന കുര്‍ത്തയായിരുന്നു ദിലീപിന്റെ വേഷം. സില്‍വര്‍ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ…

Read More

തിരുവനന്തപുരം. കെ എസ് ആര്‍ ടി സിയില്‍ വന്‍ ഡീസല്‍ തട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചതില്‍ 1,000 ലിറ്ററിന്റെ കുറവാണ് കണ്ടെത്തിയത്. ഒരു ലക്ഷം രൂപയാണ് ഡീസല്‍ തട്ടിപ്പിലൂടെ കെ എസ് ആര്‍ ടി സിക്ക് നഷ്ടമായത്. കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ഡീസല്‍ ടാങ്കറില്‍ 1,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചു. നെടുമങ്ങാട് എം എസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. മാസങ്ങളായി തട്ടിപ്പ് നടന്ന് വരുന്നതായിട്ടാണ് വിവരം. ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്ന് ജീവനക്കാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ അന്വേഷിക്കുവാനോ നടപടി സ്വീകരിക്കുവാനോ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഡിപ്പോയിലെ ബസുകള്‍ക്ക് മൈലേജ് കുറവാണെന്നും മെക്കാനിക്കുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ച് മോഹന്‍ ലാല്‍ എത്തിയത് വലിയ ചര്‍ച്ചയാകുന്നു. കറുപ്പ് കണ്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രിയ്ക്ക് മോഹന്‍ലാല്‍ കറുത്ത സ്ത്രം ധരിച്ച് എത്തിയപ്പോള്‍ മിണ്ടാന്‍ പറ്റാതെയായി എന്ന് സോഷ്യല്‍ മീഡിയയയില്‍ പലരും പരിഹസിച്ചു. ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ സര്‍ക്കാരത്തിനാണ് പിണറായി വിജയനും മോഹന്‍ ലാലും കണ്ടു മുട്ടിയത്. ഇരുവരും ഒരു മിച്ച് നില്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജില്‍ കറുത്ത മാസ്‌ക് അണിഞ്ഞെത്തിയ വിദ്യാര്‍ഥികളുടെ മാസ്‌ക് പോലീസ് അഴിപ്പിച്ചിരുന്നു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. അതേസമയം മരുമകന് കറുത്ത വസ്ത്രം ധരിക്കാമോ എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പരിഹസിച്ചു. കോഴിക്കോടുള്ള ഹോട്ടലില്‍ വച്ചായിരുന്നു കെ മാധവന്റെ മകന്റെ വിവാഹ ആഘോഷങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗൗതമിന്റെ വിവാഹം.…

Read More

കൊച്ചി. ജനങ്ങളെ പിഴിയാന്‍ കെഎസ്ഇബിയുടെ നീക്കം. ചരിത്രത്തിലാദ്യമായി ലാഭത്തില്‍ എത്തിയ കെ എസ് ഇ ബി ഇക്കാര്യം മറച്ചുവെച്ച് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷനെ സമീപിച്ചു. 2021- 2022 വര്‍ഷത്തില്‍ കമ്പനിക്ക് 736 കോടി രൂപയുടെ ലാഭമാണ് ഉള്ളത്. വരുമാനം 16,985.62 കോടിയും ചെലവ് 16,249.35 കോടിയുമാണ്. സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ 998 കോടി കമ്മി കണക്കാക്കിയിടത്താണ് 736 കോടിയുടെ ലാഭം കെ എസ് ഇ ബി നേടിയത്. എന്നാല്‍ കൂടുതല്‍ ലാഭം നേടുവാന്‍ ലാഭക്കണക്ക് മറച്ച് വെച്ച് ചെലവ് അധികരിച്ചു കാണിച്ച് കമ്പനി റഗുലേറ്ററി കമ്മീഷനെ സമീപിക്കുകായിരുന്നു. ഇതില്‍ വരവും ചെലവും 16635.94 കോടിയാണ് കാണിച്ചിരിക്കുന്നത്. അതേസമയം നാല് വര്‍ഷം തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം നിരക്ക് വര്‍ധവിലൂടെ 1044.43 കോടി രൂപ ലഭിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജൂണില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെ കെ എസ് ഇ ബി 1,000 കോടിയുടെ…

Read More

മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത മോഹൻദാസ് സിനിമ ലോകത്തേക്ക് എത്തിയത്. ഓൺ സ്‌ക്രീനിൽ തന്റെ അഭിനയത്തിലൂടെ മനസിൽ ഇടം നേടിയ മംമ്ത ഓഫ് സ്‌ക്രീനിൽ എല്ലാ അർത്ഥത്തിലും ഒരു പോരാളിയാണ്. ക്യാൻസർ രോഗത്തെ തന്റെ മനക്കരുത്തു കൊണ്ട് അതിജീവിച്ചയാളാണ് മംമ്ത വീണ്ടും സിനിമയിൽ സജ്ജീവമായത്. തന്റെ അമ്മയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്. തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്, ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന താരം പറയുന്നു. ഗംഗയുടേയും മോഹന്റേയും മകളാണ് എന്നതാണ് എന്റെ വലിയ വിലാസം എന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ മാർക്കു കുറയുമോ എന്നോർത്ത് പേടിച്ച് എനിക്ക് പനി വന്നിട്ടുണ്ടെന്നും മംമത പറയുന്നു. എല്ലാ പെൺകുട്ടികളേയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ…

Read More

സോഷ്യൽ മീഡിയയിൽ സുപരിചിതരാണ് മീത്ത് മിരി എന്നി പേരുകൾ. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരുവരും പിന്നീട് ഇൻസ്റ്റ​ഗ്രാമിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും മലയാളികളുടെ മനസുകളിലേക്ക് കയറികൂടിയ ദമ്പതികളാണ്. റിയാലിറ്റി ഷോ മത്സരാർഥികളായി വന്നുകൊണ്ട് മിനി സ്‌ക്രീൻ പ്രേക്ഷകരേയും പിന്നീട് കയ്യിലെടുത്തിട്ടുണ്ട്. വളരെ കുറച്ച് സമയം കൊണ്ടാണ് മീത്ത്-മിരി ദമ്പതികൾ പ്രേക്ഷരുടെ പ്രിയപ്പെട്ടവരായി മാറിയത്. നമ്മൾ പ്രേക്ഷകർ ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ താണ്ടേണ്ടി വന്നിട്ടുണ്ട് ഈ കപ്പിളിന്. ഇപ്പോഴിത തങ്ങളെ ഫോളോ ചെയ്ത ഏക സെലിബ്രിറ്റിയെ കുറിച്ചും പിന്നീട് അദ്ദേഹം ബ്ലോക്ക് ചെയ്തതിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് മീത്തും മിരിയും. ഉണ്ണി മുകുന്ദനായിരുന്നു ഇരുവരേയും ഫോളോ ചെയ്ത ഏക സെലിബ്രിറ്റി. ഇപ്പോൾ ഈ സംഭവം പറഞ്ഞാൽ വിവാദമാകുമോയെന്ന് ഭയമുണ്ടെന്ന് പറഞ്ഞാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. ഉണ്ണി മുകുന്ദൻ ആദ്യം ഫോളോ ചെയ്തു. പിന്നെ കുറച്ച് നാൾ കഴിഞ്ഞ് നോക്കിയപ്പോൾ അൺഫോളോ ചെയ്ത് ബ്ലോക്കും ചെയ്തതായി കണ്ടു. ആളുടെ അക്കൗണ്ട്…

Read More

തിരുവനന്തപുരം. പത്തനംതിട്ടയില്‍ നിന്നും കാണായതായ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിന്റെ നിരോധാനക്കേസില്‍ വഴിത്തിരിവായി മോഷണക്കേസ് പ്രതിയുടെ മൊഴി. തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് മോഷണക്കേസിലെ പ്രതി സി ബി ഐയ്ക്ക് മൊഴി നല്‍കി. മോഷണക്കേസ് പ്രതി ജയിലില്‍ ഒപ്പം കഴിഞ്ഞ മറ്റൊരു പ്രതിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാള്‍ ഒഴിവിലാണെന്നാണ് വിവരം. 2018 മാര്‍ച്ച് 22 രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാകുകയായിരുന്നു. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തേക്ക് പോയെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാല് മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സി ബി ഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. പോക്‌സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്‌ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സി ബി ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. മൊഴിയിലെ പ്രധാന ഭാഗം ഇങ്ങനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ്…

Read More

ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ശനിയാഴ്ച തന്നെ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജി എസ് ടി കുടിശ്ശിക ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുവാനുള്ള 16,982 കോടിയാണ് വിതരണം ചെയ്യുന്നത്. ഇ എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോള്‍ നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാന്‍ നഷ്ടപരിഹാര ഫണ്ടില്‍ പണം ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മറ്റു വരുമാന മാര്‍ഗങ്ങളില്‍ നിന്നുമാണ് പണം നല്‍കുന്നത്. ഇതോടെ അഞ്ച് വര്‍ഷത്തെ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിവില്‍ നിന്നും തുക തിരിച്ച് പിടിക്കുമെന്നും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരമന്‍ അറിയിച്ചു. അതേസമയം, രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്ക് ഒരു രാജ്യം ഒരു നികുതി ഒരു ട്രിബ്യൂണല്‍ നയം എതിരാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന കേരളം നിലപാട് സ്വീകരിച്ചു. തമിഴ്‌നാടും, ഉത്തര്‍പ്രദേശും, ബംഗാളും…

Read More