Author: Updates

തിരുവനന്തപുരം. പട്ടിക പെരുപ്പിച്ച് കാണിച്ചും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കടകളെയും സ്ഥാപനങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയും ജനങ്ങളെ പറ്റിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും എന്നും രണ്ട് ലക്ഷം തൊഴിലവസരം ഉണ്ടായെന്നും കേരളത്തില്‍ 7,000 കോടിയുടെ നിക്ഷേപം നടന്നുവെന്നുമായിരുന്നു സര്‍ക്കര്‍ അവകാശപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം പെരും നുണയാണെന്ന് തെളിവുകള്‍ സഹിതം പുറത്ത് വന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിച്ച് സര്‍ക്കാര്‍ കാണിച്ചു. 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലും പട്ടികയില്‍ ഉണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൃശരില്‍ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇതിന് പുറമേ പിന്‍വലിച്ച അപേക്ഷകളും കണക്കില്‍ ചേര്‍ത്തു. കേരളത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തില്‍ എത്തുവാന്‍ പെട്ടിക്കടയും ബാര്‍ബര്‍ ഷോപ്പം വരെ ഇതില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്.…

Read More

സിനിമാ പാരമ്പര്യത്തിൽ നിന്നുമാണ് കീർത്തി സുരേഷ് സിനിമ ലോകത്തേക്ക് എത്തിയത്. നടിയുടെ അമ്മ മേനക ഒരു കാലത്ത് തിളങ്ങി നിന്ന സൂപ്പർ നായികയായിരുന്നു. അച്ഛൻ ഇപ്പോഴും സജീവമായി സിനിമകളൊരുക്കുന്ന നിർമാതാവും അഭിനേതാവുമൊക്കെയാണ്. ഇതെല്ലാം കീർത്തിയുടെ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. അടുത്തിടെ റിലീസിനെത്തിയ രണ്ട് സിനിമകൾ കീർത്തിയ്ക്ക് പരാജയം നേടി കൊടുത്തെങ്കിലും സിനിമാ മാർക്കറ്റിൽ നടിയ്ക്കിപ്പോഴും ഡിമാൻഡുണ്ട്. അത് കാരണം കീർത്തിയിപ്പോൾ പ്രതിഫലം വർധിപ്പിച്ചുവെന്നാണ് വിവരം. വളരെ കുറഞ്ഞ കാലം കൊണ്ടാണ് കീർത്തി സുരേഷിന്റെ കരിയർ ഗ്രാഫ് മാറുന്നത്. ബാലതാരമായി അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി വന്ന കീർത്തി ഇപ്പോൾ ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കീർത്തിക്ക് ലഭിച്ചതും കരിയറിൽ ഗുണം ചെയ്തു. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം വാശി എന്ന സിനിമയിലൂടെ മലയാളത്തിലേക്കും നടിയൊരു തിരിച്ച് വരവ് നടത്തിയിരുന്നു. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കീർത്തിയുടെ ആസ്തി ഇരുപത്തിരണ്ട് കോടിയാണ്. ഒപ്പം പുതിയ സിനിമകൾക്ക്…

Read More

സി പി എമ്മില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോരല്ല ഇപ്പോള്‍ പാര്‍ട്ടിയെ നാണം കെടുത്തുന്നത്. മറിച്ച് രണ്ടാം തവണയും അധികാരം ലഭിച്ചതിന്റെ അഹങ്കാരവും അശ്ശീലകഥകളും അഴിമതിയും ലഹരിക്കടത്തും എല്ലാം നിറഞ്ഞ് ഒരു വിഴിപ്പ് കൊട്ടയായി മാറുകയാണ് സി പി എം ജനങ്ങള്‍ക്ക് മുന്നില്‍. വഴി തെറ്റിപ്പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തീരാത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സി പി എമ്മില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദം മുതല്‍ സി പി എം നേരിടേണ്ടി വന്നത് ആരോപണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ്. നേതാക്കള്‍ പരസ്പരം പാര്‍ട്ടി യോഗങ്ങളില്‍ തമ്മില്‍ തല്ലുന്നതും സി പി എമ്മിന്‍ പതിവാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആക്രമിച്ചു. മദ്യപാനും സ്വഭാവദൂഷ്യവും എല്ലാം യോഗത്തില്‍ പങ്കെടുത്തവര്‍ പരസ്പരം പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. ജില്ലയില്‍ നിയമന അഴിമതി, ലഹരി ഉപയോഗം,…

Read More

പാലക്കാട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പ്രതിഷേധം ഉയരുമ്പോള്‍ പേടിച്ചോടി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കോടി പ്രതിഷേധം മറികടക്കുവാന്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്ററിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചതാണ് ഹെലിക്കോപ്റ്റര്‍ മാര്‍ഗം സഞ്ചരിക്കുവാന്‍ കാരണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. രാവിലെ ആറുമണിയോടെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എ കെ ഷാനിബിനെ പോലീസ് അറസ്റ്റ് ചെയ്തു. സി ആര്‍ പി സി 151 പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃത്താലയില്‍ എത്തുന്നു എന്ന് അറിഞ്ഞ് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട അവസ്ഥയിലാണെന്ന് ഷാനിബ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം കനത്ത സുരക്ഷയില്‍ പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കോടി പ്രതിഷേധം ഉണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടിയത്.

Read More

നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ മീനാക്ഷിയെ അതിൽ പിന്തുടരുന്നവരും നിരവധിയാണ്. എന്നാൽ ഇതൊന്നും അധികം ശ്രദ്ധിക്കാത്ത ആളാണ് മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്. ഒരിടയ്ക്ക് മീനാക്ഷി ചെയ്ത ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതോടെ മീനാക്ഷി അഭിനയത്തിലേക്ക് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പഠനവുമായി മുന്നോട്ട് പോവുകയായിരുന്നു മീനാക്ഷി. മകൾക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്ന് ദിലീപ് ഒരിക്കൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് ദിലീപ് സംസാരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാൽ എന്റെ മകൾ എങ്ങനെ ജീവിക്കും എന്നോർത്തപ്പോഴാണ് ചിന്ത മാറ്റിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നത്. മകളുടെ മുഖം…

Read More

മുംബൈ. മഹാരാഷ്ട്രയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശിവസേന എന്ന പേരും പാര്‍ട്ടി ചിഹ്നവും ഏക്‌നാഥ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ എക്‌നാഥ് ഷിന്‍ഡെയും ഉദ്വ് താക്കറെയും തമ്മില്‍ കേസ് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ണയക നീക്കം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്‌നാഥ് ഷിന്‍ഡെ ബിജെപി സഹായത്തോടെ പാര്‍ട്ടി പിളര്‍ത്തി മുഖ്യമന്ത്രിയായത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്‌ക്കൊപ്പമാണ്. കഴിഞ്ഞ നവംബര്‍ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചു. എന്നാല്‍ മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തോടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാ?ഗത്തിന് ശക്തി വര്‍ധിക്കും.

Read More

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരളാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയാണ് ദിവ്യ ഉണ്ണി. കുറേക്കാലമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ദിവ്യ ഉണ്ണി. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോഴും ദിവ്യയോടുള്ള സ്‌നേഹത്തില്‍ കുറവ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം സജ്ജിവമാണ് ദിവ്യ ഉണ്ണി. 90 കളില്‍ മലയാള സിനിമയിലെത്തിയ ദിവ്യ ഉണ്ണി. നിരവധി മലയാള ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 14-ാം വയസ്സില്‍ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി എത്തിയത്. വിവാഹ ശേഷം ദിവ്യ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 2002 ല്‍ ആയിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെയാണ് ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. വിവാഹ ശേഷം താരം യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. പിന്നീട് നൃത്ത അധ്യാപികയും മറ്റുമായി അവിടെ തുടരുകയായിരുന്നു. 2017 ല്‍ സുധീറുമായുള്ള ബന്ധം ദിവ്യ വേര്‍പ്പെടുത്തി. പിന്നീട് 2018 ല്‍ ദിവ്യ…

Read More

ന്യൂഡല്‍ഹി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടുവാന്‍ സാധിക്കില്ലെന്നും മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി അനുമതി നല്‍കി. സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തി കാലാവധി തീരുമാനിക്കും. സാക്ഷി വിസ്താരത്തിന് 30 പ്രവര്‍ത്തി ദിവസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന കാര്യത്തില്‍ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം വിസ്തരിക്കേണ്ടത് ആരോയെക്കെ എന്ന് സുപ്രീംകോടതിയോ ഹൈക്കോടതിയോ അല്ല തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് കെ കെ മഹേശ്വകി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഇനി വിസ്തരിക്കണമെന്ന് പറയുന്നവര്‍ കേസില്‍ അപ്രസക്തരാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ഏതോക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് നിര്‍ദേശിക്കുവാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അതിജീവിതയ്ക്കു വേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ ബസന്താണ്…

Read More

ന്യൂഡല്‍ഹി. ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശർമ്മ രാജിവെച്ചു. ചേതന്‍ ശര്‍മ്മയുടെ രാജി ബി സി സി ഐ സെക്രട്ടറി ജയ്ഷ സ്വീകരിച്ചതായിട്ടാണ് വിവരം. ക്രിക്കറ്റ് ടീം സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് ചേതന്‍ നടത്തിയത്. കളിക്കാരുടെ നിലവിലെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് ജോലി പ്രയാസമാണെന്ന് ചേതന്‍ ശര്‍മ്മ പറയുന്നു. ഒരു ടീമില്‍ എങ്ങനെയാണ് മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കുവനാണ് കോലി, രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയത്. രോഹിത് ശര്‍മ്മ ഏറെക്കാലം ട്വന്റി ട്വന്റി ടീമില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം രോഹിതും കോലിയും തമ്മില്‍ ഈഗോ പ്രശ്നം ഉണ്ട് എന്നാല്‍ പിണക്കമില്ലെന്നും ചേതന്‍ ശര്‍മ്മ പറയുന്നു. ടീമിലെ ചില പ്രധാന കളിക്കാര്‍ നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായും. ബി സി സി ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും കോലി…

Read More

കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാതെ ഇരുന്ന ശിവശങ്കറിനെ കുരുക്കുവാന്‍ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ പി വേണുഗോപാലിനെ ഇ ഡി വിളിച്ചുവരുത്തിയിരുന്നു. വോണുഗോപാലിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വോണുഗോപാല്‍ ആവര്‍ത്തിച്ച് ഇ ഡിക്ക് മൊഴി നല്‍കിയത്. വ്യാഴാഴ്ച 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ച് ഇരുത്തി ഇ ഡി ചോദ്യം ചെയ്തു. മുമ്പ് 2021 ലും ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ലോക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുവാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ പ്രതികരിക്കുന്നില്ലെന്ന് കോടതിയെ ഇ ഡി അറിയിച്ചിരുന്നു. ഇതിന് പിന്നീലെയാണ് വേണുഗോപാലിനെ ചോദ്യം ചെയ്തത്. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കറിന്റെ കള്ളത്തരങ്ങള്‍ പൊളിക്കുകയായിരുന്നു ഇ ഡിയുടെ ലക്ഷ്യം. ശിവശങ്കറിന്റെ നിര്‍ദേശ…

Read More