Author: Updates
മലയാളികളുടെ പ്രീയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് മമിത ബൈജു. സര്‍ോപരി പാലക്കാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മമിത ഇതിനോടകം നിരവധി ചിത്രങ്ങള്‍ വേഷമിട്ടു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മമിത. സംവിധായകന്‍ ബാലയുടെ സൂര്യയെ നായകനായി എത്തുന്ന സിനിമയിലായിരുന്നു മമിതയ്ക്ക് അവസരം ലഭിച്ചത്. വണങ്കന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ ചിത്രീകരണം തുടങ്ങിയ ശേഷം സൂര്യ ചിത്രത്തില്‍ നിന്നും പന്‍മാറി. സിനിമയുടെ തിരങ്കഥയില്‍ ബാല വരുത്തിയ മാറ്റങ്ങളാണ് പിന്മാറ്റത്തിന് കാരണം. സൂര്യയ്ക്ക് പകരം മറ്റൊരു നടനെ ആ വേഷത്തില്‍ എത്തിക്കുവാനാണ് ബാലയുടെ തീരുമാനം. സൂര്യ സാറും പ്രൊഡക്ഷനും വണങ്കാന്‍ സിനിമയില്‍ നിന്നും പിന്മാറി. അതുകൊണ്ട് സിനിമയില്‍ നിന്ന് താന്‍ പിന്‍വാങ്ങി. ചിത്രത്തില്‍ സൂര്യ സാറുമായി എനിക്ക് കോംബിനേഷന്‍ സീനുകളുണ്ടായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ്…
തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡി അന്വേഷണം വഴിമുട്ടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് വഴി ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ആര്‍ ബി ഐയ്ക്ക് നല്‍കുന്നുവെന്ന് തെളിഞ്ഞു. ആര്‍ ബി ഐയുടെ എന്‍ ഒ സി നേടിയാണ് മസാല ബോണ്ടിറക്കിയതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഇ ഡിക്ക് ഒരു കാര്യം വ്യക്തമായി മനസിലായ ഇവിടെ ആരും കുനിഞ്ഞ് തരില്ലെന്ന്. കേസില്‍ ആര്‍ ബി ഐക്ക് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം.
തിരുവനന്തപുരം. ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് സി എം ഡി ബുജു പ്രഭാകര്‍. അതേസമയം ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവര്‍ രേഖമൂലം ഈ മാസം 25ന് മുമ്പ് അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളത്തിന്റെ ആദ്യ ഗഡു 5-ാം തിയതി ജീവനക്കാര്‍ക്ക് നല്‍കും. ബാക്കി തുക സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നല്‍കുമെന്നാണ് സി എം ഡി പറയുന്നത്. അതേസമയം ശമ്പളം ഗഡുക്കളായി വേണ്ടാത്തവര്‍ സര്‍ക്കാരിന്റെ ധന സഹായം കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് കെ എസ് ആര്‍ ടി സിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ സാധിക്കില്ലെങ്കില്‍ അടച്ചുപൂട്ടിക്കോളു എന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതിയുടെ പ്രതികരണം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കെ എസ് ആര്‍ ടി സിയെ വിമര്‍ശിച്ചത്. കോടതിയില്‍ ബുധനാഴ്ചക്കകം ശമ്പളം നല്‍കുമെന്നാണ് കെ എസ് ആര്‍ ടി…
യുവ നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തിക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അപര്‍ണ വിനോദിന്റെയും റിനില്‍രാജിന്റെയും വാവാഹ നിശ്ചയം. ഞാന്‍ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയില്‍ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യുവാന്‍ നടിക്ക് സാധിച്ചു. ആസിഫ് അലി ചിത്രം കോഹിനൂറില്‍ നായിക വേഷത്തിലും അപര്‍ണ വിനോദ് എത്തി. തമിഴില്‍ വിജയ് ചിത്രം ഭൈരവിയിലൂടെ അരങ്ങേറ്റം കുറിച്ചു. 2021-ല്‍ പുറത്തിറങ്ങിയ നടുവന്‍ ആണ് അപര്‍ണ വിനോദിന്റെ അവസാനം ഇറങ്ങിയ ചിത്രം.
ന്യൂഡല്‍ഹി. നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുവാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്ക്കുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ്. അതേസമയം കാവ്യാ മാധവന്റെ അച്ഛന്‍ മാധവനെയും അമ്മ ശ്യാമളേയേയും വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ നീട്ടുവനാണെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദത്തിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് തന്നോട് വിരോധമുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ദിലീപ് കോടിയില്‍ പറഞ്ഞു. കാവ്യാ മാധവന്‍ ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി…
തിരുവനന്തപുരം. ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ടരവര്‍ഷം കഴിയുമ്പോഴും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ഇടപാടില്‍ ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതോടെ അനില്‍ അക്കര സി ബി ഐക്ക് പരാതി നല്‍കുകയായിരുന്നു. സി ബി ഐ പ്രാഥമിക അന്വേഷണം നടത്തിയതോടെ സംസ്ഥാ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. 2020 സെപ്റ്റംബറില്‍ സി ബി ഐ അന്വേഷണം നടത്തി. അതേസമയം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റില്‍ നിന്നും ഫയലുകള്‍ പിടിച്ചെടുത്തു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും കേസിലെ പ്രതികളെയും ചോദ്യം ചെയ്തു. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം സി ബി ഐ രേഖകള്‍ കൊണ്ടുപോയതാണ് അന്വേഷണം തടസ്സപ്പെടുവാന്‍ കാരണമെന്ന് വിജിലന്‍സ് പറയുന്നു. സി ബി ഐ കൊണ്ടുപോയ രേഖകള്‍ക്കായി സി ജെ എം കോടതിയില്‍ അപേക്ഷ…
സംവിധായകനും നടനുമായി ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ ബേസില്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. കുഞ്ഞിനും ഭാര്യ എലിസബത്തിനും ഒപ്പം ഉള്ള ചിത്രം ബേസില്‍ പങ്കുവെച്ചു. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് മകളുടെ പേര്. നിരവധി ആരാധകരാണ് ബേസിലിന് ആശംസകള്‍ അറിയിക്കുന്നത്. അതേസമയം മലയാള സിനിമയിലെ നിരവധി താരങ്ങളും ബേസിലിനും എലിസബത്തിനും ആശംസകള്‍ അറിയിക്കുന്നുണ്ട്. ഞങ്ങളുടെ ചെറിയ മാലാഖയുടെ വരവ് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവള്‍ ഇതിനകം ഞങ്ങളുടെ ഹൃദയം കവര്‍ന്നുവെന്നും ബേസില്‍ ചിത്രത്തിനൊപ്പം കുറിച്ചു. View this post on Instagram A post shared by Basil ⚡Joseph (@ibasiljoseph)
ബെംഗളൂരു. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നീലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണതവരുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും. ചോദ്യം ചെയ്തല്‍ കേസിലെ എല്ലാ വമ്പന്‍മാരുടെയും പങ്ക് പുറത്ത് വരുമെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളം മുഴുവന്‍ വിറ്റ് തുലയ്ക്കുവനാണ് മുഖ്യമന്ത്രിയും കുടുംബവും ശ്രമിക്കുന്നത്. കേസില്‍ എല്ലാ വമ്പന്‍മാരെയും പുറത്ത് കൊണ്ടുവരുവനാണ് താന്‍ ശ്രമിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതില്‍ നിന്നും പിന്മാറില്ല. താന്‍ അടക്കമുള്ളവര്‍ പലരുടെയും ഉപകരണമായി. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് നല്‍കും. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി ചോദ്യം ചെയ്യണം. അത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രവീന്ദ്രന്‍ ആണെന്നും…
കൊച്ചി. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇ ഡിയുടെ അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഇ ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ട്. സി ബി ഐ കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് എന്നും ഇ ഡി വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു. കൂടതല്‍ കാര്യങ്ങളില്‍ വ്യക്തതവരണമെങ്കില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. ശിവശങ്കറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇ ഡി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷം സാമ്പത്തിക കുറ്റ വിചാരണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡയില്‍ വാങ്ങുവനാണ് ഇ ഡിയുടെ നീക്കം. അതേസമയം അറസറ്റ് കേന്ദ്ര ഏജന്‍സികളുടെ വിശ്വസ്യത തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും…
സഞ്ജു സാംസണിനെ ദേശീയ ടീമില്‍ നിന്നും പുറത്താക്കിയേക്കും എന്ന് വെളുപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ ചേതന്‍ ശര്‍മ്മ. സഞ്ജുവിനെ ടീമില്‍ എടുത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ മികച്ച പ്രകടനവും സഞ്ജു ഉള്‍പ്പെടെ കെ എല്‍ രാഹുല്‍, ശിഖര്‍ ധവന്‍ എന്നിവരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് കാരണമാകുമെന്ന് ചേതന്‍ ശര്‍മ്മ പറയുന്നു. കളിക്കാരുടെ നിലവിലെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് ജോലി പ്രയാസമാണ്. ഒരു ടീമില്‍ എങ്ങനെയാണ് മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു മാധ്യമത്തിന്റെ ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ശര്‍മ്മ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിത്. ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കുവനാണ് കോലി, രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയത്. രോഹിത് ശര്‍മ്മ ഏറെക്കാലം ട്വന്റി ട്വന്റി ടീമില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം രോഹിതും കോലിയും തമ്മില്‍ ഈഗോ പ്രശ്‌നം ഉണ്ട് എന്നാല്‍…