Author: Updates

സംയുക്ത മേനോന്‍ തന്റെ പേരിനൊപ്പം ഉള്ള മേനോന്‍ എടുത്ത് കളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പല അഭിമുഖങ്ങളിലും സംയുക്ത ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സംയുക്തയുടെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചുമാണ്. സംയുക്തയുടെ പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് സംയുക്ത വ്യക്തമായ മറുപടി നല്‍കി. അതോടൊപ്പം ഭാവിയില്‍ കല്യാണം കഴിക്കുന്ന വ്യക്തിയെക്കുറിച്ചും സംയുക്ത പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 10 ക്ലാസ് വരെ തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്ന് സംയുക്ത പറയുന്നു. എന്നാല്‍ 10 ക്ലാസ് കഴിഞ്ഞ് പുതിയ സ്‌കൂളില്‍ എത്തിയതോടെയാണ് തനിക്ക് പ്രണയലേഖലങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയത്. വിവാഹാലോചന എവിടെ നിന്ന് എത്തിയാലും സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ലോകത്ത് എവിടെ നിന്ന് എത്തുന്ന വ്യക്തിയാണെങ്കിലും സ്വീകരിക്കും എന്ന് സംയുക്ത പറയുന്നു. എന്നാല്‍ വരുന്ന ആ വ്യക്തിക്ക് മൂന്ന് ഗുണം ഉണ്ടായിരിക്കണമെന്ന് സംയുക്ത പറയുന്നു. ആദ്യം വേണ്ടത്…

Read More

ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി പിന്നീട് മലയാളത്തില്‍ സുപരിചിതനായ നടനായി മാറിയ വ്യക്തിയാണ് ടിനി ടോം. സിനിമകള്‍ക്ക് പുറമെ കോമഡി ഷോകളിലും മറ്റ് റിയാലിറ്റി ഷോകളിലും നടന്‍ സജ്ജീവമാണ്. ടിനി ടോം പലപ്പോഴും പറയുന്ന രസകരമായ സംഭവങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. ഇപ്പോള്‍ ടിനി ടോം ഒരു നടനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അടുത്തിടെ ടിനി ടോം നടന്‍ ബാലയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ ട്രോളായിരുന്നു. അത്യാവശ്യം നിങ്ങള്‍ക്ക് അറിയാവുന്ന നടനാണ്. എന്റെ കൂടെ കളി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഗുണ്ട റോളുകള്‍ എല്ലാം ചെയ്യുന്ന നടനാണ്. ഒരു ദിവസം എന്നോട് അദ്ദേഹം ചോദിച്ചു ബൗണ്‍സേഴ് വേണോ ഷൈന്‍ ചെയ്യാണ്‍ എന്ന് ചോദിച്ചു. എന്നാല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഷൂട്ടിംഗിന് ചെല്ലുമ്പോള്‍ ഈ നടന്‍ എഴ് ബൗണ്‍സേര്‍സിന്റെ നടുവിലൂടെ നടന്ന് വരുന്നതാണ് കണ്ടത്. എല്ലാവരും നോക്കുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ പോലും ഇത്രയും ബൗണ്‍സേര്‍സിന്റെ ഇടയില്‍ വന്നിട്ടില്ല. എന്നാല്‍ ഈ പറഞ്ഞ നടന്റെ സെക്യൂരിറ്റിയാണ്…

Read More

ന്യൂഡല്‍ഹി. 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഘട്ടം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ 246 കിലോമീറ്റര്‍ വരുന്ന എക്‌സ്പ്രസ് വേയാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഡല്‍ഹി- ദൗസ- ലാല്‍സോട്ട് സെക്ഷനാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രസമയം 5 മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി കുറയും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ ആയിരിക്കും ഇത്. നിലവില്‍ എട്ട് വരിപാതയായിട്ടാണ് നിര്‍മാണം നടക്കുന്നതെങ്കിലും ഭാവിയില്‍ 12 വരി പാതയാക്കുവാന്‍ സാധിക്കും. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുവാന്‍ ഹെലിപ്പോര്‍ട്ടു സജ്ജീകരിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയില്‍ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍, ട്രോമ കെയര്‍ സെന്ററുകള്‍. ഇലട്രിക്് വാഹനങ്ങള്‍ക്കുള്ള പ്രത്യേക പാതകള്‍ എന്നി നിരവധി സൗകര്യങ്ങളാണ് ഉണ്ടാകുക. മൃഗങ്ങള്‍ക്ക് മേല്‍പ്പാലങ്ങളും വന്യജീവികള്‍ക്ക് കടന്ന് പോകുവാന്‍ പ്രത്യേക സ്ഥലങ്ങളുമുള്ള ഏഷ്യയിലെ…

Read More

തിരുവനന്തപുരം. ചിന്ത ജെറോം റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ ആഡംബര റിസോര്‍ട്ട് സി പി എമ്മിന്റെ ബിനാമി സ്വത്താണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ റിസോര്‍ട്ടിന് കോര്‍പ്പറേഷന്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും തീരദേശ പരിപാലന നിയമത്തിന്റെയും പേരിലാണ് കോര്‍പറേഷന്‍ അനുമതി നിഷേധിച്ചത്. സി പി എമ്മിന് റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും ആര്‍ക്കാണ് പങ്കാളിത്തമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് റിസോര്‍ട്ട് മറ്റൊരു വ്യക്തിയുടെ പേരിലായിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചതോടെ റിസോര്‍ട്ട് വിറ്റു. പിന്നീട് ഇപ്പോഴത്തെ ഉടമയാണ് ഇപ്പോള്‍ കാണുന്ന റിസോര്‍ട്ട് നിര്‍മിച്ചത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. കോര്‍പ്പറേഷന്‍ അനുമതി നല്‍കാതിരുന്ന റിസോര്‍ട്ടിന് അനുമതി ലഭിക്കുവാന്‍ എന്തിന് സി പി എം നേതാക്കള്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മലയാളത്തിലെ എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീണ്ടും ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീയേറ്ററില്‍ എത്തിയ ചിത്രം വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയത് ഫെബ്രുവരി 9നാണ്. ലോകത്ത് 500 തിയേറ്ററിലാണ് ചിത്രം പ്രദര്‍ശത്തിന് എത്തുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ എത്തിയ ചിത്രം കേരളത്തില്‍ 150 തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. ചിത്രം രണ്ടാം വരവിലും മികച്ച കളക്ഷനാണ് നേടിയത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് മൂന്ന് കോടിയോളം രൂപ നേടുവാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ഇനി സ്ഫടികത്തിന് സ്വന്തം. ചിത്രത്തില്‍ ചില ഷോട്ടുകള്‍ പുതിയതായി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം എട്ട് മിനിറ്റ് കൂടുതല്‍ ഉണ്ട്.…

Read More

ഇലട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ലോകത്ത് ഏറ്റവും ആവശ്യമായി വരുന്ന വസ്തുവാണ് ലിഥിയം. ലോകത്ത് വളരെ കുറച്ച് മാത്രമാണ് ലിഥിയം നിക്ഷേപം ഉള്ളത്. അതിനാല്‍ തന്നെ ലിഥിയത്തിന്റെ കണ്ടെത്തല്‍ ലോക രാജ്യങ്ങളെ സംബന്ധിച്ച് വലിയ നേട്ടങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രവലിയ ലിഥിയം ശേഖരം കണ്ടെത്തുന്നത്. ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ ലിഥിയം ശേഖരം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടണ്‍ ലിഥിയമാണ് കണ്ടെത്തിയത്. ഇത് കൈക്കലാക്കുവാന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണകൂടവുമായി ചൈന ഇതിനായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2010-ല്‍ അമേരിക്കയാണ് അഫ്ഗാനിലെ ലിഥിയം ശേഖരത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയില്‍ ലിഥിയം ശേഖരം കണ്ടെത്തിയ തോടെ ചൈനയുടെ ഈ മേഖലയിലുള്ള കുത്തക അവസാനിപ്പിക്കുവാന്‍ സാധിക്കും. നിലവില്‍ ചൈനയില്‍ നിന്നുമാണ് ലോകത്തിന് ആവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും എത്തുന്നത്. ഇന്ത്യയില്‍ ലിഥിയം തദ്ദേശിയമായി നിര്‍മിച്ചാല്‍…

Read More

പിതാവിന്റെ ജോലി നഷ്ടമാകുമോ എന്ന ഭയം ഇന്ത്യന്‍ വംശജയായ 14 വയസുകാരിയെ അമേരിക്കയില്‍ കാണാനില്ല. യു എസില്‍ ഐ ടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടമാകുമെന്നും അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി പോകേണ്ടിവരുമെന്നും ഭയന്നാണ് കുട്ടി വീട് വിട്ട് പോയതെന്നാണ് പോലീസ് പറയുന്നത്. യു എസിലെ അര്‍കാന്‍സസ് സംസ്ഥാനത്തെ കോണ്‍വേയിലാണ് കാണാതായ തന്‍വി മരുപ്പള്ളി താമസിക്കുന്നത്. സ്‌കൂളിലേക്ക് പോയ തന്‍വിയെ ജനുവരി 17-നാണ് കാണാതാകുന്നത്. കുടുംബം യു എസില്‍ പൗരത്വം നേടുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി താന്‍വിയുടെ മാതാവിന് ജോലി നഷ്ടമായത്. തുടര്‍ന്ന് തന്‍വിയുടെ മാതാവ് ഇന്ത്യയിലേക്ക് മടങ്ങിപ്പോയിരുന്നു. അതേസമയം കുട്ടിയുടെ പിതാവിന്റെയും ജോലി നഷ്ടപ്പെടുമെന്നഭീതിയും കുട്ടിക്ക് ഉണ്ടായി. ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെയും ജോലി നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. മാതാവ് ഇന്ത്യയില്‍ എത്തിയതിന് ശേഷം യു എസിലേക്ക് തിരിച്ച് ചെല്ലുവാന്‍ ആശ്രിത വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെ തൊഴില്‍ വിസ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് തന്‍വി…

Read More

വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ വെള്ളത്തിനൊപ്പം ജലാംശത്തിന്റെ കുറവ് പരിഹരിക്കുവാന്‍ പഴങ്ങളും കഴിക്കാവുന്നതാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ സീസണ്‍ പഴങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഭാരം, ജീരകവെള്ളം, ലസി, സര്‍ബത്ത്, നാരങ്ങാവെള്ളം, കരിക്ക് എന്നിവ കഴിക്കാം. ശരീരത്തില്‍ വേനല്‍ക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ ആവശ്യത്തിന് ലഭിക്കണം. അതിനാല്‍ ഏത്തപ്പഴം, സ്‌ട്രോബറി, തണ്ണിമത്തന്‍ എന്നിവ കഴിക്കുന്നത് പൊട്ടാസ്യം ധാരാളം അടങ്ങിയ പഴവര്‍ഗ്ഗമാണ്.അതുപോലെ തന്നെ ഉണങ്ങിയ മുന്തിരി, ആപ്രിക്കോട്ട്, പ്രൂണ്‍സ്, ഈത്തപ്പഴം എന്നിവ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങളാണ്.

Read More

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് വിന്‍സി അലോഷ്യസ്. വികൃതി എന്ന സിനിമയില്‍ വിന്‍സി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് വിന്‍സിക്ക് ലഭിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമ രംഗത്തേക്ക് എത്തുന്നത്. അഭിനയിച്ച സിനിമകളില്‍ ചെറിയ വേഷമാണെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നതായിരുന്നു. വിന്‍സി ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് രേഖ. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐസക് തോമസാണ്. ഉണ്ണി ലുലുവാണ് സിനിമയിലെ മറ്റ് ഒരു പ്രധാനവേഷത്തില്‍ എത്തുന്നത്. അതേസമയം സിനിമയുട പ്രേമോഷന്‍ പരിപാടികള്‍ക്കിടയില്‍ വിന്‍സി തന്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരുന്നു. ‘ എന്താണെന്ന് അറിയില്ല തന്റെ പ്രേമം ഭയങ്കര ഫ്‌ലോപ്പാണെന്ന് വിന്‍സി പറയുന്നു. എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാല്‍ അപ്പോള്‍ തന്നെ അത് പറയും. ക്ഷമ തീരെ ഇല്ല. പെട്ടെന്നുള്ള ചിന്തയും പ്രവര്‍ത്തിയുമാണ്. എടുത്ത് ചാട്ടം കൂടുതലാണ്. മുന്‍ എക്‌സ്പീരിയന്‍സ് ഇല്ലെന്ന് കരുതിക്കോ, പ്രേമിക്കാന്‍ തോന്നുന്നുണ്ട്. സിനിമയായിരിക്കും എല്ലാവര്‍ക്കും…

Read More

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍ നിന്നും 2,000 കോടി രൂപ വായ്പയെടുക്കുന്നു. സാമ്പത്തിക പ്രസിസന്ധി രൂക്ഷമായതോടെ മുടങ്ങിയ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടം എടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം എടുക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ 300 ഓളം ബാങ്കുകളാണ് ഉള്ളത്. സാമൂഹിക സുരക്ഷാ പെന്‍ഷന് കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ചതാണ് കണ്‍സോര്‍ഷ്യം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ മുമ്പും സഹകരണ ബാങ്കുകളില്‍ നിനന് വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നത് സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ കുറവ് വന്നു. ഇതെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്‍കണം. ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍. 972 കോടിയാണ്…

Read More