Author: Updates

തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ എത്തിയ ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6 ശതമാനം യാത്രക്കാരുടെ വളര്‍ച്ചയാണ് വിമാനത്താവളത്തില്‍ ഉണ്ടായത്. അതേസമയം തിരുവനന്തപുരത്തുനിന്നും ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചയും ഇക്കാലയളവില്‍ ഉണ്ടായി. 2023 ജനുവരിയില്‍ ആകെ മൂന്നര ലക്ഷത്തോളം പേരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്തത്. 2022 ജനുവരി മാസത്തില്‍ ഇത് ഒന്നര ലക്ഷത്തോളമായിരുന്നു. അതേസമയം 2022 ജനുവരി മാസത്തില്‍ 5687 പേരാണ് യാത്ര ചെയ്തതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 10445 യാത്രക്കാരായി ഉയര്‍ന്നു. അതേസമയം എയര്‍ ഗ്രാഫിക് മൂവ്‌മെന്റിലൂം വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായ്, ഷാര്‍ജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈന്‍, ദമാം, കുവൈറ്റ്, സിംഗപ്പൂര്‍, കൊളംബോ തുടങ്ങി 12 രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ട്. അതുപോലെ തന്നെ രാജ്യത്തെ 10 നഗരങ്ങളിലേക്കും വിമാനസര്‍വ്വീസ് ലഭിക്കുന്നു. നിലവില്‍ ആഴ്ചില്‍ 131 ആഭ്യന്തര…

Read More

സോഷ്യൽ മീഡിയയിലൂടെ ദിയ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടെ പങ്കുവെച്ച വാക്കുകളാണ് പ്രണയം തകർന്നെന്ന സംശയങ്ങളിലേക്ക് താരത്തിന്റെ ആരാധകരെ എത്തിച്ചത്. എന്നാൽ ഇപ്പോഴിത ആരാധകർ ഉന്നയിച്ച നിരവധി ചോദ്യങ്ങൾ‌ക്കും മറ്റും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. ദിയ തന്റെ യുട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ അവിടുന്നും ഇവിടുന്നും ഞാൻ കേട്ടു. രാജമൗലി ഇവരെ കണ്ടാൽ കഥയെഴുതാൻ കൂട്ടികൊണ്ട് പോകും എന്ന് ദിയ പറയുന്നു. അത്ര നല്ല കഥകളാണ് ഇവരെല്ലാം എന്നെ കുറിച്ച് പറയുന്നത്. താൻ ഇപ്പോൾ കടന്ന് പോകുന്നത് വളരെ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണെമ്മ് ദിയ പറയുന്നു. ലൈഫിലെ ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ വളരെ സ്ട്രോങായി ഈ ചെറിയ പ്രായത്തിൽ തന്നെ. സിം​ഗിൾ ആയിട്ടുള്ളവർ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷൻഷിപ്പിലായ വ്യക്തി പിന്നീട് സിം​ഗിളായാൽ അയാളുടെ ജീവിതം അവസാനിക്കുമോ എന്നും ദിയ ചോദിച്ചു. ബ്രേക്കപ്പ് ഒക്കെ വന്നാൽ ലോകം വസാനം…

Read More

ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും തുര്‍ക്കി ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയിട്ടില്ല. പക്ഷേ തുര്‍ക്കിയില്‍ നിന്നും നാശത്തിന്റെയും നിരാശയുടെയും വാര്‍ത്തകള്‍ക്കിടയില്‍ നിന്നും അതിജീവനത്തിന്റെ കഥകള്‍ കൂടെ പുറത്ത് വരുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിക്ക് വലിയ സഹായങ്ങളാണ് ലഭിച്ചത്. തണപ്പിനെ അതിജീവിച്ച് 1,000 കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോഴും തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഭൂകമ്പം ഉണ്ടായി 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പം രണ്ട് വയസ്സുള്ള പെണ്‍ കുട്ടിയും ആറ് മാസം ഗര്‍ഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം ഈ നൂറ്റാണ്ടില ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതി ദുരന്തമായിട്ടാണ് കണക്കാക്കുന്നത്. 2003-ല്‍ അയല്‍ രാജ്യമായ ഇറാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 31,000…

Read More

തൃശൂര്‍. ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. പുഴയ്ക്കലില്‍ വെച്ച് നിലമ്പൂര്‍ കോട്ടയം സൂപ്പര്‍ ഫാസ്റ്റിനാണ് തീപിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. നിലമ്പൂരില്‍ നിന്നും കോടയത്തേക്ക് പോകുകയായിരുന്നു ബസ്. തീ ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ സജീവ് വണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. തുടര്‍ന്ന് ബസില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉപയോഗിച്ചു. പിന്നീട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തി. തുടര്‍ന്ന് വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റി വെള്ളം പമ്പ് ചെയ്യുകയായിരുന്നു.

Read More

സംയുക്ത മേനോന്‍ തന്റെ പേരിനൊപ്പം ഉള്ള മേനോന്‍ എടുത്ത് കളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പല അഭിമുഖങ്ങളിലും സംയുക്ത ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സംയുക്തയുടെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചുമാണ്. സംയുക്തയുടെ പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് സംയുക്ത വ്യക്തമായ മറുപടി നല്‍കി. അതോടൊപ്പം ഭാവിയില്‍ കല്യാണം കഴിക്കുന്ന വ്യക്തിയെക്കുറിച്ചും സംയുക്ത പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 10 ക്ലാസ് വരെ തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്ന് സംയുക്ത പറയുന്നു. എന്നാല്‍ 10 ക്ലാസ് കഴിഞ്ഞ് പുതിയ സ്‌കൂളില്‍ എത്തിയതോടെയാണ് തനിക്ക് പ്രണയലേഖലങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയത്. വിവാഹാലോചന എവിടെ നിന്ന് എത്തിയാലും സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ലോകത്ത് എവിടെ നിന്ന് എത്തുന്ന വ്യക്തിയാണെങ്കിലും സ്വീകരിക്കും എന്ന് സംയുക്ത പറയുന്നു. എന്നാല്‍ വരുന്ന ആ വ്യക്തിക്ക് മൂന്ന് ഗുണം ഉണ്ടായിരിക്കണമെന്ന് സംയുക്ത പറയുന്നു. ആദ്യം വേണ്ടത്…

Read More

ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി പിന്നീട് മലയാളത്തില്‍ സുപരിചിതനായ നടനായി മാറിയ വ്യക്തിയാണ് ടിനി ടോം. സിനിമകള്‍ക്ക് പുറമെ കോമഡി ഷോകളിലും മറ്റ് റിയാലിറ്റി ഷോകളിലും നടന്‍ സജ്ജീവമാണ്. ടിനി ടോം പലപ്പോഴും പറയുന്ന രസകരമായ സംഭവങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. ഇപ്പോള്‍ ടിനി ടോം ഒരു നടനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അടുത്തിടെ ടിനി ടോം നടന്‍ ബാലയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ ട്രോളായിരുന്നു. അത്യാവശ്യം നിങ്ങള്‍ക്ക് അറിയാവുന്ന നടനാണ്. എന്റെ കൂടെ കളി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഗുണ്ട റോളുകള്‍ എല്ലാം ചെയ്യുന്ന നടനാണ്. ഒരു ദിവസം എന്നോട് അദ്ദേഹം ചോദിച്ചു ബൗണ്‍സേഴ് വേണോ ഷൈന്‍ ചെയ്യാണ്‍ എന്ന് ചോദിച്ചു. എന്നാല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഷൂട്ടിംഗിന് ചെല്ലുമ്പോള്‍ ഈ നടന്‍ എഴ് ബൗണ്‍സേര്‍സിന്റെ നടുവിലൂടെ നടന്ന് വരുന്നതാണ് കണ്ടത്. എല്ലാവരും നോക്കുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ പോലും ഇത്രയും ബൗണ്‍സേര്‍സിന്റെ ഇടയില്‍ വന്നിട്ടില്ല. എന്നാല്‍ ഈ പറഞ്ഞ നടന്റെ സെക്യൂരിറ്റിയാണ്…

Read More

ന്യൂഡല്‍ഹി. 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഘട്ടം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ 246 കിലോമീറ്റര്‍ വരുന്ന എക്‌സ്പ്രസ് വേയാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഡല്‍ഹി- ദൗസ- ലാല്‍സോട്ട് സെക്ഷനാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രസമയം 5 മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി കുറയും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ ആയിരിക്കും ഇത്. നിലവില്‍ എട്ട് വരിപാതയായിട്ടാണ് നിര്‍മാണം നടക്കുന്നതെങ്കിലും ഭാവിയില്‍ 12 വരി പാതയാക്കുവാന്‍ സാധിക്കും. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുവാന്‍ ഹെലിപ്പോര്‍ട്ടു സജ്ജീകരിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയില്‍ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍, ട്രോമ കെയര്‍ സെന്ററുകള്‍. ഇലട്രിക്് വാഹനങ്ങള്‍ക്കുള്ള പ്രത്യേക പാതകള്‍ എന്നി നിരവധി സൗകര്യങ്ങളാണ് ഉണ്ടാകുക. മൃഗങ്ങള്‍ക്ക് മേല്‍പ്പാലങ്ങളും വന്യജീവികള്‍ക്ക് കടന്ന് പോകുവാന്‍ പ്രത്യേക സ്ഥലങ്ങളുമുള്ള ഏഷ്യയിലെ…

Read More

തിരുവനന്തപുരം. ചിന്ത ജെറോം റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ ആഡംബര റിസോര്‍ട്ട് സി പി എമ്മിന്റെ ബിനാമി സ്വത്താണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ റിസോര്‍ട്ടിന് കോര്‍പ്പറേഷന്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും തീരദേശ പരിപാലന നിയമത്തിന്റെയും പേരിലാണ് കോര്‍പറേഷന്‍ അനുമതി നിഷേധിച്ചത്. സി പി എമ്മിന് റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും ആര്‍ക്കാണ് പങ്കാളിത്തമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് റിസോര്‍ട്ട് മറ്റൊരു വ്യക്തിയുടെ പേരിലായിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചതോടെ റിസോര്‍ട്ട് വിറ്റു. പിന്നീട് ഇപ്പോഴത്തെ ഉടമയാണ് ഇപ്പോള്‍ കാണുന്ന റിസോര്‍ട്ട് നിര്‍മിച്ചത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. കോര്‍പ്പറേഷന്‍ അനുമതി നല്‍കാതിരുന്ന റിസോര്‍ട്ടിന് അനുമതി ലഭിക്കുവാന്‍ എന്തിന് സി പി എം നേതാക്കള്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മലയാളത്തിലെ എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീണ്ടും ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീയേറ്ററില്‍ എത്തിയ ചിത്രം വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയത് ഫെബ്രുവരി 9നാണ്. ലോകത്ത് 500 തിയേറ്ററിലാണ് ചിത്രം പ്രദര്‍ശത്തിന് എത്തുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ എത്തിയ ചിത്രം കേരളത്തില്‍ 150 തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. ചിത്രം രണ്ടാം വരവിലും മികച്ച കളക്ഷനാണ് നേടിയത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് മൂന്ന് കോടിയോളം രൂപ നേടുവാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ഇനി സ്ഫടികത്തിന് സ്വന്തം. ചിത്രത്തില്‍ ചില ഷോട്ടുകള്‍ പുതിയതായി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം എട്ട് മിനിറ്റ് കൂടുതല്‍ ഉണ്ട്.…

Read More

ഇലട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ലോകത്ത് ഏറ്റവും ആവശ്യമായി വരുന്ന വസ്തുവാണ് ലിഥിയം. ലോകത്ത് വളരെ കുറച്ച് മാത്രമാണ് ലിഥിയം നിക്ഷേപം ഉള്ളത്. അതിനാല്‍ തന്നെ ലിഥിയത്തിന്റെ കണ്ടെത്തല്‍ ലോക രാജ്യങ്ങളെ സംബന്ധിച്ച് വലിയ നേട്ടങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രവലിയ ലിഥിയം ശേഖരം കണ്ടെത്തുന്നത്. ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ ലിഥിയം ശേഖരം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടണ്‍ ലിഥിയമാണ് കണ്ടെത്തിയത്. ഇത് കൈക്കലാക്കുവാന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണകൂടവുമായി ചൈന ഇതിനായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2010-ല്‍ അമേരിക്കയാണ് അഫ്ഗാനിലെ ലിഥിയം ശേഖരത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയില്‍ ലിഥിയം ശേഖരം കണ്ടെത്തിയ തോടെ ചൈനയുടെ ഈ മേഖലയിലുള്ള കുത്തക അവസാനിപ്പിക്കുവാന്‍ സാധിക്കും. നിലവില്‍ ചൈനയില്‍ നിന്നുമാണ് ലോകത്തിന് ആവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും എത്തുന്നത്. ഇന്ത്യയില്‍ ലിഥിയം തദ്ദേശിയമായി നിര്‍മിച്ചാല്‍…

Read More