Author: Updates

പ്രതിഷേധങ്ങള്‍ക്കിടയിലും 1,000 കോടിയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ ബോക്‌സോഫീസ് കളക്ഷന്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെക്കുറിച്ച് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശമാണ് പുതിയ ചര്‍ച്ചവിഷയം. രാഷ്ട്രതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പഠാനെക്കുറിച്ച് സംസാരിച്ചത്. ദശാബ്ദങ്ങള്‍ക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിലെ മാറുന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പഠാനെക്കുറിച്ചും പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഷാരൂഖ് ആരാധകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുമ്പ് നടന്ന വിവദങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും വിട്ട് നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ രണ്ട് മലയാളികളും. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ഇവര്‍ പുറത്തേക്ക് എത്തിയതാണ് വലിയ അപകടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുര്‍ക്കിയിലെ കഹറാമന്‍മറഷിലാണ് മലയാളികള്‍ താമസിച്ചിരുന്നത്. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖുമാണ് രക്ഷപ്പെട്ട മലയാളികള്‍. ഭൂകമ്പമേഖലയില്‍ നിന്നും സൗജന്യ വിമാന സര്‍വീസുണ്ട്. ഫറൂഖ് ഇന്നലെ ഇസ്താംബൂളിലെത്തി. അജ്മലിന് ടിക്കറ്റ് ലഭിച്ചത് ഞായറാഴ്ചയാണ്. ഇരുവരും ഇസ്താംബുളില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ താമസിക്കും. അതേസമയം തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രിലയം അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം 3,000 ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തുര്‍ക്കിക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായ ദൗത്യത്തിന് ഓപ്പറേഷന്‍ ദോസ്ത് എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യ ആറ് ടണ്‍ വസ്തുക്കള്‍ സിറിയയിലെത്തിച്ചു.

Read More

പ്രായം 44-ല്‍ എത്തിയെങ്കിലും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യമാണ് നടി മഞ്ജു വാര്യര്‍ക്ക് ഉള്ളത്. പലപ്പോഴും മലയാളികളെ അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്താറുള്ളത്. പലപ്പോഴും മലയാളത്തിലെ യുവനടിമാരെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് മഞ്ജു വാര്യര്‍ക്ക്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മറ്റ് നടിമാര്‍ക്ക് മുന്നിലാണ്. വിവഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന മഞ്ജു വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇപ്പോഴും ശാരീര സൗന്ദര്യം നിലനിര്‍ത്താന്‍ നടിയെ സഹായിക്കുന്നത് തൃത്തമാണ്. മറ്റ് നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. രണ്ടാം വരവില്‍ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുവാനും നടിക്കായി. ഇപ്പോള്‍ മലയാളത്തിലും തമിഴിലും തിരക്കിട്ട നടിയായി താരം മാറിക്കഴിഞ്ഞു. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ക്യൂട്ട് ലുക്കില്‍ കോളേജ് കുമാരിമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍. നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണെന്ന ക്യാപ്ഷനോടെയാണ് മഞ്ജു…

Read More

പശു ആലിംഗ ദിനമായി പ്രണയദിനമായ ഫെബ്രുവരി 14 ആഘോഷിക്കുവാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതോടെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യം കൗ ഹഗ് ഡേ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ്. അതേസമയം പശു കുത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കുമോ എന്നാണ് ചിലരുടെ ചോദ്യം. പ്രൊപോസല്‍ ഡേക്ക് പൂവിന് പകരം പിണ്ണാക്ക് കൊടുക്കുമായിരിക്കും എന്നു ട്രോളുകള്‍ പരിഹസിക്കുന്നു. മന്ത്രി വി ശിവന്‍കുട്ടിയും പശു ആലിംഗ ദിനത്തെ ട്രോളി രംഗത്തെത്തിയിരുന്നു. അതേസമയം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അതിപ്രസരം രാജ്യത്ത് വളരുന്നതായി കൗ ഡേ ആചരിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. രാജ്യത്തെ വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ് പാശ്ചാത്യ സംസ്‌ക്കാരം. യുവതലമുറ ഇത് മൂലും നമ്മുടെ പാരമ്പര്യം മറന്ന് പോകുന്നു. ഈ ഘട്ടത്തില്‍ പശുവിനെ ആദരിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Read More

ന്യൂഡല്‍ഹി. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്ന് സുപ്രീംകോടതി. വന്യജീവികളുടെ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ നിരീക്ഷണം നടത്തിയത്. അതേസമയം വനം, പരിസ്ഥിതി ചട്ടം മറികടന്ന് ശബരിമലയില്‍ നിര്‍മാണം നടത്തുവാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയതായി ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീംകോടതിയില്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.

Read More

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ രംഗം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിക്കുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് സംസാരിക്കുന്ന ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്…ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ എന്ന സംഭാക്ഷണം കടമെടുത്താണ് മന്ത്രിയുടെ പരിഹാസം. സംസ്ഥാന മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി മന്ത്രിയായി ഇരിക്കുന്ന വി ശിവന്‍കുട്ടി ഈ തീരുമാനത്തെ പരിഹസിച്ചിരിക്കുന്നത്. തവിടും പുണ്ണാക്കും എന്തെന്ന് മനസിലാകാത്ത പോലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. അതേസമയം മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് പശു ആലിംഗന ദിനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. നമ്മുടെ സംസ്‌കാരത്തിന്റെ നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നു.…

Read More

സൂപ്പര്‍ താരത്തിന്റെ ഒരു തലക്കനവും ഇല്ലാതെ എല്ലാവരെയും സഹായിക്കുവാന്‍ മനസ്‌കാട്ടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ജനങ്ങളെ സേവിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മലക്കപ്പാറയിലെ വനവാസികള്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനായി ഫൈബര്‍ ബോട്ട് സമ്മാനിച്ചിരിക്കുകയാണ് സുരേഷ് ഗോപി. നടന്‍ ടിനി ടോമാണ് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം മലക്കപ്പാറയിലെ ജനങ്ങള്‍ക്കായി നല്‍കിയത്. അദ്ദേഹം തന്നെ അത് ഫേയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചു. എം പി ആയിരുന്ന സമയത്ത് തന്നെ വനവാസികള്‍ക്കായി അദ്ദേഹം നിരവധി പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. രാജ്‌സഭയില്‍ ഉള്‍പ്പെടെ അദ്ദേഹം പാവപ്പെട്ടവര്‍ക്കായി സംസാരിച്ചു. സുരേഷ് ഗോപി പലപ്പോഴായി നേരിട്ട് കണ്ട സത്യങ്ങള്‍ മാത്രമാണ് അദ്ദേഹം സഭയില്‍ പങ്കുവെച്ചതും. എം പിയുടെ കാലാവധി കഴിഞ്ഞ ശേഷവും താന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ കാണിച്ച ആ വലിയ മനസ്സിനെയാണ് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ദിവസങ്ങള്‍ക്ക്…

Read More

തിരുവനന്തപുരം. ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നതെന്നും ബജറ്റ് ചര്‍ച്ചയ്ക്കിടെ മന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷം മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമരം ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ ബാക്കി വിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് ധനന്ത്രി ചോദിച്ചു. ബജറ്റു ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി നികുതി വര്‍ധവിനെ ന്യായികരിക്കുകയാണ് ചെയ്തത്. സമരം കിടന്ന് നികുതി കുറപ്പിച്ചെന്ന് വരുത്തുവനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന സംസ്ഥാനത്തിന് നികുതി വര്‍ധനവില്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ സര്‍ക്കര്‍ക്കാര്‍ നടത്തുന്ന അനാവശ്യ ധൂര്‍ത്ത് കുറക്കുവാന്‍ തയ്യാറാകുന്നും ഇല്ല. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി വാങ്ങുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. വെള്ളക്കരം ഉള്‍പ്പെടെ ജനത്തെ…

Read More

പ്രണയ ദിനത്തിന് പകരം ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. രാജ്യത്തെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള പശുക്കളെ അദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അതിപ്രസരം രാജ്യത്ത് വളരുന്നതായി കൗ ഡേ ആചരിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. രാജ്യത്തെ വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ് പാശ്ചാത്യ സംസ്‌ക്കാരം. യുവതലമുറ ഇത് മൂലും നമ്മുടെ പാരമ്പര്യം മറന്ന് പോകുന്നു. ഈ ഘട്ടത്തില്‍ പശുവിനെ ആദരിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഫെബ്രുവരി 14 പ്രണയദിനമായിട്ടാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തരം പാശ്ചാത്യ ആഘോഷങ്ങള്‍ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്ന് കാട്ടി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Read More

തിരുവനന്തപുരം. സംസ്ഥാന ബജറ്റില്‍ വെള്ളക്കരം കൂട്ടിയതിന്റെ അപകടം ഇതുവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. അതായത് 1000 ലിറ്ററിന് 10 രൂപ. വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് വലിയ നേട്ടമാണ് ഉണ്ടാകുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ജനങ്ങളെ വലയ്ക്കുന്ന ഈ നടപടിയിലേക്ക് സര്‍ക്കിരിനെ എത്തിച്ചത്. ലിറ്ററിന് ഒരു പൈസ് വര്‍ദ്ധിപ്പിച്ചതോടെ 5,000 മുതല്‍ 10,000 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവരുടെ ബില്ലില്‍ 100 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിക്കും. ഇത് രണ്ടര ഇരട്ടിയുടെ വര്‍ദ്ധനവാണ്. 1,000 ലിറ്ററിന് 4 രൂപയില്‍ നിന്ന് 14 രൂപയായിട്ടാണ് വര്‍ദ്ധിക്കുന്നത്. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് 44 രൂപയില്‍ നിന്നും 54 രൂപയായി മാറും. നാല് അംഗങ്ങള്‍ ഉള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റര്‍ വെള്ളമാണ്. ഇത് രണ്ട് മാസം ആകുമ്പോള്‍ 20,000 ലിറ്ററാകും. ഇതിലൂടെ ദ്വൈമാസ ബില്‍ 88 രൂപയില്‍ നിന്നും 288…

Read More