Author: Updates

കൊച്ചി. ചരിത്രത്തിൽ ആദ്യമായി കമ്മിഷൻ ചെയ്ത് അഞ്ചുമാസത്തിനകം ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനം വിജയകരമായി ഇറക്കി ഇന്ത്യൻ നാവിക സേന. ഇക്കാര്യത്തിൽ അമേരിക്കയെ മറികടന്നാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ഇതുവരെ വിമാനവാഹിനി കമ്മിഷൻ ചെയ്ത് അഞ്ചുമാസത്തിനകം അതിൽ പോർ വിമാനമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് 2022 സെപ്തംബർ രണ്ടിനാണ് കമ്മിഷൻ ചെയ്തത്. കൊച്ചി പുറംകടലിൽ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തിൽ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. ഇതിന് മുമ്പ് അമേരിക്ക ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനിയിൽ ഒരുവർഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു. അതിനാൽ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റർ മാത്രമുള്ള റൺവേയിൽ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്. മിഗ് 29 കെ എന്ന റഷ്യൻ നിർമ്മിത യുദ്ധവിമാനമാണിത്. 13 സെക്കൻഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എൻജിനുള്ള വിമാനം മൂവായിരം കിലോമീറ്റർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതാണ്.…

Read More

തിരുവനന്തപുരം. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യുവതി പങ്കെവെച്ച ചിത്രവും ഫോണ്‍ നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പോലീസ്. യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിക്കുന്നതായും യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി. നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കുറച്ച് നാളുകളായ വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് വരുവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭര്‍ത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ യുവതിയുടെ കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തിയത്. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍…

Read More

വടനാടിന്റെയും കോഴിക്കോടിന്റെയും ടൂറിസം വികസനത്തിന് ശക്തി പകരുവാൻ വയനാട് ചുരത്തിൽ റോപ് വേ വരുന്നു. ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്‌വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എംഎൽഎമാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വിവിദ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുവാൻ തീരുമാനമായി. വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്‌വേ നിർമിക്കുക. 40 കേബിൾകാറുകൾ സർവീസ് നടത്തും. 150 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമർപ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ…

Read More

സിറിയയിലും തുര്‍ക്കിയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3823 കടന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ മാത്രം 2379 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. 5383 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയാണ്. അതേസമയം സിറിയയില്‍ 1444 പേര്‍ മരിച്ചതായിട്ടാണ് വിവരം. അതേസമയം മരണ സംഖ്യ എട്ട് മടങ്ങ് വര്‍ധിക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. വൈകിട്ട് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 ആണ് അതിനു തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം.തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് വൈകിട്ട് ഭൂചലനമുണ്ടാവുന്നത്. നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ്…

Read More

കൊല്ലം. നിരവധി വിവാദങ്ങളാലാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ശമ്പള വിവാദത്തില്‍ പെട്ട ചിന്ത അത് അവസാനിക്കുന്നതിന് മുമ്പ് ഗവേഷണപ്രബന്ധത്തിലെ വിവാദത്തിലും പെട്ടു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെതിരെ പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി ചിന്ത താമസിക്കുന്നത് കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടില്‍ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി. സീസണ്‍ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി താമസിക്കുന്ന ചിന്ത 38 ലക്ഷം രൂപയാണു റിസോർട്ടിനു നൽകേണ്ടത്. ഈ തുക എവിടെനിന്നു നല്‍കിയെന്ന് അന്വേഷിക്കണം പരാതിയില്‍ ആവശ്യപ്പെട്ടു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോര്‍ട്ടിലെ 3 ബെഡ് റൂം അപ്പാര്‍ട്‌മെന്റില്‍…

Read More

ന്യൂഡല്‍ഹി. വിവാദങ്ങള്‍ക്കിടയില്‍ നിര്‍ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. പണയപ്പെടുത്തിയിരിക്കുന്ന ഓഹരികള്‍ മുന്‍കൂര്‍ പണം നല്‍കി തിരിച്ചു വാങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ് അദാനി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക്ക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് തിരികെ വാങ്ങുക. ഓഹരിവിപണിയിലെ നിലവിലെ പ്രതിസന്ധിയും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരിയുടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് നടപടിയെന്ന് അദാനി വിശദീകരിച്ചു. 1114 മില്യന്‍ ഡോളറാണ് കമ്പനി ഇതിനായി മാറ്റിവയ്ക്കുക.

Read More

വേനല്‍ ആരംഭിച്ചതോടെ ഭക്ഷണത്തിനായി വനത്തില്‍ നിന്നും ആനകള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാല്‍ സ്വദേശിയായ 70 പിന്നിട്ട പളനിയും ഭാര്യ പാര്‍വതിയും ചിന്നക്കനാല്‍ എണ്‍പതേക്കറിലെ സ്വന്തം വീടിനുള്ളില്‍ കിടന്ന് ഉറങ്ങിയിട്ട് മൂന്ന് വര്‍ഷമായി. രാത്രി ഏത് സമയത്തും വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടാകും അതിനാല്‍ വീടിന്റെ ടെറസില്‍ കുടില്‍ കെട്ടിയാണ് താമസം. പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചിലര്‍ വീട് തന്നെ ഉപേക്ഷിച്ച് പോയി. ടെറസില്‍ നിര്‍മിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുടില്‍ വലിച്ച് താഴെയിടുവാന്‍ ആന ശ്രമിച്ച സംഭവങ്ങള്‍ പോലും ഉണ്ടെന്ന് ഇവര്‍ പറയുന്നു. ചിന്നക്കനാലില്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തകര്‍ത്തത് രണ്ട് വീടുകളാണ്. രാത്രി 1.30 ഓടെ മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. (റേഷന്‍ കട തകര്‍ത്ത് അരി എടുക്കുന്നതിനാലാണ് ആ ആനയ്ക്ക് അരിക്കൊമ്പന്‍ എന്ന് പേര് ലഭിച്ചത്) ഇവരുടെ വീടുകളില്‍ താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികള്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.…

Read More

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. വിഷയത്തില്‍ ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടാണെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞായറാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസില്‍ വന്ന അഭിമുഖത്തില്‍ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും ഡബ്ല്യു സി സിയെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയത്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നാണ് ഇന്ദ്രസ് അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഇന്ദ്രന്‍സ് രംഗത്തെത്തിയത്.

Read More

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വിവിദങ്ങള്‍ക്കിടെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയും എം എം ഹസ്സനും തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി ആരോപിച്ചിരുന്നു. അതേസമയം ചികിത്സ നല്‍കുന്നില്ലെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുവാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും മറ്റു ചിലരും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

Read More

ലോകത്ത് പലരും ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ബോബി എന്ന നായ. 1992-ല്‍ പോര്‍ച്ചുഗലിലെ ലീറിയയിലാണ് ബോബി ജനച്ചത്. ബോബിയുടെ ഇപ്പോഴത്തെ പ്രായം 30 വയസ്സും 266 ദിവസവുമാണ്. ഇതിലെ കൗതുകം എന്താണെന്നാല്‍ ശരാശരി നായ്ക്കളുടെ ആയുസിന്റെ ഇരട്ടിയില്‍ കൂടുതലാണ് ഇത്. ഇതാണ് ഗിന്നസ് റെക്കോര്‍ഡ് ബോബിയെ തേടി എത്തുവാന്‍ കാരണം. ബോബിയുടെ ഉടമ ലയണല്‍ കോസ്റ്റ ബോബിയുടെ ആയുസിന്റെ രഹസ്യം തുറന്ന് പറയുന്നു. സാധാരണ പോലെ ബോബിയെ ചങ്ങലയിട്ട് തളച്ചിരുന്നില്ല. ബോബി കറങ്ങി നടക്കാറുണ്ടെന്നും ധാരാളം മൃഗങ്ങളും മനുഷ്യരുമായി ഇടപെടാറുണ്ടെന്നുമാണ് ലയണല്‍ കോസ്റ്റ പറയുന്നത്. ദിവസവും ഒരു ലിറ്റര്‍ വെള്ളം കുടിക്കുന്ന ബോബി. വീട്ടിലെ ആളുകള്‍ കഴിക്കുന്ന അതേ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്.

Read More