Author: Updates
ആധുനിക യുദ്ധ സംവിധാനങ്ങളില്‍ ഡ്രോണുകളുടെ പ്രസക്തി വലിതാണ്. യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ എല്ലാ നീക്കത്തെയും ഫലപ്രധമായി പ്രതിരോധിക്കുവാനും ശത്രുക്കളെ ഇല്ലാതാക്കുവാനും കൊലയാളി ഡ്രോളുകള്‍ ഇന്ന് എല്ലാ വന്‍ ശക്തികളും ഉപയോഗിക്കുന്നു. അതേസമയം ഇത്തരം ഡ്രോണുകളെ നേരിടുവാനുള്ള അയുധങ്ങളും വന്‍ ശക്തി രാജ്യങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ പല വന്‍ ശക്തികളും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിലാണ്. ഡ്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുവാന്‍ അമേരിക്ക മൈക്രോവേവ് ആയുധം നിര്‍മിച്ചിരിക്കുകയാണ്. സ്വന്തം വിമാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അപകടം സംഭവിക്കാതെ ശത്രുവിന്റെ ഡ്രോണ്‍ കൂട്ടത്തെ തന്നെ കൃത്യതയോടെ നശിപ്പിക്കുവാന്‍ ഈ ആയുധത്തിന് സാധിക്കും. ഇത്തരത്തില്‍ മികച്ച ആയുധം നിര്‍മിക്കുവാന്‍ യു എസ് സൈന്യം എപ്പിറസ് എന്ന കമ്പിനിക്ക് കരാര്‍ നല്കി എന്നാണ് വിവരം. സൈന്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് കാപ്പബിലിറ്റീസ് ആന്‍ഡ് ക്രിട്ടിക്കല്‍ ടെക്നോളജീസ് ഓഫിസാണ് കമ്പനിക്ക് 66.1 ദശലക്ഷം ഡോളറിന്റെ കരാര്‍ നല്‍കിയത്. യു എസ് സൈന്യം ലിയോണിഡാസ് എന്നാണ് മൈക്രോവേവ് ആയുധത്തിന് പേര് നല്‍കിയിരിക്കുന്നത്.…
പ്രസിദ്ധ ഗായിക വാണി ജയറാം ഇനി ഓര്മ. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പാട്ടുകള്‍ പാടിയ ഗായികയെ ശനിയാഴ്ച ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാണി ജയറാമിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പരസ്കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചത്. മലയാളം, ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി ഉള്‍പ്പെടെ 20 ഓളം ഭാഷകളില്‍ 10000-ത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945 വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. കലൈവാണി എന്നാണ് മാതാപാതിക്കള്‍ നല്കിയ പേര്. പിന്നീട് ഹിന്ദി സിനിമകള്‍ക്കായി പാടുവാന്‍ ആരംഭിച്ചതോടെ ഭര്‍ത്താവിന്റെ പേര് കൂടെ ചേര്‍ത്ത് വാണി…
മലയാളവും തമിഴും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മാല പാർവ്വതി. കാക്കിപ്പട എന്ന ചിത്രമാണ് മലയാളത്തിൽ അഭിനയിച്ച പുതിയ ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാല പാർവ്വതി അഭിനയിച്ചിരുന്നു. ഇപ്പോഴിത തമിഴ് സിനിമയിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി മാലാ പാർവതി. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മാലാ പാർവ്വതി തിനിക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി. ഇത് എന്ന മായം എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. സിനിമ കഴിഞ്ഞതിന് പിന്നാലെ കുറെ പ്രൊഡക്ഷൻ കണ്ട്രോളർമാർ ചെന്നൈയിൽ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം.അതിന് പൈസ…
ന്യൂഡല്‍ഹി. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും എത്തുന്നു. വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇക്കുറി ബജറ്റില്‍ റെയില്‍വേ വികസനത്തിനായി 2033 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പാതഇരട്ടിപ്പിക്കല്‍, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ തുക അനുവദിച്ചത്. കേരളത്തില്‍ റെയില്‍വേ വികസനത്തിനായി അങ്കമാലി ശബരിമല പാതയ്ക്ക് 100 കോടി രൂപയും എറണാകുളം കുമ്പള പാത ഇരട്ടിപ്പിക്കലിന് 101 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും അനുവദിച്ചു. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകള്‍ എത്തിക്കും. 48 മാസത്തിനുള്ളില്‍ കേരളത്തിലെ 34 സ്റ്റേഷനുകളെ സംസ്കാരിക തനിമയോടെ നവീകരിക്കും.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബജറ്റിലൂടെ നല്‍കിയത് ഇരുട്ടടി. സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത് ഇന്ധനവില വര്‍ധനവാണ്. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് എര്പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നമ്മള് ഒരു ലിറ്റര്‍ പെട്രോള്‍ വഹനത്തില്‍ നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നല്‍കുന്നുണ്ട്. ഇതിന് പുറമേ സെസ് എന്ന പേരില്‍ 25 പൈസ ഉപഭോക്താക്കളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മേടിക്കുന്നു. ഇതിന് പുറമേയാണ് രണ്ട് രൂപ അധികമായി വാങ്ങുവാന്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ദേശം നടപ്പിലാക്കുവനാണ് നീക്കം. നിലവില്‍ ഇത് എങ്ങനെ നടപ്പാക്കണമെന്ന് ഇന്ധന കമ്പനികള്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തതവരുത്തും. വെള്ളിയാഴ്ച കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 പൈസയാണ് വില. ഡീസലിന് 94.53 രൂപയും.…
ജനങ്ങളെ കൊള്ളയടിക്കുവാന് കൂട്ടാവുന്ന എല്ലാ മേഖലയിലും നികുതി വര്‍ധിപ്പിച്ച് പിണറായി വിജയന് സര്‍ക്കാരിന്റെ ബജറ്റ്. അധിക നികുതി വര്‍ധനവിലൂടെ 2900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നേടുന്നത്. ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന പേരില്‍ വര്‍ധിപ്പിച്ചതോടെ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിക്കും എന്നുറപ്പായി. സംസ്ഥാന ബജറ്റിലൂടെ വില വര്‍ധിച്ച വസ്തുക്കളില്‍ മദ്യവും ഉള്‍പ്പെടും. ആയിരം രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് എന്ന പേരില്‍ കൂട്ടിയത്. കൂട്ടാവുന്ന എല്ലാ മേഖലകളിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. പിണറായി വിജയന്റെ ബജറ്റിലെ മറ്റൊരു വില വര്‍ധിക്കുന്ന വസ്തു വാഹനങ്ങളാണ്. ഇവയുടെ നികുതിയും കൂട്ടി. ബൈക്കിന് 100…
തിരുവനന്തപുരം. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചരങ്ങള്‍ക്കിടയില്‍ മേക്ക് ഇന്‍ കേരള പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആഭ്യന്തര ഉത്പാദനവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മേക്ക് ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്. പദ്ധതി നടത്തിപ്പിലേയ്ക്കായി പദ്ധതിയുടെ കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു. മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സെന്റര്‍ ഫോര്‍ ഡെവല്പ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു. സെന്റര്‍ ഫോര്‍ ഡെവല്പ്മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-2022-ല്‍ കേരളത്തില്‍ 128000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്തത് 70 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു. ഇത് കേരളത്തില്‍ ഉണ്ടാക്കുന്ന…
കണ്ണൂരിൽ ഉണ്ടായ അപകടവാർത്ത എല്ലാവരും ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ നാം നമ്മുടെ കാറുകളെ എത്തരത്തിലാണ് സംരക്ഷിക്കുന്നത് എന്നത് ആരും അത്ര ഗൗരവമായി ചിന്തിക്കാറില്ല. അറിവില്ലായ്മ ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ ആണ് നല്ലൊരു ശതമാനവും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ തീപിടുത്തം. കമ്പനികൾ സുരക്ഷാ സജ്ജീകരണങ്ങൾക്കും, ഓഡിയോ ഉൾപ്പെടെ ഉള്ള ഇൻഫോടൈൻമെൻറ്കൾക്കും ഉയർന്ന വില ഈടാക്കി ടോപ് ഏൻഡ് വേരിയെന്റുകൾ ഇറക്കുമ്പോൾ അവയൊക്കെ ഒഴിവാക്കി അതിന്റെ തന്നെ താഴ്ന്ന ബേസ് മോഡൽസ് കാറുകൾ വിപണിയിൽ സാധാരണക്കാരനെ ലാക്കാക്കി ഇറക്കുന്നു. അതിൽ നല്ലൊരു വിഭാഗവും ചിന്തിക്കുന്നത് ബേസ് മോഡൽ കുറഞ്ഞ വിലയിൽ മേടിച്ചു പുറമെ കാർ ആക്സ്സസറി ഷോപ്പുകളിൽ നിന്ന് പവർ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്പുകൾ ഉൾപ്പെടെ എല്ലാം ചെയ്തു മോഡിപിടിപ്പിച്ചാൽ ഉയർന്ന മോഡലിന്റെ പ്രൗ ഡിയും കിട്ടും മുതൽ മുടക്കും അത്ര ആകില്ല എന്നുള്ളതാണ്. ഈ മോഹം സാധാരണക്കാരെ കൊണ്ടെത്തിക്കുക തമ്മിൽ മത്സരിച്ചു മുന്നേറാൻ നോക്കുന്ന കാർ ആക്സസ്സറി ഷോപ്പുകളിലേക്ക്. യുവ തലമുറയ്ക്ക്…
കേരളത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ താൽകാലികമായി മലയാളികളുടെ ഉത്സവങ്ങളും പൂരങ്ങളും നിര്‍ത്തി വെയ്ക്കേണ്ടി വന്നു. എന്നാല്‍ ഇത് വലിയ പ്രതിസന്ധിയിൽ എത്തിച്ചത് കലാകാരന്മാരെയാണ്. കോവിഡും യാത്ര നിയന്ത്രണവും എല്ലാം നിരവധി കലാകാരന്മാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഈ കോവിഡ് പ്രതിസന്ധിയിലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെണ്ട പഠിക്കാനുള്ള ആഗ്രഹം വിട്ടുകളയാതെ ഓണ്‍ലൈനിലൂടെ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പ്രവാസികള്‍. തങ്ങളുടെ ലക്ഷ്യം അങ്ങനെ ഉപേക്ഷിക്കുവാന്‍ തയ്യാറല്ലാത്തതാണ് ചെണ്ട പഠനം ഓണ്‍ലൈനിലേക്ക് മാറ്റുവാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. മലേഷ്യയിലെ വിവിധ കമ്പനികളില്‍ ഉയര്‍ന്ന ജോലി നോക്കുന്നവരാണ് ചെണ്ട പഠത്തിനായി ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിച്ചത്. ഗുരു ആര് എല്‍ വി ഹരിപ്രസാദിന്റെ കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ചെണ്ട പഠിക്കുന്നു. ജോര്‍ജ് ജോണ്‍, മുരളീധരന് നെച്ചിക്കോട്ട്, വിനീത് നായര്‍, സന്തോഷ് നായര്‍, ജ്യോതി ജോസഫ്, ജിതേഷ് കുമാര്‍, ജോസഫ് പാനികുളം, അനൂപ്, കൃതിക പ്രഭാകര്‍, മധുകുമാര്‍ എം കെ എന്നി…
രാജ്യത്തെ ഒരു പൗരനും ഇനി പട്ടിണി കിടക്കില്ല, ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്കുന്ന ഭക്ഷണ പദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ധനന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് സാധരണക്കാരന് വലിയ ആശ്വാസമാകുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ കീഴില്‍ വരും. അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി ജനങ്ങളിലേക്ക് എത്തും. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വെയ്ക്കുന്നത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. രാജ്യത്തെ യുവാക്കള്‍ക്ക് മുന്‍ഗണന, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍ , സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്നീ മൂന്ന് ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍…