Author: Updates
തിരുവനന്തപുരം. കേരളത്തിനായി ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന്റെ പേര് എടുത്ത് പറയുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും കേന്ദ്ര ബജറ്റില്‍ ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഏറെക്കാലമായി മുന്നോട്ട് വയ്ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഒരു പ്രഖ്യാപനവും കേന്ദ്ര ബജറ്റില്‍ ഉണ്ടായിട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചില്ല കേന്ദ്ര സര്‍ക്കാര്‍. ബി ജെ പി ഉള്‍പ്പെടെ ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടുന്ന സംസ്ഥാന പദ്ധതിയാണ് സില്‍വര്‍ലൈന്‍. അതേസമയം കേരളത്തിന്റെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമായ എയിംസിന് അനുകൂലായ തീരുമാനം ഈ ബജറ്റിലും ഉണ്ടായിരുന്നില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന കേരളം ജി എസ് ടിയുടെ 60 ശതമാനം വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.…
മലയാളത്തില്‍ അഭിനയം ആരംഭിച്ച് തെലുങ്കിലും തമിഴിലും ഉള്‍പ്പെടെ മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് നയന്‍താര. ഇപ്പോള്‍ ഇത നയന്‍താര ബോളിവുഡിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ഷാരൂഖ് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡില്‍ എത്തുന്നത്. തമിഴില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആറ്റ്‌ലിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ബോളിവുഡ് അരങ്ങേറ്റത്തിന് ഒപ്പം നയന്‍താരയ്ക്കും ഭര്‍ത്താന് വിഘ്‌നേഷിനും ഇരട്ട കുട്ടികള്‍ ജനിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഒരു അഭിമുഖത്തില്‍ തനിക്ക് സിനിമയില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് നയന്‍താര തുറന്ന് പറയുകയാണ്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കുവാന്‍ വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടുവെന്ന് നയന്‍താര തുറന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ തനിക്ക് തന്റെ കഴിവില്‍ വിശ്വാസം ഉണ്ടെന്നും കഴിവിന്റെ പേരില്‍ ലഭിക്കുവന്ന വേഷം മതിയെന്നും മറുപടി നല്‍കിയതായി നയന്‍താര വെളുപ്പെടുത്തി. അതേസമയം നയന്‍താരയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് നടിമാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരാധകര്‍…
നമ്മുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് വാഴപ്പഴങ്ങള്‍. വിവിധ ഇനത്തില്‍ പെട്ട വിവിധ രുചികളിലുള്ള വാഴ ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ വാഴ വളരുന്നത്. മുസ ഇന്‍ഗെന്‍സ് എന്നും ഹൈലാന്‍ഡ് ബനാന എന്നും ഈ വാഴയെ വിളിക്കുന്നു. ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ പൊക്കത്തില്‍ വളരുന്ന ഈ വാഴയ്ക്ക് 50 അടി പൊക്കം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ വാഴയുടെ പഴങ്ങള്‍ക്ക് 12 ഇഞ്ച് വരെ നീളം ഉണ്ടാകും. ഒപ്പം ഒറ്റക്കുലയില്‍ 300 പഴങ്ങള്‍ ഉണ്ടാകും. പഴത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള വിത്ത് കാണുവാന്‍ സാധിക്കും. ചെറിയ പുളിയോടു കൂടിയ മധുരമാണ് പഴത്തിന്. വാഴയുടെ ഭാഗങ്ങള്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് ദ്വീപ് നിവാസികള്‍ ഉപയോഗിക്കുന്നു. അതേസമയം ചില രോഗങ്ങള്‍ക്ക് മരുന്നായും ഈ വാഴയുടെ പഴം ഉപയോഗിക്കുന്നതായി കൃഷിക്കാര്‍ പറയുന്നു. പാപ്പുവ ന്യൂഗിനിയയില്‍…
ന്യൂഡല്‍ഹി. ആദായ നികുതിയില്‍ വലിയ ഇളവുമായി കേന്ദ്രബജറ്റ്. നിലവില്‍ അഞ്ച് ലക്ഷത്തില്‍ നിന്നും ആദായ നികുതി പരിധി ഏഴ് ലക്ഷമായി ഉയര്‍ത്തി. അതേസമയം ആദായ നികുതി റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസത്തില്‍ നിന്നും 16 ദിവസമായി കുറച്ചിട്ടുണ്ട്. പൊതു ഐടി റിട്ടേണ്‍ ഫോമുകള്‍ പുറത്തിറക്കാനും പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി. ടിവികളുടെ നിര്‍മാണത്തില്‍ മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കുക, ടിവി പാനലുകളുടെ തുറന്ന സെല്ലുകളുടെ ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2.5% ആയി കുറയ്ക്കുകയാണെന്നും ബജറ്റ് പ്രഖ്യാപനം. പുതിയ സ്ലാബ് അനുസരിച്ച് മൂന്ന് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം നികതി. ആറ് മുതല്‍ 9 ലക്ഷം വരെ വരുമാനം ഉള്ളവര് 10 ശതമാനം നികുതിയും 9 മുതല്‍ 12 ലക്ഷം വരെ വരുമാനം ഉള്ളവര് 12 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ്…
മോഹന്‍ലാല്‍ ജിത്തു ജോ,ഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച വിജയമാണ് നേടിയത്. ദൃശ്യം, ദൃശ്യം 2, 12 മാന്‍ എന്നി ചിത്രങ്ങള്‍ വന്‍ വിജയം നേടി. മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാ. ഈ കൂട്ടുകെട്ടിലെ മുന്‍ സിനിമകള്‍ വലിയ വിജയം ആയിരുന്നതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം. നിരവധി പ്രമുഖര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് വിവരം.ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന പുതിയ വാര്‍ത്ത സിനിമ ആരാധകരെ കൊള്ളിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥാ സംഗ്രഹമെന്ന പേരില്‍ ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തില്‍ റാം മോഹന്‍ എന്ന് പേരില്‍ ഒരു മുന്‍ റോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഒരു പ്രത്യേക ദൗത്യത്തിന് ശേഷം മോഹന്‍ലാലിന്റെ കഥാപാത്രം അപ്രത്യക്ഷനാകുന്നു. എന്നാല്‍ റാമിന്റെ സേവനം ഒരു ഘട്ടത്തില്‍…
ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. രാവിലെ തന്നെ ചായ കുടിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാം. എന്നാല്‍ ചായ കുടിക്കുന്നതിന് ഒപ്പം എന്തെങ്കിലും ലഘു ഭക്ഷണവും നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ചായയ്‌ക്കൊപ്പം കഴിക്കുവാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. ചായയ്‌ക്കൊപ്പം കഴിക്കുവാന്‍ പാടില്ലാത്ത ഭക്ഷണമാണ് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് എന്നിവ. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണമാണ് ഇത്. ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകളും ഓക്‌സലേറ്റുകളും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു. ഇതിനാല്‍ ചായയ്‌ക്കൊപ്പം ഇവ ഒഴുവാക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് നാരങ്ങ. ലെമണ്‍ ടീ കുടിക്കുവാന്‍ എല്ലാ വര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അസിഡിറ്റി ഉള്ളവര്‍ അതിരാവിലെ ലെമണ്‍ ടി കുടിക്കരുത്. അതുപോലെ തന്നെ ചായയും കടലമാവ് ചേര്‍ത്ത ഭക്ഷണവും ഒഴുവാക്കണം. ചായയ്‌ക്കൊപ്പം മിക്കപ്പോഴും കഴിക്കുന്ന പക്കോഡ, ബജികള്‍ എന്നിവയില്‍ കടലമാവ് അടങ്ങിയിട്ടുണ്ട്. ചായയും കടലമാവും ചേര്‍ച്ചയില്ലാത്ത ഭക്ഷണമാണ്.…
ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അദാനിക്ക് സാധിച്ചു. 20,000 കോടി ലക്ഷമിട്ട എഫ് പി ഒയില്‍ ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ പ്രതികരണമായിരുന്നെങ്കില്‍ അവസാന ദിവസമായ ചൊവ്വാഴ്ച നിക്ഷേപകര്‍ ഓഹരികളില്‍ താല്പര്യം പ്രകടിപ്പിച്ചു. ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ 45.5 ദശലക്ഷം ഓഹരികളാണ് വിറ്റഴിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11 ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഈ…
മലകളിലും വാഹനം കയറി ചെല്ലുവാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കായി ഒരു കുഞ്ഞന്‍ വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് പാലാ ചൂണ്ടച്ചേരി എസ് ജെ സി ഇ ടിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഈ വാഹനത്തിന് ചാര്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുവാന്‍ സാധിക്കുന്ന എ ടി വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് ചാര്‍ളി. ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ക്കായി കോളേജിലെ മെക്കാനിക്കല്‍ വിദ്യാരാര്ഥികളുടെ നേതൃത്വത്തിലാണ് വാഹനം നിര്മ്മിച്ചച്ചത്. വാഹനം നിര്‍മിച്ചതോടെ ആവശ്യക്കാരം എത്തി. ഇതോടെ വാഹനത്തെ കൃഷിയിടത്തിലെത്തിക്കുവാന് ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. കോളേജിലെ തൈറോവെലോസ് റേസിങ് ടീമാണ് ഈ എ ടി വി നിര്‍മിച്ചത്. ടീം 2019 മുതല്‍ വിവാധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വാഹനങ്ങള്‍ സ്വന്തമായി നിര്‍മിച്ച് മത്സരത്തില്‍ പങ്കെടുക്കുകയാണ് മത്സരയിനം. 2019-ല്‍ ആല്‍ഫാ എന്ന പേരിലും 2021-ല്‍ ബ്രാവോ എന്ന പേരിലും ഈ വിദ്യാര്‍ഥികള്‍ വാഹനം നിര്‍മിച്ചിരുന്നു. ഈ വര്‍ഷത്തെ മത്സരത്തിനായി ഡെല്‍റ്റ എന്ന പേരില്‍ വാഹനം നിര്‍മിക്കുകയാണ് വിദ്യാര്‍ഥികള്‍.…
2014-ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ തലവനുമായ മനുകുമാര്‍ ജയിന് കമ്പനി വിട്ടു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഷഓമി ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന സമയത്താണ് രാജി എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മുഖം തന്നെ മാറ്റി മറിച്ച വ്യക്തിയാണ് മനു. മനുവിന്റെ നേതൃത്വത്തില്‍ ഷഓമിയെ കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതേസമയം പുതിയ സംരംഭം തുടങ്ങുവനാണ് മനുവിന്റെ രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. സോഷ്യല്‍ മീഡിയയിലൂടെ മനു തന്നെ വ്യക്തമാക്കുന്നത് ഫോണുകളോ ഗാഡ്ജെറ്റുകളോ അല്ലാത്ത മറ്റൊന്തെങ്കിലും പുറത്തിറക്കും എന്നാണ്. ഷഓമിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍ മനുവിന് സാധിച്ചിരുന്നു.
ന്യൂഡല്‍ഹി. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. രാഷ്ട്ര നിര്‍മാണത്തില്‍ 100 ശതമാനം സമര്‍പ്പണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. സ്വയം പര്യാപ്തമായ ദാരിദ്ര്യമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കണം. രാജ്യത്തിന്റെ ഐക്യം ഉറപ്പിച്ച് സ്ത്രീകളും യുവാക്കളെയും മുന്നില്‍ നിര്‍ത്തിവേണം രാജ്യം മുന്നോട്ട് പോകുവാന്‍. അഴിമതിയില്‍ നിന്ന് മോചനം സാധ്യമായെന്നും അടിസ്ഥാന വികസന സൗകര്യം സാധ്യമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വികസനത്തില്‍ പ്രകൃതിയെയും പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഒപ്പം സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യം ഭീകരതയെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ചൈന, പാക് അതിര്‍ത്തികളിലെ സാഹചര്യവും പരാമര്‍ശിച്ചു. രാജ്യത്തിന്റെ 75-ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണെന്നും രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും. ആരോടും സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ലെന്നും…