Author: Updates
ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അദാനിക്ക് സാധിച്ചു. 20,000 കോടി ലക്ഷമിട്ട എഫ് പി ഒയില്‍ ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ പ്രതികരണമായിരുന്നെങ്കില്‍ അവസാന ദിവസമായ ചൊവ്വാഴ്ച നിക്ഷേപകര്‍ ഓഹരികളില്‍ താല്പര്യം പ്രകടിപ്പിച്ചു. ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ 45.5 ദശലക്ഷം ഓഹരികളാണ് വിറ്റഴിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11 ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഈ…
മലകളിലും വാഹനം കയറി ചെല്ലുവാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കായി ഒരു കുഞ്ഞന്‍ വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് പാലാ ചൂണ്ടച്ചേരി എസ് ജെ സി ഇ ടിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഈ വാഹനത്തിന് ചാര്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുവാന്‍ സാധിക്കുന്ന എ ടി വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് ചാര്‍ളി. ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ക്കായി കോളേജിലെ മെക്കാനിക്കല്‍ വിദ്യാരാര്‍ഥികളുടെ നേതൃത്വത്തിലാണ് വാഹനം നിര്‍മ്മിച്ചച്ചത്. വാഹനം നിര്‍മിച്ചതോടെ ആവശ്യക്കാരം എത്തി. ഇതോടെ വാഹനത്തെ കൃഷിയിടത്തിലെത്തിക്കുവാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. കോളേജിലെ തൈറോവെലോസ് റേസിങ് ടീമാണ് ഈ എ ടി വി നിര്‍മിച്ചത്. ടീം 2019 മുതല്‍ വിവാധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വാഹനങ്ങള്‍ സ്വന്തമായി നിര്‍മിച്ച് മത്സരത്തില്‍ പങ്കെടുക്കുകയാണ് മത്സരയിനം. 2019-ല്‍ ആല്‍ഫാ എന്ന പേരിലും 2021-ല്‍ ബ്രാവോ എന്ന പേരിലും ഈ വിദ്യാര്‍ഥികള്‍ വാഹനം നിര്‍മിച്ചിരുന്നു. ഈ വര്‍ഷത്തെ മത്സരത്തിനായി ഡെല്‍റ്റ എന്ന പേരില്‍ വാഹനം നിര്‍മിക്കുകയാണ് വിദ്യാര്‍ഥികള്‍.…
2014-ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ തലവനുമായ മനുകുമാര്‍ ജയിന്‍ കമ്പനി വിട്ടു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഷഓമി ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന സമയത്താണ് രാജി എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മുഖം തന്നെ മാറ്റി മറിച്ച വ്യക്തിയാണ് മനു. മനുവിന്റെ നേതൃത്വത്തില്‍ ഷഓമിയെ കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതേസമയം പുതിയ സംരംഭം തുടങ്ങുവനാണ് മനുവിന്റെ രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. സോഷ്യല്‍ മീഡിയയിലൂടെ മനു തന്നെ വ്യക്തമാക്കുന്നത് ഫോണുകളോ ഗാഡ്‌ജെറ്റുകളോ അല്ലാത്ത മറ്റൊന്തെങ്കിലും പുറത്തിറക്കും എന്നാണ്. ഷഓമിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍ മനുവിന് സാധിച്ചിരുന്നു.
ന്യൂഡല്‍ഹി. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. രാഷ്ട്ര നിര്‍മാണത്തില്‍ 100 ശതമാനം സമര്‍പ്പണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. സ്വയം പര്യാപ്തമായ ദാരിദ്ര്യമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കണം. രാജ്യത്തിന്റെ ഐക്യം ഉറപ്പിച്ച് സ്ത്രീകളും യുവാക്കളെയും മുന്നില്‍ നിര്‍ത്തിവേണം രാജ്യം മുന്നോട്ട് പോകുവാന്‍. അഴിമതിയില്‍ നിന്ന് മോചനം സാധ്യമായെന്നും അടിസ്ഥാന വികസന സൗകര്യം സാധ്യമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വികസനത്തില്‍ പ്രകൃതിയെയും പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഒപ്പം സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യം ഭീകരതയെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ചൈന, പാക് അതിര്‍ത്തികളിലെ സാഹചര്യവും പരാമര്‍ശിച്ചു. രാജ്യത്തിന്റെ 75-ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണെന്നും രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും. ആരോടും സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ലെന്നും…
അടുത്തിടെ അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍ കെ കൃഷ്ണകുമാറിന്റെ ഭാര്യ രത്‌ന കൃഷ്ണകുമാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് കണ്ട സ്വപ്‌നമാണ് ഇന്ന് 100 കണക്കിന് ഭിന്നശേഷിക്കാരുടെ അത്താണിയായി മാറിയിരിക്കുന്ന സൃഷ്ടി. ടാറ്റ് ട്രസ്റ്റിന്റെയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടിന്റെയും പിന്തുണയോടെ 1991-ലാണ് രത്‌ന സൃഷ്ടിക്ക് തുടക്കും കുറിക്കുന്നത്. ഇന്ന് സൃഷ്ടിക്ക് ആറ് യൂണിറ്റുകളാണ് ഉള്ളത്. നിരവധി പേരാണ് സൃഷ്ടിയെ ആശ്രയിച്ച് കഴിയുന്നത്. 23-ാം വയസ്സിലാണ് ഭര്‍ത്താവ് ഉപേക്ഷിച്ച മല്ലിക മൂന്നാര്‍ നല്ലതണ്ണയിലുള്ള സൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റിലെത്തുന്നത്. തുടര്‍ന്ന് കാലിന് പരിമിതിയുള്ള മല്ലികയ്ക്ക് ട്രസ്റ്റിന്റെ ആരണ്യ വസ്ത്ര ഡൈയിംഗ് യൂണിറ്റില്‍ ജോലി ലഭിച്ചു. 30 വര്‍ഷം പിന്നിടുമ്പോള്‍ മല്ലികയ്ക്ക് സ്വന്തായി വീട് ഉണ്ട്. മകള്‍ രമ്യ വിദേശത്ത് പഠനം നടത്തുന്നു. മികച്ച ശമ്പളവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരവും മല്ലികയ്ക്ക് ലഭിച്ചു. 100 കണക്കിന് ആളുകള്‍ക്ക് നിറമുള്ള സ്വപ്‌നങ്ങള്‍ കാണുവാന്‍ സൃഷ്ടി നല്‍കിയ പിന്തുണയുടെ ഒരു ഉദാഹരണം മാത്രമാണ് മല്ലിക. അഞ്ച്…
കഴിഞ്ഞ ദിവസം യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ലെന്നും എന്നാല്‍ പറഞ്ഞ രീതിയോട് മാത്രമാണ് എതിര്‍പ്പുള്ളതെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. കൂടെ അഭിനയിച്ച കുട്ടിയെയും അച്ഛനെയും അമ്മയെയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും. ഇതിന്റെ പേരില്‍ സിനിമ ലോകത്ത് നിന്നും പുറത്താക്കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വളരെ വികാരഭരിതനായിട്ടാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് നടന്‍ പറയുന്നു. കണ്ണൂര്‍ ഇരട്ടിയില്‍ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. താന്‍ പല കോളേജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട് പക്ഷെ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. താന്‍ പഠിച്ച സ്‌കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. തനിക്ക് സിനിമ പാരമ്പര്യമൊന്നുമില്ല. നന്നായി സംസാരിക്കുവാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല. സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. സത്യസന്ധമായിട്ടുള്ള എന്റെ പരിശ്രമം കൊണ്ടാകും…
ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്നും വളരെ പെട്ടന്നാണ് ഗൗതം അദാനി 11 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതിന് കാരണം ഹിന്‍ഡന്‍ബര്‍ഗ് അന്ന അമേരിക്കന്‍ കമ്പനിയുടെ റിപ്പോര്‍ട്ടും. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍ ഓഹരി വിപണിയില്‍ വലിയ തകര്‍ച്ചയാണ് അദാനി ഗ്രൂപ്പിലെ കമ്പനികള്‍ക്ക് നേരിട്ടത്. അതേസമയം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദാനി പറഞ്ഞത് തന്റെ ബിസിനസ് ലോകത്തെ റോള്‍ മോഡല്‍ ധിരൂഭായ് അംബാനി ആണെന്നാണ്. എന്നാല്‍ ഇതിലെ കൗതുകകരമായ വസ്തുത എന്താണെന്നാണ് ധിരൂഭായ് അംബാനിക്കും സമാനമായ ഒരു അനുഭവം 1980-ല്‍ നേരിടേണ്ടി വന്നുവെന്നതാണ്. അന്ന് ധിരൂഭായ് അംബാനിയുടെ കൗശലത്തോടെയുള്ള ഇടപെടലാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ രക്ഷിച്ചത്. അതുമാത്രമല്ല ഷോര്‍ട്ട് സെല്ലേഴ്‌സ് പിന്നീട് ഒരിക്കലും അദ്ദേഹത്തെ ലക്ഷ്യം വെച്ച് നീക്കം നടത്തിയിട്ടുമില്ല. 1977 ഒക്ടോബര്‍ മാസത്തില്‍ ഐ പി ഒ വഴി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത റിലയന്‍സ് വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. തുടക്കത്തില്‍ 10 രൂപ വീതമുള്ള 2.8 ദശലക്ഷം ഇക്വറ്റി…
2024ലെ തിരഞ്ഞെടുപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 2019ല്‍ വാരണാസില്‍ നിന്നുമാത്രമാണ് പ്രധാനമന്ത്രി മത്സരിച്ചത്. അതേസമയം 2014ല്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തരപ്രദേശിലെ വാരണാസിയില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാരണാസിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യപ്പെടുന്നതായിട്ടാണ് വിവരം. അതേസമയം പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിനും കാരണങ്ങള്‍ ഏറെയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ മോദിക്കും ബി ജെ പിക്കും എളുപ്പത്തില്‍ കഴിയും. എന്നാല്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും താമര വിരിയുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അതല്ല സ്ഥിതി. കര്‍ണാടകയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച വളര്‍ച്ച സംഭവിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദം ഈ സംസ്ഥാനങ്ങളില്‍ നിന്ന് ആയതിനാല്‍ ഇതില്‍…
വിന്റേജ് കാറുകള്‍ എന്നും വാഹനപ്രേകികളും അല്ലാത്തവരും നോക്കി നില്‍ക്കുന്ന ഒന്നാണ്. നിരത്തിലൂടെ വിന്റേജ് കാറുകള്‍ പോകുമ്പോള്‍ ഒരു അത്ഭുതമായിട്ടാണ് പലരും അതിനെ കാണുന്നത്. ഇത്തരത്തില്‍ നിറയെ പ്രത്യേകതകള്‍ ഉള്ള കാറാണ് 1936ല്‍ പിറവിയെടുത്ത് കപ്പലില്‍ ബോംബെ വഴി കോഴിക്കോട്ടെത്തിയ അമേരിക്കന്‍ പോണ്ടിയാക് സില്‍വര്‍ സിറ്റിക്ക് കാര്‍. ഉടമയായ ഡാരിയൂസ് മാര്‍ഷലിന്റെ സ്വകാര്യ അഹങ്കാരമാണ് കാര്‍. മൂന്ന് തലമുറ ഉപയോഗിച്ച കാര്‍ ഇന്നും സംരക്ഷിക്കുകയാണ് ഡാരിയൂസ്. കോഴിക്കോട് ബീച്ച് കസ്റ്റംസ് റോഡിലെ ഓട്ടോ മോട്ടോ ഓട്ടോമൊബൈല്‍ എന്ന സ്ഥാപനത്തിലാണ് കാര്‍ നിലവില്‍ ഉള്ളത്. ഡാരിയൂസിന്റെ പോണ്ടിയാകിനെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ആറ് ഒള്‍ ഇന്ത്യ കാര്‍റാലിയില്‍ പങ്കെടുത്ത കാര്‍ ഹൈസ്പീഡ് കാര്‍റേസില്‍ങ്ങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഡാരിസിന്റെ പാതാവാണ് കാര്‍ കോഴിക്കോട് എത്തിച്ചത്. കേരളത്തില്‍ ഈ മോഡല്‍ കാര്‍ ഡാരിസിന് മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ കാര്‍ മോഹിച്ച് എത്തുന്നവരും കുറവല്ല. കാറിനായി മോഹവില വാഗ്ദാനം ചെയ്ത് പല പ്രമുഖ…
ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഇതിന് കാരണം രാജ്യത്തിലെ യുവാക്കളാണെന്നും നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് ചാലകശക്തിയാകുന്നത് യുവശക്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പോലീസിലും സൈന്യത്തിലും ചേര്‍ന്ന യുവാക്കളുടെ എണ്ണം ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ സി സി വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി സി വിജയകരമായി 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി 75 രൂപ മൂല്യമുള്ള പ്രത്യേകം അച്ചടിച്ച നാണയം അദ്ദേഹം പുറത്തിറക്കി. അതേസമയം ബി ബി സി ഡ്യോക്യുന്ററി വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് ഭിന്നത ഉണ്ടാക്കുവനാണ് ചിലര്‍ ശ്രമിക്കുന്നത്. അത്തരം ശ്രമം ഇന്ത്യയില്‍ വിലപോവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.