Author: Updates
മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ യാത്ര സംഘത്തിലെ അംഗമായിരുന്നു ഡോ. എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍. 93-ാം വയസ്സില്‍ ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം അദ്ദേഹം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ ഡോ. അങ്ക ഫൗറിനെയാണ് ജീവിത പങ്കാളിയാക്കിയത്. 1969-ല്‍ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍. തന്റെ വിവാഹ വിശേഷങ്ങള്‍ എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. അമേരിക്കയിലെ ലോസ് ആഞ്ജിലസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കാലങ്ങളായി എന്റെ പ്രണയിനിയായ ഡോ. അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തില്‍, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ജിലസില്‍ നടന്ന ചെറിയ, സ്വകാര്യചടങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ആല്‍ഡ്രിന്റെ ട്വിറ്റീനോട് നിരവധി പേരാണ് പ്രതികരിച്ചത്. ആല്‍ഡ്രിന് ജന്മദിനാശംസകള്‍ നേര്‍ന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തില്‍…
സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ജനങ്ങളെ തെറ്റായ പ്രചാരണം നടത്തുന്നവരെ നിയന്ത്രിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുവ്വനര്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ഇനി വെളിപ്പെടുത്തണം. സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും ഇനി വെളിപ്പെടുത്തേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. ഒപ്പം ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്പന്നത്തെ സംബന്ധിച്ചും പ്രമോഷന്‍ താത്പര്യങ്ങളും ലളിതമായ ഭാഷയില്‍ എല്ലാവര്‍ക്കും വ്യക്തമാകുന്ന രീതിയില്‍ വേണമെന്നാണ് നിര്‍ദേശം. 2025 എത്തുന്നതോടെ പ്രതിവര്‍ഷം 2800 കോടി രൂപയുടെ പ്രമോഷനായിരിക്കും രാജ്യത്ത് നടക്കുകയെന്നും…
2023 ആരംഭിച്ച് ആദ്യ 18 ദിവസം പിന്നിട്ടപ്പോല്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭക്ഷവിതരണ പ്ലാറ്റ് ഫോമായ സ്വിഗി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിയ പൊറോട്ട തന്നെയാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തിലും ഒന്നാം സ്ഥാനത്ത്. 18 ദിവസത്തെ കണക്ക് പ്രകാരം കേരളത്തില്‍ സ്വിഗി വിതരണം ചെയ്തത് 3.60 ലക്ഷം പൊറോട്ടയാണ്. പൊറോട്ടയ്ക്ക് ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷം പ്ലേറ്റിനോട് അടുപ്പിച്ച് ബീഫ് കറിയും, ഫ്രൈയുമാണ് പതിനെട്ട് ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത്. പക്ഷിപ്പനി പടര്‍ത്തിയ ഭീതി കാരണം ചിക്കന്‍ വില്പനയില്‍ നേരിട്ട ഇടിവ് സ്വിഗിയെയും ബാധിച്ചു. എന്നാല്‍ പൊറോട്ട കഴിഞ്ഞാല്‍ ആവശ്യക്കാര്‍ കൂടുതല്‍ ചിക്കന്‍ ബിരിയാണിക്കാണ്. 1.62 ലക്ഷം ചിക്കന്‍ ബിരിയാണിയാണ് നഗരത്തില്‍ 18 ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. ലഘുഭക്ഷണത്തിനും വലിയ ഡിമാന്‍ഡാണുള്ളത്.ഐസ് ക്രീം, ഫലൂദ, ചോക്കോലാവ, കോക്കനട്ട് പുഡ്ഡിംഗ്…
മൂന്നാറില്‍ പടയപ്പ വനത്തില്‍ നിന്നും നാട്ടില്‍ എത്തി ഭീതി പടര്‍ത്തുമ്പോള്‍ ലാഭം നേടുന്നത് റിസോര്‍ട്ട് ടാക്‌സി മുതലാളിമാര്‍. സഞ്ചാരികളാണ് പടയപ്പയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതെന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പടയപ്പയെ കാണുവാന്‍ ദിവസവും രാത്രിയും പകലും എന്നു പോലും വിത്യാസമില്ലാതെ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പടയപ്പയെ കാണിക്കാം എന്ന വാഗ്ദാനത്തോടെയാണ് പല റിസോര്‍ട്ടുകളും ടാക്‌സികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പടയപ്പയ്ക്കെതിരെ പ്രകോപനം സൃഷ്ടിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മൂന്നാര്‍ കടലാര്‍ സ്വദേശിയായ ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനവും വനംവകുപ്പ് കസ്റ്രഡിയിലെടുത്തു. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കടലാര്‍ എസ്റ്റേറ്റിലെ തേയില ചെരിവില്‍ നില്‍ക്കുകയായിരുന്ന പടയപ്പയ്ക്ക് നേരെ ടാക്സി ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പ്രകോപനം സൃഷ്ടിച്ചെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ദാസന്‍ ഒളിവില്‍പോയി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിയ്ക്കും.…
എല്ലാലത്തെയും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മലയാള സിനിമ പ്രേമികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടൻ ഇന്ന് സിനിമയിൽ അത്ര സജീവമല്ല. സിനിമയിൽ സജീവമല്ലെങ്കിലും വലിയ ആരാധകർ ഇപ്പോഴും നടനുണ്ട്. ഇപ്പോഴിതാ ഹരിശ്രീ അശോകനു ലഭിച്ച നേട്ടം കണ്ട് സന്തോഷിക്കുകയാണ് ആരാധകർ. നടൻ ഹരിശ്രീ അശോകന് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബായിലെ ഇ സി എച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു അമൃതക്കും വിസ ലഭിച്ചത്.
സ്ത്രീപക്ഷ കാല്‍വയ്പുകളില്‍ കേരളം ഒരിക്കല്‍ കൂടി മാതൃകയാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിദ്യാലയത്തില്‍ എത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ഥിനികള്‍ക്കായി സര്‍ക്കാര്‍ ഹാജര്‍ നിലയില്‍ രണ്ട് ശതമാനത്തിന്റെ ഇളവാണ് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കി സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലാണ് അവധി ലഭിക്കുക. ഒപ്പം 18 വയസ്സ് തികഞ്ഞ വിദ്യാര്‍ഥിനിക്ക് 60 ദിവസത്തെ പ്രസവാവധിയും ലഭിക്കും. കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവാവധി നല്‍കിയതിന് പിന്നാലെയാണ് എല്ലാ സര്‍വകലാശാകളിലും ആര്‍ത്തവാവധിയും പ്രസാവാവധിയും അനുവധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍വകലാശാലകളിലാണ് അവധി നടപ്പാക്കുക. വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജര്‍ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. വിദ്യാര്‍ഥിനികള്‍ക്കായി ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എല്ലാ…
മലയാളിയായ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്സ് കോര്പ്പറേഷന് ഇലട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലട്രിക്ക് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ലാന്‍ഡി ലാന്‍സോ എന്ന പേരിലായിരിക്കും ഇരുചക്രവാഹനങ്ങള്‍ വിപണിയില്‍ എത്തുക. വാഹനത്തില്‍ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സി നാനോ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി വെറും അഞ്ചുമുതല്‍ 10 മിനിറ്റു കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്സ് എം ഡി ബിജു വര്‍ഗീസ് അവകാശപ്പെടുന്നു. ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്സ്, ഇ-സ്കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു. ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാന്‍ഡി ലാന്‍സോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ ഫ്ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്. കേരളത്തില്‍ പെരുമ്പാവൂരിലാണ് കമ്പനി വാഹനങ്ങള്‍ നിര്‍മിക്കുന്നത്. വാഹനത്തിന്റെ ബാറ്ററി ലൈഫ്…
ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ നിരവധി വസ്തുക്കള്‍ വിറ്റു. ട്വിറ്ററിന്റെ ലോഗോ ശില്പം ഉള്‍പ്പെടെയാണ് ലേലത്തില്‍ വെച്ചത്. ചൊവ്വാഴ്ച മുതല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് ലേലം നടത്തിയത്. 31 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റത് ട്വിറ്ററിന്റെ ലോഗോയാണ് ഒരു ലക്ഷം ഡോളറിനാണ് ശില്പം വിറ്റത്. എന്നാല്‍ ആരാണ് ലേലത്തില്‍ ശില്പം വാങ്ങിയതെന്ന് വ്യക്തമല്ല. 40000 ഡോളറിനാണ് ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്പ്ലേവിറ്റ് പോയത്.
തങ്ങളൂടെ ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കുവാനും മലയാളികള്‍ തയ്യാറാകുന്നു. മലയാളികളുടെ ഈ ആഗ്രഹം സര്‍ക്കാരിനും വലിയ നേട്ടമാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ഈ ഇനത്തില്‍ പിരിഞ്ഞ് കിട്ടുന്നത് കോടികളാണ്. വന്‍കിട ബിസനസുകാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കുവാന്‍ രംഗത്തെത്തുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോകുന്നത് എറണാകുളം ആര് ടി ഒ ഓഫീസിലാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോബോബന്, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തില്‍ പങ്കെടുത്തവരാണ്. നടന് പൃഥ്വിരാജ് ഇഷ്ട നമ്പറായ കെ എല്‍ 07 സി എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു. 50,000 രൂപ ഓണ്‍ലൈനില്‍ അടച്ച് മാസങ്ങള്‍ക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ബിസിനസുകാര്‍ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി. ഇതിനിടെയാണ് താന്‍ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നല്കാന് നടന് തീരുമാനിച്ചതും വാര്‍ത്തയായിരുന്നു.…
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന് ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ ഡയലോഗ് ഇന്നും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. ആരാണ് ഈ മലയാളി. പാലക്കാട്ടുകാരന് ചന്ദ്രമോഹനും സുഹൃത്ത് സര്‍ഗീവ് സുകുമാരനും ചേര്‍ന്ന്് ഉണ്ടാക്കിയ ‘മലയാളി’ ബിയറാണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റെസ്റ്റോറന്റുകളിലെയും താരമാകുന്നത്. രണ്ടു മാസം കൊണ്ട് അന്‍പതിനായിരം ലിറ്റര്‍ മലയാളിയാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി വിറ്റഴിഞ്ഞത്. മലയാളികളോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് താന്‍ ഈ ബിയറിന് മലയാളി എന്ന പേര്‍ നല്‍കിയതെന്നു ചന്ദ്രമോഹന് നല്ലൂര് പറയുന്നു. 38 കാരനായ ചന്ദ്രമോഹന് പോളണ്ട് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഡയറക്ടറാകുന്ന ആദ്യ മലയാളിയാണ്. മലയാളി ബിയറിന്റെ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനു മലയാളി ടച്ച് ഉണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിംഗ് ഗ്ലാസ് ധരിച്ച കൊമ്പന് മീശയുള്ള ഒരു…