Author: Updates

മലയാളിയായ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ ഇലട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലട്രിക്ക് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ലാന്‍ഡി ലാന്‍സോ എന്ന പേരിലായിരിക്കും ഇരുചക്രവാഹനങ്ങള് വിപണിയില്‍ എത്തുക. വാഹനത്തില്‍ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്‌സി നാനോ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി വെറും അഞ്ചുമുതല്‍ 10 മിനിറ്റു കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് എം ഡി ബിജു വര്‍ഗീസ് അവകാശപ്പെടുന്നു. ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്‌സ്, ഇ-സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു. ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാന്‍ഡി ലാന്‍സോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ ഫ്ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്. കേരളത്തില്‍ പെരുമ്പാവൂരിലാണ് കമ്പനി വാഹനങ്ങള്‍ നിര്‍മിക്കുന്നത്. വാഹനത്തിന്റെ ബാറ്ററി ലൈഫ്…

Read More

ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ നിരവധി വസ്തുക്കള്‍ വിറ്റു. ട്വിറ്ററിന്റെ ലോഗോ ശില്‍പം ഉള്‍പ്പെടെയാണ് ലേലത്തില്‍ വെച്ചത്. ചൊവ്വാഴ്ച മുതല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് ലേലം നടത്തിയത്. 31 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റത് ട്വിറ്ററിന്റെ ലോഗോയാണ് ഒരു ലക്ഷം ഡോളറിനാണ് ശില്‍പം വിറ്റത്. എന്നാല്‍ ആരാണ് ലേലത്തില്‍ ശില്‍പം വാങ്ങിയതെന്ന് വ്യക്തമല്ല. 40000 ഡോളറിനാണ് ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്‌പ്ലേവിറ്റ് പോയത്.

Read More

തങ്ങളൂടെ ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കുവാനും മലയാളികള്‍ തയ്യാറാകുന്നു. മലയാളികളുടെ ഈ ആഗ്രഹം സര്‍ക്കാരിനും വലിയ നേട്ടമാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ഈ ഇനത്തില്‍ പിരിഞ്ഞ് കിട്ടുന്നത് കോടികളാണ്. വന്‍കിട ബിസനസുകാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കുവാന്‍ രംഗത്തെത്തുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോകുന്നത് എറണാകുളം ആര്‍ ടി ഒ ഓഫീസിലാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോബോബന്‍, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തില്‍ പങ്കെടുത്തവരാണ്. നടന്‍ പൃഥ്വിരാജ് ഇഷ്ട നമ്പറായ കെ എല്‍ 07 സി എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു. 50,000 രൂപ ഓണ്‍ലൈനില്‍ അടച്ച് മാസങ്ങള്‍ക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ബിസിനസുകാര്‍ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി. ഇതിനിടെയാണ് താന്‍ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാന്‍ നടന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു.…

Read More

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ ഡയലോഗ് ഇന്നും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. ആരാണ് ഈ മലയാളി. പാലക്കാട്ടുകാരന്‍ ചന്ദ്രമോഹനും സുഹൃത്ത് സര്‍ഗീവ് സുകുമാരനും ചേര്‍ന്ന്് ഉണ്ടാക്കിയ ‘മലയാളി’ ബിയറാണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റെസ്റ്റോറന്റുകളിലെയും താരമാകുന്നത്. രണ്ടു മാസം കൊണ്ട് അന്‍പതിനായിരം ലിറ്റര്‍ മലയാളിയാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി വിറ്റഴിഞ്ഞത്. മലയാളികളോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് താന്‍ ഈ ബിയറിന് മലയാളി എന്ന പേര് നല്‍കിയതെന്നു ചന്ദ്രമോഹന്‍ നല്ലൂര്‍ പറയുന്നു. 38 കാരനായ ചന്ദ്രമോഹന്‍ പോളണ്ട് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഡയറക്ടറാകുന്ന ആദ്യ മലയാളിയാണ്. മലയാളി ബിയറിന്റെ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനു മലയാളി ടച്ച് ഉണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിംഗ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു…

Read More

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ടേപ്പ് റെക്കോര്‍ഡുകള്‍. പാട്ടുകേട്ടും പ്രണയിച്ചും അക്കാലത്ത് മിക്ക ആളുകളും ടേപ്പ് റെക്കോര്‍ഡുകള്‍ ഉപയോഗിച്ചു. എന്നാല്‍ ടെക്‌നോളജിയില്‍ വലിയ മാറ്റം വന്നതോടെ ടേപ്പ് റെക്കോര്‍ഡുകളുടെ കാലവും മണ്‍മറിഞ്ഞു. ഇന്ന് നമ്മള്‍ ഫോണില്‍ എത് ഗാനം ആവശ്യപ്പെട്ടാലും കേള്‍പ്പിക്കുവാന്‍ ആപ്പുകള്‍ ഉണ്ട്. എന്നാല്‍ ആ പഴയകാലത്തിന്റെ ഓര്‍മ്മകള്‍ തേടി ഇറങ്ങിയിരിക്കുകയാണ് ഒരു യുവാവ്. പിറന്നാള്‍ സമ്മാനമായി ഭാര്യയ്ക്ക് എന്ത് നല്‍കും എന്ന ചോദ്യമാണ് കാക്കനാട് പള്ളിക്കര സ്വദേശിയായ അരുണ്‍ മോഹനെ വിത്യസ്തമായ ചിന്തയിലേക്ക് എത്തിച്ചത്. പിന്നീട് മടിച്ചു നിന്നില്ല ഭാര്യയ്ക്കായി 1975 മുതല്‍ 2001 വരെ ഉപയോഗത്തിലിരുന്ന 68 ടേപ്പ് റെക്കോര്‍ഡുകളാണ് അരുണ്‍ ശേഖരിച്ചത്. ഇതിനായി രണ്ട് ലക്ഷത്തോളം രൂപയും അരുണ്‍ മുടക്കി. ടേപ്പ് റെക്കോര്‍ഡുകള്‍ ശേഖരിക്കുവനായി നടത്തിയ യാത്രകളില്‍ സ്‌നേഹത്തിന്റെ നിറവും കണ്ണീരിന്റെ നനവും കണ്ടുവെന്ന് അരുണ്‍ പറയുന്നു. ചില ടേപ്പുകള്‍ക്ക് ഒപ്പം ലഭിച്ച കാസറ്റുകളില്‍ വര്‍ഷങ്ങള്‍ പഴകിയ പ്രണയം ഉണ്ടായിരുന്നു. പ്രണയിച്ചവന് സമ്മാനമായി റെക്കോര്‍ഡ് ചെയ്ത…

Read More

പ്രബുദ്ധരാണെന്ന് സ്വയം അഭിമാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കേരളത്തില്‍ വിശ്വസിയായ ഒരു വ്യക്തിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തടയുന്ന സംഭവം ഉണ്ടായിരിക്കുന്നു. കേരളത്തില്‍ എത്ര കണ്ട് നവോദ്ധാനം പ്രസംഗിച്ചാലും മനുഷ്യമനസ്സില്‍ വിവേചനം ഇപ്പോഴും ഉറങ്ങിക്കിടക്കുകയാണെന്നതിന്റെ തെളിവാണ് അമല പോളിന് സംഭവിച്ച ഈ അനുഭവം. നടി അമല പോളിന് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുയത് വലിയ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ ദിവസം നടി തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. ഈ സമയത്താണ് ക്ഷേത്രത്തിലെ അധികാരികള്‍ അന്യമതത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി അമല പോളിനെ തടഞ്ഞത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുവാനും അമ്പലത്തിലെ ഡയറിയില്‍ പ്രതിഷേധം എഴുതി വെയ്ക്കുകയും അമല പോള്‍ ചെയ്തു. 2023 ആയിട്ടും ഇതുപോലെയുള്ള മതപരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നതില്‍ ഞാന്‍ വളരെ ദുഖവും നിരാശയും അനുഭവിക്കുന്നു വെന്ന് അമല പറയുന്നു. തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും ദേവിയെ ദര്‍ശിക്കുവാനും സാധിച്ചില്ലെങ്കിലും ഒരു അകലത്തില്‍ നിന്നുകൊണ്ടുതന്നെ ദേവിയുടെ ചൈതന്യം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എത്രയും വേ?ഗത്തില്‍…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കിട്ട നീക്കങ്ങളുമായി ബി ജെ പി. 2024ലെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ബി ജ പി നേതൃത്വം. ലോകസഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളതെന്ന് അദ്ദേഹം ബി ജെ പി പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ സേവിക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നരേന്ദ്രമോദിയുടെ ആഹ്വാനം. 18 വയസ് മുതല്‍ 25 വയസ് വരെയുള്ള വരെ പ്രത്യേക ശ്രദ്ധിക്കണമെന്നും. അവര്‍ക്ക് മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തതെന്ന് പ്രത്യേക ധാരണയില്ല, ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവ് അവര്‍ക്കില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവല്‍കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരെ മികച്ച ഭരണത്തിന്റെ പങ്കാളികളാക്കിമാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടുവനാണ് ബി ജെ പിയുടെ പദ്ധതി. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ശക്തമാക്കുവാന്‍ ബൂത്ത് തലം മുതല്‍ ശക്തമായ പ്രചാരണം നടത്തുവനാണ് ബി…

Read More

കൂട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കാന്‍ വത്സലകുമാരിയു ശ്രീജയും ഒരു ദിവസം സഞ്ചരിക്കുന്നത് 60 കിലോമീറ്റര്‍. സ്വന്തം വാര്‍ഡിലെ തന്നെ അങ്കണവാടിയില്‍ എത്തുവനാണ് ഈ ദീര്‍ഘയാത്ര. യാത്ര വലിയതാണെങ്കിലും മുടക്കം വരാതെ ഇവര്‍ നിത്യവും ഓട്ടോയിലും ബസിലും ജീപ്പിലും വനത്തിലൂടെ നടന്നും 60 കിലോമീറ്റര്‍ പിന്നിട്ട് അങ്കണവാടിയില്‍ എത്തുന്നു. ഇവരുടെ വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരെയാണ് അങ്കണവാടി. എന്നാല്‍ കൊടും വനത്തിലൂടെ യാത്ര ചെയ്യുവാന്‍ പറ്റില്ലാത്തതാണ് ഇവര്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് കാരണം. മൂന്ന് പഞ്ചായത്തുകള്‍ കടന്ന് അടുത്ത ജില്ലയില്‍ കയറിവേണം ഇവര്‍ക്ക് സ്വന്തം വാര്‍ഡിലെ അങ്കണവാടിയില്‍ എത്തുവാന്‍. കൊല്ലം ജില്ലയിലെ പിറവന്തൂര്‍ പഞ്ചായത്ത് കടശേരി ഒന്നാം വാര്‍ഡിലെ താമസക്കാരായ ഇരുവരും മൂന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് അതേ വാര്‍ഡില്‍ തന്നെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കിഴക്കേ വെള്ളംതെറ്റിയില്‍ എത്തുന്നത്. മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട 23 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. രാവിലെ 6നു മുന്‍പ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങും. 2 കിലോമീറ്റര്‍ വനത്തിലൂടെ…

Read More

മൂന്നാര്‍ സ്വദേശികളുടെ പേടി സ്വപ്‌നമായ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് നാട്ടില്‍ ആരാധകര്‍ കൂടുന്നു. ആനയുടെ പേരില്‍ ഫാന്‍സ് അസോസിയേഷനും വാട്‌സാപ് ഗ്രൂപ്പും ഉണ്ടാക്കിയാണ് ആരാധകര്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. പടയപ്പ ഫാന്‍സ് അസോസിയേഷന്‍ എന്ന് പേരിട്ടിരിക്കുന്ന കൂട്ടയ്മയില്‍ 100- ല്‍ അധികം അംഗങ്ങളുണ്ട്. ഇവര്‍ക്ക് വാട്‌സാപ് കൂട്ടായ്മയും ഉണ്ട്. മൂന്നാറിലേക്ക് സഞ്ചാരികളായി എത്തുന്ന ആന പ്രേമികളാണ് കൂട്ടായ്മയ്ക്ക് പന്നില്‍. ഇവര്‍ പടയപ്പയുടെ ഓരോ നീക്കങ്ങളും തത്സ്യമയം ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്നു. പടയപ്പയുടെ യാത്ര വിവരങ്ങളും ചിത്രങ്ങളും അടക്കമാണ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്നത്. അതേസമയം പടയപ്പയ്‌ക്കെതിരെ മൂന്നാറിലെ കച്ചവടക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്തകാലത്തായി ആക്രമണ സ്വഭാവം കാണിക്കുന്ന പടയപ്പയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനെ ആനപ്രേമികള്‍ ശക്തമായി എതിര്‍ക്കുന്നു.

Read More

മലയാള സിനിമയില്‍ ഏത് തരം വേഷവും ചെയ്യുവാന്‍ മടിയില്ലാത്ത നടനാണ് ഷെയിന്‍ നിഗം. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിക്കുവാന്‍ ഷെയിന് പ്രത്യേക കഴിവാണ്. ഷെയിന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇടയ്ക്ക് വിവാദങ്ങളും സംഭവിച്ചതോടെ നടന്റെ സിനിമ ജീവിതത്തിലും ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചു. ഷെയിന്റെതായി ഇറങ്ങിയ വെയില്‍ എന്ന ചിത്രം പരാജയമായിരുന്നു. ഈ അടുത്ത കാലത്ത് ഭൂതകാലം എന്ന ഒറ്റ ചിത്രമാണ് നടന്റേജായി പുറത്തിറങ്ങിയത്. അതേസമയം താരം അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പരസ്പരം സ്‌നേഹിക്കുകയാണ് അടിസ്ഥാനപരമായി മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കേണ്ട വികാരമെന്ന് നടന്‍ പറയുന്നു. കാമുകീ കാമുകന്‍ മാത്രമല്ല, എല്ലാത്തിനോടും നമ്മള്‍ ജീവിക്കുന്ന അവസ്ഥയോട് തന്നെ സ്നേഹവും നമുക്ക് നമ്മളോട് തന്നെ കുറച്ച് സോഫ്റ്റ് കോര്‍ണറും ഉണ്ടെങ്കില്‍ സിംപിള്‍ ആയി ഫ്ലോട്ട് ചെയ്ത് പോവാം. അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഡ്രാമയും പ്രശ്നങ്ങളും ഇല്ലാതെ സിംപിളായി പോവാം എന്നും നടന്‍…

Read More