Author: Updates
പകുതി ജി എസ് ടിയും ലഭിക്കുന്നത് പാവങ്ങളില്‍ നിന്ന്; സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈകളില്‍
രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 40 ശതമാനം. അതേസമയം ജനസംഖ്യയുടെ പകുതിയോളം വരുന്ന പാവപ്പെട്ടവരുടെ സമ്പത്ത് ഒരു മിച്ച് ചേര്‍ത്താല്‍ ലഭിക്കുന്നത് മൊത്തം സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമെന്ന് ഓക്‌സ് ഫാം ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് ഓക്‌സ്ഫാം ഇന്ത്യ. സംഘടന സര്‍വൈവല്‍ ഒഫ് ദി റിച്ചസ്റ്റ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരില്‍ നിന്നും അഞ്ച് ശതമാനം നികുതി കൂടുതല്‍ ഈടാക്കിയാല്‍ രാജ്യത്തെ പാവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ വിടാന്‍ സാധിക്കുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംഘടന വ്യക്തമാക്കി. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഗൗതം അദാനിയുടെ പക്കല്‍ നിന്നും നികുതി ചുമത്തിയാല്‍ തന്നെ 1.79 ലക്ഷം കോടി രൂപ ലഭിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 5 ദശലക്ഷം പ്രൈമറി സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ…
ഇന്ത്യയില്‍ വളരെ പ്രശംസ നേടിയ ചിത്രമാണ് എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍ ആര്‍ ആര്‍. ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരങ്ങള്‍ അടക്കം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് നേടിയത്. ഇപ്പോഴിത വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണ്‍ ആര്‍ആര്‍ആറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും, ചിത്രം ഭാര്യയോട് കാണുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നും. പിന്നീട് ഇരുവരും ഒരുമിച്ച് ആര്‍ ആര്‍ ആര്‍ വീണ്ടും കാണുകയും ചെയ്തുെന്ന് രാജമൗലി പറയുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട പത്ത് മിനുറ്റ് ഞങ്ങള്‍ക്കൊപ്പം നിന്ന് സിനിമയിലെ വിലയിരുത്താന്‍ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാന്‍ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്. രണ്ടുപേര്‍ക്കും നന്ദി എന്നുമാണ് രാജമൗലി പറയുന്നു. സംവിധായകന്‍ ജയിംസ് കാമറൂണിന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു…
തിരുവനന്തപുരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തില്‍ കാണികള്‍ എത്താതിരുന്നതില്‍ വിവാദം. കാണികള്‍ കളി കാണുവാന്‍ എത്താതിരുന്നത് മന്ത്രിയുടെ നെഗറ്റീവ് കമന്റുകാരണമാണെന്ന് ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണം. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ കെ സി എയാണ് മത്സരം നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയില്ലെന്നും കെ സി എ പറയുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചത്. വിനോദ നികുതി കൂട്ടിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഹത്തെത്തിയത്. കഴിഞ്ഞ പ്രാവശ്യം മത്സരം നടക്കുമ്പോള്‍ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി ഇപ്പോള്‍ 12 ശതമാനമായിട്ടാണ് ഉയര്‍ത്തിയത്. ഇതില്‍ 18 ശതമാനം ജി എസ് ടി കൂടി ചേര്‍ക്കുമ്പോള്‍ നികുതി 30 ശതമാനമാകും. ടിക്കറ്റ് നിരക്കിലെ പണം ബി സി സി ഐ കൊണ്ടു പോകുകയാണെന്നും ഇതില്‍…
സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും വലിയ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കുന്നത്. ഇപ്പോഴിത മോഹന്‍ലാല്‍ ഫുട്പാത്തില്‍ കിടന്ന കടലാസുകള്‍ എടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദൃശ്യങ്ങള്‍ മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് ആദ്യം പങ്കുവെച്ചത്. പിന്നീട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. തങ്ങളുടെ ലാലേട്ടന്‍ ഇത്ര സിംപിള്‍ ആണോ എന്നും പലരും ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിജയിക്കുവാന്‍ കാരണം അദ്ദേഹത്തിന്റെ എളിമയാണെന്നും, ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. കാറില്‍ നിന്നിറങ്ങി വരുന്ന മോഹന്‍ലാലിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. മറ്റെങ്ങും അത്തരത്തില്‍ ഒരു മാലിന്യവും കിടക്കുന്നതും ഇല്ല. തുടര്‍ന്ന് ഫുട്പാത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കടലാസ് കഷണങ്ങള്‍ അദ്ദേഹം കുനിഞ്ഞ് എടുത്ത് മാറ്റുകയും ചെയ്യുന്നുണ്ട്. ദുബായ് യാത്രക്കിടെയാണ് ഫുട്പാത്തിലെ കടലാസ് കഷണങ്ങള്‍ എടുത്ത് മാറ്റിയത്. താരജാഡകളില്ലാത്ത മോഹന്‍ലാലിന്റെ പ്രവൃത്തിയെ ആവോളം പ്രശംസിക്കുകയാണ് ആരാധകര്‍. രജനീകാന്തിനെ…
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ടി വി ചാനലുകള്‍ സ്ഥാപിത താല്പര്യത്തിന് അനുസരിച്ച് വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതി. ഇത്തരം ചാനലുകള്‍ അവരുടെ അജണ്ട അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചില ചാനലുകളുടെ ഇത്തരം വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ എന്ത് മുന്നൊരുക്കമാണ് നടത്തുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോടും ചേദിച്ചു. രാജ്യത്തെ ചാനലുകള്‍ പരസ്പരം മത്സരിക്കുകയും ചില കാര്യങ്ങളില്‍ വൈകാരികമായി പെരുമാറുകയും ചെയ്യുന്നു. ഇവരെ നിയന്ത്രിക്കണം. ചാനലുകളുടെ മാനേജ്‌മെന്റിന്റെ താല്പര്യപ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അത്തരം പ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ സമൂഹത്തില്‍ പിളര്‍പ്പ് ഉണ്ടാക്കുകയാണെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നിയമനിര്‍മാണം നടത്തുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നിയമ നിര്‍മാണത്തിന് അമിക്കസ് ക്യൂരി സഞ്ജയ് ഹെഗ്‌ഡെയോട് കോടതി നിര്‍ദേശിച്ചു. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. കേരളത്തില്‍ ഒരു ചാനലിനെതിരെയും കേന്ദ്ര…
കാഠ്മണ്ഡു. നേപ്പാളില്‍ യാത്ര വിമാനം ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്ന് വീണ് 72 മരണം. രാവിലെ സമയം 10.33 അപകടം സംഭവിച്ചത്. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യെതി എയര്‍ലൈസിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ട്. വിമാനത്തില്‍ 15 വിദേശ പൗരന്മാരുണ്ടെന്ന് നേപ്പാളിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍ മൂന്ന് കൈ കുഞ്ഞുങ്ങളും ആറ് കുട്ടികളും ഉണ്ടായിരുന്നു. അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമെ നാല് റഷ്യന്‍ സഞ്ചാരികളും രണ്ട് കൊറിയന്‍ പൗരന്മാരും ഇറാന്‍, അര്‍ജന്റീന, ഫ്രാന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നും ഓരോ സഞ്ചാരികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം വീണതിന് പിന്നാലെ തീ കത്തിപ്പടരുകയായിരുന്നു. വിമാനം മുഴുവനായി കത്തിയമര്‍ന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് അപകടമുണ്ടാവുന്നത്. പൊഖ്റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം വലില…
വനത്തില്‍ നിന്നും വന്യമൃഗങ്ങള്‍ പുറത്തെത്തി ആക്രമണം നടത്തുന്നത് പതിവാകുകയാണ് കേരളത്തില്‍. ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിരവധി നഷ്ടങ്ങളാണ് സംഭവിക്കുന്നത്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് വയനാട്ടിലും കണ്ണൂര്‍ ആറളത്തും വനത്തില്‍ നിന്നും 10 ഓളം കടുവകള്‍ പുറത്തെത്തുവാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. സംഘത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളോ അല്ലെങ്കില്‍ പ്രായാധികൃമോ പരുക്കോ മൂലം കാട് വിട്ട് പോരുന്ന കടുവകളുമാണ് നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തുന്നത്. വയനാട് വനത്തില്‍ കടുവകള്‍ക്ക് ആവശ്യമായ ആഹാരത്തിന് കൂടുതല്‍ ഇരകള്‍ ഉള്ളതിനാലാണ് കടുവകള്‍ അധികം പുറത്ത് വരാത്തതെന്നാണ് വിവരം. വനത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ കടുവകള്‍ വനത്തിലുണ്ടെന്നും വനം വകുപ്പ് പറയുന്നു. കണ്ണൂര്‍ ആറളം ഫാമിനോട് ചേര്‍ന്ന് വനം വകുപ്പിന്റെ ഡേറ്റയില്‍ ഇല്ലാത്ത ഒരു കടുവയെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അതേസമയം നാട്ടുകാര്‍ക്ക് ഇതുവരെ ശല്യമാകാത്തതിനാല്‍ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു ആണ്‍ കടുവയുടെ കൂടെ രണ്ടോ മൂന്നോ പെണ്‍…
ശബരിമല. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍. അയ്യപ്പനെ കാണാന്‍ വ്രതനിഷ്ഠിയില്‍ കല്ലും മുള്ളം ചവിട്ടി മലകയറി എത്തിയ സ്വാമി മാരുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന സ്വാമിയേ ശരണമയ്യപ്പ വിളിയില്‍ സന്നിധാനം നിറഞ്ഞു നിന്നു. ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധന നടന്ന ശേഷം സന്ധ്യയ്ക്ക് 6.46ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പിന്നീട് രണ്ട് തവണ കൂടി മകര വിളക്ക് തെളിഞ്ഞതോടെ സന്നിധാനം ശരണം വിളികളാല്‍ നിറഞ്ഞു. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍വരവേല്‍പ്പോടെ സ്വകരിച്ചു. തുടര്‍ന്ന് സന്നിധാനത്തില്‍ എത്തിയ തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. മകരവിളക്ക് കാണുവാന്‍ സാധിക്കുന്ന എല്ലാ സ്ഥലത്തും വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ഇവിടെയെല്ലാം കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. തിരക്ക് മുന്നില്‍ കണ്ട് പോലീസ് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിരുന്നു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കിയത്.
തിരുവനന്തപുരം. കേരളത്തില്‍ നരബലി ഉള്‍പ്പെടെ നിരവധി അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തയുവാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മതപരമായ ആചാരങ്ങളെ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. കരട് ബില്‍ നിയമവകുപ്പ് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബില്‍ പഠിച്ച ശേഷം അനുമതി നല്‍കിയാല്‍ മന്ത്രിസഭ യോഗം വിഷയം ചര്‍ച്ച ചെയ്ത ശേഷം നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി നല്‍കും. ബില്ല് വിവാദമാകാതിരിക്കുവാന്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം. വിവാദമാകുന്ന കാര്യങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബില്ല് തയ്യാറാക്കുന്ന സമയത്ത് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധിച്ച് ഒഴിവാക്കുകയായിരുന്നു. തൂക്കം,അഗ്നിക്കാവടി, കുത്തിയാട്ടം എന്നി ആചാരങ്ങളെ ഒഴിവാക്കുവനാണ് നിയമ വകുപ്പിന്റെ നിര്‍ദേശം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍…
മാളികപ്പുറം വലിയ വിജയമായതോടെ സന്നിധാനത്തിലെത്തി അയ്യപ്പനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ജനുവരി 14നാണ്. അതുപോലെ തന്നെ തന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ മേപ്പടിയാന്‍ റിലീസ് ചെയ്തതും ജനുവരി 14നാണ്. ചിത്രത്തില്‍ അയ്യപ്പനായി അഭിനയിക്കുവാന്‍ ഭാഗ്യമുണ്ടായി. ഈ ചിത്രം വലിയ വിജയമാക്കി മാറ്റിയ അയ്യപ്പനോട് നന്ദി പറയുവനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിനു പുറത്തും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് അവിടെ അവിടെ നിന്നും ലഭിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍…