Author: Updates

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാന്‍. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ആരാധകരുള്ള നടന്‍ കൂടിയാണ് ഷാരൂഖ്. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ട പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ്. ഹോളിവുഡ് നടനായ ജെറി സീല്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനത്ത്. ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770…

Read More

ബെംഗളൂരു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കര്‍ണാടകയില്‍ സുരക്ഷാ വീഴ്ച. പ്രധാനന്ത്രിയുടെ വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരു വ്യക്തി മാലയുമായി ഓടിയെത്തുകയായിരുന്നു. ഇയാള്‍ പ്രധാനമന്ത്രിക്ക് തൊട്ട് അടുത്ത് എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയ മോദി വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് വരെയാണ് റാലി നടത്തിയത്. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറി നിന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധ ചെയ്തത്. ബാരിക്കേഡ് ചാടികടന്ന യുവാവ് പ്രധാനമന്ത്രിക്ക് തൊട്ട് അടുത്തുവരെ എത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പ് ഇയാള്‍ മാല പ്രധാനമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രി മാല വാങ്ങി വാഹനത്തില്‍ വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. https://twitter.com/ANI/status/1613490811689406469?s=20&t=sbaEwZLp9wHMI8zaEOVL5Q

Read More

നമ്മുടെ നാട്ടില്‍ എങ്ങോട്ട് നോക്കിയാലും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കാണുവാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ കൊച്ച് ഗ്രാമങ്ങളില്‍ പോലും അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാമും ഷവര്‍മയും ഷവായിക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇതിനൊടൊപ്പം തരുന്ന മയോണൈസാണ് യഥാര്‍ഥ വില്ലന്‍. എന്നാല്‍ മയോണൈസില്‍ അടങ്ങിയിരിക്കുന്ന വില്ലനെ പലപ്പോഴും ഭക്ഷണം കഴിക്കുന്നവര്‍ അറിയുന്നില്ല. മയോണൈസില്‍ അടങ്ങിയിരിക്കുന്നതില്‍ 80 ശതമാനം എണ്ണയാണെന്നും അതില്‍ അടങ്ങിയിരിക്കുന്നത് ഉയര്‍ന്ന കലോറിക് വാല്യു വാണെന്നും ആരും തിരിച്ചറിയുന്നില്ല. കുട്ടികള്‍ അടക്കം വലിയ താല്പര്യത്തോടെ കഴിക്കുന്ന ഈ മയോണൈസും ചുട്ട മാംസ വിഭവങ്ങളില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവ് കൂടി നാം മനസ്സിലാക്കേണ്ടതാണ്. വീടുകളില്‍ മയോണൈസ് നിര്‍മ്മിക്കുന്നത് പച്ച മുട്ട ഉപയോഗിച്ചാണ് ഇത് വലിയ തോതില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ വിഷബാധ സംഭവിക്കുന്നത് സാല്‍മൊണെല്ല എന്ന ബാക്ടീരിയ കാരണമാണ്. പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ പഴകും തോറും ഈ ബാക്ടീരിയ പെരുകുന്നു, ഇത്…

Read More

ന്യൂഡൽഹി. വിദേശ ഇന്ത്യക്കാർക്ക് യു പി ഐ ഉപയോഗിച്ച് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു പി ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടൻ അനുമതി ലഭിക്കും. എൻ ആർ ഇ, എൻ ആർ ഒ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കും. ഇനിമുതൽ എത് രാജ്യത്താണോ ആ രാജ്യത്തെ കൺട്രി കോഡുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താം. ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എൻ പി സി ഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് പണമിടപാട് സാധ്യമാവുക. യു എ ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്.എ., യു.കെ., സിങ്കപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ.

Read More

മലാളികള്‍ക്ക് മുന്നിലേക്ക് അവതാരികയായി എത്തി പിന്നീട് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ജുവല്‍ മേരി. തന്റെ വേറിട്ട ശബ്ദം കൊണ്ടും അവതരണ ശൈലികൊണ്ടുമാണ് ജുവല്‍ അവതാരിക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. അവതാരിക എന്ന നിലയില്‍ ടി വി ഷോകളിലും, അവര്‍ഡ് ഷോകളിലും തിളങ്ങി നില്‍ക്കുമ്പോഴാണ് സിനിമയിലേക്ക് ജുവല്‍ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജൂവല്‍ സിനിമയില്‍ എത്തുന്നത്. ചിത്രം 2015-ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ജുവല്‍ എത്തിയത്. പിന്നീട് നിരവധി വേഷങ്ങളാണ് ജുവലിനെ തേടി എത്തിയത്. അതേസമയം മലയാള സിനിമയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. ഏഴ് വര്‍ഷമായി മലയാള സിനിമയില്‍ എത്തിയിട്ട് എന്നാല്‍ ഇത് വരെ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി പറയുന്നു. എന്നാല്‍ ഫോണിലൂടെ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ച അനുഭവത്തെക്കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. ഒരു വ്യക്തി എന്നെ ഫോണില്‍ വിളിച്ചു.…

Read More

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം നടിയ നിരവധി മലയാളം ചിത്രങ്ങളില്‍ വേഷ മിട്ടിരുന്നു. അടുത്തിടെ അര്‍ച്ചന കവി തന്റെ സീരിയലില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിത നടി പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വീഡിയോയില്‍ തനിക്കുള്ള ഭ്രാന്തമായ ചിന്തകളെക്കുറിച്ചാണ് അര്‍ച്ചന കവി പറയുന്നത്. ഇനി മുതല്‍ ദിവസവും ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്നും നടി പറയുന്നുണ്ട്. തന്റെ ഭ്രാന്തുകള്‍ വളരെ ഇഷ്ടമാണെന്നും അത് തനിക്ക് സത്യസന്ധമായി ജീവിക്കുവാന്‍ സഹായിക്കുന്നുവെന്നും അര്‍ച്ചന തുറന്ന് പറയുന്നു. താന്‍ കേട്ട പാട്ടുകളും കണ്ട കാഴ്ചകളും ചിന്തകളും എല്ലാം തനിക്ക് നല്‍കുന്ന ഭ്രാന്തമായ അനുഭവങ്ങളെക്കുറിച്ചും നടി പറയുന്നു. പുതുവര്‍ഷം പിറന്നതോടെ തനിക്ക് 35 വയസ്സായി എന്നും ഈ വര്‍ഷത്തില്‍ തനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും നടി തുറന്ന് പറഞ്ഞു. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഒന്നും പ്ലാന്‍ ചെയ്യുവാന്‍…

Read More

രാവിലെ പാല്‍ചായ കുടിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. എന്നാല്‍ കേരളത്തില്‍ ക്ഷീര കര്‍ഷകരും പാല്‍ ഉല്‍പാദനവും വളരെ കുറഞ്ഞുവരുകയാണ്‌ അതേസമയം പാലിന്റെ വിപണി കൂടി വരുകയും ചെയ്യുന്നു. ഈ ഉയര്‍ന്ന് വരുന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുവാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പാല്‍ എത്തുന്നത്. കേരളത്തില്‍ മില്‍മ വില കൂട്ടിയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് വിഷം കലര്‍ന്ന പാല്‍. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിഷ പാല്‍ കേരളത്തിലേക്ക് ടാങ്കര്‍ ലോറികളിലാണ് എത്തിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തിയ 15,300 ലിറ്റര്‍ പാല്‍ കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ബുധനാഴ്ച പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി വി കെ പുതൂര്‍ വടിയൂര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പാല്‍ കേരളത്തിലേക്ക് എത്തിയത്. പന്തളത്തെ ഒരു സ്വകാര്യ കമ്പനിയിലേക്കാണ് പാല്‍ എത്തിച്ചതെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു.…

Read More

തിരുവനന്തപുരം. കേരളത്തില്‍ സജീവമാകുവാന്‍ ശശി തരൂര്‍ തീരുമാനിച്ചതോടെ തിരുവനന്തപുരം ലോക്‌സഭമണ്ഡലത്തില്‍ ബി ജെ പിയുടെ വിജയ സാധ്യതകള്‍ കൂടിയിരിക്കുകയാണ്. എങ്ങനെയും തിരുവനന്തപുരം പിടിച്ചെടുക്കുവാന്‍ ഉള്ള നീക്കത്തിലാണ് ബി ജെ പി നേതൃത്വം. ശശി തരൂര്‍ മത്സരിക്കുന്നില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിച്ച് 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. കേരളത്തില്‍ ബി ജെ പി നേതൃത്വം കൂടുതല്‍ വിജയ സാധ്യത കാണുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തിരൂവനന്തപുരത്ത് ശക്തമായ മത്സരം കാഴ്ചവെയ്ക്കുവാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. വോട്ടുവിഹിതം വര്‍ധിക്കുകയും ശശി തരൂര്‍ വിട്ട് നില്‍ക്കുകയും ചെയ്താല്‍ വിജയിക്കാം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അതേസമയം നിലവിലെ യു ഡി എഫ് മണ്ഡലമായ ആറ്റിങ്ങലില്‍ പി അടൂര്‍ പ്രകാശാണ് എം പി. എന്നാല്‍ അടൂര്‍ പ്രകാശ് മണ്ഡലം മാറിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ എങ്കില്‍ ബി ജെ പി നേതാവും കേന്ദ്ര…

Read More

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജ്ജീവമാകുവാനുള്ള നീക്കത്തിലാണ് നടി നവ്യ നായര്‍. നവ്യയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ജാനകി ജാനേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അനീഷ് ഉപാസനയാണ് സംവിധിനം ചെയ്യുന്നത്. ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പം സൈജു കുറുപ്പാണ് അഭിനയിക്കുന്നത്. ജാനകി ജാനേയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു. ജാനകി ജാനേ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചിഛായാഗ്രഹണം ശ്യാംരാജ്. സംഗീതം കൈലാസ് മേനോന്‍. ഉയരെ എന്ന ചിത്രത്തിനു ശേഷം ജാനകി ജാനേ എന്ന ചിത്രം നിര്‍മിക്കുന്നത് എസ് ക്യൂബ ഫിലിംസാണ്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാണ്.

Read More

വിശപ്പില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലതൊക്കെ സൂക്ഷിക്കുവനുണ്ട്. ഇത്തരത്തില്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനെ ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നുപറയുന്നു. വയറുപൊട്ടും എന്ന് തോന്നും വരെ ഇവര്‍ ഭക്ഷണം കഴിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. ഇവര്‍ പൊതുവെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. വിവാഹസദ്യയ്ക്കും മറ്റും പോയി കുറഞ്ഞസമയം കൊണ്ട് വാരിവലിച്ചു കഴിക്കുന്ന ശീലം വളര്‍ന്നു വരികയാണ്. ഒരുപാട് ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ ബുഫെ രീതിയും അമിതഭക്ഷണശീലം വളര്‍ത്തുന്നു. ആരും ആസ്വദിച്ചു കഴിക്കുന്നില്ല. അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആഹാരസാധനങ്ങളോട് ഒരുതരം അടിമത്ത മനോഭാവം വളര്‍ത്തിയെടുക്കുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി ചിലപ്പോള്‍ ഫുഡ് അഡിക്ഷന്‍ പോലെയുള്ള അവസ്ഥയില്‍ എത്തിച്ചേക്കാം. എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടേയിരിക്കുക എന്ന ശീലം ചില മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം മാനസിക സമ്മര്‍ദ്ദം മൂലവും അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ ഉണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പരീക്ഷക്കാലത്ത് ചില കുട്ടികളിലും…

Read More