Author: Updates
മധ്യപ്രദേശിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മന്‍ എം എ യുസഫലിയെ ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുമായിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയത്. മധ്യപ്രദേശില്‍ നിക്ഷേപം നടത്തുവാന്‍ മുഖ്യമന്ത്രി നേരിട്ട് യൂസഫലിയെ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ നല്‍കുമെന്നും യൂസഫലിക്ക് അദ്ദേഹം ഉറപ്പ് നല്‍കി. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ, ലൊജിസ്റ്റിക്‌സ്, റീട്ടെയില്‍ മേഖലകളിലാണ് ലുലൂ ഗ്രൂപ്പ് നിക്ഷേപം നടത്തുക. അതേസമയം കൂടുതല്‍ ചര്‍ച്ചകള്‍ നിക്ഷേപ കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരുമായി നടത്തുമെന്ന് എം എ യൂസഫലി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ചര്‍ച്ചയില്‍ മധ്യപ്രദേശ് സര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥരും ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ വി ആനന്ദ് റാം, സി ഇ ഒ…
സച്ചിന്റെ റെക്കോര്‍ഡ് മറകടന്ന് വിരാട് കോലി. സച്ചി തീര്‍ത്ത ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡാണ് വിരാട് കോലി മറികടന്നത്. അതേസമയം ഇന്ത്യയില്‍ ഏറ്റവും അധികം ഏകദിന സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡിന് സച്ചിന് ഒപ്പം എത്തിയ വിരാട് കോലി. സച്ചിന്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികളാണ് നേടിയിരുന്നത് ഇതിനൊപ്പം എത്തുവാന്‍ വിരാട് കോലിക്കും സാധിച്ചു. ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 113 റണ്‍സെടുത്ത കോലി തന്റെ 73-ാം സെഞ്ചുറിയും നേടി. അതേസമയം ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയായിരുന്നു കോലി. ഇതും കോലി മറികടന്നു. ഇരുവര്‍ക്കും 9 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയതോടെ കോലിയുടെ നേട്ടം രണ്ടു ടീമുകള്‍ക്കെതിരേ ഒന്‍പതു സെഞ്ചുറികളായി ഉയര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരേ ഒമ്പതു സെഞ്ചറുകളാണ് കോഹ്ലിക്ക് ഉള്ളത്. 87 പന്തില്‍ 113 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. 12 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. രജനി കാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ദിവസങ്ങളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സിനിമയുടെ നിര്‍മ്മാതാക്കളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ജയിലര്‍. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്സാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ചിത്രത്തിലെ ഒരു സ്റ്റില്ലും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അരക്കൈയന്‍ പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൈയില്‍ ഇടിവളയുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് ഏതാനും ദിവസത്തെ ചിത്രീകരണം മാത്രമാകും ഉണ്ടാകുക. ചിത്രത്തില്‍ നിര്‍ണായകമാകുന്ന അതിഥി വേഷത്തിലാണ് താരം എത്തുന്നതെന്നാണ് വിവരം. തമിഴിലെ യുവസംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് ജയിലര്‍ ഒരുക്കുന്നത്. ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ശിവരാജ്കുമാര്‍,? രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നാണ് വിവരം. അനിരുദ്ധ് രവി ചന്ദറാണ് സംഗീതം. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ്.
ന്യൂഡല്‍ഹി. ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. വയനാട്, ഇടുക്കി, കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങളെ വിധി പ്രതികൂലമായി ബാധിക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ ഇത്തരം ഒരു വിധി ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ബഫര്‍ സോണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം പൂര്‍മായും നടപ്പാക്കുവാന്‍ സാധിക്കില്ലെന്നും കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നീക്കം. കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട്…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരു തമിഴ് ചിത്രം ഉള്‍പ്പടെ അഞ്ചോളം സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് അനു സിത്താരയുടെതായി. കല്യാണത്തിന് ശേഷവും സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം വിഷ്ണുവിനോട് പറയാന്‍ പറ്റിയിരുന്നില്ലെന്ന് പറയുകയാണ് അനു സിത്താര ഇപ്പോള്‍. വാക്കുകളിങ്ങനെ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. കല്യാണത്തിന് ശേഷവും അഭിനയിക്കണം എന്നൊന്നും ഞാന്‍ വിഷ്ണു ഏട്ടനോട് പറഞ്ഞിരുന്നില്ല. പെട്ടെന്ന് ഒരു സിനിമ വന്നു ഞാന്‍ ചെയ്തു. മുന്‍കൂട്ടി എനിക്ക് സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടെന്നോ തുടര്‍ന്നും അഭിനയിക്കണമെന്നോ ഒന്നും…
2047 ആകുമ്പോള്‍ ഇന്ത്യ ലോക ശക്തിയാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. 2047 ആകുമ്പോള്‍ ലോകത്തെ പ്രതിഭകളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാകും. ലോകത്തിന്റെ നൈപുണ്യ കേന്ദ്രമായി വളരുകയാണ് നമ്മുടെ രാജ്യം. ലോകത്ത് മാറിവരുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ ചൈനയെ പൂര്‍ണമായും ആശ്രയിച്ചിരുന്ന സംവിധാനത്തിന് മാറ്റം വരുത്തുന്നുണ്ട്. കോവിഡിന് മുമ്പ് ചൈന ലോകത്ത് ചെലുത്തിയിരുന്ന സ്വാധീനം കുറയുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം ചൈനയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വ്യാപാര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യവസായസ്ഥാപനങ്ങള്‍ എത്തുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റല്‍ വല്‍ക്കരണും വന്‍ കുതിച്ചു ചാട്ടത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഇന്ത്യ സൂപ്പര്‍ പവറായി വളരുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ച എവിടെയായിരിക്കും എന്നതാണ് ചോദ്യം. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിന് നഷ്ടപ്പെടുത്തിയത് വലിയ അവസരങ്ങളാണ്. കേരളത്തില്‍ എത്തേണ്ടിയിരുന്ന വന്‍ പദ്ധതികള്‍ പലതും അയല്‍സംസ്ഥാനങ്ങള്‍ കൊണ്ടുപോയി.…
പരീക്ഷ പേടി ചില കുട്ടികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 12 ക്ലാസിലെ പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി ഈ പേടി എങ്ങനെ മറികടക്കാം എന്ന ഉപദേശം നല്‍കുന്ന പരീക്ഷ പേ ചര്‍ച്ചയില്‍ ഇക്കുറി പങ്കെടുക്കുന്നത്. 38.80 ലക്ഷം വിദ്യാര്‍ഥികള്‍. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് ഇത്. വിദ്യാര്‍ഥികള്‍ക്കായി ഇത് ആറാം തവണയാണ് പ്രധാനമന്ത്രി പരീക്ഷ പേ ചര്‍ച്ച നടത്തുന്നത്. ജനുവരി 27നാണ് ദല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ക്ക് മുന്നോടിയായിട്ടാണ് പരിപാടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല രാജ്യത്തിനു പുറത്തും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഈ പരിപാടി വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഇത്തവണ 150-ല്‍ അധികം രാജ്യത്ത് നിന്നുമുള്ള വിദ്യാര്‍ഥികളും 51 രാജ്യത്ത് നിന്നുള്ള അധ്യാപകരും പങ്കെടുക്കുന്നുണ്ട്. ഇക്കുറി പ്രധാനമന്ത്രിയുമായി വിദ്യാര്‍ഥികള്‍ക്ക്…
വിവാഹ മോചനത്തിനായി കോടതിയില്‍ പോയതും ഞങ്ങള്‍ ഒരുമിച്ചാണ്. അവിടെ വന്ന് വക്കീല്‍ നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്ന കാഴ്ചായണ് കണ്ടതെന്ന് നടി ലെന. തന്റെ വിവാഹ ബന്ധത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും നടി ലെന തുറന്ന് പറഞ്ഞിരിക്കുകയാണ്. ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചതെന്ന് നടി പറയുന്നു. ആ സൗഹൃദം സൂക്ഷിച്ചു കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന തുറന്ന് പറയുന്നു. കുറെക്കാലം സന്തോഷമായി ജീവിച്ച ശേഷമാണ് വിവാഹമോചനത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചതെന്നും അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ലെന തുറന്ന് പറയുന്നു. ആറാം ക്ലാസ് മുതലാണ് ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളു. നീ പോയി ലോകമൊക്കെ ഒന്ന് കാണു. ഞാനും ലോകം കാണട്ടെ… അങ്ങനെ പറഞ്ഞിട്ടാണ് ഞങ്ങള്‍ വിവാഹ മോചനം നേടിയത്. വളരെ സൗഹൃദപൂര്‍വമാണ് പിരിഞ്ഞതെന്ന് ലെന പറഞ്ഞു. വിവാഹ മോചനത്തിനായി കോടതിയില്‍ പോയതും ഞങ്ങള്‍ ഒരുമിച്ചാണ്. അവിടെ വന്ന് വക്കീല്‍…
ട്രാക്കിലെത്തിയ നാള് മുതല്‍ വലിയ ചര്‍ച്ചയാണ് ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ച്. ആദ്യമായി ദക്ഷിണേന്ത്യയിലേക്ക് എത്തിയ വന്ദേ ഭാരത് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്ത് സര്‍വീസ് ആരംഭിച്ച അഞ്ചാമത്തെ വന്ദേ ഭാരതാണ് ഇത്. ചെന്നൈയ്ക്ക് ശേഷം ബംഗാളിലും വന്ദേ ഭാരത് സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അതേസമയം സര്‍വീസ് ആരംഭിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലും വിഡിയോ പ്ലാറ്റ് ഫോമുകളിലും, വ്ളോഗര്‍മാരുടെ ഇടയിലും വന്ദേ ഭാരത് വലിയ തരങ്കമാണ്. ട്രെയിന്‍ യാത്ര പലപ്പോഴും പലരും ഒഴുവാക്കുന്നതിന് കാരണം അതിലെ സൗകര്യ കുറവാണ്. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ യാത്ര ചെയ്യുവാന്‍ പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. അതേസമയം വന്ദേ ഭാരത് കാണുമ്പോള്‍ ട്രാക്കിലോടുന്ന വിമാനമാണോ എന്ന് സംശയം തോന്നും. കാരണം ഒരു വിമാനയാത്രയില്‍ നമുക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വന്ദേ ഭാരതിലും ലഭിക്കും. യാത്രക്കാരെ സ്വീകരിക്കുവാനും ട്രെയിനുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും എപ്പോഴും ആളുകള്‍ ഉണ്ട്. വന്ദേ ഭാരതിന്റെ മറ്റൊരു…
തിരുവനന്തപുരം. കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച സര്‍വകലാശാല ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കുവാന്‍ തീരുമാനിച്ചു. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം വൈകും എന്നതാണ് സത്യം. ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പിണറായി വിജയന് മുഖ്യമന്ത്രിയായി ഇരിക്കുന്ന കാലത്തൊന്നും നടക്കില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചിരുന്നു. സര്‍വകലാശാല ബില്‍ ഗവര്‍ണറെ ബാധിക്കുന്നതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി പകരം വിവിധ…