Author: Updates
കാര്‍ഷിക മേഖലയില്‍ കേരളത്തില്‍ ആദ്യമായി ഗിന്നസ് റെക്കോർഡ് നേടി റെജി ജോസഫ്. 114 സെന്റിമീറ്റര്‍ നീളവും 94 സെന്റീമീറ്റര്‍ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉല്‍പ്പാദിപ്പിച്ചതിന് ദി ലാര്‍ജസ്റ്റ് ടാരോ ലീഫ് (The largest taro leaf) കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് റെജിയെ തേടി എത്തിയത്. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ് റെജി ജോസഫ്. ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫ് മറികടന്നത്. കാര്‍ഷിക മേഖലയില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ ഗിന്നസ് നേട്ടമാണ് റെജി ജോസഫിന്റെ റെക്കോര്‍ഡ്. ഗിന്നസ് റെക്കോർഡ് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, സംസ്ഥാന സെക്രട്ടറി ഡോ ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് റെജി ജോസഫിന് സമ്മാനിച്ചു. 2013 ല്‍ ഉയരം കൂടിയ ചേമ്പിനും, 2014 ല്‍ ഉയരം കൂടിയ വെണ്ടക്കക്കും ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും,5 കിലോതൂക്കം വരുന്ന…
ന്യൂഡല്‍ഹി. 2024 ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയായിരുന്നുവെന്നും അമിത്ഷ ത്രിപുരയില്‍ പറഞ്ഞു. അതേസമയം രാമ ക്ഷേത്ര നിര്‍മാണം തുരങ്കം വയ്ക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാമ ക്ഷേത്ര നിര്‍മാണം പാതി വഴി പിന്നിട്ടതായി നവംബറില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്ന് യു പി മുഖ്യമന്ത്രി യോഗി പറഞ്ഞിരുന്നു. 2024- ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം തുറക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. വര്‍ഷങ്ങളായി നിയമക്കുരുക്കിലാണ് ക്ഷേത്ര നിര്‍മാണം സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അഞ്ച് മണ്ഡപങ്ങള്‍ ഉണ്ട്. ക്ഷേത്രത്തില്‍…
മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കൊച്ചു മിടുക്കിയാണ് പാറുക്കുട്ടി. മലയാളികള്‍ ഏറ്റെടുത്ത ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് പാറുക്കുട്ടി മലയാളികള്‍ക്കിടയിലേക്ക് എത്തിയത്. പാറുക്കുട്ടി എന്നാണ് മലയാളികള്‍ അറിയുന്നതെങ്കിലും അമേയ അനില്‍കുമാര്‍ എന്നാണ് ഈ കുട്ടിയുടെ യഥാര്‍ത്ഥ പേര്. കേരളത്തില്‍ അമേയയ്ക്ക് ധാരാളം ആരാധകരെ ആണ് ഉള്ളത്. ഈ കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെയാണ് തരംഗമായി മാറാറുള്ളത്. ഇപ്പോള്‍ അമേയയുടെ പിറന്നാള്‍ വന്നിരിക്കുകയാണ് ആരാധകര്‍ എല്ലാം വലിയ സന്തോഷത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. നടി നിഷാ സാരംഗ് ആണ് പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇവരാണ്. ഇന്‍സ്റ്റാഗ്രാമില്‍ ആണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ ആയിട്ട് എന്ത് സമ്മാനം വേണം എന്നാണ് നിഷ ചോദിക്കുന്നതാണ് വീഡിയോയില്‍. ചോദ്യത്തിന് കുറേ നേരം ആലോചിച്ചാണ്…
ന്യൂഡല്‍ഹി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയച്ചിനിലെ മഞ്ഞുമല കാക്കാന്‍ ആദ്യമായി വനിത ഓഫീസര്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിയച്ചിനിലേക്ക് ഒരു വനിത ഓഫീസറെ നിയമിക്കുന്നത്. കരസേനയിലെ ഫയര്‍ ആന്‍ഡ് ഫ്യുറി കോര്‍ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ആണ് ഇനി സിയാച്ചിനില്‍ കാവല്‍ നില്‍ക്കുക. കഠിനമായ പരിശീലനത്തിന് ശേഷമാണ് ശിവയെ സിയാച്ചിനിലേക്ക് നിയോഗിച്ചിരിക്കുന്നത്. 15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉത്തര ഗേഷ്യര്‍ ബറ്റാലിയന്റെ ആസ്ഥാനമായ കുമാര്‍ പോസ്റ്റില്‍ മൂന്ന് മാസത്തേക്കാണ് നിയമനം. ജനുവരി രണ്ടിന് സിയാച്ചിലെ ദൗത്യം ആരംഭിച്ച ശിവ അവിടെ ഒരു ടീമിന്റെ ലീഡര്‍ ആയിരിക്കും. ഇതോടെ യുദ്ധക്കപ്പലുകളിലും യുദ്ധവിമാനങ്ങളിലും കഴിവു തെളിയിച്ച ഇന്ത്യന്‍ വിനതകളുടെ അഭിമാനപട്ടികയില്‍ ക്യാപ്റ്റന്‍ ശിവയും ഇടം നേടി. ശിവ രാജസ്ഥാന്‍ സ്വദേശിയായാണ്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സേനയില്‍ ചേരണമെന്നത്. ഉദയ്പൂര്‍ എന്‍ ജെ ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ലഭിച്ച മറ്റ് ജോലികള്‍ക്കുള്ള ഓഫറുകള്‍…
സര്‍ക്കാര്‍ ജോലി യുവാക്കളുടെ സ്വപ്‌നമാണ്. എന്നാല്‍ അതിന് കൃത്യമായ പരിശീലനവും ചിട്ടയായ പഠനവും ആവശ്യമാണ്. പലപ്പോഴും ജീവിത പ്രശ്‌നങ്ങള്‍ മൂലവും പഠനത്തിനായി ചെലവാക്കുവാന്‍ പണം ഇല്ലാത്തതും സര്‍ക്കാര്‍ ജോലി എന്ന ചിലരുടെ സ്വപ്നത്തെ തല്ലിക്കെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ എക്കണോമിക്‌സ് അധ്യാപകന്‍ ടി ബിജുവിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നടത്തുന്നത്. കോഴിക്കോട് വടകര മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ചെറുപ്പക്കാരുടെ കൂട്ടം എപ്പോഴും കാണുവാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം നേടുവാന്‍ എത്തിയവരാണ് ഈ ചെറുപ്പക്കാര്‍. ഇതര ദേശത്ത് നന്നുപോലും ഇവിടെ ജോലി പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ ഉണ്ട്. ആരുടെയും സഹായമില്ലാതെയാണ് ബിജു സര്‍ക്കാര്‍ ജോലി നേടിയത്. പിന്നീട് തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കായി പരിശീലനം ഒരുക്കിയാണ് ശ്രീ അറക്കല്‍ പി എസ് സി കോച്ചിങ് സെന്ററിന്റെ തുടക്കം. തുടക്കത്തില്‍ ഇത് വലിയ വിജയം നേടുമെന്ന് ബിജു പോലും…
മലയാളത്തിലെ പ്രിയ താരമായിരുന്നു ബേബി അഞ്ജു. ബാലതാരമായും നായികയായും മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് അഞ്ജു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി എത്തിയ താരത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ഇസ്രയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ദീര്‍ഘ നാള്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. തമിഴ് പരമ്പരകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടി മലയാളത്തില്‍ പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മേക്കപ്പിടാന്‍ പഠിപ്പിച്ചത് മമ്മൂക്കയാണ് എന്നാണ് താരം പറയുന്നത്. കോഡെക്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മേക്കപ്പിടാന്‍ പഠിപ്പിച്ചത് മമ്മൂക്കയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അഞ്ജുവിന്റെ വാക്കുകള്‍. മേക്കപ്പിന്റെ കാര്യത്തില്‍ മമ്മൂക്ക എപ്പോഴും ഓവര്‍ മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു. മറ്റുള്ളവരുടെ ഒപ്പം നില്‍ക്കുമ്പോള്‍ കളര്‍ മാച്ചാവണമെന്നും…
ന്യൂഡല്‍ഹി. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. ബി ജെ പി കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി വീണ്ടും മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 2024- ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് കേന്ദ്ര മന്ത്രിസഭയില്‍ നടത്തുന്ന അഴിച്ച് പണിയിലൂടെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യം കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. ഇത് സാധ്യമാക്കുവാന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ എത്തിക്കുവനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെയും നരേന്ദ്ര മോദിയുടെയും തീരുമാനം. അതേസമയം 2024 ലെ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് സൂചന. ശശി തരൂരിന് കോണ്‍ഗ്രസ് അവസരം നല്‍കിയില്ലെങ്കില്‍ ജയം ഉറപ്പിക്കുവാന്‍…
ഞെട്ടിക്കുന്നവാര്ത്തായണ് കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും പുറത്ത് വന്നത്. കോട്ടയത്ത് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി കൊല്ലപ്പെട്ടിരുന്നു. ജോലി തിരക്കുകളും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുവാനുള്ള ബുദ്ധിമുട്ടുകളും മുന്‍ നിര്‍ത്തി പലരും പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം ചിലപ്പോള്‍ വിഷമായേക്കാം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പഴകിയ ആഹാരം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യവിഷബാധയിലേക്ക് വഴി തെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ ഭക്ഷണ സാധനങ്ങള്‍, ബിരിയാണ് പോലുള്ള വസ്തുക്കള്‍ ഉണ്ടാക്കിയ ശേഷം വൈകി കഴിക്കുന്നതെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. പഴകും തോറും ആഹാരത്തില്‍ അണുക്കള്‍ കൂടുന്നതാണ് ഇതിന് കാരണം. നമ്മള് നിത്യവും ഉപയോഗിക്കുന്ന സലാഡ്, ചട്നി പോലുള്ളവയും തൈരുസാദവും തയാറാക്കിയ ഉടനെ കഴിക്കണം വൈകിയാല്‍ അത് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സല്മണൊല്ല സ്റ്റഫൈലോകോക്കസ് എന്നിവയും ഭക്ഷ്യവിഷബാധയിലേക്ക്…
സൂര്യയുടെ പുതിയ ചിത്രം സൂര്യ 42 പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് സൂര്യ 42 എത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 42. ചിത്രത്തില്‍ സൂര്യയോടൊപ്പം ദിഷാ പതാനിയാണ് നിയികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുകയാണ്. ചിത്രത്തിന്റെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ അപ്ഡേഷന് കേട്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്നേ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വിറ്റു പോയതിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്വന് എന്നീ ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ എത്തിച്ച് വന്‍ സ്വീകാര്യത സ്വന്തമാക്കിയ പെന്‍ സ്റ്റുഡിയോസിന് സൂര്യ 42ലും വലിയ പ്രതീക്ഷകളാണ്. അതിനാല്‍ സൂര്യ 42ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം 100 കോടിക്കാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം…
2016 ലെ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ നല്‍കിയത് ഇത് പരിശോധിച്ച സുപ്രീംകോടതി നോട്ട് നിരോധനം ശരിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഇതില്‍ നാല് ജഡ്ജിമാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം വിയോജിച്ചു. നോട്ടു നിരോധനം റദ്ദാക്കുവാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. നോട്ടു നിരോധനം നടപ്പിലാക്കിയതിന്റെ ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചോ ഇല്ലെയോ എന്നത് പ്രസക്തമല്ല. നോട്ട് നിരോധനത്തിലായി സര്‍ക്കാര്‍ മൂന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ശരിയാണ്. അനുബന്ധ നടപടികള്‍ക്കായി 52 ദിവസം നല്‍കിയത് അസ്വീകാര്യമെന്ന് പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം വിധിയില്‍ പ്രസ്താപിച്ചു. അതേസമയം മറ്റ് മൂന്ന് പേരും വിധിയോട് യോജിച്ചു. അതേസമയം നോട്ടു നിരോധനത്തെ എതിര്‍ത്താണ് ജസ്റ്റിസ് നാഗരത്ന വിധി പറഞ്ഞത്. നിയമ നിര്‍മ്മാണത്തിലൂടെ വേണം നോട്ട് നിരോധനം നടപ്പാക്കുവാന്‍ എന്നും വിജ്ഞാപനത്തിലൂടെ…