Author: Updates

ന്യൂഡല്‍ഹി. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. ബി ജെ പി കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി വീണ്ടും മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 2024- ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് കേന്ദ്ര മന്ത്രിസഭയില്‍ നടത്തുന്ന അഴിച്ച് പണിയിലൂടെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യം കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. ഇത് സാധ്യമാക്കുവാന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ എത്തിക്കുവനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെയും നരേന്ദ്ര മോദിയുടെയും തീരുമാനം. അതേസമയം 2024 ലെ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് സൂചന. ശശി തരൂരിന് കോണ്‍ഗ്രസ് അവസരം നല്‍കിയില്ലെങ്കില്‍ ജയം ഉറപ്പിക്കുവാന്‍…

Read More

ഞെട്ടിക്കുന്നവാര്‍ത്തായണ് കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും പുറത്ത് വന്നത്. കോട്ടയത്ത് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി കൊല്ലപ്പെട്ടിരുന്നു. ജോലി തിരക്കുകളും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുവാനുള്ള ബുദ്ധിമുട്ടുകളും മുന്‍ നിര്‍ത്തി പലരും പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം ചിലപ്പോള്‍ വിഷമായേക്കാം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പഴകിയ ആഹാരം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യവിഷബാധയിലേക്ക് വഴി തെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ ഭക്ഷണ സാധനങ്ങള്‍, ബിരിയാണ് പോലുള്ള വസ്തുക്കള്‍ ഉണ്ടാക്കിയ ശേഷം വൈകി കഴിക്കുന്നതെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. പഴകും തോറും ആഹാരത്തില്‍ അണുക്കള്‍ കൂടുന്നതാണ് ഇതിന് കാരണം. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സലാഡ്, ചട്‌നി പോലുള്ളവയും തൈരുസാദവും തയാറാക്കിയ ഉടനെ കഴിക്കണം വൈകിയാല്‍ അത് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സല്‍മണൊല്ല സ്റ്റഫൈലോകോക്കസ് എന്നിവയും ഭക്ഷ്യവിഷബാധയിലേക്ക്…

Read More

സൂര്യയുടെ പുതിയ ചിത്രം സൂര്യ 42 പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് സൂര്യ 42 എത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 42. ചിത്രത്തില്‍ സൂര്യയോടൊപ്പം ദിഷാ പതാനിയാണ് നിയികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുകയാണ്. ചിത്രത്തിന്റെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ അപ്ഡേഷന്‍ കേട്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്നേ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വിറ്റു പോയതിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ എത്തിച്ച് വന്‍ സ്വീകാര്യത സ്വന്തമാക്കിയ പെന്‍ സ്റ്റുഡിയോസിന് സൂര്യ 42ലും വലിയ പ്രതീക്ഷകളാണ്. അതിനാല്‍ സൂര്യ 42ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം 100 കോടിക്കാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം…

Read More

2016 ലെ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ നല്‍കിയത് ഇത് പരിശോധിച്ച സുപ്രീംകോടതി നോട്ട് നിരോധനം ശരിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഇതില്‍ നാല് ജഡ്ജിമാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം വിയോജിച്ചു. നോട്ടു നിരോധനം റദ്ദാക്കുവാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. നോട്ടു നിരോധനം നടപ്പിലാക്കിയതിന്റെ ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചോ ഇല്ലെയോ എന്നത് പ്രസക്തമല്ല. നോട്ട് നിരോധനത്തിലായി സര്‍ക്കാര്‍ മൂന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ശരിയാണ്. അനുബന്ധ നടപടികള്‍ക്കായി 52 ദിവസം നല്‍കിയത് അസ്വീകാര്യമെന്ന് പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം വിധിയില്‍ പ്രസ്താപിച്ചു. അതേസമയം മറ്റ് മൂന്ന് പേരും വിധിയോട് യോജിച്ചു. അതേസമയം നോട്ടു നിരോധനത്തെ എതിര്‍ത്താണ് ജസ്റ്റിസ് നാഗരത്‌ന വിധി പറഞ്ഞത്. നിയമ നിര്‍മ്മാണത്തിലൂടെ വേണം നോട്ട് നിരോധനം നടപ്പാക്കുവാന്‍ എന്നും വിജ്ഞാപനത്തിലൂടെ…

Read More

മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ഇന്ത്യന്‍ സിനിമ ലോകത്തില്‍ തിളങ്ങിയ നടിയാണ് നയന്‍താര. താരം തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അതേസമയം ബോളിവുഡിലും നയന്‍താര അഭിനയിച്ചു. ആറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡില്‍ എത്തുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ അഭിനയിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സാഹചര്യം മാറി. ആ മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണമെന്ന് നയന്‍താര പറയുന്നു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടി മനസ്സ് തുറന്നത്. ഒരു നല്ല സിനിമ കണ്ടാല്‍ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകര്‍ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കില്‍ അവ അംഗീകരിക്കും എന്നും നയന്‍താര പറഞ്ഞു. അതേസമയം, നെറ്റ്ഫ്ലിക്സിനാണ് ജവാന്റെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 120 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ…

Read More

എക്കാലത്തും ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരിക്കല്‍ ആര്‍ കെ കൃഷ്ണകുമാര്‍ മൂന്നാര്‍ തേയിലത്തോട്ടം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന സമയത്ത് ഒരു തൊഴിലാളിയുടെ മകള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. അടുത്ത നിമിഷം ആര്‍ കെ കൃഷ്ണകുമാര്‍ താന്‍ വന്ന ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. അന്ന് ടാറ്റയ്ക്കായി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അദ്ദേഹത്തെ അന്നു ദൈവദൂതനെന്നാണു വിശേഷിപ്പിച്ചത്. മൂന്നാറില്‍ മാത്രമല്ല ടാറ്റ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിലും കൃഷ്ണകുമാറിനു രക്ഷാദൂതന്റെ പരിവേഷമായിരുന്നു. കെ കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളില്‍ കമ്പനിക്ക് താങ്ങും വളര്‍ച്ചയില്‍ വഴികാട്ടിയുമായിരുന്നു. രത്തന്‍ടാറ്റയുടെ വലംകൈയായി അറിയപ്പെടുന്ന ആര്‍ കെ കൃഷ്ണകുമാര്‍ ടാറ്റ ടീയുടെ എംഡി ആയശേഷമാണു ബ്രിട്ടനിലെ ബഹുരാഷ്ട്ര തേയിലക്കമ്പനിയായ ടെറ്റ്ലിയെ ഏറ്റെടുക്കുന്നത്. ഒരു ബ്രിട്ടിഷ് കമ്പനിയെ ടാറ്റ ഏറ്റെടുത്തത് ഇന്ത്യന്‍ ബിസിനസ് രംഗത്ത് അന്നു വലിയ സംഭവമായിരുന്നു. ഈ ഏറ്റെടുക്കലോടെയാണ് ടാറ്റ ഗ്ലോബല്‍…

Read More

നമ്മള്‍ എല്ലാവരും വ്യായാമം ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ വ്യായമത്തിന് ശേഷം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതും വ്യായമത്തിന്റെ ഗുണം വര്‍ധിപ്പിക്കുവാന്‍ നല്ലതാണ്. വ്യായമം ചെയ്യുന്ന പലര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയില്ല എന്നതാണ് സത്യം. വ്യായമം ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം എപ്പോള്‍ കഴിക്കണം, എന്ത് കഴിക്കണം എന്നീ സംശയങ്ങള്‍ പലര്‍ക്കും ഉണ്ട്. ഈ സംശയങ്ങള്‍ക്ക് നമുക്ക് വ്യക്തതവരുത്താം. കുറഞ്ഞത് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായമം ആണെങ്കില്‍ കലോറി കുറഞ്ഞ ആഹാരം വേണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍. പഴങ്ങളും ജ്യൂസും കഴിക്കാം… അതേസമയം മസില്‍ ബില്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നതെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കുവാന്‍ ഉദാഹരണത്തിന് മുട്ടയുടെ വെള്ള, കോഴി ഇറച്ചി, കൊഴുപ്പ് മാറ്റിയ പാല്‍, ഏത്തപ്പഴം എന്നിവ കഴിക്കാം. പയര്‍ മുളപ്പിച്ചതും കടല പുഴുങ്ങിയതും നല്ലതാണ്. എന്നാല്‍ ഇതിനൊന്നുമല്ലാതെ വ്യായാമം ചെയ്യുന്നവര്‍ പ്രോ്ട്ടീനും കാര്‍ബോഹൈഡ്രേറ്റും നിറഞ്ഞ ഭക്ഷണം വേണം കഴിക്കുവാന്‍. ഓട്‌സ്, ബ്രെഡ്,…

Read More

ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. മാമുക്കോയ, കലാഭവന്‍ ഹനീഫ്,കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി റഷീദ്, സംഗീതം-കിരണ്‍ ജോസ്, എഡിറ്റിംഗ്-നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, കല-ഇന്ദുലാല്‍ കാവീട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍-അനൂപ് ഉപാസന, https://www.youtube.com/watch?app=desktop&v=Sdw2nL5WTXo പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്മാര്‍ക്കര്‍, ബിജിഎം-അനില്‍ ജോണ്‍സണ്‍,കൊറിയോഗ്രാഫര്‍-ഇംമ്ത്യാസ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍, സൗണ്ട് ഡിസൈനര്‍-അരുണ്‍ രാമവര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,പ്രോജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സുധീഷ് കുമാര്‍, ഷാജി വലിയമ്പ്ര, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്.…

Read More

രാജ്യത്തെ സിനിമ വ്യവസായത്തില്‍ വലിയ കുതിച്ച് ചാട്ടം നടത്തുന്ന സിനിമ മേഖലയാണ് തെന്നിന്ത്യയിലേത്. 2022-ല്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയ മുന്‍നിര ചിത്രങ്ങള്‍ എല്ലാം തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളായിരുന്നു. അതേസമയം ബോളിവുഡില്‍ അത്ര നല്ല സമയം അല്ല. ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം വമ്പന്‍ പരാജയമായി. ബോളിവുഡില്‍ കോടികള്‍ മുതല്‍ മുടക്കുമായി എത്തിയ വമ്പന്‍ ചിത്രങ്ങള്‍ തീയറ്ററില്‍ തകര്‍ന്ന് അടിയുന്ന കാഴ്ചകളായിരുന്നു സിനിമ പ്രേമികള്‍ കണ്ടത്. അമീര്‍ ഖാന്‍ ചിത്രം, അക്ഷയ് കുമാര്‍ ചിത്രം, രണ്‍ബീര്‍ കപൂര്‍ ചിത്രം തുടങ്ങി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എല്ലാം ബോളിവുഡില്‍ തകര്‍ന്ന് അടിഞ്ഞിരുന്നു. എന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ പിടിച്ച് നിര്‍ത്തിയതാകട്ടെ ഏതാനം ചില ചിത്രങ്ങള്‍ മാത്രം. അതേസമയം തെലുങ്ക് ചിത്രങ്ങള്‍ വന്‍ വിജയം നേടുകമാത്രമല്ല വലിയ പ്രശംസ നേടുകയും ചെയ്തു. ആര്‍ആര്‍ആര്‍. സീതാരാമം,ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ ആയിരുന്നു. ബോളിവുഡില്‍ പരാജയം തുടരുമ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തുകയാണ് ബോളിവുഡ്…

Read More

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന്‍ എത്തുന്നത്. ജനുവരി നാലിനാണ് സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേസമയം പോലീസ് തെളിവ് ശേഖരിക്കുവാന്‍ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. പോലീസ് സജി ചെറിയാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതോടെ വീണ്ടും മന്ത്രി സഭയിലേക്ക് എത്തുന്ന കാര്യം സജ്ജീവമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പച്ചക്കൊടി കാട്ടിയതോടെയാണ് വീണ്ടും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം വകുപ്പകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഈ വര്‍ഷം ജൂലൈ ആറിനാണ് സജി ചെറിയാന്‍ രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സജി ചെറിയാന്‍ ഭരണഘടനയെ…

Read More